തിരുവനന്തപുരം: ( 23.10.2019) ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് മുന്‍ വിദ്യാഭ്യാസമന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ പി കെ അബ്ദുര്‍ റബ്ബ് എംഎല്‍എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച അര്‍ധരാത്രിയോടെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട അദ്ദേഹത്തെ ഉടന്‍തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ദ്ധ പരിശോധനയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കാര്‍ഡിയോളജി ഐസിയുവിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.
Author: Tomy Thondamkuzhy
തിഹാര്‍ ജയിലില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെ സോണിയ ഗാന്ധി സന്ദര്‍ശിച്ചു
ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെ സോണിയ ഗാന്ധി സന്ദര്‍ശിച്ചു. മുതിര്‍ന്ന നേതാവ് അംബിക സോണിക്കൊപ്പമാണ് ബുധനാഴ്ച രാവിലെ സോണിയ ഗാന്ധി തിഹാര്‍ ജയലില്‍ എത്തി ശിവകുമാറിനെ സന്ദര്‍ശിച്ചത്. ശിവകുമാറിന്റെ സഹോദരന് ഡി.കെ സുരേഷും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. പാര്‍ട്ടി ശിവകുമാറിനൊപ്പമുണ്ടെന്നും എല്ലാ പിന്തുണയും അദ്ദേഹത്തിനുണ്ടാകുമെന്നും സോണിയ ഉറപ്പ് നല്‍കിയതായി സുരേഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സംസ്ഥാനത്ത് ഒരു കാബിനറ്റ് പദവി കൂടി; എ.ജിക്ക് കാബിനറ്റ് പദവി നല്‍കാന്‍ മന്ത്രിസഭാ തീരുമാനം
അഡ്വക്കേറ്റ് ജനറലിന് കാബിനറ്റ് പദവി നൽകാൻ സർക്കാർ തീരുമാനം. ഇതോട മന്ത്രിമാർക്ക് പുറമേ ക്യാബിനറ്റ് പദവി ലഭിക്കുന്നവരുടെ എണ്ണം അഞ്ചായി. സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്നതിനിടെയാണ് അധികച്ചെലവുണ്ടാക്കുന്ന സർക്കാർ തീരുമാനം. ഇന്ന് ചേർന്ന മന്ത്രിസഭായോഗമാണ് അഡ്വക്കേറ്റ് ജനറൽ സി.പി സുധാകർ പ്രസാദിന് ക്യാബിനറ്റ് പദവി നൽകാൻ തീരുമാനിച്ചത്. നിയമവകുപ്പിന്റെ ശിപാർശ പരിഗണിച്ചാണ് മന്ത്രിസഭായോഗത്തിന്റെ നടപടി. സുപ്രധാന ഭരണഘടന സ്ഥാപനമെന്ന നിലയിൽ എ.ജിക്ക് ക്യാബിനറ്റ് പദവിയ്ക്ക് അർഹതയുണ്ടെന്നും സർക്കാർ വിശദീകരിക്കുന്നു.ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം മന്ത്രിമാർക്ക് പുറമേ ക്യാബിനറ്റ് […]
മദ്യപിച്ച് വാഹനമോടിച്ചാലുള്ള പിഴ 10,000 ആയി തുടരും; സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് പിഴ കുറച്ചു
തിരുവനന്തപുരം: കേന്ദ്ര മോട്ടോര്‍ വാഹന ഭേദഗതി നിയമപ്രകാരം കുത്തനെ ഉയര്‍ത്തിയ പിഴത്തുകകുറയ്ക്കാനുള്ള തീരുമാനത്തിന് മുഖ്യന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഉയര്‍ന്ന പിഴയ്‌ക്കെതിരേ വ്യാപക വിമര്‍ശനങ്ങളും പരാതികളും ഉയര്‍ന്ന സാഹചര്യത്തിലാണ് പിഴ കുറയ്ക്കാനുള്ള തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്. ഇതുസംബന്ധിച്ച്‌സര്‍ക്കാര്‍ വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. സംസ്ഥാനം പുതുക്കി നിശ്ചിയിച്ച പിഴ നിരക്ക് പ്രകാരം ഹെല്‍മറ്റ് ധരിക്കാതെയും സീറ്റ് ബെല്‍റ്റ് ഇടാതെയും വാഹനമോടിച്ചാലുള്ള പിഴ ഇനി 500 രൂപയായി കുറയും, നേരത്തെ ഇത് 1000 രൂപയായിരുന്നു.അതേസമയം മദ്യപിച്ചു […]
മരട് ഫ്‌ളാറ്റ് കേസ്: ആല്‍ഫാ വെഞ്ചേഴ്‌സ് ഉടമ കോടതിയില്‍ കീഴടങ്ങി
കൊച്ചി: നിയമ ലംഘനം നടത്തി ഫ്‌ളാറ്റ് നിര്‍മിച്ച കേസില്‍ ആല്‍ഫാ വെഞ്ചേഴ്‌സ് ഉടമ പോള്‍ രാജ് കീഴടങ്ങി. ജില്ലാ സെഷന്‍സ് കോടതി പോള്‍ രാജിന്റെ മുന്‍കൂര്‍ ജാമ്യം ഇന്നലെ തള്ളിയതിനെ തുടര്‍ന്നാണ് പോള്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് കീഴടങ്ങിയത്.ഇയാളെ നവംബര്‍ അഞ്ചുവരെ കോടതി റിമാന്‍ഡ് ചെയ്തു. മരട് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ നവംബര്‍ എട്ടിന് പരിഗണിക്കും. അന്വേഷണവുമായി സഹകരിക്കാന്‍ കോടതി പോള്‍ രാജിന് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പറഞ്ഞതിന് പിന്നാലെയാണ് പോള്‍ […]
വെള്ളക്കെട്ട് നീക്കാൻ കൊച്ചി നഗരസഭ എന്താണ് ചെയ്‌തതെന്ന് ഹെെക്കോടതി; ടാസ്ക് ഫോഴ്സ് രൂപീകരിക്കാന്‍ നിര്‍ദ്ദേശം
കൊച്ചിയിലെ വെള്ളക്കെട്ട് പരിഹാരത്തിന് പ്രത്യേക ടാസ്ക് ഫോഴ്സിനെ നിയമിക്കാൻ ഹൈക്കോടതി ഉത്തരവ്. വെള്ളക്കെട്ടുണ്ടായപ്പോള്‍ കൊച്ചി കോർപറേഷൻ അവസരത്തിനൊത്ത് ഉണർന്നില്ലെന്ന് കോടതി വിമർശിച്ചു. പ്രശ്നം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി മേയറുള്‍പ്പടെയുള്ളവരുടെ യോഗം വിളിച്ചു. സ്പെഷ്യൽ ടാസ്ക് ഫോഴ്സിന്റെ കൺവീനർ ജില്ലാ കലക്ടറായിരിക്കും. ചീഫ് സെക്രട്ടറി /എല്‍.എസ്.ജി പ്രിൻസിപ്പൽ സെക്രട്ടറി, കൊച്ചി നഗരസഭ സെക്രട്ടറി ,കൊച്ചി മെട്രോ, സിയാല്‍, ജല വിഭവ വകുപ്പ് എന്നിവരുടെ പ്രതിനിധികൾ ഉണ്ടാകണമെന്നും കോടതി നിർദേശം നൽകി. വെള്ളക്കെട്ട് പരിഹരിക്കാൻ മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ടെന്നും അടിയന്തിര […]
വ്യാജ ഒസ്യത്ത് ഉണ്ടാക്കി സ്വത്ത് തട്ടിയെടുക്കാന്‍ കൂട്ടുനിന്നു; ടി. സിദ്ധീഖിനെതിരെ അന്വേഷണം
വ്യാജ ഒസ്യത്ത് ഉണ്ടാക്കി സ്വത്ത് തട്ടിയെടുക്കാന്‍ കൂട്ടുനിന്നെന്ന പരാതിയില്‍ കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി. സിദ്ധീഖിനെതിരെ അന്വേഷണം. അന്തരിച്ച റിട്ടയേഡ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ കോടികള്‍ വിലയുള്ള സ്വത്ത് തട്ടിയെടുത്തതായാണ് പരാതി. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി താമരശേരി ഡി.വൈ.എസ്.പിക്ക് കൈമാറി. റിട്ടയേര്‍ഡ് മജിസ്ട്രേറ്റ് ലിങ്കണ്‍ എബ്രഹാമിന്റെ സ്വത്ത് ബന്ധുക്കള്‍ തട്ടിയെടുത്തുവെന്നാണ് പരാതി. കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഭൂമി ലഭിച്ചുവെന്ന് വ്യക്തമാക്കുന്ന രേഖയും പരാതിക്ക് ഒപ്പം കൈമാറി.എന്നാല്‍ പരാതി അടിസ്ഥാന രഹിതമാണെന്നാണ് സിദ്ധീഖ് പ്രതികരിച്ചു.
ഷെയ്‍ന്‍ നിഗവും ജോബി ജോർജുമായുണ്ടായ തർക്കം പരിഹരിക്കാനുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ച ഇന്ന്
നടൻ ഷെയ്‍ന്‍ നിഗവും നിർമാതാവ് ജോബി ജോർജുമായുണ്ടായ തർക്കം പരിഹരിക്കാനുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ച ഇന്ന് നടക്കും. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും ‘അമ്മ’യുടെയും നേതൃത്വത്തിലാണ് ചർച്ച നടക്കുക. നിർമാണത്തിലുള്ള രണ്ടു ചിത്രങ്ങൾ കരാർപ്രകാരം പൂർത്തീകരിക്കാൻ ഷെയിനിനോട് ആവശ്യപ്പെടുമെന്നും ഷെയിനും ജോബിയുമായുള്ള പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുമെന്നും സംഘടനാ നേതൃത്വം വ്യക്തമാക്കി. മറ്റൊരു സിനിമയ്ക്കായി താൻ മുടി മുറിച്ചതിന് ജോബി വധഭീഷണി മുഴക്കിയെന്നാരോപിച്ച ഷെയ്ൻ ഓഡിയോ ക്ലിപ്പുകൾ പുറത്തു വിട്ടിരുന്നു. എന്നാൽ ഷെയ്ൻ ഷൂട്ടിങ് കരാർ ലംഘിച്ചുവെന്നായിരുന്നു ജോബിയുടെ ആരോപണം.
ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍; ആദ്യ റൗണ്ടില്‍ ജയവുമായി പിവി സിന്ധു
പാരിസ്: ഇന്ത്യന്‍ താരം പിവി സിന്ധു ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടില്‍ കടന്നു. കാനഡയുടെ മിച്ചലെ ലിയെ 21-15, 2-13 എന്ന സ്‌കോറിനാണ് സിന്ധു മറികടന്നത്. രണ്ട് സെറ്റിലും എതിരാളിക്കെതിരെ തുടക്കംമുതല്‍ മുന്നേറിയ സിന്ധു അനായാസ ജയം സ്വന്തമാക്കി. ലോക ചാമ്ബ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയശേഷം കാര്യമായ പ്രകടനം നടത്താന്‍ കഴിയാതിരുന്ന സിന്ധു ഫ്രഞ്ച് ഓപ്പണിലൂടെ തിരിച്ചവരാനുള്ള ശ്രമത്തിലാണ്. ലോക ചാമ്ബ്യന്‍ഷിപ്പിലെ കിരീടധാരണത്തിനുശേഷം തുടര്‍ച്ചയായ മൂന്ന് ടൂര്‍ണമെന്റുകളില്‍ സിന്ധു ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. ചൈന ഓപ്പണിലും കൊറിയ […]
ഹരിയാനയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് ഇന്ത്യാടുഡേ എക്‌സിറ്റ് പോള്‍
ഹരിയാന നിയമസഭയിലേക്കുള്ള തിരഞ്ഞടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം കിട്ടില്ലെന്ന് ഇന്ത്യാടുഡേ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍. ബി.ജെ.പിക്ക് 32 മുതല്‍ 44 വരെ സീറ്റുകല്‍ ലഭിക്കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് 30 മുതല്‍ 42 സീറ്റുവരെ ലഭിക്കുമെന്നും സര്‍വേ പറയുന്നു. 90 അംഗ ഹരിയാന നിയമസഭയില്‍ 45 അഞ്ച് സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി 47 സീറ്റുകള്‍ നേടിയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. കോണ്‍ഗ്രസിനാകട്ടെ 15 സീറ്റുകള്‍ മാത്രമാണ് നേടാനായത്. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസ് 42 സീറ്റുകള്‍ […]












