India Kerala

വട്ടിയൂര്‍ക്കാവില്‍ 2000 വോട്ടിന്‍റെ ഭൂരിപക്ഷം കിട്ടുമെന്ന് വി.കെ പ്രശാന്ത്

വട്ടിയൂര്‍ക്കാവില്‍ വലിയ വിജയ പ്രതീക്ഷയെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ പ്രശാന്ത്. 2000 വോട്ടിന്‍റെ ഭൂരിപക്ഷമുണ്ടാകുമെന്നും വി.കെ പ്രശാന്ത് അവകാശപ്പെട്ടു. യു.ഡി.എഫ് സിറ്റിങ് സീറ്റായ വട്ടിയൂര്‍കാവില്‍ മേയര്‍ എന്ന നിലയില്‍ വി.കെ പ്രശാന്ത് നേടിയ ജനപ്രീതി വോട്ടായി മാറുമെന്നാണ് എല്‍.ഡി.എഫിന്‍റെ പ്രതീക്ഷ. പോളിംഗിലെ കുറവ് എല്‍.ഡി.എഫിനെ പിന്തുണക്കുമെന്നും എല്‍.ഡി.എഫ് പ്രതീക്ഷിക്കുന്നു. പോളിങ് ശതമാനം 65 എങ്കിലും എത്തുമെന്ന് പ്രതീക്ഷിച്ച യു.ഡി.എഫ് കേന്ദ്രങ്ങള്‍ അങ്കലാപ്പിലാണ്. എന്നാല്‍ എന്‍.എസ്.എസ് ഉള്‍പ്പെടെയുള്ള സംഘടനകളുടെ പിന്തുണ തങ്ങള്‍ക്ക് ഗുണമായി മാറുമെന്നാണ് യു.ഡി.എഫിന്‍റെ പ്രതീക്ഷ.

India Kerala

ഉപതെരഞ്ഞെടുപ്പ് ഫലം നാളെ; കാത്തിരിപ്പോടെ കേരളം

കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ നാളെ എട്ട് മണിയോടെ തുടങ്ങും. വോട്ടെണ്ണലിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായി. രാവിലെ എട്ട് മണിയോടെ വരണാധികാരിയുടെ സാന്നിധ്യത്തില്‍ സീല്‍ പൊട്ടിച്ച് സ്ട്രോംഗ് റൂമുകള്‍ തുറന്ന് യന്ത്രങ്ങളും വിവി പാറ്റും കൌണ്ടിങ് ടേബിളുകളിലേക്ക് മാറ്റും. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ കൌണ്ടിങ് ടേബിളുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാകും യന്ത്രങ്ങളും പുറത്തെടുക്കുക. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞ ശേഷം ഇ.വി.എമ്മുകളിലേക്ക് കടക്കും. ഓരോ മണ്ഡലത്തിലെയും ബൂത്തെണ്ണം അനുസരിച്ച് റൌണ്ടുകളുടെ എണ്ണം വ്യത്യാസപ്പെടും. വട്ടിയൂര്‍ക്കാവ് […]

India Kerala

പാലാരിവട്ടം പാലം പുനര്‍നിര്‍മാണം ഡി.എം.ആര്‍.സിക്ക്;

പാലാരിവട്ടം പാലത്തിന്‍റെ പുനര്‍നിര്‍മാണം ഡി.എം.ആര്‍.സിയെ ഏല്‍പിക്കും. പുനര്‍നിര്‍മാണം സംബന്ധിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു. ഇ.ശ്രീധരന്റെ നിര്‍ദേശങ്ങള്‍ അംഗീകരിച്ചാണ് മന്ത്രിസഭാതീരുമാനം. നഷ്ടം വന്ന തുക കോണ്‍ട്രാക്റ്ററില്‍ നിന്ന് ഈടാക്കും. ഇതിനായി റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡവലപ്പ്മെന്റ് കോര്‍പ്പറേഷന് നിര്‍ദേശം നല്‍കും. ഇക്കാര്യങ്ങള്‍ ഹൈക്കോടതിയെ അറിയിക്കാനും തീരുമാനം മറ്റു പ്രധാന തീരുമാനങ്ങള്‍ ഭൂപരിഷ്ക്കരണ നിയമത്തില്‍ ഭേദഗതി കൊണ്ടുവരാനും മന്ത്രിസഭാ തീരുമാനം. സര്‍ക്കാര്‍ ഇളവ് നല്‍കിയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചാല്‍ തിരിച്ചെടുക്കുന്ന നടപടികളിലേക്ക് കടക്കും. പഴങ്ങളില്‍ നിന്നും ധാന്യങ്ങളില്‍ […]

India Kerala

ലാപ്ടോപുമായി കേരളസര്‍ക്കാര്‍; ‘കോക്കോണിക്സ്’ ജനുവരി മുതല്‍ വിപണിയില്‍

ഇലക്ട്രോണിക്സ് ഉല്‍പ്പന്ന നിര്‍മാണമേഖലയിലെ മേല്‍ക്കോയ്മ തിരിച്ചു പിടിക്കാനുള്ള സംസഥാന സര്‍ക്കാരിന്‍റെ പദ്ധതികള്‍ക്ക് തുടക്കമാകുന്നു. സംസഥാനത്ത് നിര്‍മിച്ച ലാപ്ടോപ്പുകളുമായി കേരളത്തിന്‍റെ സ്വന്തം ബ്രാന്‍ഡില്‍ കോക്കോണിക്സ് ജനുവരി മുതല്‍ വിപണിയിലെത്തും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. ഇന്‍റെല്‍, യുഎസ്ടി ഗ്ലോബല്‍, കെല്‍ട്രോണ്‍, അക്സിലറോണ്‍ എന്ന സ്റ്റാര്‍ട്ട്‌ അപ്പ്, കെഎസ്ഐഡിസി തുടങ്ങിയ സ്ഥാപനങ്ങള്‍ ഒന്ന് ചേര്‍ന്നാണ് കൊക്കോണിക്സ് നിര്‍മ്മിക്കുന്നത്. മൂന്നു വ്യതസ്ത മോഡലുകളിലായി നാല് നിറങ്ങളിലാണ് ലാപ്ടോപ്പ് പുറത്തിറങ്ങുക മണ്‍വിളയിലുള്ള കെല്‍ട്രോണിന്റെ പഴയ പ്രിന്റെഡ് സര്‍ക്യുട്ട് ബോര്‍ഡ് […]

India Kerala

കൂടത്തായി കൊലപാതക പരമ്പര; ആദ്യ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി അന്വേഷണ സംഘം

കൂടത്തായി കൊലപാതക പരമ്പരയിലെ റോയ് തോമസ് വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. വഴിവിട്ട ജീവിതത്തിനും, സ്വത്ത് തട്ടിയെടുക്കാനും ഭര്‍ത്താവ് റോയിയെ ജോളി കൊലപ്പെടുത്തിയെന്നാണ് കേസ്. രണ്ടും മൂന്നും പ്രതികളുടെ സഹായം ലഭിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു. കേരളം മുമ്പെങ്ങും കണ്ടിട്ടില്ലാത്ത രീതിയില്‍ ആറ് കൊലപാതകങ്ങള്‍ നടന്ന കൂടത്തായി കേസില്‍ ആദ്യ കുറ്റപത്രം 90 ദിവസത്തിനകം സമര്‍പ്പിക്കാനുള്ള ഒരുക്കങ്ങള്‍ അന്വേഷണ സംഘം തുടങ്ങി. 2011 ല്‍ കോടഞ്ചേരി പോലീസ് രജിസ്ട്രര്‍ ചെയ്ത റോയ് തോമസ് കൊലപാതക കേസിലാണ് ആദ്യം […]

India Kerala

കണ്‍സഷന്‍ റദ്ദാക്കിയ നടപടി കെ.എസ്.ആര്‍.ടി.സി പിന്‍വലിച്ചു

വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സഷന്‍ നിര്‍ത്തലാക്കിയ നപടിക്കെതിരെ വിദ്യാര്‍ത്ഥി പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് നടപടി പിന്‍വലിച്ച് കെ.എസ്.ആര്‍.ടി.സി. കെ.എസ്.ആര്‍.ടി.സി എം.ഡിയുടെ ഓഫീസ് വിദ്യാര്‍ത്ഥി സംഘടനകള്‍ ഉപരോധിച്ചു . എം.എസ്.എഫ് പ്രവര്‍ത്തകര്‍ ആണ് ആദ്യം പ്രതിഷേധവുമായി എത്തിയത്. ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. തുടര്‍ന്ന് കെ.എസ്.യു, എസ്.എഫ്ഐ അടക്കമുള്ള വിദ്യാര്‍ഥി സംഘടനകള്‍ സമര രംഗത്തേക്ക് വരികയായിരുന്നു. സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്തിന്‍റെ നേതൃത്വത്തില്‍ ആയിരുന്നു കെ.എസ്.യു വിന്‍റെ പ്രതിഷേധം. പ്രതിഷേധത്തെത്തുടര്‍ന്ന് കണ്‍സഷന്‍ തുടരുമെന്ന് എം.ഡി ഉറപ്പു […]

Cricket Sports

ശ്രീശാന്തിനെ പരിഹസിച്ച് ദിനേശ് കാര്‍ത്തിക്

മലയാളി താരം എസ് ശ്രീശാന്തിന്റെ ആരോപണങ്ങള്‍ തള്ളി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ദിനേശ് കാര്‍ത്തിക്. ഇത്തരം ആരോപണങ്ങളോട് പ്രതികരിക്കുന്നതു പോലും ബാലിശമാണെന്നാണ് ശ്രീശാന്തിന്റെ ആരോപണങ്ങളോടുള്ള കാര്‍ത്തിക്കിന്റെ പ്രതികരണം. 2013-ല്‍ ചാമ്പ്യന്‍സ് ട്രോഫിക്കായുള്ള ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാതെ പോയതിന് കാരണം കാര്‍ത്തിക്ക് ആണെന്നായിരുന്നു ശ്രീശാന്തിന്റെ ആരോപണം. 2011 ലാണ് ശ്രീശാന്ത് അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. “അതെ, ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായതിന് പിന്നില്‍ ഞാനാണെന്ന എസ് ശ്രീശാന്തിന്റെ ആരോപണത്തെ കുറിച്ച് ഞാൻ കേട്ടിരുന്നു. ഇതുപോലുള്ള ഒരു […]

Entertainment

നിര്‍മ്മാതാവ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി, ഒടുവില്‍ അങ്ങനെ അഭിനയിച്ചു; ഗുരുതര ആരോപണവുമായി നടി മെറീന

മോഡലിങ്ങിലൂടെ മലയാള സിനിമയിലേക്കെത്തിയ താരമാണ് മെറീന മൈക്കിള്‍. ഹാപ്പി വെഡിങ് ഉള്‍പ്പെടെ നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത മെറീന ഒരു സിനിമ ചിത്രീകരണത്തിനിടയില്‍ തനിക്ക് നേരിട്ട മോശം അനുഭവം തുറന്നു പറഞ്ഞിരിക്കുയാണ്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തലുകള്‍. ‘വട്ടമേശ സമ്മേളനം ദ ഫ്ളോപ്പ് ഫിലിം’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവിനും വിപിന്‍ ആറ്റ്ലിക്കും എതിരെയാണ് നടി ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ബെന്‍, ഹോംലീ മീല്‍സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിപിന്‍ ആറ്റ്ലിയുടെ ചിത്രമായതിനാലാണ് […]

Entertainment

അമലക്ക് പകരം കങ്കണ; ആടൈ ഹിന്ദിയിലേക്ക്

അമല പോള്‍ നായികയായെത്തിയ തമിഴ് ചിത്രം ആടൈ റിലീസിന് മുമ്പും ശേഷവും നിരവധി വിവാദങ്ങളാണ് സൃഷ്ടിച്ചത്. നവാഗതനായ രത്നകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കാമിനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അമലയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍, ചിത്രം ബോളിവുഡിലേക്ക് മൊഴിമാറ്റം ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ചിത്രത്തിന്‍റെ ഹിന്ദി പതിപ്പിൽ നായികയായി നടി കങ്കണ റണാവത്ത് എത്തുമെന്നാണ് വാര്‍ത്തകള്‍ പറയുന്നത്. ഹിന്ദി പതിപ്പും രത്‌നകുമാര്‍ തന്നെയാവും സംവിധാനം ചെയ്യുക. സംവിധായകന്‍ തന്നെയാണ് ഹിന്ദി പതിപ്പിനെ കുറിച്ചുള്ള വാര്‍ത്തകള്‍ സ്ഥീരീകരിച്ചത്. ജയലളിതയുടെ […]

Cricket Sports

അഭിഷേക് നായര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 13 വര്‍ഷം നീണ്ട കരിയറിന് തിരശീലയിട്ട് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അഭിഷേക് നായര്‍. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന് താരം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. മുംബൈ ടീമിനും പുതുച്ചേരി ടീമിനുമായാണ് അഭിഷേക് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളത്തിലിറങ്ങിയിട്ടുള്ളത്. മുംബൈയെ രഞ്ജി ട്രോഫി കിരീടങ്ങളിലേക്ക് നയിച്ച താരമാണ് അഭിഷേക് നായര്‍. ഇന്ത്യന്‍ താരങ്ങളായ ദിനേശ് കാർത്തിക്, ശ്രേയസ് അയ്യർ, ഉൻമുക്ത് ചന്ദ് എന്നിവരുടെയൊക്കെ ഉപദേഷ്ടാവ് കൂടിയായിരുന്നു. ഇടം കൈയ്യൻ ബാറ്റ്സ്മാനും സീം […]