India Kerala

അട്ടിമറി നടന്നത് മൂന്ന് കുത്തക മണ്ഡലങ്ങളില്‍

മൂന്ന് കുത്തക മണ്ഡലങ്ങളില്‍ അട്ടിമറി സംഭവിച്ചുവെന്നതാണ് ഈ ഉപതെരഞ്ഞെടുപ്പിന്റെ സവിശേഷത. രണ്ട് മണ്ഡലങ്ങള്‍ എല്‍.ഡി.എഫ് പിടിച്ചെടുത്തപ്പോള്‍ അരൂരിലെ എല്‍.ഡി.എഫ് ആധിപത്യത്തിന് ഷാനിമോള്‍ ഉസ്മാന്‍ തടയിട്ടു. 2016ലും 2109ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട വട്ടിയൂര്‍ക്കാവിലാണ് ഇത്തവണ എല്‍.ഡി.എഫ് വെന്നിക്കൊടി പാറിച്ചത്. ജനപ്രിയനായ സ്ഥാനാര്‍ഥിയെ അവതരിപ്പിച്ച് വിജയം കൊയ്യാമെന്ന ഇടത് തന്ത്രം സമ്പൂര്‍ണമായും ഫലം കണ്ടു. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലായി അടൂര്‍ പ്രകാശും ആന്റോ ആന്‍റണിയും കൂറ്റന്‍ മുന്നേറ്റം കാഴ്ചവെച്ച കോന്നിയാണ് ഇടത് മുന്നേറ്റത്തില്‍ മൂക്കുകുത്തിയ മറ്റൊരു […]

Entertainment

ഷെയ്ന്‍-ജോബി ജോര്‍ജ് തര്‍ക്കം പരിഹരിച്ചു, ചിത്രം ഷെയ്ന്‍ പൂര്‍ത്തിയാക്കും

നടൻ ഷെയ്‍ന്‍ നിഗവും നിർമാതാവ് ജോബി ജോർജുമായുണ്ടായ തർക്കം പരിഹരിക്കാനുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ തീരുമാനമായി. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും ‘അമ്മ’യുടെയും നേതൃത്വത്തിലാണ് ചര്‍ച്ച നടന്നത്. അടുത്ത മാസം പതിനാറിന് ഷെയിന്‍, ജോബിയുടെ ’വെയിൽ’ എന്ന സിനിമയുടെ ഭാഗമാകും. ജോബിയുടെ അടുത്ത സിനിമയിൽ അഭിനയിക്കില്ലെന്നും ഷൈൻ വ്യക്തമാക്കി. പ്രതിഫല തുകയിൽ ബാക്കിയുള്ള 16ലക്ഷം സിനിമ പൂർത്തിയാകുമ്പോൾ നൽകും. ചർച്ചയിൽ പൂർണ തൃപ്തനാണെന്ന് ഷെയിന്‍ പറഞ്ഞു. മറ്റൊരു സിനിമയ്ക്കായി താൻ മുടി മുറിച്ചതിന് ജോബി വധഭീഷണി മുഴക്കിയെന്നാരോപിച്ച ഷെയ്ൻ ഓഡിയോ ക്ലിപ്പുകൾ […]

Football Sports

മെസ്സിയുടെ റെക്കോഡ് തകര്‍ത്ത് എംബാപ്പെ!

മിന്നും ഫോമിൽ കളിക്കുന്ന ഫ്രഞ്ച് യുവതാരം കെയ്ലിയൻ എംബാപ്പെ ഇന്നലെ തകർത്തത് സാക്ഷാൽ മെസ്സിയുടെ റെക്കോഡാണ്. ചാമ്പ്യൻസ് ലീഗിൽ 15 ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോഡ് വർഷങ്ങളായി ബാഴ്സയുടെ സൂപ്പർ താരം ലയണൽ മെസ്സിയുടെ പേരിലായിരുന്നു. എന്നാൽ ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ ക്ലബ് ബ്രുഗ്ഗെയ്ക്കെതിരെ പാരിസ് സെന്റ് ജർമ്മൻ സ്ട്രൈക്കർ ഹാട്രിക്ക് ഗോളുകൾ അടിച്ച് കൂട്ടിയതോടെയാണ് ഈ റെക്കോഡിന് പുതിയ അവകാശിയായി എംബാപ്പെ മാറുന്നത്. പകരക്കാരനായെത്തിയാണ് വെറും 32 […]

India National

ഹരിയാനയില്‍ എന്‍.ഡി.എ പിന്നോട്ട്; ലീഡ് കുറഞ്ഞു

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ലീഡ് നില മാറിമറിയുന്നു. തുടക്കത്തില്‍ എന്‍.‍ഡി.എ സഖ്യം കുതിപ്പ് നടത്തിയെങ്കിലും നിലവില്‍ ലീഡ് കുറഞ്ഞ് കേവല ഭൂരിപക്ഷത്തിന് വേണ്ടിയുള്ള 46 സീറ്റിനും താഴേക്ക് എത്തി. ആകെയുള്ള 90 സീറ്റുകളിലെയും ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ ബി.ജെ.പി 40 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ആദ്യ ഘട്ടത്തില്‍ 55 സീറ്റുകളില്‍ കുതിപ്പ് നടത്തിയ ശേഷമാണ് ബി.ജെ.പിയുടെ ലീഡ് നില താഴേക്ക് എത്തിയത്. ഇവിടെ കോണ്‍ഗ്രസ് 29 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ഹരിയാനയില്‍ തൂക്കു സഭയെന്ന് […]

India National

മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലവും ഇന്ന്

മഹാരാഷ്ട്രയിലും ഹരിയാനയിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലവും ഇന്ന് പുറത്തുവരും. ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഈ ഫലം നിര്‍ണായകമാണ്. രണ്ടിടത്തും ബി.ജെ.പി സഖ്യം ഭരണം നിലനിര്‍ത്തുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍. ഹരിയാനയില്‍ തൂക്കു സഭയെന്ന് പ്രവചിക്കുന്ന ഇന്ത്യ ടുഡേ – ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ സര്‍വെ പുറത്ത് വന്നതോടെ വലിയ ആകാംഷയാണ് സംസ്ഥാനത്തുള്ളത്. പ്രചരണത്തില്‍ ഉടനീളം ബി.ജെ.പിക്കാണ് മുന്‍കൈയെന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ ബി.ജെ.പി 32-44 സീറ്റ് വരെയും കോണ്‍ഗ്രസ് 30 -44 സീറ്റ് വരെ നേടുമെന്നുമാണ് […]

India National

പെട്രോള്‍ പമ്പുകള്‍ ആര്‍ക്കും തുടങ്ങാം; നിര്‍ണായക തീരുമാനവുമായി കേന്ദ്രമന്ത്രി സഭ

പെട്രോളിയം മേഖലയില്‍ എണ്ണക്കമ്പനികള്‍ അല്ലാത്തവര്‍ക്കും പെട്രോള്‍ പമ്പുകള്‍ തുടങ്ങാന്‍ കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കി. ചില്ലറ വില്‍പ്പന രംഗത്ത് കടുത്ത മത്സരത്തിന് വഴിതുറക്കുന്നതാണ് തീരുമാനം. എണ്ണ ചില്ലറ വ്യാപാര മേഖല തുറന്നിടുന്നതിലൂടെ നിക്ഷേപവും മത്സരവും വര്‍ധിക്കുമെന്ന് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. 250 കോടി വിറ്റുവരവുള്ള കമ്പനികള്‍ക്ക് ഇന്ധന ചില്ലറ വില്‍പ്പന മേഖലയില്‍ പ്രവേശിക്കാന്‍ പുതിയ തീരുമാനത്തിലൂടെ അവസരം ലഭിക്കും. അഞ്ച് ശതമാനം ഔട്ട്‌ലെറ്റുകള്‍ ഗ്രാമ പ്രദേശങ്ങളില്‍ ആയിരിക്കുമെന്ന വ്യവസ്ഥയുണ്ട്. പെട്രോള്‍, ഡീസല്‍, […]

India

വട്ടിയൂര്‍ക്കാവില്‍ വിജയമുറപ്പിച്ച് വി.കെ പ്രശാന്ത്

വട്ടിയൂര്‍ക്കാവില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ പ്രശാന്ത് വിജയമുറപ്പിച്ചു. പ്രശാന്തിന്റെ ലീഡ് 8000 കടന്നിരിക്കുകയാണ്. 8397 വോട്ടുകള്‍ക്കാണ് പ്രശാന്ത് ലീഡ് ചെയ്യുന്നത്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തിയ മേയര്‍ ബ്രോ ഒരു ഘട്ടത്തില്‍ പോലും പിന്നിലേക്ക് പോയില്ല. യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റായ വട്ടിയൂര്‍ക്കാവില്‍ അട്ടിമറി വിജയം ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷ.

India Kerala

പ്രതീക്ഷച്ചതിനേക്കാള്‍ കൂടുതല്‍ ലീഡ് മഞ്ചേശ്വരത്ത് കിട്ടിയെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.സി ഖമറുദ്ദീന്‍

താന്‍ പ്രതീക്ഷച്ചതിനേക്കാള്‍ കൂടുതല്‍ ലീഡ് മഞ്ചേശ്വരത്ത് കിട്ടിയെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.സി ഖമറുദ്ദീന്‍. ബി.ജെ.പി അനുഭാവികളുടെയും വോട്ട് തനിക്ക് ലഭിച്ചിരിക്കാമെന്നും എം. സി ഖമറുദ്ദീന്‍. പ്രധാന പഞ്ചായത്തുകള്‍ കൂടി എണ്ണിയാല്‍ ഇനിയും ലീഡ് കൂടുമെന്നും അദ്ദേഹം പറഞ്ഞു. 6601 വോട്ടുകള്‍ക്കാണ് എം. സി ഖമറുദ്ദീന്‍ ലീഡ് ചെയ്യുന്നത്. ബി.ജെ.പി സ്ഥാനാര്‍ഥി രവീഷ് താന്ത്രി കുന്‍ഠാറാണ് രണ്ടാം സ്ഥാനത്ത്

India Kerala

എറണാകുളത്ത് യു.ഡി.എഫ് മുന്നേറ്റം

എറണാകുളത്ത് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.ജെ വിനോദ് 4202 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി മനു റോയ് രണ്ടാമതാണ്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി സി.ജി രാജഗോപാലിനായിരുന്നു ലീഡ്. മൂന്ന് വോട്ടിനായിരുന്നു രാജഗോപാലിന്റെ ലീഡ്. മനു റോയിയുടെ അപരനും വന്‍തോതില്‍ വോട്ട് പിടിച്ചിട്ടുണ്ട്.

India Kerala

മഞ്ചേശ്വരത്ത് അടിയൊഴുക്കുണ്ടാകുമെന്ന് ശങ്കര്‍ റൈ; എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്ന് എം.സി ഖമറുദ്ദീന്‍

മഞ്ചേശ്വരത്ത് അടിയൊഴുക്കുണ്ടാകുമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ശങ്ക‍ര്‍ റൈ. അതേസമയം മഞ്ചേശ്വരത്ത് എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.സി ഖമറുദ്ദീന്‍ പറഞ്ഞു. 2500 വോട്ടുകള്‍ക്ക് ജയിക്കുമെന്നാണ് പ്രതീക്ഷയെന്ന് എന്‍.ഡി.എ സ്ഥാനാര്‍ഥി രവീശ തന്ത്രി കുണ്ടാര്‍.