കൊച്ചി: വാളയാര്‍ പീഡനക്കേസില്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ നിരീക്ഷിച്ചു വരികയാണ്. കേസില്‍ നീതി നടപ്പാകുമെന്ന് ഉറപ്പ് വരുത്തുമെന്നും കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ഗവര്‍ണര്‍ പറഞ്ഞു. അതേസമയം, കേസിലെ പ്രതികളെ വിട്ടയച്ച വിധിക്കെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കേസ് വാദിച്ച പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റും. പകരം അനുഭവസമ്ബത്തുള്ള മുതിര്‍ന്ന പ്രോസിക്യൂട്ടറെ നിയമിക്കാനുമാണ് സര്‍ക്കാര്‍ തീരുമാനം.
Author: Tomy Thondamkuzhy
സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു
കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 240 രൂപയുടെ ഇടിവാണ് ആഭ്യന്തര വിപണിയില്‍ ഉണ്ടായിരിക്കുന്നത്. നാല് ദിവസത്തിന് ശേഷമാണ് വിലയില്‍ മാറ്റമുണ്ടായത്. 28,440 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 30 രൂപ താഴ്ന്ന് 3,555 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
തെക്കന്‍ കേരളത്തില്‍ വരും മണിക്കൂറുകളില്‍ അതിശക്തമായ മഴക്ക് സാധ്യത
അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമർദ്ദമായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ ഫലമായി അതിശക്തമായ മഴയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് മത്സ്യബന്ധനത്തിന് പൂര്‍ണ നിരോധം ഏര്‍പ്പെടുത്തി. കന്യാകുമാരിക്ക് മുകളിലായി തെക്ക് പടിഞ്ഞാറന്‍ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമര്‍ദമാണ് അറബിക്കടലിലേക്ക് നീങ്ങുകയും തീവ്രന്യൂനമര്‍ദമായി മാറുകയും ചെയ്തത്. തീവ്ര ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനം മൂലം തെക്കന്‍ കേരളത്തില്‍ വരും മണിക്കൂറുകളില്‍ അതിശക്തമായ മഴയാകും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം […]
നേത്രാവതി എക്‌സ്പ്രസിന്റെ ബോഗികൾ വേർപ്പെട്ടു; യാത്രക്കാരുമായി ബോഗികൾ പേട്ടയിൽ കുടുങ്ങി
തിരുവനന്തപുരം: യാത്രക്കിടെ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് ട്രെയിനിന്റെ ബോഗികൾ വേർപെട്ടു. തിരുവനന്തപുരത്തുനിന്ന് മുംബൈ ലോകമാന്യതിലക് ടെർമിനലിലേക്ക് പുറപ്പെട്ട 16346-ാം നമ്പർ നേത്രാവതി എക്‌സ്പ്രസിന്റെ മൂന്ന് ബോഗികള്‍ ഒഴികെയുള്ളവയാണ് വണ്ടിയുമായി വേർപ്പെട്ടത്. വേര്‍പെട്ട ബോഗികള്‍ പേട്ട സ്റ്റേഷനില്‍ കിടക്കുമ്പോള്‍ എഞ്ചിനും മൂന്ന് ബോഗികളുമായി വണ്ടി ആറ് കിലോമീറ്ററോളം സഞ്ചരിച്ച് കൊച്ചുവേളി പിന്നിട്ടു. പിന്നീട് വേര്‍പെട്ട ബോഗികള്‍ 10.40 -ന് കൂട്ടിഘടിപ്പിച്ചതിന് ശേഷം ട്രയിന്‍ യാത്ര തുടര്‍ന്നു. ഇപ്പോള്‍ ഒരു മണിക്കൂര്‍ വൈകിയാണ് ട്രയിന്‍ ഓടിക്കൊണ്ടിരിക്കുന്നത്. രാവിലെ 9.30 ന് തിരുവനന്തപുരം […]
വിജയ്‍യുടെ വീടിന് ബോംബ് ഭീഷണി; യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു
നടന്‍ വിജയ്‍യുടെ വീട്ടീല്‍ ബംബ് വെച്ചിട്ടുണ്ടെന്ന് പൊലീസിന് അജ്ഞാത ഫോണ്‍ സന്ദേശം. തമിഴ്നാട് സ്റ്റേറ്റ് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചാണ് അജ്ഞാതന്‍ ഭീഷണിപ്പെടുത്തിയത്. വിജയ്‍യുടെ സാലിഗ്രാമത്തിലുള്ള വീട്ടില്‍ ബോംബ് വെച്ചിട്ടിട്ടുണ്ടെന്നും ഏതാനും മിനിറ്റുകള്‍ക്കകം അത് പൊട്ടുമെന്നുമായിരുന്നു സന്ദേശം. വിവരമറിഞ്ഞയുടന്‍ പൊലീസ് താരത്തിന്‍റെ വസതിയിലെത്തി വീട്ടുകാരെ വിവരമറിയിച്ചു. തുടര്‍ന്ന് ശക്തമായ സുരക്ഷയും ഏര്‍പ്പെടുത്തി. അദ്ദേഹത്തിന്‍റെ അച്ഛന്‍ എസ്.എ ചന്ദ്രശേഖറും അമ്മ ശോഭയും മാത്രമായിരുന്നു അപ്പോള്‍ വീട്ടിലുണ്ടായിരുന്നത്. വിജയ്‍യും ഭാര്യയും പനൈയൂരിലുള്ള ഇപ്പോള്‍ താമസിക്കുന്നത്. പിന്നീട് പൊലീസ് അവിടെയും സുരക്ഷയൊരുക്കി. […]
മെസി ഡബിളടിച്ചു; ബാഴ്സക്ക് വമ്പന്‍ ജയം
ലാ ലിഗയിൽ സൂപ്പര്‍താരം ലയണല്‍ മെസിയുടെ കരുത്തില്‍ വിജയഭേരി മുഴക്കി ബാഴ്സലോണ. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ബാഴ്സ, റയൽ വയ്യദോലിഡിനെ പരാജയപ്പെടുത്തിയത്. ഗോളടിക്കുന്നതിലും ഗോള്‍ അടിപ്പിക്കുന്നതിലും തന്റെ മാജിക് പുറത്തെടുത്ത മെസി, ബാഴ്സക്ക് മിന്നുന്ന ജയം നേടിക്കൊടുക്കുകയായിരുന്നു. ടീമിന് വേണ്ടി ഇരട്ട ഗോളുകൾ നേടുകയും രണ്ടു ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു മെസി. മെസിക്കും സുവരസിനും വിദാലിനും പുറമെ ക്ലെമന്റ് ലെന്‍ഗ്ലെറ്റും എതിരാളികളുടെ വല കുലുക്കി. കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ ബാഴ്സ ആധിപത്യം നേടി. ലെന്‍ഗ്ലെറ്റിലൂടെയായിരുന്നു […]
ബിഗില്‍ നൂറുകോടി ക്ലബ്ബിലേക്ക്
ഇളയ ദളപതി വിജയ് ഇരട്ട വേഷത്തില്‍ എത്തിയ ദീപാവലി ചിത്രം ബിഗില്‍ നൂറുകോടി ക്ലബ്ബിലേക്ക്. സിനിമ റിലീസ് ചെയ്ത് മൂന്ന് ദിവസം പിന്നിട്ടപ്പോഴാണ് ബോക്‌സ് ഓഫീസില്‍ നിന്നും ചിത്രം 100കോടി രൂപ നേടിയെടുത്തത്. ഒക്ടോബര്‍ 25നാണ് ആറ്റ്‍ലി സംവിധാനം ചെയ്ത ബിഗില്‍ പുറത്തിറങ്ങിയത്. നിലവിലെ കളക്ഷന്‍ വെച്ച് നോക്കുമ്പോള്‍ വിജയുടെ ഏറ്റവും മികച്ച കളക്ഷന്‍ റെക്കോര്‍ഡുകളുള്ള സര്‍ക്കാരിനെ ബിഗില്‍ മറികടക്കുമെന്നാണ് കരുതുന്നത്. ആറ്റ്ലീ-വിജയ് കൂട്ടുകെട്ടില്‍ ഇറങ്ങിയ മൂന്നാമത്തെ ചിത്രമാണ് ബിഗില്‍. 150 കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയത്. […]
സന്തോഷ് ട്രോഫി; കേരള ടീമിനെ ഇന്ന് പ്രഖ്യാപിക്കും
സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ ഇന്ന് പ്രഖ്യാപിക്കും. കൊച്ചിയില്‍ രണ്ട് മാസമായി നടക്കുന്ന ക്യാമ്പില്‍ നിന്നാണ് 20 അംഗ ടീമിനെ തെരഞ്ഞെടുക്കുന്നത്. നിലവില്‍ 60 പേരാണ് ക്യാമ്പിലുള്ളത്. കോഴിക്കോട് അടുത്ത മാസം അഞ്ചു മുതലാണ് ദക്ഷിണമേഖല യോഗ്യത മത്സരങ്ങള്‍ ആരംഭിക്കുന്നത്. ആന്ധ്രയും തമിഴ്‌നാടും അടങ്ങുന്ന ഗ്രൂപ്പിലാണ് കേരളം.
ഒരു വിഭാഗത്തിന് മൌലിക അവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ രാജ്യം ശാന്തമാണെന്നെങ്ങനെ പറയുന്നു; കവി സജ്ജാദ് ഹുസൈന്‍
അവകാശവാദങ്ങള്‍ ഉന്നയിക്കാതെ മോദി സര്‍ക്കാര്‍ തടങ്കല്‍ വച്ചിരിക്കുന്ന കശ്മീരിനെ സ്വതന്ത്രമാക്കുകയാണ് വേണ്ടതെന്ന് കവി സജ്ജാദ് ഹുസൈന്‍ പറഞ്ഞു. മൌലിക അവകാശങ്ങള്‍ പോലും നഷ്ടപ്പെട്ട ജമ്മുകശ്മീര്‍ ജനത തള്ളിനീക്കുന്നത് അത്യന്തം നരക ജീവിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാം തകര്‍ന്ന ജമ്മുകശ്മീര്‍ ജനതയുടെ അവസ്ഥ അനുദിനം മോശമായിക്കൊണ്ടിരിക്കുയാണെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും പറഞ്ഞു. ആഗസ്റ്റ് 4ന് അര്‍ധരാത്രി പെട്ടെന്ന് അടച്ചേര്‍പ്പിച്ച സുരക്ഷ നിയന്ത്രങ്ങളില്‍ നിന്ന് മുക്തരാകാനാത്തതിന്‍റെ ശ്വാസം മുട്ടലിലാണ് ജമ്മുകശ്മീര്‍ ജനത. രാജ്യത്തെ ഒരു വിഭാഗം ജനത […]
യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘത്തിന്‍റെ ജമ്മുകശ്മീര്‍ സന്ദര്‍ശനം ഇന്ന് അവസാനിക്കും
യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘത്തിന്‍റെ ജമ്മുകശ്മീര്‍ സന്ദര്‍ശനം ഇന്ന് അവസാനിക്കും. പ്രതിനിധി സംഘം ഇന്ന് മാധ്യമങ്ങളുമായും കൂടിക്കാഴ്ച നടത്തിയേക്കും. അതേസമയം ലഡാക്കും ജമ്മുകാശ്മീരും കേന്ദ്രഭരണപ്രദേശങ്ങളാക്കിയ നടപടി നാളെ ഔദ്യോഗികമായി നിലവില്‍ വരും. ഇന്നലെ ജമ്മുകാശ്മീരിലെ സുരക്ഷാ സാഹചര്യങ്ങളെ കുറിച്ച് സുരക്ഷ സേന പ്രതിനിധി സംഘത്തിന് മുന്നില്‍ വിവരിച്ചിരുന്നു. 15 കോര്‍പ്സ് ആസ്ഥാനത്തായിരുന്നു സുരക്ഷാ സംബന്ധിച്ച സേനയുടെ വിശദീകരണം. പിന്നീട് ദാല്‍ തടാകത്തിലെ നൌകകളില്‍ സംഘം യാത്ര നടത്തി തദ്ദേശിയരുമായി സംസാരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഗവര്‍ണര്‍ സത്യപാല്‍ മാലിക്കുമായും പ്രതിനിധി […]












