ജമ്മുകശ്മീരും ലഡാക്കും കേന്ദ്രഭരണപ്രദേശങ്ങളാക്കിയ നടപടി ഇന്ന് മുതല്‍ പ്രാബല്യത്തില്‍. ജമ്മുകശ്മീര്‍ നിയമസഭയോടുകൂടിയ കേന്ദ്രഭരണപ്രദേശമാകുമ്പോള്‍ ലഡാക്ക് നിയമസഭയില്ലാത്ത കേന്ദഭരണപ്രദേശമാകും. ഇരു കേന്ദ്രഭരണപ്രദേശങ്ങളിലെയും ഗവര്‍ണര്‍മാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ ജന്മദിന വാര്‍ഷിക ദിനത്തിലാണ് ലഡാക്കും ജമ്മുകശ്മീരും കേന്ദ്രഭരണപ്രദേശങ്ങളാക്കിയ നടപടി പ്രാബല്യത്തില്‍ വരുന്നത്. ഗുജറാത്ത് കേഡര്‍ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ ജി.സി മുര്‍മു ജമ്മുകശ്മീരിലെ ആദ്യ ലെഫ്റ്റനന്‍റ് ഗവര്‍ണറായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ലഡാക്കിലെ ലെഫ്റ്റനന്‍റ് ഗവര്‍ണറായി ചുമതലയേല്‍ക്കുന്നത് മുന്‍ ത്രിപുര കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥാനായ […]
Author: Tomy Thondamkuzhy
ദീപാവലിക്ക് തോക്കു പൊട്ടിച്ച് വ്യവസായ കുടുംബം; അന്വേഷണം ആരംഭിച്ചു
ശബ്ദമുഖരിതമായാണ് ഇന്ത്യയിലുടനീളം ദീപാവലി കൊണ്ടാടാറുള്ളത്. സാധാരണ വീര്യം കുറഞ്ഞ വെടിമരുന്ന് പടക്കങ്ങളും മറ്റുമാണ് ഉപയോഗിക്കാറുള്ളതെങ്കിലും ആഘോഷം പൊലിപ്പിക്കാന്‍ ഉത്തര്‍പ്രദേശിലെ ഒരു പ്രമുഖ വ്യവസായ കുടുംബം സ്വീകരിച്ച മാര്‍ഗ്ഗം അല്‍പ്പം കടന്നു പോയി. തോക്കുപയോഗിച്ചാണ് ഇവര്‍ ഇത്തവണത്തെ ദീപാവലി ആഘോഷം ഗംഭീരമാക്കിയത്. ഭാര്യയും ഭര്‍ത്താവും വായുവിലേക്ക് വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങളടങ്ങിയ വീഡിയോകളിലൂടെയാണ് സംഭവം പുറം ലോകത്തെത്തിയത്. വ്യവസായിയുടെ ഭാര്യ വായുവിലേക്ക് വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങളാണ് ഒരു വീഡിയോയിലുള്ളത്. അതും സ്വന്തം മക്കള്‍ തൊട്ടടുത്ത് നില്‍ക്കുമ്പോഴാണ് യുവതി തോക്കുപയോഗിച്ചത്. ഇതാണ് സംഭവത്തെ കൂടുതല്‍ […]
മഹാ ചുഴലിക്കാറ്റ്: കേരളത്തിലും ലക്ഷദ്വീപിലും കനത്ത മഴ, മല്‍സ്യബന്ധനത്തിന് നിരോധനം
അറബിക്കടലില്‍ മഹാ ചുഴലിക്കാറ്റ് രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ലക്ഷദ്വീപില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. കേരളത്തിലും ജാഗ്രതാനിര്‍ദേശമുണ്ട്. ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. അറബിക്കടലിൽ ലക്ഷദ്വീപ് മേഖലയിൽ രൂപം കൊണ്ട അതിതീവ്ര ന്യൂനമർദമാണ് ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചിരിക്കുന്നത്. മണിക്കൂറില്‍ 85 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. ഉച്ചയോടെ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റാകും. ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ ലക്ഷദ്വീപില്‍ അതിജാഗ്രതാ നിര്‍ദേശം നല്‍കി. കേരളം മഹാ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലില്ലെങ്കിലും കേരള തീരത്തോട് […]
മദ്യ വ്യാപാരം മൗലികാവകാശമല്ലെന്ന് ഹൈക്കോടതി
മദ്യ വ്യാപാരം മൗലികാവകാശമല്ലെന്ന് ഹൈക്കോടതി. മദ്യവ്യാപാരത്തിന് അനുമതി നൽകുമ്പോൾ ജനങ്ങളുടെ സ്വകാര്യത കൂടി കണക്കിലെടുക്കണമെന്നും കോടതി നിർദേശം നല്‍കി. സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ച സാഹചര്യത്തിൽ മദ്യവ്യാപാരത്തിന് ലൈസൻസ് നൽകുമ്പോൾ സമീപത്തുള്ളവരുടെ സ്വകാര്യത കൂടി കണക്കിലെടുക്കണം. ലൈസൻസിന്‍റെ അടിസ്ഥാനത്തിലുള്ള വ്യാപാരമായതിനാൽ മദ്യശാലകൾക്ക് ബാധകമാകുന്ന കൃത്യമായ ശുപാർശകൾ സർക്കാർ തയ്യാറാക്കണം. അല്ലാത്തപക്ഷം വരും നാളുകളിൽ ലൈസൻസ് അനുവദിക്കുന്നതിനും മറ്റും പ്രശ്നങ്ങളുണ്ടാകുമെന്ന് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് സൂചിപ്പിച്ചു. കള്ളുഷാപ്പ് തന്‍റെ വീടിനടുത്തേക്ക് മാറ്റുന്നതിനെതിരെ പട്ടാമ്പി വള്ളൂർ സ്വദേശിനി വിലാസിനി […]
വാളയാര്‍ കേസ്: തെളിവില്ലെങ്കിലും തുടരന്വേഷണത്തിന് ഉത്തരവിടാന്‍ കോടതിക്ക് കഴിയുമെന്ന് നിയമവിദഗ്ധര്‍
വാളയാര്‍ കേസില്‍ നിലവിലെ നിയമം അനുസരിച്ച് പുതിയ തെളിവുകളില്ലെങ്കിലും തുടരന്വേഷണത്തിന് ഉത്തരവിടാന്‍ കോടതിക്ക് കഴിയുമെന്ന് നിയമവിദഗ്ധര്‍. സര്‍ക്കാരിനോ കേസുമായി ബന്ധപ്പെട്ട വ്യക്തികള്‍ക്കോ തുടരന്വേഷണം ആവിശ്യപ്പെട്ട് കോടതിയെ സമീപിക്കാം. ഹൈക്കോടതിയേയോ സുപ്രീംകോടതിയേയോയാണ് സമീപിക്കേണ്ടത്. വാളയാര്‍ കേസില്‍ അടുത്ത തിങ്കളാഴ്ചക്ക് ശേഷമായിരിക്കും തുടരന്വേഷണവും അപ്പീലും ആവിശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുക. വാളയാര്‍ പീഢനക്കേസില്‍ തുടരന്വേഷണത്തിനുള്ള മുറവിളി ഉയര്‍ന്നതോടെ കോടതിയെ സമീപിക്കാന്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. വിധി വന്ന കേസില്‍ പുതിയ തെളിവുകള്‍ ഇല്ലെങ്കില്‍ തുടരന്വേഷണത്തിന് കോടതി അനുമതി […]
ശനിയാഴ്ച വരെ അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത
തിരുവനന്തപുരം: ശനിയാഴ്ച വരെ അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത. മണിക്കൂറില്‍ 75 കി.മീ. വേഗതയുള്ള കാറ്റിന് സാധ്യത. അറബിക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദ്ദം തീവ്രമായതോടെ സംസ്ഥാനത്ത് കനത്ത മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം. മല്‍സ്യബന്ധനത്തിന് പൂര്‍ണനിരോധനം ഏര്‍പ്പെടുത്തി.
മലയാള ചിത്രം ‘മാമാങ്ക’ത്തിലെ പുതിയ സ്റ്റില്ലുകള്‍
ബിഗ് ബഡ്ജറ്റ് മമ്മൂട്ടി ചിത്രം മാമാമാങ്കത്തിന്റെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. എം.പദ്മകുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍. ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രം നവംബര്‍ 21ന് പ്രദര്‍ശനത്തിന് എത്തും
ഗോള്‍വേട്ടയില്‍ റൊണാള്‍ഡോയെ പിന്നിലാക്കി മെസി
ലാ ലിഗയിൽ റയൽ വയ്യദോലിഡിനെതിരെ ബാഴ്‍സലോണക്ക് വേണ്ടി ഇരട്ട ഗോളുകൾ നേടുകയും രണ്ടു ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു മെസി. വയ്യദോലിഡിനെതിരായ ഗോള്‍വേട്ടയോടെ സൂപ്പര്‍താരം ലയണല്‍ മെസി പിന്നിലാക്കിയത് പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. ക്ലബ്ബിന് വേണ്ടി റൊണാള്‍ഡോ നേടിയ 606 ഗോള്‍ എന്ന നേട്ടമാണ് മെസി മറികടന്നത്. വയ്യദോലിഡിനെതിരെ ഫ്രീ കിക്കില്‍ നിന്നാണ് മെസി ആദ്യ ഗോള്‍ നേടിയത്. ഇതോടെ മെസിയുടെ അക്കൌണ്ടില്‍ 607 ഗോളുകളായി. 75 ാം മിനിറ്റില്‍ മെസിയില്‍ നിന്നുമെത്തി രണ്ടാം ഗോള്‍. അതും […]
ഉടക്ക് തുടരുന്നു, ശിവസേനാ എം.എൽ.എമാരെ റാഞ്ചാനൊരുങ്ങി ബി.ജെ.പി
മഹാരാഷ്ട്രയിൽ ബി.ജെ.പിയും ശിവസേനയും തമ്മിലുള്ള തർക്കം തുടരുന്നതിനിടെ, ശിവസേന എം.എൽ.എമാരെ കൂട്ടത്തോടെ തങ്ങളുടെ പാളയത്തിലെത്തിക്കാനൊരുങ്ങി ബി.ജെ.പി. മുഖ്യമന്ത്രിപദമടക്കമുള്ള അധികാരസ്ഥാനങ്ങളിൽ 50-50 പങ്കാളിത്തം നൽകാമെന്ന് ബി.ജെ.പി എഴുതിനൽകണമെന്ന ആവശ്യത്തിൽ ശിവസേനാ തലവൻ ഉദ്ധവ് താക്കറെ ഉറച്ചുനിൽക്കുന്നതിനിടെയാണ് സേനാ എം.എൽ.എമാരെ വിലക്കുവാങ്ങാൻ ബി.ജെ.പി ഒരുങ്ങുന്നത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. ശിവസേനയുടെ 56 എം.എൾ.എമാരിൽ 45 പേരും തങ്ങൾക്കൊപ്പം നിൽക്കാമെന്ന് ഉറപ്പുനൽകിയതായി ബി.ജെ.പി എം.പി സഞ്ജയ് കാകഡെ പറയുന്നു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശിവസേന എം.എൽ.എമാർ സർക്കാർ രൂപീകരണത്തിൽ ബി.ജെ.പിക്കൊപ്പം […]
ഇന്ത്യയിലെ മുസ്‌ലിംകളോടുള്ള വിവേചനം അവസാനിപ്പിക്കണമെന്ന് ഓര്‍ഹാന്‍ പാമുക്ക്
ഇന്ത്യയിലെ മുസ്‌ലീംകളോടുള്ള വിവേചനം മോദി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് നോബേല്‍ സമ്മാന ജേതാവ് ഓര്‍ഹാന്‍ പാമുക്ക്. ജനാധിപത്യത്തിന്‍റെ പേരിലുള്ള ന്യൂനപക്ഷ വിരുദ്ധ സമീപനം അംഗീകരിക്കാനാവില്ല. ആഗോള തലത്തില്‍ തുടരുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഭയാനകമാണെന്നും ഓര്‍ഹാന്‍ പാമുക് മീഡിയവണിനോട് പറഞ്ഞു.











