സ്പാനിഷ് സൂപ്പര്‍ ക്ലബ് ബാഴ്സലോണയിലേക്ക് ഇക്കുറിയെത്തിയ അന്റോയിന്‍ ഗ്രീസ്മെന്‍ അവഗണന നേരിടുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സൂപ്പര്‍ താരം ലയണല്‍ മെസിയടക്കമുള്ളവര്‍ ഗ്രീസ്മെനോട് താല്‍പര്യം കാണിക്കുന്നെല്ലെന്ന് ഒട്ടേറെ സ്പാനിഷ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യം നിഷേധിച്ച് സീനിയര്‍ താരം ജെറാര്‍ഡ് പിക്വെ രംഗത്തെത്തി മെസിയും ഗ്രീസ്മെനും തമ്മില്‍ നല്ല ബന്ധത്തില്‍ തന്നെയാണെന്നാണ് പിക്വെ പറയുന്നത്. മെസി, ഓസ്മെന്‍ ഡെംബേലെയുമായും, മുന്‍പുണ്ടായിരുന്ന ഡേവിഡ് വിയ്യ, പെഡ്രോ എന്നിവരുമായി എങ്ങനെയാണോ അങ്ങനെ തന്നെ നല്ല ബന്ധത്തിലാണ് ഗ്രീസ്മെനോടും, സ്പാനിഷ് റേഡിയോയോട് പിക്വെ […]
Author: Tomy Thondamkuzhy
പേടിപ്പിക്കാന്‍ ‘ഡ്രാക്കുള’ വീണ്ടുമെത്തുന്നു
നോവലുകളിലൂടെയും സിനിമകളിലൂടെയും വായനക്കാരെയും കാഴ്ച്ചക്കാരെയും ഒരുപോലെ വിറപ്പിച്ച രക്തദാഹിയായ കഥാപാത്രമാണ് ഡ്രാക്കുള. ഭയത്തിന്റെ പുത്തന്‍ കാഴ്ച്ചകളുമായി ഒരിക്കല്‍ കൂടി ഡ്രാക്കുള എത്തുകായണ്. ഇത്തവണ ടിവി സീരീസ് രൂപത്തിലാണ് ഡ്രാക്കുള വീണ്ടും ലോകത്തിന് മുമ്പിലേക്കെത്തുന്നത്. സീരീസിന്റേതായി പുറത്തിറങ്ങിയ ടീസര്‍ ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടി കഴിഞ്ഞു. ബിബിസി ചാനലാണ് ഡ്രാക്കുളയുടെ ടിവി സീരീസൊരുക്കുന്നത്. വെബ് പോര്‍ട്ടലായ നെറ്റ്ഫ്‌ളിക്‌സാണ് സീരീസിന്റെ നിര്‍മ്മാതാക്കള്‍. ഷെര്‍ലോക്ക് എന്ന സൂപ്പര്‍ഹിറ്റ് സീരിസിന്റെ മേക്കേര്‍സാണ് ‘ഡ്രാക്കുള’യുടെ പിന്നണിയിലും പ്രവര്‍ത്തിക്കുന്നത്. മാര്‍ക് ഗറ്റിസ്, സ്റ്റിവെന്‍ മൊഫാറ്റ് എന്നിവര്‍ […]
വാട്സ്ആപ്പ് ചോര്‍ത്തലില്‍ സര്‍ക്കാരിനും പങ്കുണ്ടെന്ന് കോണ്‍ഗ്രസ്
ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകരുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും വാട്സാപ്പുകള്‍ ചോര്‍ത്തിയ സംഭവത്തില്‍ സര്‍ക്കാറിന് പങ്കുണ്ടെന്ന് കോണ്‍ഗ്രസ്. ഇസ്രായേല്‍ ചാര സോഫ്റ്റ് വെയറായ പെഗാസസ് സര്‍ക്കാറിന്‍റെ ഏത് ഏജന്‍സിയാണ് വാങ്ങിയതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വാട്സാപ്പില്‍ നിന്ന് സര്‍ക്കാര്‍ വിശദീകരണം ചോദിച്ചിട്ടുണ്ടെങ്കിലും ചോര്‍ത്തല്‍ നടപടി വെളിപ്പെടുത്തിയ വാട്സ്ആപ്പ് കമ്പനിയുടെ നടപടി ചോദ്യം ചെയ്താണ് ബി.ജെ.പി രംഗത്തെത്തിയത്. ഐ.ടി മന്ത്രാലയമാണ് സംഭവത്തില്‍ വിശദീകരണം തേടിയത്. പൌരന്മാരുടെ സ്വകാര്യത സംരക്ഷിക്കുകയെന്നത് സര്‍ക്കാറിന്‍റെ ഉത്തരവാദിത്വമാണെന്നും കേന്ദ്രം വ്യക്തമാക്കി. സ്വകാര്യത ഉറപ്പാക്കാന്‍ വാട്സ്ആപ്പ് കമ്പനി സ്വീകരിച്ച […]
കശ്മീര്‍ ജനതക്ക് നീതി ലഭ്യമാക്കുന്നതില്‍ കോടതികള്‍ പോലും മന്ദത പാലിക്കുന്നുവെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍
ജമ്മുകശ്മീരിലെ ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കുന്നതില്‍ നീതിന്യായ വ്യവസ്ഥ പോലും മന്ദത പാലിക്കുന്നു എന്ന് സാമൂഹ്യപ്രവര്‍ത്തകരുടെ സംഘം. കോടതികള്‍ എന്തുകൊണ്ട് അധികാരം വിനിയോഗിക്കുന്നില്ല എന്നത് അത്ഭുതപ്പെടുത്തുന്നു. സംസ്ഥാനത്ത് 70 ശതമാനത്തോളം ജനങ്ങളെ വിഷാദരോഗം ബാധിച്ചതായും സാമൂഹ്യപ്രവര്‍ത്തകര്‍ ഡല്‍ഹിയില്‍ പുറത്ത് വിട്ട വസ്തുതാ റിപ്പോര്‍ട്ടില്‍ പറയുന്നു. ജമ്മു കശ്മീരിൽ സുരക്ഷ നിയന്ത്രണങ്ങള്‍ കൊണ്ട് വന്ന ആഗസ്റ്റ് 5 മുതൽ സെപ്തംബര്‍ 30 വരെയുളള കാലയളവില്‍ 330 ഹേബിസ് കോര്‍പ്പസ് ഹരജികളാണ് ഫയല്‍ ചെയ്തിട്ടുള്ളത്. പക്ഷെ ഇവയിലൊന്നും കാര്യക്ഷമമായ ഇടപെടല്‍ കോടതിയുടെ […]
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ അനിശ്ചിതത്വം തുടരുന്നു
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ അനിശ്ചിതത്വം തുടരുന്നു. ബി.ജെ.പിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ഇനിയും സമ്മതമറിയിച്ചിട്ടില്ലെന്ന് ഉദ്ധവ് താക്കറെ തുറന്ന് പറഞ്ഞതോടെയാണ് സര്‍ക്കാര്‍ രൂപികരണം വീണ്ടും പ്രതിസന്ധിയിലായത്. ഇതിനിടെ ശിവസേന നേതാവ് സജ്ജയ് റാവത്ത് എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തിയത് പുതിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിട്ടുണ്ട്. സത്യപ്രതിജ്ഞ ചടങ്ങുകളുടെ ഒരുക്കങ്ങളുമായി മുന്നോട്ട് പോകുന്ന ബി.ജെ.പിയെ സമ്മര്‍ദ്ദത്തിലാക്കുന്നതാണ് ശിവസേനയുടെ പുതിയ നീക്കം. ഗവര്‍ണറെ ഇതിനോടകം എം.എല്‍.എമാരുമായി രണ്ട് തവണ ശിവസേന കണ്ടു കഴിഞ്ഞു. അതിന് പിന്നാലെയാണ് സജ്ജയ് […]
കേരളത്തില്‍ ‘മഹാ’ ഭീതിയൊഴിഞ്ഞു; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
കേരളത്തില്‍ മഹ ചുഴലിക്കാറ്റിന്റെ ആശങ്ക ഒഴിഞ്ഞു. മഹ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തി പ്രാപിച്ച് വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുകയാണ്. അതേസമയം സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുകയാണ്.എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് . എന്നാല്‍ തീരപ്രദേശങ്ങളില്‍ ജാഗ്രതാനിര്‍ദേശം നിലനില്‍ക്കുകയാണ. നാല് മീറ്ററില്‍ അധികം ഉയരുമുള്ള വന്‍തിരമാലകള്‍ ഉണ്ടാകുമെന്ന് സമുദ്ര നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കേരളം , കന്യാകുമാരി, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനുള്ള നിരോധനം നിലനില്‍ക്കുകയാണ്.
ജോളിയുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും; വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടും
കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളിയുടെ പോലീസ് കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. ആല്‍ഫൈന്‍ വധക്കേസില്‍ വീണ്ടും ജോളിയെ പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. അതേ സമയം ജോളിയുടെ മക്കളുടെ രഹസ്യമൊഴി ഇന്ന് കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രേഖപ്പെടുത്തും. ആല്‍ഫൈന്‍ വധക്കേസില്‍ ഇന്ന് കസ്റ്റഡി കാലാവധി കഴിയുന്ന സാഹചര്യത്തില്‍ വൈകിട്ട് ജോളിയെ താമരശേരി കോടതിയില്‍ അന്വേഷണ സംഘം ഹാജരാക്കും. വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം. തെളിവെടുപ്പിനായി കൂടുതല്‍ സമയം […]
മേയര്‍ സ്ഥാനത്ത് നിന്ന് സൌമിനി ജെയിനെ മാറ്റാന്‍ സമ്മര്‍ദ്ദ നീക്കവുമായി ജില്ലാ കോണ്‍ഗ്രസ് നേതൃത്വം
കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്ത് നിന്ന് സൌമിനി ജെയിനെ മാറ്റാന്‍ സമ്മര്‍ദ്ദ നീക്കവുമായി ജില്ലാ കോണ്‍ഗ്രസ് നേതൃത്വം. തിരുവനന്തപുരത്തുള്ള എം.പി ഹൈബി ഈഡന്റെയും എം.എല്‍.എ ടി.ജെ വിനോദിന്റെയും നേതൃത്വത്തില്‍ കെ.പി.സി.സി യില്‍ സമ്മര്‍ദ്ദം ചെലുത്താനാണ് ജില്ലാ നേതൃത്വത്തിന്റെ ശ്രമം. എന്നാല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരെ കൂടെ കൂട്ടി പ്രതിരോധത്തിലാക്കാനുള്ള തീരുമാനത്തിലാണ് മേയര്‍. മേയറെ തല്‍ക്കാലം മാറ്റേണ്ടെന്ന തീരുമാനത്തിലാണ് കെ.പി.സി.സി അധ്യക്ഷനെങ്കിലും ഇതിനെ ഏത് വിധേനയും മറികടക്കാനാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ ആലോചന. മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത എം.പിമാരുടെ […]
എറണാകുളത്ത് നാശം വിതച്ച് കനത്ത മഴ; വീടുകള്‍ വെള്ളത്തിനടിയില്‍, 800ലധികം ആളുകള്‍ ദുരിതാശ്വാസ ക്യാമ്പില്‍
എറണാകുളത്ത് ഇന്നലെ പെയ്ത ശക്തമായ മഴ ഏറ്റവും കൂടുതല്‍ ബാധിച്ചത് തീരദേശ മേഖലകളിലാണ്. ചെല്ലാനം, ഫോര്‍ട്ട് കൊച്ചി, വൈപ്പിന്‍ പ്രദേശങ്ങളിലെ നിരവധി വീടുകളില്‍ വെള്ളം കയറി. കടല്‍ഭിത്തിയും പുലിമുട്ടും നിര്‍മ്മിക്കാത്തതാണ് വീടുകളിലേക്ക് വെള്ളം കയറാന്‍ കാരണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ചെല്ലാനം, ഫോര്‍ട്ട്കൊച്ചി, വൈപ്പിന്‍ തുടങ്ങിയ തീരങ്ങളിലാണ് ഇന്നലെ കടല്‍ക്ഷോഭം രൂക്ഷമായത്. 800ലധികം ആളുകളാണ് നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് വൈപ്പിന്‍ മേഖലയിലെ ഞാറക്കല്‍, നായരമ്പലം, എടവനക്കാട് പ്രദേശങ്ങളിലെ ആളുകള്‍ ആണ് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. താഴ്ന്ന […]
വാളയാര്‍ കേസ്; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
വാളയാർ സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും . അന്വേഷണത്തിലെ വീഴ്ചയും പ്രാസിക്യൂഷന്റെ പരാജയവും മൂലം പ്രതികൾ ശിക്ഷിക്കപ്പെടാതെ പോയ സാഹചര്യത്തിൽ അന്വേഷണ ചുമതല സി.ബി.ഐയെ ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മലയാള വേദി പ്രസിഡന്റ് ജോർജ് വട്ടുകുളമാണ് ഹരജി നൽകിയിട്ടുള്ളത്. കുട്ടികൾ ലൈംഗിക പീഡനത്തിനിരയായത് മുതലുള്ള സംഭവങ്ങൾ അറിഞ്ഞിട്ടും കേസന്വേഷണ സമയത്തും വിചാരണ ഘട്ടത്തിലും അതിന്റെ ഗൗരവത്തോടെ കൈകാര്യം ചെയ്തിട്ടില്ലെന്ന് ഹരജിയിൽ പറയുന്നു. അന്വേഷണത്തിൽ ഉദാസീന നിലപാടും തെളിവുകൾക്ക് നേരെയുള്ള അവഗണനയുമാണുണ്ടായത്. പ്രോസിക്യൂഷന്റെ […]












