വാളയാർ സംഭവം സി.ബി.ഐയെ കൊണ്ട് പുനരന്വേഷിപ്പിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. ആരോപണങ്ങളുടെ ആധികാരികത ഉറപ്പിക്കാതെ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ഹർജിയെന്ന് കോടതി വിലയിരുത്തി. പ്രതികളെ വെറുതെ വിട്ട ഉത്തരവ് റദ്ദാക്കാതെ പുതിയ അന്വേഷണം സാധ്യമല്ലന്ന് സി.ബി.ഐ കോടതിയെ അറിയിച്ചിരുന്നു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്. പത്രറിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മാത്രമാണോ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് ഹര്‍ജിക്കാരനോട് കോടതി ചോദിച്ചു. പത്ര റിപ്പോര്‍ട്ടുകളെല്ലാം ശരിയാണെന്ന് എന്താണുറപ്പെന്ന് ചോദിച്ച കോടതി, സംസ്ഥാനത്ത് പൊതുവില്‍ പോക്‌സോ കേസുകളില്‍ പ്രതികള്‍ […]
Author: Tomy Thondamkuzhy
ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവം; ഫെഫ്ക വിശദീകരണം തേടും, മനപൂര്‍വം അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് അനില്‍ രാധാകൃഷ്ണ മേനോന്‍
പാലക്കാട് മെഡിക്കല്‍ കോളജില്‍ നടൻ ബിനീഷ് ബാസ്റ്റിന് അപമാനം നേരിട്ട സംഭവത്തിൽ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോനോട് വിശദീകരണം ചോദിക്കും. ബിനീഷിനെ മനപൂര്‍വം അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് അനില്‍ രാധാകൃഷ്ണ മേനോന്‍ പ്രതികരിച്ചു. അനില്‍ രാധാകൃഷ്ണമേനോന്‍ പറഞ്ഞിട്ടാണ് ബിനീഷ് ബാസ്റ്റിനെ വേദിയില്‍ ഇരുത്താതിരുന്നതെന്ന് കോളേജ് യൂണിയൻ ചെയർമാൻ വൈഷ്ണവ് പറഞ്ഞു. ബിനീഷ് ബാസ്റ്റിന് സംവിധായകൻ അനില്‍ രാധാകൃഷ്ണമേനോനിൽ നിന്ന് അപമാനം നേരിടേണ്ടി വന്ന സംഭവം ഗൗരവത്തോടെയാണ് ഫെഫ്ക കാണുന്നത്. വിഷയത്തിൽ അനിൽ രാധാകൃഷ്ണ […]
വിക്കറ്റ് കീപ്പറിന് നേരെ തിരിഞ്ഞുനിന്ന് ഓസീസ് താരത്തിന്റെ ബാറ്റിങ്; വൈറലായി വീഡിയോ
ക്രിക്കറ്റില്‍ പലതരം പരീക്ഷണങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ടാകും. ബോളര്‍മാരുടെ മനോവീര്യം തകര്‍ക്കാന്‍ വേണ്ടി മാത്രം ചില ബാറ്റ്സ്മാന്‍മാര്‍ നടത്തുന്ന പരീക്ഷണങ്ങളുമുണ്ടാകും. ഇതുപോലൊന്നാണ് കഴിഞ്ഞ ദിവസം ഓസീസ് താരം ജോര്‍ജ് ബെയ്‍ലിയും പയറ്റിയത്. ബോളര്‍ പന്തെറിയാന്‍ തയ്യാറെടുക്കുമ്പോള്‍ വിക്കറ്റ് കീപ്പര്‍ക്ക് നേരെ തിരിഞ്ഞുനിന്നായിരുന്നു ബെയ്‍ലിയുടെ ബാറ്റിങ്. ബോളറുടെ റണ്ണപ്പ് തീരുന്നതു വരെ ബെയ്‍ലി കീപ്പര്‍ക്ക് നേരെ തന്നെയായിരുന്നു തിരിഞ്ഞുനിന്നത്. ബോളര്‍ പന്തെറിഞ്ഞതിന് പിന്നാലെ തിരിഞ്ഞു ഷോട്ട് ഉതിര്‍ക്കുകയും ചെയ്തു. ആസ്ട്രേലിയന്‍ ഫസ്റ്റ് ക്ലാസില്‍ ടാസ്മാനിയ – വിക്ടോറിയ മത്സരത്തിനിടെയാണ് ബെയ്‍ലി […]
യുവതാരങ്ങളെ മെരുക്കാന്‍ സച്ചിന്‍ വരുന്നു? ഇതിഹാസതാരത്തെ കളത്തിലിറക്കാന്‍ ഗാംഗുലി
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ യുവതാരങ്ങളെ മെരുക്കാന്‍ തന്റെ ഓപ്പണിങ് പങ്കാളിയായിരുന്ന സച്ചിന്റെ സഹായം സൗരവ് ഗാംഗുലി തേടിയതായി റിപ്പോര്‍ട്ട്. ബി.സി.സി.ഐ പ്രസിഡന്റായി ചുമതലയേല്‍ക്കുന്നതിന് മുമ്പ് തന്നെ വ്യക്തമായ പദ്ധതി ഗാംഗുലി തയ്യാറാക്കിയിരുന്നു. ഇത് ഓരോന്നോരോന്നായി നടപ്പാക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഗാംഗുലി. യുവതാരങ്ങളെ മെരുക്കി അവരെ ചാമ്പ്യന്‍ താരങ്ങളായി വളര്‍ത്തിയെടുക്കാനുള്ള ദൌത്യമായിരിക്കും സച്ചിനെ ഗാംഗുലി ഏല്‍പ്പിക്കുക. ഗാംഗുലിയുടെ പദ്ധതികള്‍ പ്രകാരം എല്ലാം മുന്നോട്ടുപോയാല്‍ ശുബ്മാൻ ഗിൽ, റിഷഭ് പന്ത്, പൃഥ്വി ഷാ തുടങ്ങിതാരങ്ങള്‍ സച്ചിന്റെ ശിഷ്യന്‍മാരാകുന്നത് കാണാന്‍ കഴിയുമെന്നാണ് […]
മുണ്ട് മടക്കി കുത്തി ബിനീഷ്; ടൊവിനോയുടെ കേരളപ്പിറവി ആശംസ ഇങ്ങനെ…
കേരളപ്പിറവി ദിനത്തില്‍ മുണ്ട് മടക്കി കുത്തി ബിനീഷ് ബാസ്റ്റിന്‍, നടന്‍ ടൊവിനോ തോമസിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍. മഞ്ഞ ഷര്‍ട്ടും മുണ്ടും ഉടുത്ത് നില്‍ക്കുന്ന ബിനീഷ് ബാസ്റ്റിന്റെ ചിത്രത്തോടൊപ്പമാണ് മലയാളികള്‍ക്ക് ടൊവിനോ കേരളപ്പിറവി ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. ചിത്രത്തിന് മുകളില്‍ കേരളപ്പിറവി ആശംസകളെന്നും ചിത്രത്തിന് താഴെ ബിനിഷ് ബാസ്റ്റിന്‍ എന്നുമാണ് ടൊവിനോ ചേര്‍ത്തിരിക്കുന്നത്. പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നടന്ന വിവാദ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ടൊവിനോയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി. പാലക്കാട് സർക്കാർ മെഡിക്കൽ കോളജിലെ കോളജ് ഡേ പരിപാടിയില്‍ മുഖ്യാതിഥി […]
ചാവക്കാട് നിന്നും മത്സ്യ ബന്ധനത്തിന് പോയ ആളെ കാണാതായി
ചാവക്കാട് നിന്നും മത്സ്യ ബന്ധനത്തിന് പോയ ആറംഗ സംഘത്തിലെ ഒരാളെ കാണാതായി .രാജീവന്‍ എന്നയാളെയാണ് കാണാതായത്. അഞ്ച് പേര്‍ കണ്ണൂര്‍ ആഴിക്കരയിലെത്തി. വടകരയിൽ നിന്ന് കടലിൽ പോയി കാണാതായ മത്സ്യത്തൊഴിലാളികളുടെ രണ്ടാമത്തെ സംഘത്തെയും കോസ്റ്റ് ഗാര്‍ഡ് കണ്ണൂരിലെത്തിച്ചു. ബേപ്പൂരിൽ നിന്നും മത്സ്യബന്ധനത്തിന് പോയി നങ്കൂരമിടാനാകാതെ കാസർകോട് നീലേശ്വരം അഴിത്തലയിൽ കടലിൽ കുടുങ്ങിയ ബോട്ടുകൾ കരക്കെത്തിച്ചു. സി.കെ സുൽത്താൻ ,രക്ഷകൻ എന്നീ ബോട്ടുകളാണ് കരക്കെത്തിച്ചത്.
മുഖ്യമന്ത്രി സ്ഥാനം എനിക്ക് തരൂ… ബി.ജെ.പി – സേന തര്‍ക്കത്തിനിടെ വ്യത്യസ്ത ആവശ്യവുമായി കര്‍ഷകന്‍
അധികാര പങ്കിടലും പുതിയ സർക്കാർ രൂപീകരിക്കുന്നതും സംബന്ധിച്ച് ഭരണകക്ഷിയായ ബി.ജെ.പിയും ശിവസേനയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതുവരെ മുഖ്യമന്ത്രിയാകാൻ തയ്യാറാണെന്ന് കാണിച്ച് കര്‍ഷകന്‍ രംഗത്ത്. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ നിന്നുള്ള ഒരു കർഷകനാണ് വ്യത്യസ്ത പരിഹാരവുമായി രംഗത്തുവന്നിരിക്കുന്നത്. കെജ് താലൂക്കിലെ വാഡ്‌മൗലി നിവാസിയായ കർഷകന്‍ ശ്രീകാന്ത് വിഷ്ണു ഗഡാലെയാണ് വ്യാഴാഴ്ച ബീഡ് കലക്ടർ ഓഫീസിന് സമർപ്പിച്ച കത്തില്‍ ഇക്കാര്യം അറിയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മുഖ്യമന്ത്രി പദവി സംബന്ധിച്ച തര്‍ക്കം ശിവസേനയും ബി.ജെ.പിയും ഇതുവരെ പരിഹരിച്ചിട്ടില്ലെന്നും ശ്രീകാന്ത് […]
ഇനി ആ രുചി ഓര്‍മയില്‍; യൂട്യൂബിന്‍റെ പ്രിയ മുത്തശ്ശന്‍ വിട വാങ്ങി
യൂറ്റ്യൂബിന്‍റെ പ്രിയപ്പെട്ട പാചകമുത്തശ്ശന്‍ നാരായണ റെഡ്ഡി അന്തരിച്ചു. ഗ്രാന്‍റ്പാ കിച്ചണ്‍ എന്ന യൂറ്റ്യൂബ് ചാനലിലൂടെ പ്രക്ഷര്‍ക്ക് സുപരിചിതനാണ് തെലുങ്കാന സ്വദേശിയായ നാരായണ റെഡ്ഡി. ഇക്കാഴിഞ്ഞ ഒക്ടോബര്‍ 27 നാണ് അദ്ദേഹം അന്തരിച്ചത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഏകദേശം ആറു കോടിയോളം സബ്സ്ക്രൈബര്‍മാരുള്ളതാണ് 2017 ല്‍ ആരംഭിച്ച ഗ്രാന്‍റ്പാ കിച്ചണ്‍ എന്ന യൂറ്റ്യൂബ് ചാനല്‍. ബുധനാഴ്ച്ച അദ്ദേഹത്തിന്‍റെ ചാനലില്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വലിയൊരളവില്‍ ഭക്ഷണമുണ്ടാക്കിയ ശേഷം അത് നാട്ടിലെ അനാഥാലയങ്ങളിലെ കുഞ്ഞുങ്ങള്‍ക്ക് വിതരണം […]
ജോസ് കെ. മാണിക്ക് തിരിച്ചടി; ചെയര്‍മാന്‍ സ്ഥാനത്ത് തുടരാനാകില്ല
കോട്ടയത്ത് ചേർന്ന സംസ്ഥാന കമ്മിറ്റി കേരളാ കോണ്‍ഗ്രസ് എം. ചെയർമാനായി ജോസ് കെ. മാണിയെ തെരഞ്ഞെടുത്ത നടപടി സ്റ്റേ ചെയ്ത ഇടുക്കി കോടതിയുടെ വിധി കട്ടപ്പന സബ് കോടതി ശരിവച്ചു. സ്റ്റേ നീക്കണമെന്ന് ആവശ്യപ്പട്ട് ജോസ് കെ. മാണി വിഭാഗം സമർപ്പിച്ച അപ്പീല്‍ കട്ടപ്പന സബ് കോടതി തള്ളി. യഥാര്‍ഥ കേരള കോണ്‍ഗ്രസ് ആരെന്ന കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനാണ് തീരുമാനിക്കേണ്ടത് ജോസ് കെ. മാണി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ എല്ലാ വസ്തുതകളുമുണ്ട്. വിധിപകര്‍പ്പ് കിട്ടിയ ശേഷം […]
വാളയാര്‍ പെണ്‍കുട്ടികളുടെ രക്ഷിതാക്കളെ കാണാനാകാതെ ബാലാവകാശ കമ്മീഷന്‍ മടങ്ങി
വാളയാര്‍ പെണ്‍കുട്ടികളുടെ രക്ഷിതാക്കളെ കാണാനാകാതെ ബാലാവകാശ കമ്മീഷന്‍ അംഗം ഡല്‍ഹിയിലേക്ക് മടങ്ങി. രക്ഷിതാക്കള്‍ തിരുവനന്തപുരത്ത് നിന്നും ഇതുവരെ പാലക്കാട് എത്തിയില്ല. കലക്ടറെയും എസ്.പിയെയും കാണാന്‍ കഴിഞ്ഞില്ലെന്നും ഇവരെ ഡല്‍ഹിയിലേക്ക് വിളിപ്പിക്കുമെന്നും കമ്മീഷന്‍ അംഗം യെശ്വിന്‍ ജയിന്‍ പറഞ്ഞു. ഇന്നലെ കമ്മീഷന്‍ പാലക്കാട് എത്തിയിരുന്നെങ്കിലും കലക്ടറും എസ്.പിയും സ്ഥലത്തില്ലാത്തതിനാല്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വാളയാര്‍ വിഷയത്തില്‍ ശക്തമായ സമരം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. തിങ്കളാഴ്ചയോടെ മൂന്ന് പേരെ വെറുതെവിട്ട കേസിലെ വിധിപകര്‍പ്പ് ലഭിക്കും .തുടര്‍ന്നാണ് അപ്പീല്‍ പോകണമോ,തുടരന്വേഷണം വേണമോ എന്ന് സര്‍ക്കാര്‍ തീരുമാനം […]












