India Kerala

സരിത നായര്‍ക്ക് മൂന്ന് വര്‍ഷം തടവ്

കോയമ്ബത്തൂര്‍: സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത നായര്‍ക്ക് മൂന്ന് വര്‍ഷം തടവും പതിനായിരം രൂപ പിഴയും കോടതി വിധിച്ചു. വഞ്ചനാക്കേസില്‍ കോയമ്ബത്തൂര്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. കോയമ്ബത്തൂര്‍ സ്വദേശിയെ കബളിപ്പിച്ച്‌ പണം തട്ടിയ കേസിലാണ് ശിക്ഷ. സരിതയുടെ മുന്‍ ഭര്‍ത്താവും സോളാര്‍ കേസിലെ കൂട്ടുപ്രതിയുമായ ബിജു രാധാകൃഷ്ണനും ഇതേ കേസില്‍ മൂന്ന് വര്‍ഷം തടവും പതിനായിരം രൂപ പിഴയും ശക്ഷി വിധിച്ചിട്ടുണ്ട്.

Entertainment

മുന്തിരിമൊഞ്ചനിലെ സലിം കുമാറിന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

മനേഷ് കൃഷ്ണന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മുന്തിരിമൊഞ്ചന്‍ ഒരു തവള പറഞ്ഞ കഥ. ചിത്രത്തിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ചിത്രത്തിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. സലിം കുമാറിന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ ആണ് പുറത്തിറങ്ങിയത്. തവള എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വിജിത് നമ്ബ്യാര്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പി.കെ അശോകന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. മനു ഗോപാലും മൊഹറലി പൊയ്​ലുങ്ങല്‍ ഇസ്മായിലും ചേര്‍ന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും […]

Sports

മാനസിക പ്രശ്‌നം: ക്രിക്കറ്റിൽ നിന്ന് അവധിയെടുത്ത് ഗ്ലെൻ മാക്‌സ്‌വെൽ

ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ മാനസികാരോഗ്യ ചികിത്സക്കായി ക്രിക്കറ്റിൽ നിന്ന് അവധിയെടുക്കുന്നതായി ക്രിക്കറ്റ് ഓസ്‌ട്രേലിയ. സ്വന്തം നാട്ടിൽ ശ്രീലങ്കക്കും പാകിസ്താനുമെതിരെ നടക്കുന്ന ട്വന്റി 20 മത്സരങ്ങളിൽ 31-കാരനായ താരം കളിക്കില്ല. ചില മാനസിക പ്രശ്‌നങ്ങളാൽ മാക്‌സ്‌വെൽ ബുദ്ധിമുട്ടുന്നതായും അതിനാൽ കുറച്ചുകാലം അവധിയെടുക്കാൻ തീരുമാനിച്ചതായും ടീം സൈക്കോളജിസ്റ്റ് ഡോ. മൈക്കൽ ലോയ്ഡ് പറഞ്ഞു. 2020-ലെ ട്വന്റി 20 ലോകകപ്പിനുമുമ്പായി താരം കളിക്കളത്തിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. ‘തന്റെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങൾ ഗ്ലെൻ മാക്‌സ്വെൽ നേരിടുന്നുണ്ട്. അക്കാരണത്താൽ അദ്ദേഹം കളിയിൽ […]

India

കൈവശം വെക്കാവുന്ന സ്വര്‍ണത്തിനു പരിധി വരുന്നു

കൈവശം വെക്കാവുന്ന സ്വര്‍ണത്തിന് പരിധി നിശ്ചയിക്കാനും കണക്കില്‍പ്പെടാത്ത സ്വര്‍ണം സൂക്ഷിക്കുന്നവര്‍ക്ക് അക്കാര്യം സ്വയം വെളിപ്പെടുത്താനുള്ള പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. നിശ്ചിത അളവില്‍ കൂടുതല്‍ സ്വര്‍ണം സൂക്ഷിച്ചിരിക്കുന്നവര്‍ക്ക് നികുതിയടച്ച് നടപടികളില്‍നിന്ന് ഒഴിവാകാമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം. ഇതിനായി നിയമം പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കള്ളപ്പണമുപയോഗിച്ചു കൂടുതല്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതു തടയാനാണിത്. ധനകാര്യ വകുപ്പും റവന്യു വകുപ്പും സംയുക്തമായാണ് പദ്ധതി തയാറാക്കിതെന്നാണ് റിപ്പോര്‍ട്ട്. പദ്ധതി കാലാവധിക്കു ശേഷം കണ്ടുകെട്ടുന്ന സ്വര്‍ണത്തിനു മുകളില്‍ […]

India

ചെറുപ്പത്തിൽ മുട്ട തിന്നാൽ വലുതാകുമ്പോൾ ആളെ തിന്നും; സ്‌കൂളുകളിലെ മുട്ടവിതരണത്തിനെതിരെ ബി.ജെ.പി നേതാവ്

മധ്യപ്രദേശിലെ അങ്കണവാടികളിൽ ഉച്ചഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്താനുള്ള കോൺഗ്രസ് സർക്കാർ നീക്കത്തിനെതിരെ ബി.ജെ.പി നേതാവും പ്രതിപക്ഷ നേതാവുമായ ഗോപാൽ ഭാർഗവ. മാംസാഹാരം ഭാരതീയ സംസ്‌കാരത്തിൽ നിഷിദ്ധമാണെന്നും ഇന്ന് മുട്ട കഴിക്കാൻ പറയുന്നവർ നാളെ കോഴിയെയും ആടിനെയും തിന്നാൻ പറയുമെന്നും ഗോപാൽ പറഞ്ഞു. അങ്കണവാടികളിൽ മുട്ട വിതരണം ചെയ്യുന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ഗോപാൽ ഭാർഗവയുടെ മറുപടി ഇപ്രകാരമായിരുന്നു. ‘പോഷകമില്ലാത്ത ഒരു സർക്കാറിൽ നിന്ന് എന്താണ് പ്രതീക്ഷിച്ചു കൂടാത്തത്? അവർ കുട്ടികളെ മുട്ട തീറ്റിക്കുന്നു, കഴിക്കാത്തവരെ നിർബന്ധിച്ച് കഴിപ്പിക്കുന്നു. മുട്ടയിൽ പോഷകം […]

India

വഴങ്ങാതെ ശിവസേന; ആവശ്യത്തിൽനിന്ന് പിറകോട്ടില്ല, ഗവർണറെ കാണും

മഹാരാഷ്ട്രയിൽ എൻ.ഡി.എ മുന്നണിയിലെ തർക്കം സമവായമാകാതെ തുടരുന്നതിനിടെ, ഇന്നു വൈകീട്ട് ഗവർണർ ഭഗത് സിംഗ് കൊഷ്യാരിയെ കാണാൻ ശിവസേന ഒരുങ്ങുന്നു. ഇന്നു ചേർന്ന എം.എൽ.എമാരുടെ യോഗത്തിനു ശേഷമാണ് വൈകീട്ട് ഗവർണറെ കാണുമെന്ന് മുതിർന്ന നേതാവ് സഞ്ജയ് റാവത്ത് വ്യക്തമാക്കിയത്. കനത്ത മഴകാരണം വിളനഷ്ടമുണ്ടായ കർഷകരുടെ വിഷയം ഉന്നയിക്കാനാണ് ഗവർണറെ കാണുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ, രാഷ്ട്രീയ പ്രാധാന്യമുള്ള കൂടിക്കാഴ്ചയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ബി.ജെ.പിക്കൊപ്പം സർക്കാർ രൂപീകരിക്കണമെങ്കിൽ 50-50 അധികാര പങ്കാളിത്തം അംഗീകരിക്കണമെന്ന ആവശ്യത്തിൽ നിന്ന് പിറകോട്ടില്ലെന്ന് സഞ്ജയ് […]

India

‘ജമ്മു കശ്മീരിനും ലഡാക്കിനും ഇന്ന് പുതിയ ചുവടുവെപ്പ്’

ജമ്മു കശ്മീരിൽ രാഷ്ട്രീയ സ്ഥിരതയും ജനാധിപത്യവും പുനസ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദ് ചെയ്ത് സംസ്ഥാനത്തെ രണ്ടായി വിഭജിക്കുകയും, രണ്ട് കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഉത്തരവ് നിലവിൽ വരികയും ചെയ്ത പശ്ചാതലത്തിൽ സംസാരിക്കുകയായിരുന്നു മോദി. ജമ്മു കശ്മീരും ലഡാകും ഇന്ന് പുതിയ ഭാവിയിലേക്ക് ചുവട് വെക്കുകയാണെന്ന് മോദി ഗുജറാത്തിൽ പറഞ്ഞു. വിഘടനവാദവും, തീവ്രവാദവും മാത്രമാണ് 370ാം അനുച്ഛേദം സംസ്ഥാനത്തിന് നൽകിയത്. തീവ്രവാദം നിരവധി പേരെ കൊലപ്പെടുത്തുകയും […]

India

കെഎസ്‌ആര്‍ടിസി ; പ്രതിപക്ഷ യൂണിയനുകള്‍ നവംബര്‍ നാലിന് പണിമുടക്കും

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയിലെ പ്രതിപക്ഷ യൂണിയനുകള്‍ നവംബര്‍ നാലിന് പണിമുടക്ക് പ്രഖ്യാപിച്ചു. കെഎസ്‌ആര്‍ടിസിയിലെ എംഡിയുമായി പ്രതിപക്ഷ യൂണിയന്‍ പ്രതിനിധികള്‍ ബുധനാഴ്ച നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്കുമായി മുന്നോട്ടുപോകുന്നത് .

India

ജര്‍മന്‍ ചാന്‍സലര്‍ ഇന്ത്യയിലേക്ക്

ജർമൻ ചാൻസലർ എയ്ഞ്ചല മെർക്കൽ ഇന്ന് ഇന്ത്യയിലെത്തും. രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് മെർക്കൽ ഇന്ത്യയിൽ എത്തുന്നത്. നാളെ രാവിലെ 9 മണിക്ക് രാഷ്ട്രപതിഭവനിൽ ജർമ്മൻ ചാൻസിലർക്ക് ഔദ്യോഗിക സ്വീകരണം നൽകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും രാഷ്ട്രപതി രാംനാഥ് കോവിന്ദുമായും ജര്‍മന്‍ ചാന്‍സലര്‍ കൂടിക്കാഴ്ച്ച നടത്തും. ഇരുപതോളം ഉഭയകക്ഷി കരാറുകളിൽ ഇന്ത്യയും ജർമ്മനിയും ഒപ്പുവെക്കും. 12 മന്ത്രിമാരടങ്ങുന്ന സംഘവും എയ്ഞ്ചല മർക്കലിനെ അനുഗമിക്കുന്നുണ്ട്.

Entertainment

വിജയ്ക്കൊപ്പം തമിഴില്‍ അരങ്ങേറ്റം കുറിക്കാന്‍ പെപ്പെ

തമിഴകത്തെ ഇളയദളപതി വിജയ്ക്കൊപ്പം തമിഴില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ പെപ്പെ എന്ന അന്‍റണി വര്‍ഗീസ്. വിജയ് അഭിനയിക്കുന്ന 64ാമത്തെ ചിത്രമായതിനാല്‍ ദളപതി 64 എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയുടെ നായികയായി എത്തുന്നത് ആൻഡ്രിയ ജെറമിയായണ്. ആൻഡ്രിയ വിജയ്‌ക്കൊപ്പം അഭിനയിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും സിനിമക്കുണ്ട്. കൈദി, മനഗരം എന്നീ ചിത്രങ്ങൾക്ക് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമാണ് ദളപതി 64. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത കൈദി മികച്ച […]