ഒരാളുടെ ഉള്ളിലുറങ്ങിക്കിടക്കുന്ന കഴിവുകളെ പ്രോത്സാഹിപ്പിച്ച് മിനുക്കിയെടുത്ത് നാലാള് അറിയുന്ന രീതിയില് മാറ്റിയെടുക്കാന് സോഷ്യല് മീഡിയ വഹിക്കുന്ന പങ്ക് വലുതാണ്. അത്തരത്തില് പല നല്ല കലാകാരന്മാരെയും നമ്മള് കേട്ടിട്ടുണ്ട്. ലാത്തി കൊണ്ടല്ല, പാട്ട് കൊണ്ട് ആളുകളെ കീഴടക്കുന്ന ഒരു പൊലീസുകാരനെ പരിചയപ്പെടുത്തുകയാണ് സമൂഹമാധ്യമം. ഫേസ് ബുക്ക് പേജിലൂടെ ട്രോളുണ്ടാക്കാന്‍ മാത്രമല്ല തകര്‍പ്പനായി പാടാനും അറിയാമെന്ന് തെളിയിക്കുകയാണ് ഈ പൊലീസുകാരന്‍. രാജാക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറ് ഹണിയുടെ പാട്ടാണ് സോഷ്യല് മീഡിയയില് വൈറലായിക്കൊണ്ടിരിക്കുന്നത്. മോഹന്ലാല് നായകനായ പവിത്രം’ എന്ന സിനിമയിലെ ”ശ്രീരാഗമോ […]
Author: Tomy Thondamkuzhy
കൊല്‍ക്കത്തയില്‍ സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് ‘നോട്ടുമഴ’
കൊല്‍ക്കത്തയിലെ പ്രമുഖ വാണിജ്യ കേന്ദ്രത്തില്‍ നിന്ന് നോട്ടുമഴ. ബുധനാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം. കൊല്‍ക്കത്തയിലെ ബെന്റിക് സ്ട്രീറ്റില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നതിനിടെയാണ് വ്യാപാരസ്ഥാപനത്തിന്റെ ആറാം നിലയില്‍ നിന്ന് നോട്ടുകള്‍ താഴേക്ക് പറന്നുവന്നത്. 2000,500,100 കറന്‍സി നോട്ടുകളാണ് താഴേക്ക് എത്തിയത്.ആറാം നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തില്‍ നിന്നാണ് നോട്ടുകള്‍ താഴേക്ക് എത്തിയത്. കയറ്റുമതി ഇറക്കുമതി പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന സ്ഥാപനമാണിത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി റവന്യു ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. നോട്ടുകള്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് […]
സഭ നേതൃത്വത്തിനെതിരെ ഓര്‍ത്തഡോക്സ് സഭയിലെ മുതിര്‍ന്ന വൈദികരുടെ കത്ത്
ഓര്‍ത്തഡോക്സ് സഭ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കാതോലിക്ക ബാവക്ക് ഓര്‍ത്തഡോക്സ് സഭയിലെ മുതിര്‍ന്ന വൈദികരുടെ കത്ത്. സഭാ നേതൃത്വം കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ സഭയുടെ താല്‍പര്യത്തിനും ശ്രേയസ്സിനും വിരുദ്ധമാണെന്നാണ് സഭയിലെ വലിയ വിഭാഗം വിശ്വാസികളും കരുതുന്നത്. യാക്കോബായ വിഭാഗത്തിന്റെ ശവസംസ്കാരവുമായി ബന്ധപ്പെട്ടുണ്ടാകുന്ന തര്‍ക്കങ്ങളും ആക്രമണങ്ങളും ക്രൈസ്തവ സാക്ഷ്യത്തിന് എതിരാണെന്നും കത്തില്‍ ചൂണ്ടികാണിക്കുന്നു. മലങ്കര സഭ പള്ളിത്തര്‍ക്കത്തില്‍ സുപ്രീംകോടതി വിധിയെ തുടര്‍ന്ന് സഭ നേതൃത്വം സ്വീകരിച്ച നിലപാടുകളില്‍ ഓര്‍ത്തഡോക്സ് സഭയിലെ ഒരു വിഭാഗം വൈദികര്‍ക്ക് തന്നെ ശക്തമായ എതിര്‍പ്പ് നിലനില്‍ക്കുന്നതിന്റെ […]
പ്രജ്ഞാ സിങ് ഠാക്കൂര്‍ പ്രതിരോധ വകുപ്പിന്റെ പാര്‍ലമെന്ററി സമിതിയില്‍
മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയും ബി.ജെ.പി എം.പിയുമായ പ്രജ്ഞാ സിങ് ഠാക്കൂറിനെ പ്രതിരോധ മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി കൂടിയാലോചനാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. 21 അംഗ കൂടിയാലോചന സമിതിയുടെ അദ്ധ്യക്ഷന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങാണ്. ഭോപാലില്‍ നിന്നുള്ള എം.പിയാണ് പ്രജ്ഞാ സിങ് ഠാക്കൂര്‍. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്ന പ്രജ്ഞാ സിങിന്റെ പ്രസ്താവന ഏറെ വിവാദമായിരുന്നു. പ്രതിഷേധം കനത്തപ്പോള്‍ പ്രസ്താവനയില്‍ മാപ്പ് പറഞ്ഞു ഠാക്കൂര്‍ തടിയൂരി. സംഭവത്തില്‍ ബി.ജെ.പി കാരണംകാണിക്കല്‍ നോട്ടീസും നല്‍കിയിരുന്നു. പിന്നാലെയാണ് പ്രതിരോധ […]
പാമ്പുകടിയേറ്റു വിദ്യാർത്ഥിനി മരിച്ച സംഭവം;
വയനാട് സുൽത്താൻ ബത്തേരിയിൽ പാമ്പുകടിയേറ്റു വിദ്യാർത്ഥിനി മരിച്ച സംഭവത്തില്‍ അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണം. സഹപാഠികളും രക്ഷിതാക്കളും സ്കൂളിനെതിരെ രംഗത്ത്. ക്ലാസിൽ പാമ്പ് ഉണ്ടെന്നും കടിച്ചത് പാമ്പ് ആണെന്നും അധ്യാപകരോട് പരാതിപ്പെട്ടിട്ടും നടപടി എടുത്തില്ലെന്ന് സഹപാഠികള്‍ പറയുന്നു. സ്വന്തമായി വാഹനമുള്ള അദ്ധ്യാപകര്‍ ഉണ്ടായിട്ടും കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ തയ്യാറായില്ല. പിതാവ് വീട്ടില്‍ നിന്നെത്തയതിനു ശേഷം സ്വന്തം വാഹനത്തിലാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതെന്നും സഹപാഠികള്‍. ബത്തേരി ഗവ. സർവജന സ്കൂളിലാണ് സംഭവം അതേസമയം കൃത്യ സമയത്ത് ഇടപെട്ട് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ടെന്നാണ് […]
“അന്ന് മോഹന്‍ലാലിനും മമ്മൂട്ടിക്കും അറിയില്ലായിരുന്നു ഇങ്ങനെയാകുമെന്ന്”
മോഹന്‍ലാലും മമ്മൂട്ടിയും സിനിമയിലേക്ക് വന്ന നാളുകള്‍ ഓര്‍ത്തെടുക്കുകയാണ് ആദ്യകാല സംവിധായകന്‍ സ്റ്റാന്‍ലി ജോസ്. സൂപ്പര്‍താരങ്ങളാകുമെന്ന് അവര്‍ പോലും അന്ന് കരുതിയിട്ടില്ലെന്നും അവരുടെ ഇന്നത്തെ വളര്‍ച്ചയില്‍ അത്ഭുതമുണ്ടെന്നും സ്റ്റാന്‍ലി ജോസ് കൌമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. “മഞ്ഞിൽ വിരിഞ്ഞ പൂക്കളിന്റെ ഷൂട്ടിംഗ് സമയത്ത് കൊടൈക്കനാലിൽ വെച്ചാണ് മോഹൻലാലിനെ കാണുന്നത്. മോഹൻലാൽ ഒരു രസികൻ ആയിരുന്നു. ആദ്യം ഒരു കീർത്തനമൊക്കെ പാടി ഇരുന്നു. എല്ലാവരെയും സോപ്പിടുന്നൊരു സ്വഭാവമുണ്ടായിരുന്നു. അന്ന് എല്ലാവര്‍ക്കും ശങ്കറിനെ അറിയാം. എല്ലാവരും ശങ്കറിനെ കാണാൻ ഓട്ടോഗ്രാഫുംകൊണ്ട് ചുറ്റും […]
രോഹിത് ശര്‍മയ്ക്ക് വിശ്രമം, സഞ്ജു ടീമില്‍?
മുംബൈ: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഡേ നൈറ്റ് ടെസ്റ്റിന് തൊട്ടുമുമ്ബായി, ഇന്ന് വിന്‍ഡീസ് പരമ്ബരയ്ക്കുള്ള ഇന്ത്യന്‍ ടീമുകളെ പ്രഖ്യാപിക്കും. ഏകദിന, ടി20 പരമ്ബരകള്‍ക്കുള്ള ടീമിനെയാണ് പ്രഖ്യാപിക്കുക. നായകന്‍ വിരാട് കോഹ്ലിയുടെ അഭാവത്തില്‍ ഇന്ത്യന്‍ ടീമിനെ നയിച്ച ഉപനായകന്‍ രോഹിത് ശര്‍മയ്ക്ക് വിശ്രമം നല്‍കാന്‍ സാധ്യതയുണ്ട്. അതേസമയം, നിലവിലെ മുഖ്യ സെലക്ടര്‍ എം.എസ്.കെ.പ്രസാദിന്റെ അധ്യക്ഷതയില്‍ നടക്കുന്ന അവസാന യോഗമായിരിക്കും ഇന്നത്തേത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ മൂന്ന് ടി20 കളും മൂന്ന് ഏകദിനങ്ങളുമാണ് പരമ്ബരയ്ക്കുള്ളത്. ആദ്യ ടി20 ഡിസംബര്‍ ആറിന് മുംബൈയിലാണ് […]
ബയേണ്‍, ബാഴ്‌സ, അഴ്‌സണല്‍… ടോട്ടന്‍ഹാം പുറത്താക്കിയ കോച്ചിനായി ക്ലബുകളുടെ പിടിവലി
ടോട്ടന്‍ഹാം പുറത്താക്കിയ പരിശീലകന്‍ മൗഷീഷ്യോ പോച്ചെറ്റിനോക്ക് പിന്നാലെയാണ് മുന്‍നിര ക്ലബുകള്‍. ബയേണ്‍ മ്യൂണിക്, ബാഴ്‌സലോണ, അഴ്‌സണല്‍ തുടങ്ങി നിരവധി ക്ലബുകളുടെ പേരുകളാണ് പോച്ചെറ്റിനോക്കൊപ്പം ഉയര്‍ന്നു കേള്‍ക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് പുറത്തായ പോച്ചെറ്റിനോക്ക് പകരക്കാരനായി യേസെ മൗറിന്യോ ടോട്ടന്‍ഹാം പരിശീലകനായെത്തിയിട്ടുണ്ട്. 2014ലാണ് പോച്ചെറ്റിനോ ടോട്ടന്‍ഹാം പരിശീലകനായി എത്തുന്നത്. അഞ്ചുവര്‍ഷ കാലത്ത് ഒരു കിരീടം പോലും നേടാനായില്ലെന്നതാണ് പോച്ചെറ്റിനോക്ക് തിരിച്ചടിയായത്. സീസണില്‍ 12 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് കളികള്‍ മാത്രം ജയിച്ച ടോട്ടന്‍ഹാം പതിനാലാമതാണ്. കിരീടം നേടിയില്ലെങ്കിലും ടോട്ടന്‍ഹാമില്‍ ചെറുപ്പക്കാരുടെ […]
ആ നോവലല്ല, പ്രതി പൂവന്‍ കോഴി: റോഷന്‍ ആന്‍ഡ്രൂസ്
ഉണ്ണി ആറിന്റെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത് മഞ്ജു വാര്യര്‍ മുഖ്യ വേഷത്തില്‍ എത്തുന്ന ‘പ്രതി പൂവന്‍ കോഴി’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് ഇന്നലെ പുറത്തുവന്നിരുന്നു. ഉണ്ണി ആറിന്റെ തന്നെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് ചിത്രം എന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാല്‍ പേര് മാത്രമാണ് ആ നോവലിന്റേതായി എടുത്തിട്ടുള്ളത് എന്നും മറ്റൊരു കഥയാണ് സിനിമയില്‍ ഉള്ളതെന്നും വ്യക്തമാക്കിയിരിക്കുകയാണ് റോഷന്‍ ആന്‍ഡ്രൂസ്.റോഷന്‍ ആന്‍ഡ്രൂസ് ഇതുസംബന്ധിച്ച് പറയുന്നത് ഇങ്ങനെയാണ്, ‘ വളരെ യാദൃച്ഛികമായാണ് ഞാന്‍ പ്രതി പൂവന്‍കോഴി എന്ന […]
നടന്മാരെ വിമര്‍ശിച്ചാല്‍ ഭീഷണി
സിനിമാനടന്മാരെ വിമര്‍ശിക്കുന്നവരെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന മലയാളി ആരാധകര്‍ നിരാശപ്പെടുത്തിയെന്ന് നടന്‍ പൃഥ്വിരാജ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജിന്റെ പ്രതികരണം. കേരളത്തിലെ ആരാധകര്‍ ഏറ്റവും യുക്തിസഹമായി ചിന്തിക്കുന്നവരെന്ന് അവകാശപ്പെടാനാവില്ല. കഴിഞ്ഞ കുറെ വര്‍ഷങ്ങളില്‍ നടന്ന സംഭവവികാസങ്ങളില്‍ നിന്നും കേരളത്തിലെ ആരാധകര്‍ തന്നെ ഏറെ നിരാശപ്പെടുത്തി. നമ്മള്‍ യുക്തിയോടെ ചിന്തിക്കുന്ന ആളുകളാണെങ്കില്‍ അങ്ങനെ ചെയ്യുമോയെന്നും പൃഥിരാജ് ചോദിക്കുന്നു. എന്നാൽ ഒരു ജനക്കൂട്ടം എന്ന നിലയിൽ നമ്മൾ എല്ലാ ഭാഷകളിലുമുള്ള സിനിമകളേയും സ്വാഗതം ചെയ്യുന്നവരാണെന്നും പൃഥ്വി പറഞ്ഞു. […]












