മദ്രാസ് ഐ.ഐ.ടിയിലെ ഫാത്തിമയുടെ മരണത്തിൽ നടപടി വൈകുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു. തുടർ സമരങ്ങൾക്കായി ഐ ഐ.ഐ.ടിയിൽ സംയുക്ത ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചു. ഇന്ന് മലയാളി അസോസിയേഷനുകളുടെ നേതൃത്വത്തിലും പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. ഐ.ഐ.ടിയിൽ നിരാഹാര സമരം നടത്തിയ വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ ഡയറക്ടർ അംഗീകരിക്കാത്ത സാഹചര്യത്തിലാണ്, സമരം കൂടുതൽ ശക്തമാക്കാനായി സംയുക്ത ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചത്. ഇന്ന് വൈകിട്ട് ചേരുന്ന യോഗത്തിൽ തുടർ സമരങ്ങൾ സംബന്ധിച്ച് പ്രഖ്യാപനമുണ്ടായേക്കും. ഫാത്തിമയ്ക്ക് നീതി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ ക്യാമ്പസിന് പുറത്തും വ്യാപിയ്ക്കുകയാണ്. ഇന്ന് രാവിലെ […]
Author: Tomy Thondamkuzhy
വയനാട് ;കലക്ടറുടെ ഉത്തരവ്
വയനാട് ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളും അടിയന്തരമായി വൃത്തിയാക്കാന്‍ ജില്ലാ കലക്ടറുടെ ഉത്തരവ്. സുല്‍ത്താന്‍ ബത്തേരിയില്‍ വിദ്യാര്‍ഥി പാമ്പ് കടിയേറ്റ് മരിച്ചതിനെ തുടര്‍ന്നാണ് ഉത്തരവ്. ക്ലാസ് മുറികളില്‍ വിഷജന്തുക്കള്‍ കയറുന്നതിനുള്ള സാഹചര്യമില്ലെന്ന് പ്രധാനാധ്യാപകന്റെ നേതൃത്വത്തിലുള്ള സംഘം ഉറപ്പാക്കണം. വിദ്യാര്‍ഥികള്‍ ക്ലാസ് റൂമുകളില്‍ പാദരക്ഷ ഉപയോഗിക്കുന്നത് വിലക്കരുതെന്നും ഉത്തരവിലുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മറ്റ് ജില്ലകളിലും സ്കൂളുകളില്‍ കര്‍ശന പരിശോധനക്ക് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ സ്കൂളുകളുടെ ചുറ്റുപാടും കെട്ടിടങ്ങളുടെ അവസ്ഥയും പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഡിഡിഇ പ്രിൻസിപ്പൽമാർക്ക് നിർദ്ദേശം. എല്ലാ സ്കൂളുകളും […]
അവസാന നിമിഷം സ്പോണ്‍സര്‍ കാല് മാറി
ലോക പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ പരിശീലന പരിപാടികളുമായി തയ്യാറെടുപ്പ് നടത്തുന്ന പവര്‍ലിഫ്റ്റിങ് താരം മജ്സിയയെ ഞെട്ടിച്ച് സ്‌പോണ്‍സറുടെ ചതി. സഹായ വാഗ്ദാനം നല്‍കിയ സ്‌പോണ്‍സര്‍ അവസാന നിമിഷം കാലുമാറിയതോടെ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള പണം എങ്ങനെ സമാഹരിക്കുമെന്ന ആശങ്കയിലാണ് ഇന്ത്യയുടെ അഭിമാനമായ പവര്‍ലിഫ്റ്റിങ് താരം. സ്പോണ്‍സര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളും മജ്സിയ ഫേസ്ബുക്കിലൂടെ ഉന്നയിച്ചു. അവസാന നിമിഷം കമ്പനി വാഗ്ദാനത്തില്‍ മാറ്റങ്ങൾ വരുത്തുകയും ഇതിൽ പ്രതിഷേധം അറിയിച്ചപ്പോൾ ഖത്തറിൽ നേരിട്ടെത്തിയാൽ വേണ്ട പണമായ 5 ലക്ഷം തരാമെന്ന് പറഞ്ഞതായും മജ്സിയ […]
വാളയാര്‍ പീഡനക്കേസില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു
വാളയാറില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മന്ത്രിസഭായോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. പോലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ചകൾ കമ്മീഷൻ പരിശോധിക്കുമെന്നും സർക്കാർ അറിയിച്ചു. മുൻ ജില്ലാ ജഡ്ജി എസ്. ഹനീഫ അധ്യക്ഷനായ സമിതിയായിരിക്കും കേസ് അന്വേഷിക്കുക. വാളയാർ കേസിൽ സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷം ഉൾപ്പെടെയുള്ളവർ നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ വാളയാര്‍ കേസില്‍ പ്രതികളെ വെറുതേ വിട്ടതിനെതിരേ സര്‍ക്കാർ നൽകിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. പോലീസിന്റേയും പ്രോസിക്യൂഷന്റേയും വീഴ്ച അക്കമിട്ട് നിരത്തിയായിരുന്നു സര്‍ക്കാരിന്റെ അപ്പീല്‍. പ്രതികള്‍ക്ക് നോട്ടീസയയ്ക്കുകയും ചെയ്തു. […]
അഭയാര്‍ത്ഥികളുടെ ദുരിതം അവഗണിക്കപ്പെടരുതെന്ന് മാര്‍പാപ്പ
അഭയാര്‍ത്ഥികള്‍ വ്യവസ്ഥകളില്ലാതെ സ്വീകരിക്കപ്പെടണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ചൂഷണങ്ങളില്‍ നിന്നും പീഡനങ്ങളില്‍ നിന്നും സ്ത്രീകളും കുട്ടികളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ഏഷ്യാ സന്ദര്‍ശനത്തിന് മുന്നോടിയായി മാര്‍പാപ്പ പറഞ്ഞു. മാര്‍പാപ്പയുടെ തായ്‌ലന്‍റ് സന്ദര്‍ശനം തുടരുകയാണ്. ഒരാഴ്ച നീളുന്ന ഏഷ്യാ സന്ദര്‍ശനത്തിന് മുന്നോടിയായാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രതികരണം. മനുഷ്യക്കടത്തിന്‍റെയും ലൈംഗിക വ്യാപാരത്തിന്‍റെയും കേന്ദ്രമെന്ന് ഐക്യരാഷ്ട്രസഭ കണക്കാക്കുന്ന തായ്‍ലന്‍റിലാണ് മാര്‍പാപ്പയുടെ ആദ്യ സന്ദര്‍ശനം. മ്യാന്‍മര്‍, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ തായ് നഗരങ്ങളില്‍ ലൈംഗിക വ്യാപാരത്തിന് ഉപയോഗിക്കപ്പെടുന്നു എന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് മാര്‍പാപ്പയുടെ […]
മഞ്ചിക്കണ്ടി ഏറ്റുമുട്ടല്‍; കൊല്ലപ്പെട്ട വനിതാ മാവോയിസ്റ്റിന്‍റെ മൃതദേഹം സംസ്കരിച്ചു
മഞ്ചിക്കണ്ടി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട വനിതാ മാവോയിസ്റ്റിന്‍റെ മൃതദേഹം സംസ്കരിച്ചു. ആരുടേതാണെന്ന് തിരിച്ചറിയാത്ത മൃതദേഹം സംസ്കരിച്ചത് നിയമ വിരുദ്ധമാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ ആരോപിച്ചു. ഗുരുവായൂർ മുനിസിപ്പാലിറ്റി പൊതുശ്മശാനത്തിലാണ് മൃതദേഹം സംസ്കരിച്ചത്. രാവിലെ പതിനൊന്ന് മണിയോടെ ഗുരുവായൂർ മുനിസിപ്പാലിറ്റി ശ്മശാനത്തിലാണ് മാവോയിസ്റ്റ് വനിതയുടെ മൃതദേഹം സംസ്കരിച്ചത്. അജ്ഞാത ജഡമെന്ന നിലയിൽ പൊലീസ് നേരിട്ടാണ് സംസ്കാരം നടത്തിയത്. നേരത്തെ ബന്ധുക്കളെ തേടി പൊലീസ് പത്ര പരസ്യം നൽകിയിരുന്നു. എന്നാൽ മൃതദേഹം ഏറ്റുവാങ്ങാൻ ആരും എത്തിയില്ലെന്നാണ് പൊലീസ് പറയുന്നത്. അതേ സമയം മൃതദേഹം […]
പാലാരിവട്ടം മേൽപാലം പൊളിച്ചു പണിയുന്നതിനു മുമ്പ് ഭാരപരിശോധന നടത്തണം
പാലാരിവട്ടം മേൽപാലം പൊളിച്ചു പണിയുന്നതിനു മുമ്പ് ഭാരപരിശോധന നടത്തണമെന്ന് ഹൈക്കോടതി. പാലത്തിന്റെ ബലം ഉറപ്പാക്കാനുള്ള ഭാരപരിശോധന മൂന്ന് മാസത്തിനുള്ളില്‍ നടത്താനാണ് കോടതി നിര്‍ദേശം നല്‍കിയത്. ഭാരപരിശോധനയ്ക്കുള്ള ചിലവ് ആര്‍.ഡി.എസ് കമ്പനി വഹിക്കണമെന്നും കോടതി ഉത്തരവിട്ടു പാലാരിവട്ടം പാലത്തിൽ ഭാര പരിശോധന നടത്താതെ പാലം പൊളിക്കാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന ഹരജിയിലാണ് കോടതി ഉത്തരവ്. വിവിധ ഏജൻസികളും വിദഗ്ധ സമിതിയും തയാറാക്കിയ റിപ്പോർട്ടുകൾ ഹാജരാക്കാൻ സർക്കാറിനോട് നിർദേശിക്കണമെന്നതടക്കം ആവശ്യപ്പെട്ട എൻജിനിയേഴ്സ് അസോസിയേഷൻ ഉൾപ്പെടെ നൽകിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട […]
“മമ്മൂട്ടിയെയോ ജഗദീഷിനെയോ കുഞ്ചാക്കോ ബോബനെയോ വിളിക്കൂ, ഞാന്‍ വരില്ല”: സലിം കുമാര്‍
കുഞ്ചാക്കോ ബോബനെ പുകഴ്ത്തി നടന്‍ സലിം കുമാര്‍. പുതുതലമുറയില്‍ മദ്യപിക്കാത്ത, പുകവലിക്കാത്ത താന്‍ കണ്ട ഒരേയൊരാള്‍ കുഞ്ചോക്കാ ബോബനാണെന്ന് സലിം കുമാര്‍ പറഞ്ഞു. ചങ്ങനാശേരി എസ്.ബി കോളജിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു സലിം കുമാറിന്റെ പരാമർശം. സോഷ്യല്‍ മീഡിയയില്‍ പല തവണ തന്റെ മരണ വാര്‍ത്ത കണ്ട് കണ്ണ് തള്ളിയ കാര്യവും സലിം കുമാര്‍ പറഞ്ഞു. “മദ്യപിക്കാത്ത, പുകവലിക്കാത്ത ഒരാളായി ഈ പുതുതലമുറയിൽ ഞാൻ കണ്ട ഏക വ്യക്തി കുഞ്ചാക്കോ ബോബനാണ്. അവൻ ഈ കോളജിന്റെ സന്തതിയാണ്. ഒരു […]
പാമ്പുകടിയേറ്റു മരിച്ച സംഭവത്തില്‍ അധ്യാപകന് സസ്പെൻഷൻ
ബത്തേരി സര്‍ക്കാര്‍ സർവജന സ്കൂളിലെ ക്ലാസ് മുറിയിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷെഹല ഷെറിന്‍ (10) പാമ്പുകടിയേറ്റു മരിച്ച സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി ഇടപെടുന്നു. അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിര്‍ദേശം നല്‍കി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി. അതേ സമയം സ്കൂള്‍ വിദ്യാര്‍ഥികള്‍ പരാതി ഉന്നയിച്ച ഷിജില്‍ എന്ന അധ്യാപകനെ വയനാട് ഡി.ഡി.ഇ ഇബ്രാഹിം തോണിക്കര സസ്പെന്‍ഡ് ചെയ്തു. കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതില്‍ അനാസ്ഥയുണ്ടായെന്ന കുട്ടികളുടെ ആരോപണത്തേത്തുടർന്നാണ് നടപടിയെടുത്തത്. സ്‌കൂളിലെ […]
സന്ധ്യാനേരത്ത് ഷമിയെ നേരിട്ട് കോഹ്‌ലിയുടെ പ്രത്യേക മുന്നൊരുക്കം
നാളെ ഇന്ത്യ ആദ്യ പകല്‍ രാത്രി ടെസ്റ്റ് മത്സരം കളിക്കാനിരിക്കെ സന്ധ്യാ നേരത്ത് മുഹമ്മദ് ഷമിയുടെ പന്തുകള്‍ നേരിട്ട് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ പ്രത്യേക ബാറ്റിംങ് പരിശീലനം. വൈകുന്നേരവും രാത്രിയിലുമാണ് കോഹ്‌ലി ഷമിയുടെ പന്തുകള്‍ തുടര്‍ച്ചയായി നേരിട്ട് ഈഡന്‍ഗാര്‍ഡനിലെ ചരിത്ര ടെസ്റ്റിന് ഒരുങ്ങുന്നത്. കൊല്‍ക്കത്ത ടെസ്റ്റില്‍ ഉപയോഗിക്കുന്ന പിങ്ക് പന്തുകളാണ് പരിശീലനത്തിനും ഉപയോഗിച്ചത്. ആദ്യ പകല്‍ രാത്രി ടെസ്റ്റ് മത്സരമാണെന്നതിനൊപ്പം പിങ്ക് പന്താണ് ഉപയോഗിക്കുകയെന്നതും ഇന്ത്യക്ക് വെല്ലുവിളിയാണ്. ഇന്ത്യന്‍ നിരയില്‍ അധികം പേര്‍ക്ക് പിങ്ക് പന്ത് നേരിട്ട് […]












