ഇത്തിത്താനത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അച്ഛനും അമ്മയും മകനുമാണ് ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇത്തിത്താനം പൊൻപുഴ പാലമൂട്ടിൽ രാജപ്പൻ നായർ (71), സരസമ്മ (65), രാജീവ് (35) എന്നിവരെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ടിപ്പർ ലോറി ഡ്രൈവറും പെയിൻറിംഗ് തൊഴിലാളിയുമാണ് മരിച്ച രാജീവ്.
Author: Tomy Thondamkuzhy
നെടുമ്പാശേരിയില്‍ ഒരു കോടി രൂപയുടെ സ്വര്‍ണം പിടികൂടി
നെടുമ്പാശേരി വിമാനത്താവളത്തിൽ ഒരു കോടി രൂപയുടെ സ്വര്‍ണം പിടികൂടി. മൂന്നര കിലോ സ്വർണം കസ്റ്റംസ് എയർ ഇന്റലിജൻസാണ് പിടികൂടിയത്. അബുദാബിയിൽ നിന്ന് വന്ന എയർ ഏഷ്യ, ഇത്തിഹാദ് വിമാനങ്ങളിലെ യാത്രക്കാരായ കോഴിക്കോട് സ്വദേശികളിൽ നിന്നാണ് സ്വർണം പിടികൂടിയത്. ശരീരത്തിലും വസ്ത്രത്തിലും ഒളിപ്പിച്ച നിലയിലായിരുന്നു പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം.
പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് നാളെ മുതല്‍
തിരുവനന്തപുരം: ബൈക്കിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് നാളെ മുതല്‍ നടപ്പാക്കാനൊരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്. ആദ്യഘട്ടത്തില്‍ പരിശോധന കര്‍ശനമാക്കുമെങ്കിലും പിഴ ഒഴിവാക്കിയേക്കും. എന്നാല്‍ ആവശ്യക്കാര്‍ വര്‍ധിച്ചതോടെ കേരളത്തില്‍ ഹെല്‍മെറ്റിന് വിലകൂടിയത് യാത്രക്കാര്‍ക്ക് തിരിച്ചടിയായി. കുട്ടികളുള്‍പ്പെടെ ബൈക്കിലെ രണ്ടാം യാത്രക്കാരനും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി ഹൈക്കോടതി ഉത്തരവിറക്കിയപ്പോള്‍ നടപ്പാക്കാന്‍ രണ്ടാഴ്ചത്തെ സാവകാശമായിരുന്നു അനുവദിച്ചത്. ഒന്നാം തീയതിയായ നാളെ മുതല്‍ ഇതിനായുള്ള നടപടി തുടങ്ങാനാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം. വിവിധ സ്ക്വാഡുകളുടെ നേതൃത്വത്തില്‍ പരിശോധന കര്‍ശനമാക്കും. എന്നാല്‍ ഏതാനും ദിവസം കൂടി […]
ന്യൂനമര്‍ദ്ദം ശക്തമാകും; സംസ്ഥാനം ജാഗ്രതയില്‍
സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. അടുത്ത 48 മണിക്കൂറിനുള്ളില്‍ തമിഴ്‌നാടിന്റെ തെക്കന്‍ തീരത്തിനടുത്തായി ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ ഇടയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലും ഇന്നലെ മുതല്‍ പെയ്ത് തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. കന്യാകുമാരി മുതലുള്ള തെക്കന്‍ തീരങ്ങളില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
ഷെയിന്‍ നിഗത്തെ വിലക്കാൻ ആർക്കും അധികാരമില്ലെന്ന് താരസംഘടനയായ അമ്മ
ഷെയിന്‍ നിഗത്തെ വിലക്കാൻ ആർക്കും അധികാരമില്ലെന്ന് താരസംഘടനയായ അമ്മ. വിലക്ക് കാലഹരണപ്പെട്ട വാക്കാണെന്നും ഷെയിന്‍ നിഗത്തിന്റെ കത്ത് ലഭിച്ചതിനാല്‍ വിഷയം ചർച്ച ചെയ്ത് പരിഹരിക്കുമെന്നും അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. ഷെയിന്‍ നിഗത്തിന്റെ അമ്മയാണ് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന് കത്ത് കൈമാറിയത്. പരാതി എന്നതിന് അപ്പുറം സംഭവത്തെ കുറിച്ചുള്ള വിശദീകരണമാണ് 8 പേജിലുള്ള കത്തിലുള്ളത്. ഷെയിൻ ചെയ്ത തെറ്റുകൾ ന്യായീകരിക്കില്ലെന്നും ഗണേശ്കുമാറിന്റെ അഭിപ്രായം വ്യക്തിപരമാണ് എന്നും അമ്മ ജനറൽ സെക്രട്ടറി ഇടവേള […]
ഇന്ത്യ – വിന്‍ഡീസ് ട്വന്റി 20; 57 ശതമാനം ടിക്കറ്റുകളും വിറ്റഴിഞ്ഞു
ഇന്ത്യ – വെസ്റ്റിന്‍ഡീസ് ട്വന്റി 20 മത്സരത്തിന്റെ ടിക്കറ്റ് വില്‍പനക്ക് മികച്ച പ്രതികരണം. ഇതിനകം 57 ശതമാനത്തോളം ടിക്കറ്റുകളും വിറ്റഴിഞ്ഞു. ഡിസംബര്‍ എട്ടിനാണ് മത്സരം. ടിക്കറ്റ് വില്‍പ്പന തുടങ്ങി രണ്ടു ദിവസത്തിനുള്ളിലാണ് 57 ശതമാനം ടിക്കറ്റുകളും വിറ്റുപോയത്. മലയാളി താരം സഞ്ജു വി സാംസണും പരന്പരക്കുള്ള ടീമിലിടം പിടിച്ചതോടെ ആരാധകരുടെ പ്രതീക്ഷയും ആവേശവും ഇരട്ടിയായത് ടിക്കറ്റ് വില്‍പനയെയും സ്വാധീനിച്ചിട്ടുണ്ട്. ആകെ 32000 ടിക്കറ്റുകളാണ് കാണികള്‍ക്കായി ലഭ്യമാക്കിയിട്ടുള്ളത്. ഓണ്‍ലൈനായാണ് വില്‍പന. കെ.സി.എ വെബ്സൈറ്റിലെ ലിങ്ക് വഴിയും പേ.ടി.എം ആപ്പ്, […]
ജാർഖണ്ഡ്; ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
ജാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 13 മണ്ഡലങ്ങളിലായി 189 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ഡിസംബര്‍ 23നാണ് ഫലപ്രഖ്യാപനമുണ്ടാകുക. മഹാരാഷ്ട്രക്ക് പിന്നാലെ നടക്കുന്ന നിയമസഭ തെരഞ്ഞെുപ്പായതിനാല്‍ തന്നെ എല്ലാ പാര്‍ട്ടികള്‍ക്കും അഭിമാന പോരാട്ടമാണ്. 12 സീറ്റുകളില്‍ ബി.ജെ.പി ഒറ്റക്കാണ് മത്സരരംഗത്തുള്ളത്. കോണ്‍ഗ്രസ് 6 സീറ്റുകളിലും, ജെ.എം.എം 4 സീറ്റിലും, ആർ.ജെ.ഡി 3 സീറ്റിലും മത്സരിക്കുന്നു.
ജി.ഡി.പിയിലുണ്ടായ കനത്ത തിരിച്ചടി മോദി സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നു
ജി.ഡി.പിയിലുണ്ടായ കനത്ത തിരിച്ചടി മോദി സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ്. സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കാന്‍ ധനമന്ത്രാലയത്തിന് കൂടുതല്‍ പാക്കേജുകള്‍ പ്രഖ്യാപിക്കേണ്ടി വരും. ജി.ഡി.പി വീണ്ടും ഇടിഞ്ഞ സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് വീണ്ടും കുറക്കുമെന്നാണ് വിലയിരുത്തല്‍. കോര്‍പ്പറേറ്റ് ടാക്സ് ഒഴിവാക്കിയത് അടക്കമുള്ള നിരവധി ഉത്തേജന നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ മാസങ്ങളില്‍ പ്രഖ്യാപിച്ചത്. ബജറ്റിലുണ്ടായിരുന്ന പ്രധാനതീരുമാനങ്ങളില്‍ നല്ലൊരു പങ്കും പിന്‍വലിച്ചു. സമ്പത്ത് രംഗത്തെ വീണ്ടെടുക്കാന്‍ ധനസഹായങ്ങള്‍ ഒരുപാട് വേണ്ടിവരുമെന്നാണ് പുതിയ ജി.ഡി.പി നിരക്കും വ്യക്തമാക്കുന്നത്. ജിഡിപിയില്‍ ഇടിവുണ്ടായതിനാല്‍ റിപ്പോ […]
മഹാരാഷ്ട്രയില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ്
മഹാരാഷ്ട്ര നിയമസഭയില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പും സ്പീക്കര്‍ തെരഞ്ഞെടുപ്പും നടക്കും. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ പൃഥിരാജ് ചവാനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. രണ്ട് മണിക്കാണ് മഹാരാഷ്ട്ര നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കുക. പ്രോടേം സ്പീക്കറായി എന്‍.സി.പി നേതാവ് ദിലിപ് പാട്ടീലിനെ നിയമിച്ചിട്ടുണ്ട്. 288അംഗ മഹാരാഷ്ട്ര നിയമസഭയില്‍ നിലവില്‍ 170 പേരുടെ പിന്തുണയുണ്ടെന്നാണ് ത്രികക്ഷി സഖ്യം അവകാശപ്പെടുന്നത്. ഭൂരിപക്ഷം തെളിയിക്കാന്‍ ഡിസംബര്‍ 3 വരെ ഗവര്‍ണര്‍ ത്രികക്ഷി സഖ്യത്തിന് സമയം നല്‍കിയിരുന്നു. നേരത്തെ നടന്ന ചര്‍ച്ചകളില്‍ ത്രികക്ഷി സഖ്യം സ്പീക്കര്‍ പദവി […]
നടിയെ അക്രമിച്ച കേസില്‍ വിചാരണ നടപടി ഇന്ന് ആരംഭിക്കും
സുപ്രിം കോടതിയില്‍ ദിലീപ് നല്‍കിയ ഹരജി തീര്‍പ്പ് കല്‍പിച്ചതോടെ നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികൾ ഇന്ന് ആരംഭിക്കും. ഹൈക്കോടതി നിർദേശ പ്രകാരം വനിതാ ജഡ്ജിയുള്ള കൊച്ചിയിലെ പ്രത്യേക സി ബി ഐ കോടതിയാണ് വിചാരണ നടത്തുന്നത്. ആറ് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാനാണ് സുപ്രിം കോടതിയുടെ നിര്‍ദേശമുള്ളത്. നടിയെ അക്രമിച്ച കേസിൽ വിചാരണ ആറ് മാസനത്തിനകം പൂര്‍ത്തിയാക്കണമെന്ന് നിർദേശിച്ച് ഹൈക്കോടതി വനിതാ ജഡ്ജിയെ ചുമതലപ്പെടുത്തിയിരുന്നു. സുപ്രിം കോടതിയും ആറ് മാസത്തിനകം വിചാരണ നടപടി പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഈ […]












