ഇന്ത്യന്‍ പര്യടനത്തിനുള്ള വെസ്റ്റ് ഇന്‍ഡീസിന്റെ ടി 20, ഏകദിന ക്രിക്കറ്റ് ടീമുകളെ പ്രഖ്യാപിച്ചു. റസലിനേയും ബ്രാവോയേയും ഒഴിവാക്കിയാണ് ഇന്ത്യയിലേക്കുള്ള സംഘത്തെ വിന്‍ഡീസ് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്നു വീതം മത്സരങ്ങളുള്ള ടി20 ഏകദിന പരമ്പര കളിക്കാനാണ് വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയിലേക്ക് വരുന്നത്. ലോകകപ്പിനു ശേഷം വിന്‍ഡീസില്‍ പര്യടനം നടത്തിയപ്പോള്‍ ടി20, ഏകദിന ടെസ്റ്റ് പരമ്പരകള്‍ ഇന്ത്യ തൂത്തുവാരിയിരുന്നു. ഇന്ത്യന്‍ പിച്ചുകളില്‍ മികച്ചപ്രകടനം നടത്തിയിട്ടുള്ള ഓള്‍ റൗണ്ടര്‍മാരായ ആന്ദ്രേ റസലിനേയും ഡ്വെന്‍ ബ്രാവോയേയും ഒഴിവാക്കിയാണ് വിന്‍ഡീസ് ടീം പ്രഖ്യാപിച്ചിരിക്കുന്നത്. വിരമിക്കല്‍ പ്രഖ്യാപനം […]
Author: Tomy Thondamkuzhy
ഇന്ത്യൻ സംഗീതത്തിന് പൂർണത നഷ്ടപ്പെട്ടതായി ആനന്ദ് ജി
സങ്കേതിക വളർന്നപ്പോൾ ഇന്ത്യൻ സംഗീതത്തിന് പൂർണത നഷ്ടപ്പെട്ടതായി പ്രശസ്ത സംഗീത സംവിധായകൻ ആനന്ദ് ജി . സർഗാത്മകതയ്ക്കും നഷ്ടം സംഭവിച്ചതായി ആനന്ദ് ജി മീഡിയവണിനോട് പറഞ്ഞു. ആധുനികതയുടെ പശ്ചാത്തലത്തിൽ സാങ്കേതികമായി ഇന്ത്യൻ സംഗീതം ഏറെ വളർന്നപ്പോഴും ചില സുപ്രധാനമായ തിരിച്ചടികൾ സംഭവിച്ചുവെന്നാണ് ആനന്ദ് ജിയുടെ നിരീക്ഷണം. അമിതാബ് ബച്ചനെ ഗായകനാക്കിയപ്പോഴുള്ള അനുഭവങ്ങളും ആനന്ദ് ജി പങ്കുവെച്ചു. സൂപ്പർ സ്റ്റാറിന്റെ ഭാവങ്ങളില്ലാതെ താൻ പറഞ്ഞതെല്ലാം കേട്ട് പ്രവർത്തിക്കാൻ ബച്ചൻ തയ്യറായി. മലയാളിയുടെ അഭിമാനമായ യേശുദാസിനെ കൂടുതൽ ഉപയോഗപ്പെടുത്താൻ കഴിയാത്തതിന് […]
മഹാരാഷ്ട്ര; ഉദ്ദവ് സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചു
മഹാരാഷ്ട്രയില്‍ ഉദ്ദവ് താക്കരെ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചു. 169 എം.എല്‍.എമാരുടെ പിന്തുണ ലഭിച്ചു. സഭാനടപടികള്‍ ആരംഭിച്ചത് ചട്ടവിരുദ്ധമായെന്ന് ആരോപിച്ച് ബി.ജെ.പി എം.എല്‍.എമാര്‍ സഭയില്‍ നിന്നും ഇറങ്ങിപോയിരുന്നു. സുപ്രീംകോടതി നിര്‍ദേശപ്രകാരം തലയെണ്ണിയാണ് വോട്ടെടുപ്പ് നടന്നത്. അതേസമയം വന്ദേമാതരം ചൊല്ലിയല്ല സെഷൻ ആരംഭിച്ചതെന്നും ഇത് ചട്ടവിരുദ്ധമാണെന്നും മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രതിഷേധമുയർത്തി. തങ്ങളുടെ പ്രതിഷേധം സ്പീക്കർ വകവെക്കാതിരുന്നതിനെ തുടർന്ന് ഫഡ്‌നാവിസും ബി.ജെ.പി അംഗങ്ങളും സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ഗവർണറുടെ അനുമതി പ്രകാരമാണ് പ്രത്യേക സഭ വിളിച്ചുചേർത്തതെന്ന് പ്രോട്ടം സ്പീക്കർ […]
ഉദ്ധവിന്റെ സത്യപ്രതിജ്ഞ നിയമവിരുദ്ധമെന്ന് ബി.ജെ.പി
മഹാരാഷ്ട്ര അസംബ്ലിയിൽ ശിവസേന-എൻ.സി.പി-കോൺഗ്രസ് സഖ്യത്തിന്റെ ഭൂരിപക്ഷം തെളിയിക്കുന്നതിനായി സ്പീക്കർ വിളിച്ചുചേർത്ത അസംബ്ലി സെഷൻ നിയമവിരുദ്ധമെന്ന് ബി.ജെ.പി. വന്ദേമാതരം ചൊല്ലിയല്ല സെഷൻ ആരംഭിച്ചതെന്നും ഇത് ചട്ടവിരുദ്ധമാണെന്നും മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രതിഷേധമുയർത്തി. തങ്ങളുടെ പ്രതിഷേധം സ്പീക്കർ വകവെക്കാതിരുന്നതിനെ തുടർന്ന് ഫഡ്‌നാവിസും ബി.ജെ.പി അംഗങ്ങളും സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ഗവർണറുടെ അനുമതി പ്രകാരമാണ് പ്രത്യേക സഭ വിളിച്ചുചേർത്തതെന്ന് പ്രോട്ടം സ്പീക്കർ ദിലീപ് പാട്ടീൽ പറഞ്ഞെങ്കിലും ഇത് അംഗീകരിക്കാതെയാണ് ബി.ജെ.പി അംഗങ്ങൾ ഒച്ചപ്പാടുണ്ടാക്കിയത്. ‘ഈ അസംബ്ലി സെഷനിൽ ചട്ടങ്ങൾ പാലിക്കുന്നില്ല. […]
സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴക്ക് സാധ്യത
സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അറബിക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. നാളെയും മറ്റന്നാളും ലക്ഷദ്വീപിനോട് ചേർന്ന മേഖലകളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദേശമുണ്ട്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റ്; കിഴക്കൻ കാറ്റ് ശക്തിപ്പെട്ടതിനെ തുടർന്നും തെക്ക് പടിഞ്ഞാറൻ അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെയും മറ്റു ആഗോള പ്രതിഭാസങ്ങളുടെയും ഭാഗമായി അടുത്ത 48 മണിക്കൂറിൽ തമിഴ്നാട്ടിലും കേരളത്തിലും ഇടിയോടു കൂടെ ശക്തമായ മഴ ലഭിച്ചേക്കും. തമിഴ്നാട് […]
അതിവേഗ സ്പെഷ്യല്‍ കോടതികള്‍ക്ക് അനുമതിയെന്ന് കെ.കെ ശൈലജ
കേരളത്തില്‍ 28 പോക്സോ അതിവേഗ സ്പെഷ്യല്‍ കോടതികള്‍ ആരംഭിക്കാന്‍ കേന്ദ്ര നിയമ നീതിന്യായ മന്ത്രാലയം അനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായാണ് പോക്സോ കോടതികള്‍ സ്ഥാപിക്കുന്നത്. കേരളത്തില്‍ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതിന്റെ പശ്ചാതലത്തിലാണ് കോടതികള്‍ സ്ഥാപിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണത്തിലിരിക്കുന്നതും വിചാരണഘട്ടത്തിലിരിക്കുന്നതുമായ നിരവധി കേസുകളാണ് സംസ്ഥാനത്തുള്ളത്. ഈ കേസിന്റെ നടപടികള്‍ക്ക് കാലതാമസം വരുന്നെന്ന് സംസ്ഥാനം കേന്ദ്രസര്‍ക്കാറിനെ ബോധിപ്പിച്ചിരുന്നു. ഇതിന്റെ […]
ധോണിയുടെ വിരമിക്കല്‍: ഇനിയും സമയമുണ്ടെന്ന് ഗംഗുലി!
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്രസിംഗ് ധോണിയുടെ വിരമിക്കലും തിരിച്ച് വരവുമാണ് ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ച വിഷയം. ധോണിയുടെ വിരമിക്കല്‍ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. ധോണിയുടെ കാര്യത്തില്‍ ടീമിന് നല്ല വ്യക്തതയുണ്ടെന്നും ചില കാര്യങ്ങള്‍ പൊതുവിടങ്ങളില്‍ ചര്‍ച്ച ചെയ്യേണ്ടവയല്ലെന്നും ഗാംഗുലി പറഞ്ഞു. വിരമിക്കല്‍ പ്രശ്നത്തില്‍ ധോണിയ്ക്കും സെലക്ടര്‍മാര്‍ക്കുമിടയില്‍ ധാരണയുണ്ടെന്നും സമയമാകുമ്ബോള്‍ എല്ലാവര്‍ക്കും ആ വ്യക്തത ലഭിക്കുമെന്നും ഗാംഗുലി പറഞ്ഞു. കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന ഒരു ചടങ്ങില്‍ […]
മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് അല്‍പ സമയത്തിനകം
166 എം.എല്‍.മാരുടെ പിന്തുണ ഉണ്ടെന്നാണ് മഹാ വികാസ് അഖാഡി സഖ്യത്തിന്റെ അവകാശ വാദം. കോണ്‍ഗ്രസ് നേതാവ് നാന പടോലയാകും മഹാ സഖ്യത്തിന്‍റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി. കാളിദാസ് കൊളംബകറിനെ പ്രോട്ടേം സ്പീക്കര്‍ സ്ഥാനത്ത് നിന്ന് മാറ്റിയ നടപടി നിയവിരുദ്ധമാണെന്ന് ബി.ജെ.പി ആരോപിച്ചു. മഹാരാഷ്ട്രയില്‍ രണ്ട് ദിവസത്തെ പ്രത്യക നിയമസഭ സമ്മേളനമാണ് ചേരുന്നത്. ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് വിശ്വാസ വോട്ടെടുപ്പ് നടക്കും. ഏറെ നാടകീയത കണ്ട മഹാരാഷ്ട്രയില്‍ ഇപ്പോള്‍ 166 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്നാണ് മഹാ വികാസ് അകാഡി സഖ്യത്തിന്‍റെ […]
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യ കാലാവധി നീട്ടി
കന്യസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യ കാലാവധി നീട്ടി. കോട്ടയം സെന്‍റ് ആന്‍റണീസ് പള്ളിയില്‍ പതിനഞ്ചേളം വൈദികര്‍ക്കൊപ്പമെത്തിയ ഫ്രാങ്കോമുളക്കല്‍ പ്രാര്‍ഥന നടത്തി മടങ്ങി. ജാമ്യത്തിലിറങ്ങിയ ഫ്രാങ്കോ മുളയ്ക്കൽ സമൂഹമാധ്യമങ്ങളിലൂടെ കന്യാസ്ത്രീകളെ നാളെ അപകീർത്തിപ്പെടുത്തിയിരുന്നു. ഇതിനെതിരെ കന്യാസ്ത്രീകൾ പരാതി നൽകി. ഇതേതുടർന്നാണ് ആണ് കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഫ്രാങ്കോ മുളയ്ക്കലിന് സമൻസ് നൽകിയത്. ഈ മാസം 11ന് ഹാജരാകാൻ ആയിരുന്നു നിർദ്ദേശം. എന്നാൽ ജഡ്ജ് ഇല്ലാതിരുന്നതിനാൽ തുടർന്ന് കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. […]
നടിയെ അക്രമിച്ച കേസ്
നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികൾ കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയിൽ ആരംഭിച്ചു. കോടതിയിൽ ഹാജരാകാ തിരുന്ന 9-ാം പ്രതി സനിൽകുമാറിന്റെ ജാമ്യം കോടതി റദ്ദാക്കി. കേസ് വീണ്ടും അടുത്ത ചൊവ്വാഴ്ച പരിഗണിക്കും. നടിയെ അക്രമിച്ച കേസിൽ വിചാരണ നടപടിക്രമങ്ങളുടെ ഭാഗമായി ഒന്നാം പ്രതി പൾസർ സുനിയടക്കം 8 പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കി. കേസിൽ 12 പ്രതികളാണുണ്ടായിരുന്നത്. ഇതിൽ രണ്ട് അഭിഭാഷകരെ ഹൈക്കോടതി പ്രതി പട്ടികയിൽ നിന്നും ഒഴിവാക്കിയിരുന്നു. 8-ാം പ്രതി ദിലീപ് വിദേശത്തായതിനാൽ ഇന്ന് […]











