India Kerala

ബ്രിട്ടീഷുകാര്‍ക്കെതിരെ ജീവനറ്റുപോകും വരെ പടപൊരുതിയ പോരാളി

ബ്രിട്ടീഷുകാര്‍ക്കെതിരെ ധീരമായി പോരാടിയ രാജാവാണ് കേരള വര്‍മ പഴശ്ശിരാജ. 1805 നവംബര്‍ 30 നായിരുന്നു പഴശ്ശിയുടെ മരണം. കപ്പൽ കയറി വന്നത് ശത്രുക്കളാണെന്നു ഇന്ത്യൻ ജനത തിരിച്ചറിയുന്നതിനും മുൻപ്, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ജീവനറ്റുപോകും വരെ പോരാടിയ നാട്ടുരാജാവ്. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനെതിരെ ജാതിമത ഭേദമന്യേ ആളെകൂട്ടിയ നാട്ടുപ്രമാണി. കഴിവും പ്രാപ്തിയുമുണ്ടായിരുന്ന ഭരണാധികാരി. രണ്ട് നൂറ്റാണ്ടുകള്‍ക്ക് ശേഷവും പഴശ്ശി എന്ന ധീര യോദ്ധാവിന്റെ ത്യാഗസ്മരണ ഒളിമങ്ങാതെ കിടപ്പുണ്ട്. കോട്ടയം രാജകുടുംബത്തിലെ ഇളയ രാജാവായിരുന്നു കേരളവർമ പഴശ്ശിരാജ. ഒന്നാം മൈസൂർ യുദ്ധത്തിൽ […]

India Kerala

സിനിമ മേഖലയില്‍ സമഗ്ര നിയമനിര്‍മാണത്തിനൊരുങ്ങി സര്‍ക്കാര്‍

സിനിമ മേഖലയില്‍ സമഗ്ര നിയമനിര്‍മാണത്തിനൊരുങ്ങി സര്‍ക്കാര്‍. സിനിമ നിര്‍മാണം മുതല്‍ വിതരണം വരെയുള്ള ഘട്ടങ്ങളില്‍ സര്‍ക്കാരിന് നിയന്ത്രണമുണ്ടാകുന്ന തരത്തിലായിരിക്കും നിയമം. നിര്‍മാതാക്കളുടെ പ്രതിനിധികളും മന്ത്രി എ.കെ ബാലനും പങ്കെടുക്കുന്ന ഇന്നത്തെ യോഗത്തില്‍ ഷെയിനുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ചര്‍ച്ചയാവും. സിനിമ മേഖലയിലെ നിയമനിര്‍മാണത്തിനായി അടൂര്‍ ഗോപാലകൃഷ്ണന്‍ കമ്മിറ്റി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ സര്‍ക്കാരിന്റെ മുന്നിലുണ്ട്. പുതിയ പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ നിയമനിര്‍മാണം വേഗത്തിലാക്കാനാണ് സര്‍ക്കാര്‍ ആലോചന. ചൂഷണങ്ങള്‍ അവസാനിപ്പിക്കാനുള്ള വ്യവസ്ഥകള്‍ നിയമത്തിലുണ്ടാകും. നിയമം വരുന്നതോടെ സിനിമയുടെ രജിസ്ട്രേഷന്‍, പബ്ലിസിറ്റി, ടൈറ്റില്‍, വിതരണം […]

India Kerala

കന്യാസ്ത്രിയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കോടതിയിൽ ഹാജരാകും

കന്യാസ്ത്രിയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഇന്ന് കോടതിയിൽ ഹാജരാകും. കോട്ടയം അഡീഷണൽ ജില്ലാ കോടതിയാണ് കേസ് ഇന്ന് പരിഗണിക്കുന്നത്. വിചാരണയ്ക്ക് മുന്നോടിയായുള്ള പ്രാഥമിക നടപടികൾക്കായാണ് ഫാങ്കോ മുളയ്ക്കലിനെ കോടതി സമൻസ് നൽകി വിളിപ്പിക്കുന്നത്. അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രവും അനുബന്ധ രേഖകളും പരിശോധിക്കുന്നത് അടക്കമുള്ള നടപടികളാണ് പ്രാഥമിക ഘട്ടത്തിലുള്ളത്. കുറ്റവും വകുപ്പുകളും ഉൾപ്പെടെ വായിച്ചു കേൾപ്പിക്കാൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നേരിട്ട് കോടതിയിൽ ഹാജരാകേണ്ടതുണ്ട്. ഇതിനായി കോടതി കുറവിലങ്ങാട് പോലീസ് മുഖേന സമൻസ് കൈമാറിയിരുന്നു. […]

India Kerala

ശബരിമല വരുമാനത്തിൽ വർദ്ധനവ്

ബരിമലയിലെ വരുമാനത്തിൽ വർദ്ധനവ്. കഴിഞ്ഞ തവണത്തെക്കാൾ പതിനെട്ട് കോടി അമ്പത്തിയാറ് ലക്ഷം രൂപയുടെ വർദ്ധനവാണ് ഇതുവരെ ഉണ്ടായിരിക്കുന്നത്. തീർത്ഥാടകരുടെ എണ്ണത്തിലും ഇത്തവണ വർദ്ധനവുണ്ടായി. നട തുറന്ന 16ാം തീതിയതി മുതൽ വ്യാഴായ്ച്ച രാത്രി വരെ 39,68,55,261 രൂപയുടെ വരുമാനമാണ് ശബരിമലയിൽ ഉണ്ടായത് കഴിഞ്ഞ വർഷം ഇതേ സമയം 21,12,16,987 രൂപയായിരുന്നു വരുമാനം. ഇത്തവണ 13 കോടി 70 ലക്ഷം രൂപ കാണിക്ക ഇനത്തിൽ ലഭിച്ചു. മുൻ വർഷത്തെക്കാൾ 8 കോടി രൂപയുടെ വർദ്ധന അരവണ ഇനത്തിൽ 15 […]

India Kerala

കേരള കോണ്‍ഗ്രസുകളുടെ ശക്തിപ്രകടനം ഇന്ന്

തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വരാനിരിക്കെ ശക്തി തെളിയിക്കാനൊരുങ്ങി കേരള കോണ്‍ഗ്രസുകള്‍. ഇന്ന് പാലായില്‍ കണ്‍വെന്‍ഷനും ശക്തി പ്രകടനവും ജോസഫ് വിഭാഗം നടത്തുമ്പോള്‍ മോന്‍സ് ജോസഫിന്റെ തട്ടകത്തില്‍ ജോസ് കെ മാണി വിഭാഗവും ശക്തിപ്രകടനവും പൊതു സമ്മേളനവും നടത്തും. കെ.എം മാണിയുടെ മരണശേഷം ഉടലെടുത്ത ചേരിപ്പോര് രൂക്ഷമാകുകയാണ്. പാര്‍ട്ടി വിട്ട് പുറത്ത് പോകാന്‍ ഇരുവിഭാഗവും തയ്യാറാകാത്ത സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് ഇരുവിഭാഗവും. ഈ തീരുമാനം വരുന്നതിന് മുന്‍പ് ശക്തി തെളിയിച്ച് അണികളെ ഒപ്പം നിര്‍ത്താനാണ് ഇരുവിഭാഗവും […]

India Kerala

വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രാജിവെച്ചു

സര്‍വ്വജന സ്കൂളില്‍ ക്ലാസ് മുറിയില്‍ വെച്ച് വിദ്യാര്‍ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തെ തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ എല്‍.ഡി.എഫ് – യു.ഡി.എഫ് അഭിപ്രായ ഭിന്നത കടുക്കുന്നു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ രാജിവെച്ചു. നഗരസഭാ ഭരണ സമിതിക്കെതിരെ യു.ഡി.എഫ് പ്രക്ഷോഭമാരംഭിക്കാനിരിക്കെയാണ് രാജി. സര്‍വ്വജന സ്കൂളിന് ഫിറ്റ്നസ് നല്‍കിയ സുല്‍ത്താന്‍‍ ബത്തേരി നഗരസഭാ ഭരണ സമിതിക്കെതിരെ യു.ഡി.എഫ് പ്രതിഷേധ പരിപാടികള്‍ ആരംഭിക്കാനിരിക്കെയാണ് യു.ഡി.എഫ് അംഗമായ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വത്സാ ജോസ് രാജിവെച്ചത്. വിദ്യാഭ്യാസ […]

Entertainment

‘ഷെയിനിനെ എന്‍റെ അസിസ്റ്റന്‍റാക്കും, അവനെ വെച്ച് സിനിമ ചെയ്യും’; രാജീവ് രവി

നിര്‍മ്മാതാക്കളുടെ സംഘടന ഷെയിന്‍ നിഗത്തിനെ വിലക്കിയതിനെത്തുടര്‍ന്ന് താരത്തിന് പിന്തുണയുമായി സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് രവി. താന്‍ ഷെയിനിനെ വച്ച് സിനിമ ചെയ്യുമെന്നും വേണ്ടിവന്നാല്‍ അദ്ദേഹത്തെ തന്‍റെ അസിസ്റ്റന്‍റാക്കുമെന്നും രാജീവ് രവി പറയുന്നു. ഷെയിന്‍ അച്ചടക്ക ലംഘനം നടത്തിയെങ്കില്‍ അതിനെ ന്യായീകരിക്കുന്നില്ലെന്നും അതിന്‍റെ പേരില്‍ വിലക്ക് ഏര്‍പ്പെടുത്തേണ്ട ആവശ്യമില്ലെന്നും രാജീവ് രവി പറഞ്ഞു. ഷെയിന്‍ 22 വയസുള്ള ഒരു പയ്യനാണ്. അവന്‍ അച്ചടക്ക ലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ ന്യായീകരിക്കുന്നില്ല. പക്ഷെ, അവന്‍റെ അഭിപ്രായം രേഘപ്പെടുത്തുന്നതില്‍ നിന്ന് വിലക്കാന്‍ ആര്‍ക്കും അവകാശമില്ല. […]

Cricket Sports

ഇനി ഇന്ത്യ-വെസ്റ്റിന്‍ഡീസ് പോരാട്ടം

ബംഗ്ലാദേശിനെതിരായ ടി20, ടെസ്റ്റ് പരമ്ബര ജയിച്ചതിന്റെ ആത്മവിശ്വാസത്തില്‍ നില്‍ക്കുന്ന ഇന്ത്യയുടെ അടുത്ത എതിരാളികളായി എത്തുന്നത് വെസ്റ്റിന്‍ഡീസാണ്. ഇന്ത്യന്‍ പര്യടനത്തിനെത്തുന്ന വിന്‍ഡീസ് ഇവിടെ മൂന്ന് മത്സരങ്ങള്‍ വീതമടങ്ങിയ ഏകദിന, ടി20 പരമ്ബരകളിലാണ് ആതിഥേയരുമായി കളിക്കുക. ടി20 പരമ്ബരയാണ് ആദ്യം നടക്കുക. തുടര്‍ന്ന് ഏകദിന പരമ്ബരയില്‍ ഇരു ടീമുകളും ഏറ്റുമുട്ടും. ഡിസംബര്‍ ആറിന് ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന ടി20 മത്സരത്തോടെയാണ് വിന്‍ഡീസ് – ഇന്ത്യ പരമ്ബര തുടങ്ങുന്നത്. ഡിസംബര്‍ എട്ടിന് തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം രണ്ടാം […]

Cricket Sports

ഇന്ത്യ – വിന്‍ഡീസ് മത്സരത്തിനൊരുങ്ങി കാര്യവട്ടം; ടിക്കറ്റ് വില്‍പ്പന പൊടിപൊടിക്കുന്നു

തിരുവനന്തപുരം: വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടി20 മത്സരത്തിനൊരുങ്ങി തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം. ഡിസംബര്‍ എട്ടിനാണ് തിരുവനന്തപുരത്ത് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. 24 മണിക്കൂറിനുള്ളില്‍ 48 ശതമാനം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു. വ്യാഴാഴ്ച വൈകുന്നേരം 7.30 മുതലാണ് ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത്. ഓണ്‍ലൈന്‍ വഴിയാണ് ടിക്കറ്റുകളുടെ വില്‍പ്പന. കെസിഎ വെബ്‌സൈറ്റില്‍ കൊടുത്തിരിക്കുന്ന ലിങ്ക് വഴിയും പേടിഎം ആപ്പ്, പേടിഎം ഇന്‍സൈഡര്‍, പേടിഎം വെബ്‌സൈറ്റ്(www.insider.in, paytm.com, keralacricketassociation.com) എന്നിവ വഴിയും ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം. 1000,2000,3000,5000 […]

India National

പേര് മാത്രം മാറ്റി; ഫഡ്നാവിസിന് നേര്‍ന്ന അതേ ആശംസ ഉദ്ധവിനും നേര്‍ന്ന് മോദി

ഒരാഴ്ച്ചക്കു മുമ്പ് മഹാരാഷ്ട്ര മുഖ്യമന്ത്രിയയായി ചുമതലയേറ്റ ദേവേന്ദ്ര ഫഡ്നാവിസിന് അഭിനന്ദമറിയിച്ച് ട്വീറ്റ് ചെയ്ത അതേ വാചകങ്ങളില്‍ പേരുകള്‍ മാത്രം മാറ്റി പിന്നീട് അധികാരമേറ്റ ഉദ്ധവ് താക്കറേക്കും പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ആശംസ ട്വീറ്റ്. നവംബര്‍ 23 നാണ് ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസും എന്‍.സി.പി നേതാവ് അജിത് പവാറും മഹാരാഷ്ട്രയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഇതിന് പിന്നാലെയാണ് പ്രധാന മന്ത്രി ഇരുവര്‍ക്കും ആശംസയുമായെത്തിയത്. ‘മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദേവേന്ദ്ര ഫഡ്‌നാവിസിനും ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത […]