മമ്മൂട്ടി നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മാമാങ്കത്തിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. എം.പദ്മകുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍. മലയാളത്തില്‍ ഇതുവരെ ഉണ്ടായതില്‍ ഏറ്റവും ചിലവ് കൂടിയ ചിത്രമാണ് മാമാങ്കം. വേണു കുന്നപ്പിള്ളി ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മനോജ് പിള്ള ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എം. ജയചന്ദ്രനാകും ചിത്രത്തിന് സംഗീതം നല്‍കുക. ശ്യാം കൗശലാണ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങള്‍ സംവിധാനം ചെയ്യുന്നത്.ചിത്രം ഡിസംബര്‍ 12ന് പ്രദര്‍ശനത്തിന് എത്തും. ഹിന്ദി, തെലുഗ്, തമിഴ് എന്നീ ഭാഷകളിലും ഒരേ ദിവസം ചിത്രം റിലീസ് […]
Author: Tomy Thondamkuzhy
ബിഗ് ബ്രദര്‍ ചിത്രത്തിലെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തിറങ്ങി
മോഹന്‍ലാലിനെ നായകനാക്കി സിദ്ധിഖ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ബിഗ് ബ്രദര്‍. വന്‍ താര നിരയാണ് ചിത്രത്തില്‍ ഉള്ളത്. ബോളിവുഡ് താരം അര്‍ബാസ് ഖാന്‍, റജീന, സത്‌ന ടൈറ്റസ്, ജനാര്‍ദ്ദനന്‍, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ചെമ്ബന്‍ വിനോദ്, ടിനി ടോം, സര്‍ജാനോ ഖാലിദ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സിദ്ധിക്കും ഒന്നിക്കുന്ന ചിത്രമാണ് ബിഗ് ബ്രദര്‍. 25 കോടി മുതല്‍ മുടക്കിലാണ് ചിത്രം […]
അഡ്ലെയ്ഡ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് തകര്‍പ്പന്‍ വിജയം
അഡ്ലെയ്ഡ് ടെസ്റ്റില്‍ പാകിസ്ഥാനെതിരെ ഓസ്‌ട്രേലിയക്ക് ഒരു ഇന്നിങ്സിന്റെയും 48 റണ്‍സിന്റെയും തകര്‍പ്പന്‍ വിജയം. 287 റണ്‍സിന്റെ ലീഡ് വഴങ്ങി ഫോളോണ്‍ ചെയ്യപ്പെട്ട പാകിസ്ഥാന് 239 റണ്‍സ് എടുക്കുന്നതിനിടെ മുഴുവന്‍ വിക്കറ്റുകളും നഷ്ട്ടമായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ നേഥന്‍ ലയണും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹേസല്‍വുഡുമാണ് പാകിസ്ഥാനെ തകര്‍ത്തത്. 65 റണ്‍സ് നേടിയ ഷാന്‍ മസൂദ്, 57 റണ്‍സ് നേടിയ ആസാദ് ഷഫീഖ്, 45 റണ്‍സ് നേടിയ മൊഹമ്മദ് റിസ്വാന്‍ എന്നിവര്‍ മാത്രമാണ് പാകിസ്ഥാന്‍ നിരയില്‍ അല്പമെങ്കിലും […]
ശിവാംഗി നേവിയുടെ ആദ്യ വനിത പെെലറ്റ്
ഡിസംബര്‍ നാലിന് രാജ്യം നാവിക സേന ദിനം ആചരിക്കാനിരിക്കെ, നേവിയുടെ ആദ്യ വനിതാ പെെലറ്റായി ലഫ്റ്റണന്റ് ശിവാംഗി ഇന്ന് ചുമതലയേറ്റു. കൊച്ചി നേവൽ ബേസിൽ നടന്ന ചടങ്ങിലാണ് നാവിക സേന പൈലറ്റായി ഈ ബിഹാർ സ്വദേശിനി ചരിത്രം കുറിച്ചത്. നേവിയുടെ വ്യോമയാന വിഭാഗത്തിൽ എയർട്രാഫിക് കൺട്രോൾ ഓഫീസർമാരായും ഒബ്സർവർമാരായും വനിതാ ഉദ്യോഗസ്ഥരുണ്ടെങ്കിലും കോക്പിറ്റിലേക്ക് ആദ്യമായാണ് ഒരു സ്ത്രീ പ്രവേശിക്കുന്നത്. ബിഹാറിലെ മുസാഫർപൂർ സ്വദേശിനിയായ ശിവാംഗി മുസാഫർപൂർ ഡി.എ.വി പബ്ലിക്ക് സ്കൂളിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്.
ഫഡ്നാവിസ് മുഖ്യമന്ത്രിയായത് കേന്ദ്ര ഫണ്ട് തിരിച്ചുനല്‍കാന്‍
മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്നാവിസ് 80 മണിക്കൂര്‍ നേരത്തേക്ക് മുഖ്യമന്ത്രിയായത് കേന്ദ്ര ഫണ്ട് തിരിച്ചുനല്‍കാനെന്ന് ബി.ജെ.പി എം.പി. മുഖ്യമന്ത്രിയായി 15 മണിക്കൂറിനകം വിവിധ പദ്ധതികള്‍ക്കായി കേന്ദ്രം നല്‍കിയ 40,000 കോടി ഫഡ്നാവിസ് തിരിച്ചുനല്‍കിയെന്ന് എം.പി ആനന്ദ് കുമാര്‍ ഹെഗ്ഡെ വെളിപ്പെടുത്തി. വെളിപ്പെടുത്തലില്‍ പ്രധാനമന്ത്രി പ്രതികരിക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല ആവശ്യപ്പെട്ടു. രാജ്യത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് ദേവേന്ദ്ര ഫഡ്നാവിസ് നടത്തിയ സത്യപ്രതിജ്ഞ സംബന്ധിച്ച് വലിയ വെളിപ്പെടുത്തലാണ് ബി.ജെ.പി എം.പി ആനന്ദ് കുമാര്‍ ഹെഗ്ഡെ നടത്തിയത്. കര്‍ണാടകയില്‍ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് സത്യപ്രതിജ്ഞ […]
ഫീസ് ഇളവിന് മെറിറ്റ് തന്നെ മാനദണ്ഡമെന്ന് സുപ്രീം കോടതി
സ്വാശ്രയ സ്ഥാപനങ്ങളിൽ സംവരണ വിദ്യാർഥികളുടെ ഫീസിളവിന് സാമ്പത്തികാവസ്ഥയല്ല പരിഗണിക്കേണ്ടതെന്ന് സുപ്രിം കോടതി.ഫീസിളവിന് മെറിറ്റ് പരിഗണിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരായ ഹരജിയിലാണ് ഉത്തരവ്. ഫീസിളവിന് വിദ്യാർഥികളുടെ സാമ്പത്തകാവസ്ഥ പരിഗണിക്കണമെന്നാവശ്യപ്പെട്ട് എം.ഇ.എസ് ആണ് സുപ്രീം കോടതിയെ സമീപിച്ചത്. പ്രൊഫഷണൽ കോളജുകളിലെ സംവരണ വിദ്യാർത്ഥികളുടെ ഫീസിളവിന് ഉയർന്ന മാർക്കാണ് മാനദണ്ഡമാക്കേണ്ടതെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തായിരുന്നു എം.ഇ.എസിന്റെ ഹരജി. ഫീസിളവിന് സാമ്പത്തികാവസ്ഥ മാനദണ്ഡമാക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബഞ്ച് ഹരജി തള്ളി. അതേസമയം ന്യൂനപക്ഷ പദവിയുള്ള പ്രൊഫഷണൽ സ്ഥാപനങ്ങളിൽ […]
ആൾക്കൂട്ടമല്ല കെ.പി.സി.സിയെ നയിക്കേണ്ടതെന്ന് മുല്ലപ്പള്ളി
ആള്‍ക്കൂട്ടമല്ല കെ.പി.സി.സിയെ നയിക്കേണ്ടതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. ജനപ്രതിനിധികള്‍ ഭാരവാഹി സ്ഥാനത്തേക്ക് വരുന്നതിനോട് യോജിപ്പില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞു. കെ.പി.സി.സി ഭാരവാഹി സ്ഥാനങ്ങളിലേക്ക് കേരള നേതാക്കള്‍ സമര്‍പ്പിച്ച ജംബോ പട്ടിക അംഗീകരിക്കില്ലെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കിയ സാഹചര്യത്തിലാണ് മുല്ലപ്പള്ളിയുടെ പ്രതികരണം. ഒരാള്‍ക്ക് ഒരു പദവിയെന്ന വാദം തള്ളി ഗ്രൂപ്പ് താത്പര്യങ്ങള്‍ കൂടി പരിഗണിച്ചായിരിന്നു കെ.പി.സി.സി പുനസംഘടന പട്ടിക തയ്യാറാക്കിയിരുന്നത്. ഈ പട്ടിക നേരത്തെ തന്നെ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഹൈക്കമാന്‍ഡിന് കൈമാറുകയും ചെയ്തു. എന്നാല്‍ ജനപ്രതിനിധികള്‍ പാര്‍ട്ടി ഭാരവാഹികളായി […]
തൃശൂര്‍ എസ്.ബി.ഐ എ.ടി.എമ്മില്‍ മോഷണശ്രമം
തൃശൂര്‍ കൊണ്ടാഴി പാറമേല്‍പ്പടി എസ്.ബി.ഐ എ.ടി.എമ്മില്‍ മോഷണശ്രമം. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മോഷ്ടാക്കള്‍ എ.ടി.എം തകര്‍ത്തു. മോഷ്ടാക്കള്‍ സഞ്ചരിച്ചിരുന്ന കാറും ഗ്യാസ് കട്ടറും എ.ടി.എമ്മിന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ രണ്ടരയ്ക്കാണ് തൃശൂര്‍ കൊണ്ടാഴി പാറമേല്‍പ്പടിയിലെ എസ്.ബി ഐ എ.ടി.എമ്മില്‍ മോഷണ ശ്രമം നടത്തത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം മെഷീന്‍ പാതി തകര്‍ത്തിട്ടുണ്ട്. പൊലീസും ബാങ്ക് ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയില്‍ എ.ടി.എമ്മില്‍ നിന്ന് പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തി. പ്രതികള്‍ സഞ്ചരിച്ച കാറും എ.ടി.എം […]
ഷെയിന്‍ നിഗം വിഷയത്തില്‍ പ്രതികരിക്കാതെ മോഹന്‍ലാല്‍
ഷെയിന്‍ നിഗം വിഷയത്തില്‍ പ്രതികരണം നല്‍കാന്‍ തയാറാവാതെ അമ്മ പ്രസിഡന്‍റ് മോഹന്‍ലാല്‍. പ്രതികരണം ആരാഞ്ഞ മീഡയവണിനോട് മാറി നില്‍ക്കനായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. വെയില്‍, കുര്‍ബാനി എന്നീ ചിത്രങ്ങള്‍ ഉപേക്ഷിക്കുന്നുവെന്നും അതിന്‍റെ നഷ്ട പരിഹാരമായി ഏഴ് കോടി രൂപ ഷെയിന്‍ നല്‍കണമെന്നും നിര്‍മ്മാതാക്കളുടെ സംഘടന പറഞ്ഞിരുന്നു. അതിനൊപ്പം ഷെയിന് വിലക്കേര്‍പ്പെടുത്തിയും സംഘടന തീരുമാനമെടുത്തിരുന്നു. ഈ വിഷയത്തില്‍ അമ്മ സംഘടനക്ക് ഷെയിന്‍ നിഗം പരാതി ബോധിപ്പിച്ചിരുന്നു.
ഇന്ത്യ വെസ്റ്റ് ഇന്റീസ് ടി20
ഡിസംബര്‍ എട്ടിന് കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ – വെസ്റ്റിന്‍ഡീസ് ട്വന്‍റി 20 മത്സരത്തിന്റെ 67 ശതമാനം ടിക്കറ്റുകളും വിറ്റ് തീര്‍ന്നു. മൂന്ന് നാല് ദിവസത്തിനുള്ളില്‍ മുഴുവന്‍ ടിക്കറ്റുകളും വിറ്റ് തീരുമെന്നാണ് കെസിഎയുടെ പ്രതീക്ഷ. കാര്യവട്ടത്ത് നടക്കുന്ന മത്സരത്തിന്‍റെ ടിക്കറ്റ് വില്‍പ്പനയ്ക്ക് ആദ്യം മുതല്‍ തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇന്നലെ രാത്രി വരെ 67 ശതമാനം ടിക്കറ്റുകളാണ് വിറ്റ് പോയത്. മലയാളി താരം സഞ്ജു വി സാംസണെ ആദ്യം ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത് ടിക്കറ്റ് വില്‍പ്പനെ ബാധിക്കുമോ എന്ന […]












