India Kerala

കാസര്‍കോട് ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

കാസർകോട് കാഞ്ഞിരടുക്കത്ത് ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. അമ്പലത്തറ സ്വദേശി കല്യാണിയാണ് മരിച്ചത്. ഇവരുടെ ഭർത്താവ് ഗോപാലകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു .കല്യാണിയെ ആക്രമിക്കുന്നത് ചെറുക്കാന്‍ ശ്രമിച്ച മകൾക്ക് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. കാസർകോട് പെരിയയ്ക്ക് സമീപം കാഞ്ഞിരടുക്കം സ്വദേശി കല്യാണിയാണ് തലയ്ക്ക് അടിയേറ്റ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. മരത്തടി ഉപയോഗിച്ച് ഭര്‍ത്താവ് ഗോപാലകൃഷ്ണന്‍ ലക്ഷ്മിയെ ആക്രമിക്കുകയായിരുന്നു . അമ്മയെ ആക്രമിക്കുന്നത് ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെ ഇവരുടെ മകളായ ശരണ്യയ്ക്കും മര്‍ദനമേറ്റു. ഗുരുതരമായി പരിക്കേറ്റ ശരണ്യയെ മംഗളൂരുവിലെ […]

India Kerala

നടിയെ ആക്രമിച്ച സംഭവം

നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികളുടെ ഭാഗമായി കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതി ഇന്ന് കേസ് പരിഗണിക്കും. ദിലീപ് ഇന്നും കോടതിയിൽ ഹാജരാകില്ല. കേസിലെ മുഴുവൻ രേഖകളും നൽകണ മെന്ന ദിലീപിന്റെ ഹരജിയും മറ്റ് പ്രതികളുടെ ജാമ്യാപേക്ഷയുൾപ്പടെയുള്ള ഹരജികളുമാണ് കോടതി പരിഗണിക്കുക. നടിയെ അക്രമിച്ച കേസിൽ വിചാരണ നടപടിക്രമങ്ങളുടെ ഭാഗമായി ഒന്നാം പ്രതി പൾസർ സുനിയടക്കം 8 പ്രതികളായിരുന്നു കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരായിരുന്നത്. 8-ാം ദിലീപ് വിദേശത്തായതിനാൽ ഹാജരാകുന്നതിന് അവധി അപേക്ഷ നൽകിയിരുന്നു. നിലവിൽ കോടതിക്ക് […]

Pravasi Switzerland

മറിയമ്മ പാപ്പച്ചൻ നിര്യാതയായി ..സൂറിച് നിവാസി ഫൊൻസി ഇഞ്ചിപറമ്പിലിന്റെ മാതാവാണ് പരേത .

സൂറിച്ചിൽ താമസിക്കുന്ന ഫൊൻസി ഇഞ്ചിപറമ്പിൽ- കാഞ്ഞിരത്തിങ്കൽ ന്റെ മാതാവും, ബെന്നി ഇഞ്ചിപറമ്പിൽ ന്റെ ഭാര്യാമാതാവുമായ മറിയമ്മ പാപ്പച്ചൻ 90 വയസ്സ്‌ ഇന്ന് രാവിലെ 8.30 ന് പെരുമ്പാവൂർ- പട്ടാൽ മകൾ ഷേർളിയുടെ വീട്ടിൽ വച്ച്‌ കർത്താവിൽ നിദ്യപ്രാവിച്ചു. ശവസംസ്കാരം ബുദ്ധനാഴ്ച രണ്ടു മണിക്ക് കാഞ്ഞൂർ സെന്റ്‌ മേരിസ്‌ ഫൊറൊനാ പള്ളിയിൽവെച്ചു നടത്തുന്നു .

India Kerala

മലപ്പുറം ജില്ലയില്‍ നാളെ ഓറഞ്ച് അലര്‍ട്ട്

കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മലപ്പുറം ജില്ലയില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള കര്‍ണാടക തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചതോടെയാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റു വീശാന്‍ സാധ്യത.

India National

ബി.ജെ.പി വിട്ട് പങ്കജ മുണ്ടെ ശിവസേനയിലേക്ക്?

മഹാരാഷ്ട്ര ബി.ജെ.പിയിലെ മുതിര്‍ന്ന അംഗവും മുന്‍ മന്ത്രിയുമായ പങ്കജ മുണ്ടെ ട്വിറ്റര്‍ ബയോയില്‍ നിന്നും ‘ബി.ജെ.പി’ വിശേഷണം നീക്കം ചെയ്തു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ, വാട്‌സ് ആപ്പ് ഡിപിയില്‍ നിന്നും മാറ്റിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം ബിജെപി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന പങ്കജ മുണ്ടെ ബി.ജെ.പി ബന്ധം അവസാനിപ്പിച്ച് ശിവസേനയിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായാണ് ഈ ബയോ മാറ്റമെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍. ഇതിന്റെ തുടര്‍ച്ചയായി ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ ഈ മാസം 12 ന് […]

India Kerala

പീഡിപ്പിക്കാന്‍ ശ്രമിച്ച വൈദീകരുടെ പേരുകള്‍ വെളിപ്പെടുത്തും

തന്റെ ആത്മകഥയില്‍ വൈദികര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് സിസ്റ്റര്‍ ലൂസി കളപ്പുര എഴുതിയത്. ഇപ്പോള്‍, ആത്മകഥയില്‍ പരാമര്‍ശിക്കാത്ത വൈദികരുടെ പേരുകള്‍ വേണ്ടിവന്നാല്‍ വെളിപ്പെടുത്തുമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര തുറന്നു പറഞ്ഞിരിക്കുകയാണ്. എന്നാല്‍, ഇപ്പോള്‍ അതുണ്ടാകില്ല. സഭയില്‍ നിന്നും പുറത്താക്കാനുള്ള ശ്രമമുണ്ടായാല്‍ ഇക്കാര്യം ആലോചിക്കും. ആത്മകഥയിലുള്ളത്. എന്നാല്‍, വൈദികരുടെ പോരോ മറ്റ് വിവരങ്ങളൊന്നും തന്നെ ആത്മകഥയില്‍ പറയുന്നില്ല. ഇതെല്ലാം ആവശ്യമെങ്കില്‍ വെളിപ്പെടുത്തുമെന്ന് ലൂസി കളപ്പുര പറഞ്ഞു

India National

അയോധ്യ കേസില്‍ പുനപരിശോധന ഹര്‍ജിയുമായി ജംഇയ്യത്തുള്‍ ഉലമ

ഡല്‍ഹി : അയോധ്യ കേസിലെ വിധിയില്‍ വലിയ പിഴവുകള്‍ വിധിയിലുണ്ടായിട്ടുണ്ടെന്ന് ജംഇയ്യത്തുള്‍ ഉലമ .അയോധ്യ വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ജംഇയ്യത്തുള്‍ ഉലമ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു .

India Kerala

ശ്രീചിത്രയില്‍ സൗജന്യ ചികിത്സ

തിരുവനന്തപുരം ശ്രീചിത്രയില്‍ സൌജന്യ ചികിത്സലഭിക്കുക വീട്ടില്‍ കക്കൂസില്ലാത്തവര്‍ക്കും കളര്‍ ടി.വി ഇല്ലാത്തവര്‍ക്കും.

India Kerala

വാഹനം തടഞ്ഞ് പരിശോധന ഒഴിവാക്കണമെന്ന് ഡി.ജി.പി

ട്രാഫിക് കുറ്റകൃത്യങ്ങള്‍ കണ്ടുപിടിക്കാനായി വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തുന്നതും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതും ഒഴിവാക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കി. കളളക്കടത്ത്, അനധികൃതമായി പണംകൈമാറല്‍, മയക്കുമരുന്ന് കടത്ത്, ആയുധക്കടത്ത് എന്നിവ സംബന്ധിച്ച് വ്യക്തമായി വിവരം ലഭിക്കുന്ന സാഹചര്യത്തിലും അലക്ഷ്യമായും അശ്രദ്ധമായും വാഹനം ഓടിക്കുമ്പോഴും മാത്രമേ വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്താവൂ എന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചു. കഴിയുന്നതും ഇന്‍സ്പെക്ടര്‍ റാങ്കിലോ അതിന് മുകളിലോ ഉളള ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മാത്രമേ ഇത്തരത്തില്‍ വാഹനം […]

Football Sports

ബാലണ്‍ ഡി ഓര്‍ പുരസ്കാരം ഇന്ന് പ്രഖ്യാപിക്കും

ബാലണ്‍ ഡി ഓര്‍ പുരസ്കാരം ഇന്ന് പ്രഖ്യാപിക്കും. ലയണ്‍ മെസി, ലിവര്‍പൂള്‍ താരം വിര്‍ജിന്‍ വാന്‍ഡൈക്ക് എന്നിവര്‍ക്കാണ് കൂടുതല്‍ സാധ്യത. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മത്സരരംഗത്തുണ്ട്. ബാലന്‍ ഡി ഓര്‍ ലിസ്റ്റ് ലീക്കായെന്ന വാര്‍ത്തകള്‍ ആധികാരികതയില്ലാതെ പരക്കുകയാണ്. വനിതകളില്‍ അമേരിക്കയെ ലോക ചാമ്പ്യന്മാരാക്കിയ മേഗന്‍ റാപീനോക്കാണ് സാധ്യത. 2018ല്‍ ലൂക്കാ മോഡ്രിച്ചാണ് ബാലന്‍ ഡി ഓര്‍ പുരസ്കാരം ലഭിച്ചത്. അഞ്ച് ബാലന്‍ ഡി ഓര്‍ അഞ്ച് തവണ വീതം നേടിയ റൊണാള്‍ഡോയിലേക്കും മെസിയിലേക്കുമാണ് ഏവരുടെയും കണ്ണ്.