India Kerala

ശ്രീധരന്‍പിള്ളയ്ക്ക് സ്വീകരണം ; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എം കെ മുനീര്‍

മിസോറാം ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ളയ്ക്ക് കോഴിക്കോട് നല്‍കിയ പൌര സ്വീകരണത്തില്‍ പങ്കെടുത്തതില്‍ വിശദീകരണവുമായി മുസ് ലീം ലീഗ് നേതാവ് എം കെ മുനീര്‍ എംഎല്‍എ. ബിജെപി നേതാവിന്റെ സ്വീകരണത്തില്‍ പങ്കെടുത്തത് ചൂണ്ടികാണിച്ച് സോഷ്യല്‍ മീഡിയയിലും പാര്‍ട്ടി കേന്ദ്രങ്ങളിലും വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് വാടസ് അപ് ഗ്രൂപ്പുകളില്‍ മറുപടിയുമായി എംകെ മുനീര്‍ രംഗത്ത് വന്നത് കഴിഞ്ഞ ദിവസം കോഴിക്കോട് ടാഗോര്‍ ഹാളില്‍ വെച്ചായിരുന്നു മിസോറാം ഗവര്‍ണറായി ചുമതലയേറ്റ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കൂടിയായ പി എസ് […]

India Kerala

നടിയെ ആക്രമിച്ച കേസ്;ദിലീപ് അപേക്ഷ നൽകി

നടിയെ ആക്രമിച്ച കേസിലെ വീഡിയോ ദൃശ്യങ്ങൾ പരിശോധിക്കാൻ അനുമതി തേടി ദിലീപ് വിചാരണ കോടതിയിൽ അപേക്ഷ നൽകി. ദൃശ്യങ്ങൾ പരിശോധിക്കാൻ വിദഗ്ധരെ അന്വേഷിക്കുകയാണന്ന് ദിലീപിന്റെ അഭിഭാഷകൻ അറിയിച്ചു. കേരളത്തിന് പുറത്ത് നിന്നുള്ളവരെയാണ് പരിഗണിക്കുന്നതെന്നും കോടതിയിൽ പറഞ്ഞു. ഒരാഴ്ചക്കകം ഇതു സംബന്ധിച്ച വിവരം അറിയിക്കണമെന്ന് വിചാരണക്കോടതി വ്യക്തമാക്കി ജാമ്യം റദ്ദാക്കിയ ഒന്നാ പ്രതി പ്രതി സനൽ കുമാറിനെ ഹാജരാക്കാൻ ജാമ്യക്കാർക്ക് കോടതി പത്താം തിയതി വരെ സമയം അനുവദിച്ചു.

India National

ബിജെപി പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം ഇന്ന്, പ്രധാനമന്ത്രിയും പ്രഗ്യയും പങ്കെടുക്കില്ല

ബിജെപി പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കും. രാവിലെയാണ് യോഗം നടക്കുക. സഭയുടെ ശീതകാല സമ്മേളനം ഡിസംബര്‍ 13ന് അവസാനിക്കുന്ന സാഹചര്യത്തില്‍ നിരവധി പ്രധന വിഷയങ്ങള്‍ ചര്‍ച്ചയാകു൦. കൂടാതെ, പാര്‍ട്ടിക്ക് ക്ഷീണം തട്ടിക്കും വിധം ബിജെപി നേതാക്കള്‍ നടത്തുന്ന വിവാദ പരാമര്‍ശങ്ങളും യോഗത്തില്‍ ചര്‍ച്ചാ വിഷയമാകുമെന്നാണ് സൂചന. അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയും സാധ്വി പ്രഗ്യാ സിംഗ് ഠാക്കൂറും യോഗത്തില്‍ പങ്കെടുക്കില്ല. ഝാര്‍ഖണ്ഡ്‌ നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചാരണ റാലികളുടെ തിരക്കിലാണ് പ്രധാനമന്ത്രി. അദ്ദേഹം ഇന്ന് 2 […]

India National

2024-ഓടെ എല്ലാ നുഴഞ്ഞുകയറ്റക്കാരെയും രാജ്യത്തു നിന്നും പുറത്താക്കും; അമിത് ഷാ

2024-ഓടെ ദേശീയ പൗരത്വപ്പട്ടിക (എന്‍ആര്‍സി) നടപ്പാക്കി എല്ലാ നുഴഞ്ഞുകയറ്റക്കാരെയും രാജ്യത്തുനിന്നു പുറത്താക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി ദേശീയാധ്യക്ഷനുമായ അമിത് ഷാ. ജാര്‍ഖണ്ഡില്‍ ബിജെപി അധികാരത്തിലേറിയാല്‍ ഗോത്രവര്‍ഗക്കാരായ ദളിതുകള്‍ക്ക് ഇപ്പോഴുള്ള സംവരണത്തെ ബാധിക്കാതെ, മറ്റു പിന്നാക്ക സമുദായക്കാര്‍ക്കുള്ള സംവരണം കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന ജാര്‍ഖണ്ഡിലെ ചായ്ബാസയില്‍ തിരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കുന്നതിനിടെയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. യുപിഎ സര്‍ക്കാര്‍ ഭരിക്കുന്ന കാലത്ത് പാകിസ്താനില്‍നിന്ന് ആര്‍ക്കും വന്ന് ഇന്ത്യയില്‍ സ്‌ഫോടനം നടത്താമായിരുന്നുവെന്നും എന്നാല്‍ ബിജെപി സര്‍ക്കാരിന്റെ […]

India Kerala

ചാരിറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി ഫിറോസ് കുന്നും പറമ്ബില്‍

തന്‍െറ ചാരിറ്റി പ്രവര്‍ത്തങ്ങള്‍ നിര്‍ത്തുകയാണെന്ന് ഫിറോസ്‌ കുന്നും പറമ്ബില്‍. ഫേസ്ബുക്ക് ലൈവിലൂടെയാണ്ഫിറോസ്‌ ഇക്കാര്യം അറിയിച്ചത്. തനിക്കെതിരെ തുടര്‍ച്ചയായി ഉയര്‍ന്നു വരുന്ന ആരോപണങ്ങളില്‍ മനംമടുത്താണ് സേവനപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുന്നതെന്ന് ഫിറോസ് ഫേസ്ബുക്ക് ലൈവില്‍ വ്യക്തമാക്കി. തനിക്കൊരു കുടുംബം ഉണ്ടെന്നുപോലും ചിന്തിക്കാതെയാണ് ഓരോ ആരോപണങ്ങളും ചിലര്‍ ഉയര്‍ത്തുന്നത്. സഹായം ചോദിച്ച്‌ ഒരു വീഡിയോയുമായി ഇനി ഫിറോസ് കുന്നംപറമ്ബില്‍ വരില്ലെന്നും അദ്ദേഹം ലൈവിലൂടെ പറഞ്ഞു.

Entertainment

ഷെയ്ന്‍ നിഗം വിഷയത്തില്‍ സമവായ ചര്‍ച്ചകള്‍ ഇന്നും തുടരും

നടന്‍ ഷെയ്ന്‍ നിഗത്തിനെതിരായ വിലക്കില്‍ സമവായ ചർച്ചകൾക്കുള്ള ശ്രമം ഇന്നും തുടരും. അമ്മ ഭാരവാഹികളും നിർമാതാക്കളുടെ സംഘടന പ്രതിനിധികളും തമ്മിലുള്ള അനൗദ്യഗിക ചർച്ചകൾ പുരോഗമിക്കുകയാണ്. അതിനിടെ ഷൈനിനെതിരെ വാർത്ത കൊടുക്കാൻ ചിലർ പണം വാഗ്ദാനം ചെയ്തെന്ന ആരോപണവുമായി സംവിധായകൻ സാജിദ് യഹിയ രംഗത്തുവന്നു. ഷൈനുമായി ചർച്ച നടത്തി സമവായ ചർച്ചകൾ ആരംഭിക്കാനാണ് അമ്മ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി ഷൈൻ നിഗവുമായി കൂടിക്കാഴ്ച നടത്തണം എന്ന ആവശ്യം ഷൈനിന്‍റെ മാതാവിനെ അമ്മ നേതൃത്വം അറിയിച്ചു. നിർമാതാക്കളുമായുള്ള ചർച്ചകൾക്ക് […]

Football Sports

ആറാം ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കി ലിയോ

ഈ ലോകത്തെ കിരീടങ്ങളെല്ലാം കാല്‍കീഴിലാക്കിയ സുല്‍ത്താന്‍. അവന്‍ തകര്‍ക്കാത്ത പ്രതിരോധ കോട്ടകളില്ല, അവന് മുന്നില്‍ കീഴടങ്ങാത്ത തന്ത്രങ്ങളില്ല, അവന് മുന്നില്‍ തലകുനിക്കാത്ത മാനേജര്‍മാരില്ല, കാല്‍പന്ത് കളിയുടെ ഒരേ ഒരു രാജാവ് ലിയോണല്‍ ആന്ദ്രേ മെസി, തന്റെ കരിയറിലെ ആറാം ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കിയിരിക്കുകയാണ്. അവന്റെ മായാജാലത്തെ വര്‍ണിക്കാന്‍ വര്‍ണനകള്‍ക്ക് ശേഷിയില്ല. അതുകൊണ്ടാണ് പെപ് പറഞ്ഞത് അവനെക്കുറിച്ച് എഴുതാതിരിക്കൂ. അവനെ വിലയിരുത്താതിരിക്കൂ. അവനെ കേവലം ആസ്വദിച്ചുകൊണ്ടിരിക്കൂ എന്ന്. പ്രായം തളര്‍താത്ത മെസിയുടെ മായാജാലത്തില്‍ പലതവണ അത്ഭുതം കൂറിയിട്ടുണ്ട് […]

India National

ഇന്ന് മുതല്‍ പ്രാബല്യത്തില്‍

മൊബൈൽ സേവനദാതാക്കളായ വൊഡാഫോൺ ഐഡിയ, എയർടെൽ എന്നിവയുടെ വർധിപ്പിച്ച കോൾ – ഡാറ്റ നിരക്കുകളിൽ ഇന്ന് മുതൽ പ്രാബല്യത്തിൽ. 50 ശതമാനം വരെയാണ് വർധിപ്പിച്ചിട്ടുള്ളത്. റിലയൻസ് ജിയോയുടെ നിരക്ക് വർധന വെള്ളിയാഴ്ച നിലവിൽ വരും. നാലു വർഷത്തിനിടെ മൊബൈൽ കമ്പനികൾ നിരക്കുകളിൽ വരുത്തുന്ന വലിയ വർധനവാണിത്. പുതിയ നിരക്ക് അനുസരിച്ച് വോഡഫോൺ ഐഡിയ, എയർടെൽ എന്നിവയുടെ വിവിധ പ്ലാനുകളിൽ ആയി പ്രതിദിനം 50 പൈസ മുതൽ 2.85 രൂപ വരെ വർധിക്കും. ഇനി മറ്റു മൊബൈലുകളിലേക്ക് വിളിക്കുന്ന […]

India National

ചന്ദ്രയാന്‍ രണ്ട് ദൌത്യത്തിനിടെ കാണാതായ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

ഇന്ത്യയുടെ ചന്ദ്രയാന്‍ 2 ദൌത്യത്തിനിടെ കാണാതായ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് നാസ.ലാന്‍ഡറിന്റെ അവശിഷ്ടങ്ങളുടെ ചിത്രം നാസ പുറത്തുവിട്ടു. നാസയുടെ ലൂണാര്‍ ഓര്‍ബിറ്റര്‍ കാമറയിലാണ് ചിത്രങ്ങള്‍ പതിഞ്ഞത്. വിക്രം ലാന്‍ഡറിന്റെ ആദ്യഘട്ട ഭ്രമണപഥം താഴ്ത്തല്‍ വിജയകരമായിരുന്നു എന്നാല്‍ സെപ്തംബര്‍ ഏഴിന് സോഫ്റ്റ് ലാന്‍ഡിങ്ങ് നടപടിയുടെ അവസാന ഘട്ടത്തിലാണ് ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായത്.ദക്ഷിണധ്രുവത്തില്‍ ലാന്‍ഡര്‍ ഇടിച്ചിറങ്ങിയതാകാമെന്ന നിഗമനത്തിലായിരുന്നു നിലവില്‍ ഐ.എസ്.ആര്‍.ഒ. നാസയുടെ ലൂണാര്‍ ഓര്‍ബിറ്റര്‍ പകര്‍ത്തിയ ചന്ദ്രന്റെ ദക്ഷിണ ധ്രവത്തിന്റെ ചിത്രങ്ങളും പരിശോധിച്ചിരുന്നു. നിലവില്‍ ചന്ദ്രയാന്‍ ഓര്‍ബിറ്ററിന്റെ പ്രവര്‍ത്തനം […]

India Kerala

നീറ്റ് പരീക്ഷയില്‍ ശിരോവസ്ത്രത്തിന് വിലക്കില്ല

നീറ്റ് പരീക്ഷയില്‍ ശിരോവസ്ത്രത്തിന് വിലക്കില്ല. 2020ലെ നീറ്റ് പരീക്ഷാ ഹാളില്‍ ബുര്‍ഖ, ഹിജാബ്, കാരാ, കൃപാണ്‍ എന്നിവ ധരിക്കാം. എന്നാല്‍ ഇതിനുള്ള അനുമതി മുന്‍കൂട്ടി വാങ്ങേണ്ടതുണ്ട്. കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയമാണ് ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. മുന്‍ വര്‍ഷങ്ങളില്‍ നീറ്റ് പരീക്ഷ ഹാളില്‍ ശിരോവസ്ത്രം വിലക്കിയത് വിവാദത്തിനും പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. വിഷയം കോടതി പരിഗണനയില്‍ വന്ന പശ്ചാത്തലത്തിലാണ് കേന്ദ്രമാനവ വിഭവ ശേഷി മന്ത്രാലയം പുതിയ വിജ്ഞാപനം പുറത്തിറക്കിയത്. ബുര്‍ഖ, ഹിജാബ്, കാര, കൃപാണ്‍ എന്നിവ […]