എം.പിമാരായ ടി.എൻ പ്രതാപനെയും ഡീൻ കുര്യാക്കോസിനെയും സസ്പെൻഡ് ചെയ്യാൻ നീക്കം. കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയെ ഭീഷണിപ്പെടുത്തിയെന്ന ബി.ജെ.പി എം.പി മാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സർക്കാർ പ്രമേയം ലോകസഭ സ്പീക്കർ അംഗീകരിച്ചു. വിഷയം തിങ്കളാഴ്ച പരിഗണിക്കും. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ലോക്സഭയിൽ ചർച്ച നടക്കവെ വിഷയത്തിൽ അഭ്യന്തരമന്ത്രി മറുപടി നൽകണമെന്നായിരുന്നു കോൺഗ്രസ് എം.പിമാരുടെ ആവശ്യം. ഇതിനിടയിൽ മറുപടി പറയാനായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി എഴുന്നേറ്റപ്പോൾ എം.പിമാരായ ടി.എൻ പ്രതാപനും ഡീൻ കുര്യാക്കോസും കസേരയിൽ […]
Author: Tomy Thondamkuzhy
ഹൈദരബാദ് കൊലപാതകത്തില്‍ തെലങ്കാന ഹൈക്കോടതി ഇടപെടുന്നു
ഹൈദരബാദിൽ വെറ്ററിനറി ഡോക്ടറെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ, ഏറ്റുമുട്ടലിൽ പൊലീസ് വധിച്ച സംഭവത്തിൽ തെലങ്കാന ഹൈക്കോടതി ഇടപെടുന്നു. പ്രതികളുടെ മൃതദേഹം ഒമ്പതാം തീയതി രാത്രി എട്ടുമണി വരെ സംസ്കരിയ്ക്കരുതെന്ന് കോടതി നിർദ്ദേശിച്ചു. ഇന്നലെ പുലർച്ചെയാണ് കേസിലെ നാല് പ്രതികളും പൊലീസ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ടത്. വിവിധ സംഘടനകളിൽ പ്രവർത്തിയ്ക്കുന്ന ഒമ്പത് പേർ ചേർന്ന് നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ നടപടി. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഹർജി. കേസിൽ ഇന്ന് വിശദമായ വാദം കേൾക്കും. പ്രതികളുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്തതിന്‍റെ […]
ബാബരി മസ്ജിദ് കേസ്
ബാബരി മസ്ജിദ് കേസിൽ മുസ്‌ലിം വ്യക്തി നിയമ ബോർഡിന്റെ നിലപാടുമായി യോജിച്ച് പോകാനാണ് ലീഗ് ഉദ്ദേശിക്കുന്നതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്. പുനഃപരിശോധനാ ഹർജിയിൽ അനുകൂല നിലപാടാണ് പ്രതീക്ഷിക്കുന്നതെന്നും കെ.പി.എ മജീദ് മീഡിയവണിനോട് പറഞ്ഞു. ബാബരി മസ്ജിദ് കേസിൽ സുപ്രീംകോടതി വിധി തൃപ്തികരമല്ലെന്ന് ലീഗ് നേരത്തെ വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ ദേശീയ തലത്തിൽ സമാന ചിന്താഗതിയുള്ള മതേതര പാർട്ടികളുമായി ചേർന്ന് മുന്നോട്ട് പോകാനായിരുന്നു ലീഗ് തീരുമാനം. ഇതനുസരിച്ചാണ് മുസ്‌ലിം വ്യക്തി നിയമ ബോർഡിന്റെ പുനഃപരിശോധന ഹർജിയെ ലീഗ് […]
കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ ജുഡീഷ്യറി ശ്രമിക്കണമെന്ന് ഇ.പി ജയരാജന്
കാലോചിതമായ രീതിയില്‍ കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ ജുഡീഷ്യറി ശ്രമിക്കണമെന്ന് മന്ത്രി ഇ.പി ജയരാജന്‍. മന്ത്രിമാരുടെ വിദേശയാത്രയ്ക്കെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. കെ.ടി ജലീലിനെ ചിലര്‍ വേട്ടയാടുകയാണെന്നും ഗവര്‍ണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ അദ്ദേഹത്തിനെതിരായി യാതൊന്നുമില്ലെന്നും ജയരാജന്‍ ദോഹയില്‍ പറഞ്ഞു. എല്ലാവര്‍ക്കും വിമര്‍ശിക്കാനുള്ള അധികാരമുണ്ട്, എന്നാല്‍ കാലോചിതമായ രീതിയില്‍ കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ ജുഡീഷ്യറി ശ്രമിക്കണമെന്ന് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. മന്ത്രി കെ.ടി ജലീലിനെ ചിലര്‍ മനപ്പൂര്‍വം വേട്ടയാടുകയാണ്, അദ്ദേഹം അധികാരദുര്‍വിനിയോഗം നടത്തിയെന്ന് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് ലഭിച്ചതായ വാര്‍ത്ത […]
എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി കസ്റ്റഡിയില്‍
കാഞ്ഞിരപ്പള്ളിയില്‍ 13 വയസുകാരിയെ വീട്ടില്‍ കയറി പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. കാഞ്ഞിരപ്പള്ളി കരിമ്പക്കയം സ്വദേശി അരുണ്‍ സുരേഷാണ് പിടിയിലായത്. വെള്ളം ചോദിച്ച് വീട്ടില്‍ എത്തിയ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. കേരളത്തിന് പുറത്തേക്ക് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് ഇയാളെ പിടികൂടുന്നത്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം ഉണ്ടായത്. സ്കൂള്‍ കഴിഞ്ഞ് വീട്ടിലെത്തിയ പെണ്‍കുട്ടി ഒറ്റക്കായിരുന്നു. ഈ സമയം വെള്ളം ചോദിച്ച് വീട്ടിലെത്തിയ അരുണ്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. തുടര്‍ന്ന് മാതാപിതാക്കളെ പെണ്‍കുട്ടി തന്നെ വിവരം അറിയിക്കുകയും പൊലീസില്‍ […]
ദേശീയ ഫ്ലോറന്‍സ് നൈറ്റിംഗേള്‍ പുരസ്കാരം നിപ വൈറസ് ബാധിച്ച് മരണമടഞ്ഞ നഴ്സ് ലിനിക്ക്
നിപ രോഗം ബാധിച്ച രോഗികളെ പരിചരിക്കുന്നതിനിടെ മരണപ്പെട്ട നഴ്സ് ലിനി പുതുശ്ശേരിക്ക് ദേശീയ ഫ്ലോറന്‍സ് നൈറ്റിംഗേള്‍ പുരസ്കാരം. അന്താരാഷ്ട്ര നഴ്സസ് ദിനമായ ഇന്നലെ ഡല്‍ഹിയില്‍ വെച്ച് ലിനിക്ക് വേണ്ടി ഭര്‍ത്താവ് പി സജീഷ് രാഷ്ട്രപതിയില്‍ നിന്നും പുരസ്കാരം ഏറ്റുവാങ്ങി. കോഴിക്കോട് പേരാമ്പ്ര താലൂക്ക് ഹോസ്പിറ്റലിലെ നഴ്‌സായിരുന്നു ലിനി നിപ ബാധിച്ച രോഗികളെ പരിചരിക്കുന്നതിനിടെയാണ് നിപ വൈറസ് പിടിയിലാകുന്നത്. നിപ ബാധിച്ച ലിനിയെ വൈകാതെ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രത്യേക നിപ സെല്ലില്‍ പ്രവേശിപ്പിച്ചു. 2018 […]
ലൈറ്റ് ഇൻ ലൈഫ് – പുനർജ്ജനി പദ്ധതിയിലെ ഏഴ് വീടുകളുടെ നിർമ്മാണം പൂർത്തിയാവുന്നു.
സ്വിറ്റ്സർലൻഡിലെ ജീവകാരുണ്യ സംഘടനയായ ലൈറ്റ് ഇൻ ലൈഫ്, സുമനസ്സുകളുടെയും ഇതര സംഘടനകളുടെയും സഹകരണത്തോടെ നടപ്പാക്കുന്ന പുനർജനി ഭവനനിർമ്മാണ പദ്ധതി ദ്രുതഗതിയിൽ പുരോഗമിക്കുന്നു. 2018 ലെ പ്രളയ ദുരന്തത്തിൽ ഭവന രഹിതരായ 7 കുടുംബങ്ങൾക്ക് കോട്ടയത്തിനടുത്ത് മൂഴൂരിൽ നിർമ്മിക്കുന്ന ഏഴു ഭവനങ്ങൾ പുതുവർഷത്തോടെ പൂർത്തിയാകും. തുടർന്ന് പുതിയ രണ്ടു വീടുകളുടെ നിർമ്മാണം ആരംഭിക്കുകയും ചെയ്യും.വഴി, വൈദ്യുതി, വെള്ളം പൊതു ഇടം തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ എല്ലാമുള്ള വീടുകളാണ് പൂർത്തിയാകുന്നത്. പ്രളയകാലത്ത് രക്ഷാ പ്രവർത്തനങ്ങൾ ഏകീകരിക്കാൻ പല രാജ്യങ്ങളിൽ ഇരുന്ന്, […]
നീതി അതിന്റെ ദൗത്യം നിര്‍വ്വഹിച്ചു’;
ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊലയില്‍ നീതി അതിന്റെ ദൗത്യം നിര്‍വ്വഹിച്ചെന്ന് സൈബറാബാദ് പൊലീസ് ചീഫ് വി.സി സജ്ജനാര്‍ മാധ്യമങ്ങളോട് പറഞ്ഞു. കുറ്റാരോപിതരായ പ്രതികള്‍ പൊലീസിന്റെ കൈയ്യില്‍ നിന്നും തോക്ക് തട്ടിപറിച്ച് ഓടിയപ്പോള്‍ വെടിവെക്കുകയായിരുന്നു എന്നാണ് പൊലീസ് ചീഫ് വി.സി സജ്ജനാര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ വിശദീകരണം. കുറ്റാരോപിതരായ പ്രതികള്‍ ഞങ്ങളെ കല്ലും കൂര്‍ത്ത വസ്തുക്കളും ഉപയോഗിച്ച് എടുത്ത് അടിക്കാന്‍ തുടങ്ങിയപ്പോള്‍ തിരിച്ച് വെടിയുതിര്‍ക്കേണ്ടി വന്നു’; പൊലീസ് ചീഫ് സജ്ജനാര്‍ പറഞ്ഞു. ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ […]
നിര്‍ഭയ കേസിലെ പ്രതിയുടെ ദയാ ഹരജി തള്ളണമെന്ന് ആഭ്യന്തരമന്ത്രാലയം
ബലാത്സംഗ കേസുകളിലെ പ്രതികളോട് ദയ വേണ്ടെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഡല്‍ഹി നിര്‍ഭയക്കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതി വിനയ് ശര്‍മയുടെ ദയാഹര്‍ജി തളളണമെന്നും രാഷ്ട്രപതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതിനിടെ നിര്‍ഭയ കേസിലെ പ്രതി വിനയ് ശര്‍മ്മയുടെ ദയാ ഹരജി തള്ളണമെന്ന് ആഭ്യന്തരമന്ത്രാലയം രാഷ്ട്രപതിയോട് ശിപാര്‍ശ ചെയ്തു. വധശിക്ഷ കാത്ത് കഴിയുന്ന നാലുപ്രതികളില്‍ വിനയ് ശര്‍മ മാത്രമാണ് ദയാഹര്‍ജി നല്‍കിയത്. പോക്സോ കേസുകളില്‍ ദയാഹരജി ഒഴിവാക്കണമെന്നും രാഷ്ട്രപതി ആവശ്യപ്പെട്ടു. സ്ത്രീകള്‍ക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങള്‍ രാജ്യമനസാക്ഷിയെ പിടിച്ചുലക്കുന്നതാണ്. ബലാത്സംഗ കേസുകളിലെ […]
പാർട്ടി സെക്രട്ടറിയുടെ ചുമതല ആർക്കും നൽകേണ്ടതില്ലെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം
കോടിയേരി ബാലകൃഷ്ണന് പകരം പാർട്ടി സെക്രട്ടറിയുടെ ചുമതല ആർക്കും നൽകേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം. കോടിയേരി ചികിത്സയ്ക്ക് പോകുമ്പോള്‍ നേരത്തെ ചെയ്ത പോലെ പാര്‍ട്ടി സെന്‍ററായിരിക്കും ചുമതലകള്‍ നിര്‍വ്വഹിക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ കോടിയേരി ബാലകൃഷ്ണൻ ചികിത്സക്കായി അമേരിക്കയിലേക്ക് പോയപ്പോള്‍ പാര്‍ട്ടി സെന്‍ററായിരിന്നു സെക്രട്ടറിയുടെ ചുമതലകള്‍ നിര്‍വ്വഹിച്ചിരിന്നത്. ഈ മാസം അവസാനം വീണ്ടും വിദേശത്തേക്ക് പോകുമ്പോള്‍ സെക്രട്ടറിയുടെ ചുമതല മറ്റൊരാള്‍ക്ക് നല്‍കുമെന്ന സൂചനകള്‍ ഉണ്ടായിരിന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ആര്‍ക്കും ചുമതല നല്‍കേണ്ടതില്ലെന്നാണ് ഇന്ന് ചേര്‍ന്ന സംസ്ഥാന […]












