ആരാധകരെ ത്രസിപ്പിക്കുന്ന പ്രകടനമാണ് നിലവില്‍ റയല്‍ മാഡ്രിഡ് കാഴ്ച്ചവെക്കുന്നത്. ലീഗില്‍ ബാഴ്സയുമായി ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. കഴിഞ്ഞ സീസണിലെ പരിതാപകരായ അവസ്ഥയില്‍ നിന്നും അവരുടെ പ്രതാപകാലത്തേക്കുള്ള വഴിയിലാണ് റയല്‍. അവസാനത്തെ എട്ട് മത്സരങ്ങളില്‍ ഒന്നില്‍പോലും പരാജയം രുചിക്കാതെയാണ് സിദാന്‍റെ കുട്ടികളുടെ മുന്നേറ്റം. എന്നാല്‍ എല്‍ക്ലാസിക്കോയില്‍ കാര്യം അത്ര എളുപ്പമാകില്ല. കാരണം റയല്‍ മാഡ്രിഡിന്റെ അക്രമണത്തിന്‍റെ കുന്തമുന ഈഡന്‍ ഹസാര്‍ഡും പ്രതിരോധ താരം മാര്‍സലോയും പരിക്കിന്‍റെ പിടിയിലാണെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. അങ്ങനെയാണെങ്കില്‍ ഈ സൂപ്പര്‍ താരങ്ങള്‍ എല്‍ക്ലാസിക്കോയില്‍ ഉണ്ടാവില്ല. ചാമ്പ്യന്‍സ് […]
Author: Tomy Thondamkuzhy
‘ഞാനാണ് നാടുവാഴി’.. വലിയപെരുന്നാളിലെ ഗാനം പുറത്ത്
ഷെയ്ന്‍ നിഗം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വലിയപെരുന്നാള്‍. ചിത്രത്തിലെ പുതിയ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ‘ഞാനാണ് നാടുവാഴി’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തുവിട്ടത്. കെ.വി അബൂബക്കര്‍ എഴുതിയ ഗാനം ആലപിച്ചത് സൂരജ് സന്തോഷ്, ഇമാം മജ്ബൂര്‍ എന്നിവര്‍ ചേര്‍ന്നാണ്. റെക്‌സ് വിജയന്‍ ആണ് സംഗീതം നല്കിയത്. പാട്ടിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നവാഗതനായ ഡിമല്‍ ഡെന്നിസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് വലിയപെരുന്നാള്‍. ‘എ ഫെസ്റ്റിവല്‍ ഓഫ് സാക്രിഫൈസ്’ എന്ന ടാഗോടെയാണ് […]
ദുല്‍ഖറും കുഞ്ചാക്കോയും ആസിഫ് അലിയുമൊന്നും അത്തരക്കാരല്ല’
മലയാള സിനിമയില്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരുണ്ടെന്ന് നടന്‍ മഹേഷ്. എല്ലാവരും അങ്ങനെയാണെന്ന് പറയാനാവില്ല. ദുല്‍ഖറും കുഞ്ചാക്കോ ബോബനും ആസിഫ് അലിയൊന്നും അങ്ങനെയുള്ളവരല്ലെന്നും മഹേഷ് പറഞ്ഞു. ചില യുവനടന്മാരുടെ ലൊക്കേഷനില്‍ അബദ്ധത്തിലോ മേക്കപ്പ് ചെയ്യാനോ കാരവനില്‍ കയറിയാല്‍ ഇതിന്റെ മണമാണ്. പുറത്തേക്ക് വരിക നമ്മള്‍ വലിച്ചതിന് തുല്യമായിട്ടാണ്. മലയാള സിനിമയെ നിയന്ത്രിക്കുന്നത് ലഹരി മാഫിയ ആണോ എന്ന് അറിയില്ല. പക്ഷേ 10 ശതമാനം യുവനടന്മാര്‍ എങ്കിലും ലഹരി ഉപയോഗിക്കുന്നുണ്ട്. അത് ഇല്ലാതാകണം. സിനിമാ മേഖല മുഴുവനായി ഇതിന്‍റെ പേരില്‍ […]
കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേട്ടമുണ്ടാക്കുമെന്ന് എക്‌സിറ്റ് പോള്‍
കര്‍ണാടക നിയമസഭയിലെ 15 മണ്ഡലങ്ങളിലേക്കു വ്യാഴാഴ്ച നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഒമ്പതു മുതല്‍ 12 വരെ സീറ്റുകള്‍ കിട്ടുമെന്ന് സി. വോട്ടര്‍ എക്‌സിറ്റ് പോള്‍. കോണ്‍ഗ്രസിന് മൂന്നുമുതല്‍ ആറുവരെയും ജെ.ഡി.എസിന് പരമാവധി ഒരു സീറ്റുമെന്നാണ് പ്രവചനം. പബ്ലിക് ടി.വി. നടത്തിയ എക്‌സിറ്റ് പോളില്‍ ബി.ജെ.പിക്ക് എട്ടുമുതല്‍ പത്തുവരെ സീറ്റുകള്‍ കിട്ടുമെന്നാണ് പ്രവചനം. ഭരണം നിലനിര്‍ത്താന്‍ 6 സീറ്റ് ആണ് ബി.ജെ.പിക്കു വേണ്ടത്. റിപ്പബ്ലിക് ടിവി 8-10 സീറ്റ് ബി.ജെ.പിക്കും 3-5 സീറ്റ് കോണ്‍ഗ്രസിനും 1-2 സീറ്റ് ദളിനും […]
സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് ഫിറോസ് കുന്നംപറമ്പില്‍
സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍. സോഷ്യല്‍ മീഡിയ വഴി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച ഫിറോസ് രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന ചര്‍ച്ചക്കിടെയാണ് രാഷ്ട്രീയത്തിലേക്കില്ലെന്ന് ഫിറോസ് വ്യക്തമാക്കിയത്.
ഷെഹ്‍ലയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് രാഹുല്‍ ഗാന്ധി
സുൽത്താൻ ബത്തേരിയിലെ സ്കൂളിൽ പാമ്പ് കടിയേറ്റു മരിച്ച ഷെഹ്ല ഷെറിന്റെ വീട്ടിൽ രാഹുൽ ഗാന്ധി എത്തി. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച രാഹുൽ വയനാട്ടിൽ മെഡിക്കൽ കോളേജ് വേണമെന്ന ആവശ്യത്തിനൊപ്പം നില്‍ക്കുമെന്ന്കുടുംബത്തെ അറിയിച്ചു. രാഹുലിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ചു കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്. പന്ത്രണ്ടു മണിയോടെയാണ് പുത്തൻകുന്നിലെ ഷെഹ്‌ലയുടെ വീട്ടിലേക്ക് രാഹുൽ ഗാന്ധി എത്തിയത്. കോൺഗ്രസ് നേതാക്കളും ഒപ്പമുണ്ടായിരുന്നു. ഷഹ്‌ലയുടെ കുടുംബാംഗങ്ങളുമായി സംസാരിച്ച രാഹുൽ സ്കൂളിൽ നടന്ന കാര്യങ്ങളെ കുറിച്ച് ചോദിച്ചറിഞ്ഞു. ഷെഹ്‌ലയുടെ ഫോട്ടോകളും രാഹുൽ കാണാനായി ചോദിച്ചു വാങ്ങി. വയനാട്ടിൽ […]
2020 ഡിസംബറോടെ വിഴിഞ്ഞം പദ്ധതി പൂര്‍ത്തീകരിക്കുമെന്ന് അദാനി പോര്‍ട്സ് സി.ഇ.ഒ
2020 ഡിസംബറോടെ വിഴിഞ്ഞ പദ്ധതി നിര്‍മാണം പൂര്‍ത്തികരിക്കാനാണ് ശ്രമിക്കുന്നതെന്ന് അദാനി പോര്‍ട്സ് സി.ഇ.ഒ രാജേഷ് ത്സാ. തുറമുഖ നിര്‍മാണം 80 പൂര്‍ത്തിയായിക്കഴിഞ്ഞു. ഓഖിയും ക്വാറി ലൈസന്‍സ് കിട്ടാന്‍ വൈകിയതുമാണ് പുലിമുട്ട് നിര്‍മാണം വൈകിപ്പിച്ചത്. നിര്‍മാണ കാലാവധി 16 മാസം നീട്ടി ചോദിച്ചിട്ടുണ്ടെന്നും രാജേഷ് ത്സാ മീഡിയവണിനോട് പറഞ്ഞു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കുന്നുണ്ട് വിഴിഞ്ഞ തുറമുഖത്ത്. പോര്‍ട്ട് ഓപറേഷന്‍ ബിള്‍ഡിങ്, മറൈന്‍ കണ്‍ട്രോള്‍ റൂം കണ്ടെയനര്‍ ടെര്‍മിനല്‍ എന്നിവയല്ലാം നിര്‍മാണത്തിന്റെ 80 ശതമാനം കഴിഞ്ഞു. ഓരോ ഘട്ടവും […]
ഷെഹ്‍ല ഷെറിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ നല്‍കും
വയനാട് സര്‍വജന സ്കൂളില്‍ പാമ്പ് കടിയേറ്റ് മരിച്ച ഷെഹ്ല ഷെറിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ നല്‍കും . മന്ത്രി സഭായോഗത്തിലാണ് തീരുമാനം .ആലപ്പുഴയില്‍ ക്രിക്കറ്റ് ബാറ്റ് തലക്ക് കൊണ്ട് മരിച്ച നവനീതിന്റെ കുടുംബത്തിനും 10 ലക്ഷം രൂപ നല്‍കാനും യോഗത്തില്‍ തീരുമാനമായി. ക്വാറികളുടെ സീനിയറേജ് കുറയ്ക്കുന്ന കാര്യം വിശദമായി പഠിക്കാനും മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി. ഒരു മെട്രിക് ടണ്‍ പാറ പൊട്ടിച്ചാല്‍ 50 രൂപയാണ് നിലവില്‍ സര്‍ക്കാരിന് നല്‍കേണ്ടത്. ഇത് കുറക്കണമെന്ന് ക്വാറി ഉടമകൾ […]
ഫാത്തിമയുടെ മരണം; പിതാവ് വീണ്ടും ചെന്നൈയിൽ,മുഖ്യമന്ത്രിയെ കണ്ടേക്കും
മദ്രാസ് ഐ.ഐ.ടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിദ്യാർത്ഥി ഫാത്തിമയുടെ പിതാവ് ലത്തീഫ് വീണ്ടും ചെന്നൈയിലെത്തി. നിലവിൽ കേസന്വേഷിയ്ക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തെയും മുഖ്യമന്ത്രിയെയും കാണാനാണ് കുടുംബം എത്തിയത്. ഇന്നലെ പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തര മന്ത്രിയെയും കണ്ട ശേഷമാണ് ബന്ധുക്കൾ ചെന്നൈയിലെത്തിയത്. കഴിഞ്ഞ ആഴ്ച ഫൊറൻസിക് വിഭാഗത്തിന്റെ സമൻസ് ലഭിച്ച പ്രകാരം എത്തിയ ഫാത്തിമയുടെ പിതാവ് ലത്തീഫും കുടുംബവും വീണ്ടും എത്തുന്നത്, മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയെ കാണുക എന്ന ലക്ഷ്യത്തോടെയാണ്. നിലവിൽ കേസന്വേഷിയ്ക്കുന്ന സംഘത്തെ ഒരിയ്ക്കൽ കൂടി കാണും. […]
അനന്തപുരിയില്‍ ഇനി ലോകസിനിമകളുടെ ഉത്സവം
24-ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഇന്ന് തിരശ്ശീല ഉയരും. മുഖ്യമന്ത്രി പിണറായി വിജയനാണ് മേള ഉദ്ഘാടനം ചെയ്യുക. പാസ്ഡ് ബൈ സെന്‍സര്‍ ആണ് ഉദ്ഘാടന ചിത്രം. ഇനി ഒരാഴ്ച തലസ്ഥാനത്ത് ലോകസിനിമകളുടെ വസന്തോല്‍വസം. വൈകിട്ട് ആറിനാണ് ഔപചാരിക ഉദ്ഘാടനമെങ്കിലും രാവിലെ മുതൽ ചിത്രങ്ങളുടെ പ്രദർശനമുണ്ടാകും.. ആകെ 14 വേദികളിലായി 73 രാജ്യങ്ങളിൽ നിന്നുള്ള 186 ചിത്രങ്ങളാണ് മേളയിലുള്ളത്. 53 ചിത്രങ്ങളുടെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനമായിരിക്കും മേളയിൽ. ആദ്യ ദിനം 16 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. ഉദ്ഘാടനച്ചടങ്ങിന് ശേഷം നിശാഗന്ധിയില്‍ […]












