കോടതിയെ വെല്ലുവിളിച്ച് ബലാത്സംഗ കേസിലെ പ്രതിയായ വിവാദ സ്വാമി നിത്യാനന്ദ. താന്‍ പരമശിവനാണെന്നാണ് നിത്യാനന്ദയുടെ അവകാശവാദം. ആര്‍ക്കും തന്നെ തൊടാനാവില്ല. ഒരു പൊട്ട കോടതിക്കും തന്നെ പ്രോസിക്യൂട്ട് ചെയ്യാനാവില്ലെന്നും നിത്യാനന്ദ വീഡിയോയില്‍ പറയുന്നു. തന്‍റെ അനുയായികളെ അഭിസംബോധന ചെയ്യുന്ന വിധത്തിലാണ് നിത്യാനന്ദയുടെ വീഡിയോ- ‘സത്യവും യാഥാര്‍ഥ്യവും ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടും. ഞാന്‍ എന്റെ സത്യസന്ധത തെളിയിക്കും. എന്നെ ആര്‍ക്കും തൊടാന്‍ സാധിക്കില്ല. ഒരു മണ്ടന്‍ കോടതിക്കും എന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിയില്ല. ഞാന്‍ പരമ ശിവനാണ്. […]
Author: Tomy Thondamkuzhy
71 കോടി കാഴ്ചക്കാരുമായി റൗഡി ബേബി
ധനുഷിന്റെയും സായ് പല്ലവിയുടെയും കിടിലന് നൃത്തച്ചുവടുകളുമായെത്തി ആസ്വാദകരുടെ മനസ് കവര്ന്ന റൌഡി ബേബി യു ട്യൂബിലും റെക്കോഡിടുന്നു. 2019ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട മ്യൂസിക്കൽ വിഡിയോ എന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് റൗഡി ബേബി. 2015ല് പുറത്തിറങ്ങിയ മാരിയുടെ രണ്ടാം ഭാഗമായ മാരി2വിലെതാണ് ഗാനം. യുവൻ ശങ്കർരാജയാണു സംഗീതം. ധനുഷിന്റെ വരികൾ. ധനുഷും ദീയും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. പ്രഭുദേവയാണു ഗാനത്തിന്റെ കൊറിയോഗ്രാഫി ഒരുക്കിയത്. ധനുഷിനെ വെല്ലുന്ന പ്രകടനമായിരുന്നു ഗാനരംഗത്തില് സായ് പല്ലവി കാഴ്ച വച്ചത്. […]
വിവാദങ്ങളും പ്രശ്‌നങ്ങളും ഒഴിവാക്കാമായിരുന്നുവെന്ന് സംവിധായകൻ കമല്‍
നടന് ഷെയ്‌ൻ നിഗവുമായി ബന്ധപ്പെട്ട വിവാദത്തില് പ്രതികരണവുമായി സംവിധായകന് കമല്. ഷെയ്‌ൻ വിചാരിച്ചിരുന്നെങ്കില്‍ വിവാദങ്ങളും പ്രശ്‌നങ്ങളും ഒഴിവാക്കാന്‍ കഴിയുമായിരുന്നു എന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍. “ഒരു സെറ്റില്‍ ഒരു സിനിമ തീര്‍ക്കാനായി കരാര്‍ ഒപ്പിട്ടുകഴിഞ്ഞാല്‍ അയാള്‍ക്ക് പ്രതിബദ്ധത ആരോടാണെന്ന് ആലോചിക്കണം. തന്നോടായിരിക്കരുത് പ്രതിബദ്ധത. അന്ന് പുറത്തുവന്ന വാര്‍ത്തകള്‍ നോക്കുമ്പോള്‍ ഷെയ്‌ൻ അയാളോട് മാത്രമാണ് പ്രതിബദ്ധത കാണിച്ചത്. അങ്ങനെ ചെയ്യരുത്. കരാര്‍ ഒപ്പിട്ടു കഴിഞ്ഞാല്‍ പിന്നെ സിനിമയോടായിരിക്കണം പ്രതിബദ്ധത.” കമല്‍ പറഞ്ഞു. ഒരു ചാനലിന് നല്കിയ […]
‘രാജ്യം ഭരിക്കുന്നയാള്‍ കാരണമാണ് ജനങ്ങൾ നിയമം കയ്യിലെടുക്കുന്നത്’
രാജ്യത്ത് അക്രമം വര്‍ധിച്ചുവരുന്നതായി കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷനും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധി. സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കുമെതിരായ അക്രമം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്, ദളിതർക്കെതിരായ അക്രമം ദിനം പ്രതിയുള്ള വാർത്തയാകുന്നു. രാജ്യം ഭരിക്കുന്നയാളാണ് ജനങ്ങൾ നിയമം കയ്യിയിലെടുക്കാൻ കാരണം, അക്രമത്തിൽ വിശ്വസിക്കുന്നയാളാണ് രാജ്യം ഭരിക്കുന്നതെന്നാണ് അതിനു കാരണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാഹുലിന്റെ പ്രസ്താവന ശരിവെക്കുന്നതാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളും. ഉന്നാവില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 90ലധികം പീഡനകേസുകളും 185 ലൈംഗിക അതിക്രമകേസുകളുമാണ്. മാഖി ഗ്രാമത്തില്‍ […]
ജി.എസ്.ടി നിരക്ക് ഉയർത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം
ചരക്ക് സേവന നികുതി വര്‍ധിപ്പിക്കാനൊരുങ്ങി കേന്ദ്രം. ഈ മാസം 18ന് ചേരാനിരിക്കുന്ന ജിഎസ്ടി കൌണ്‍സില്‍ നികുതി വര്‍ധന സംബന്ധിച്ച കേന്ദ്രനിര്‍ദേശം ചര്‍ച്ച ചയ്യും. നികുതി വര്‍ധന നിലവില്‍ വന്നാല്‍ ട്രെയിന്‍ വിമാന യാത്ര നിരക്ക് അടക്കം പലതിനും കുത്തനെ വില കൂടും. ഏകീകരിച്ച ചരക്ക് സേവന നികുതി നിലവില്‍ വന്ന് രണ്ടര വര്‍ഷം പൂര്‍ത്തിയാകാനിരിക്കെയാണ് വീണ്ടും നികുതിഘടനയില്‍ മാറ്റം വരുത്താന്‍ കേന്ദ്രം ഒരുങ്ങുന്നത്. നിലവില്‍ നാല് വിഭാഗമായാണ് ഉത്പന്നങ്ങളുടെ ചരക്ക് സേവന നികുതിയുള്ളത്. ഇതില്‍ അഞ്ച്, 12 […]
മാനം തൊട്ട് ഉള്ളി വില
ഇറക്കുമതി ഉള്ളിക്കായി കേന്ദ്രസര്‍ക്കാര്‍ കാത്തിരിക്കുന്നതിനിടെ ഉള്ളിവില പല നഗരങ്ങളിലും 165 രൂപയായി. ഉള്ളിവില വീണ്ടും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വില നിയന്ത്രിക്കാനായി ഉള്ളിയുടെ കയറ്റുമതിയും സര്‍ക്കാര്‍ നിര്‍ത്തലാക്കിയിട്ടുണ്ട്. രാജ്യത്തെ ഒട്ടുമിക്ക നഗരങ്ങളിലും ഉള്ളിവില നൂറ് കടന്നിരിക്കുകയാണ്. പനാജി, ആന്‍ഡമാന്‍ അടക്കമുള്ളിടങ്ങളില്‍ കിലോയ്ക്ക് 165 രൂപയായിട്ടുണ്ട്. ഇറക്കുമതി ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഉള്ളി ജനുവരി പകുതിയോടെ മാത്രമേ രാജ്യത്ത് എത്തുവെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്‍റിനെ അറിയിച്ചിരുന്നു. സമാന സാഹചര്യം ഉണ്ടായ 2015-16 കാലത്താണ് രാജ്യം അവസാനമായി ഉള്ളി ഇറക്കുമതി ചെയതത്. അതും […]
ജപ്പാന്‍-കൊറിയ സന്ദര്‍ശനം വിജയകരമായിരുന്നുവെന്ന് മുഖ്യമന്ത്രി
ജപ്പാന്‍ കൊറിയ സന്ദര്‍ശനം വിജയകരമായിരുന്നുവെന്നും ജപ്പാനില്‍ നിന്നു മാത്രം കേരളത്തിലേക്ക് 200 കോടിയുടെ നിക്ഷേപം വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ജപ്പാന്‍ കൊറിയ സന്ദര്‍ശനത്തിനുശേഷം തിരിച്ചെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ജപ്പാനിലെ ആദ്യ യോഗത്തില്‍ തന്നെ കേരളത്തിലേക്ക് 200 കോടി രൂപയുടെ നിക്ഷേപം ഉറപ്പിക്കാന്‍ സാധിച്ചു, നിറ്റാ ജലാറ്റിന്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താന്‍ 200 കോടി രൂപ നിക്ഷേപിക്കാന്‍ തീരുമാനിച്ചത് സംസ്ഥാനത്തിന്‍റെ നിക്ഷേപ സൌഹൃദ സാഹചര്യമാണ് ചൂണ്ടിക്കാട്ടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ യുവജനതയെ മുന്നില്‍കണ്ടുള്ള യാത്രയായിരുന്നു, ഈ […]
അലനും താഹയും പാര്‍ട്ടി പ്രവര്‍ത്തകരല്ലെന്ന് മുഖ്യമന്ത്രി
പന്തീരങ്കാവില്‍ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത അലനും താഹയും മാവോയിസ്റ്റുകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അല്ല, പരിശോധന കഴിഞ്ഞുവെന്നും അവര്‍ മാവോയിസ്റ്റുകളാണെന്ന് വ്യക്തമായെന്നും മുഖ്യമന്ത്രി പറഞ്ഞു. ജപ്പാന്‍ കൊറിയ സന്ദര്‍ശനത്തിനുശേഷം തിരിച്ചെത്തി മാധ്യമങ്ങളോട് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കോഴിക്കോട് പന്തീരങ്കാവലാണ് മാവോയിസ്റ്റ് ബന്ധമാരോപിച്ച് സിപിഎം പ്രവര്‍ത്തകരായ അലന്‍, താഹ എന്നിവരെ അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ യു.എ.പി.എ ചുമത്തിയത് വിവാദമായിരുന്നു. യു.എ.പി.എ ചുമത്തിയത് റദ്ദാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
ഗവർണര്‍ നൽകിയ മറുപടി കത്ത് പുറത്ത് വിടണമെന്ന് മന്ത്രി ജലീൽ
സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങൾ തകർക്കാൻ ആസൂത്രിത നീക്കം നടക്കുന്നെന്ന് മന്ത്രി കെ.ടി ജലീൽ. എം.ജി സർവ്വകലാശാലയുമായി ബന്ധപ്പെട്ട് ഗവർണര്‍ നൽകിയ മറുപടി കത്ത് പ്രതിപക്ഷ നേതാവ് പുറത്ത് വിടണമെന്നും ജലീൽ ആവശ്യപ്പെട്ടു. മന്ത്രി കെ.ടി ജലീലിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി . ജെ.ഡി.ടി പോളിടെക്നിക്കിൽ നടന്ന പരിപാടിക്കിടെയാണ് തനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് കെ.ടി ജലീൽ മറുപടി നൽകിയത്. തുടർന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ തനിക്കെതിരെയുള്ള ആരോപണങ്ങൾ തെളിയിക്കാൻ ജലീൽ വെല്ലുവിളിച്ചു. എം.ജി […]
ഇന്ത്യയുടെ ഏറ്റവും വലിയ ജയം, കോഹ്‌ലിയുടെ ഏറ്റവും മികച്ച ഇന്നിംങ്‌സ്
വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടി20യില്‍ 208 എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ജയിച്ചതോടെ ടീം ഇന്ത്യയുടെ ആത്മവിശ്വാസം വാനോളം ഉയര്‍ന്നിരിക്കുകയാണ്. ക്യാപ്റ്റന്‍ കോഹ്‌ലി(94*)യുടെ അപരാജിത ഇന്നിംങ്‌സിന് മുന്നിലാണ് സന്ദര്‍ശകര്‍ തലകുനിച്ചത്. ഇന്ത്യ പിന്തുടര്‍ന്ന് ജയിക്കുന്ന ഏറ്റവും ഉയര്‍ന്ന വിജയലക്ഷ്യമായിരുന്നു ഹൈദരാബാദിലേത്. സ്‌കോര്‍ വെസ്റ്റ് ഇന്‍ഡീസ് 207/5 ഇന്ത്യ 209/4(18.4/20ഓ.) ഒരു പിടി റെക്കോഡുകളും ഇന്ത്യയുടെ ഹൈദരാബാദിലെ വിജയത്തോടൊപ്പം പിറന്നിട്ടുണ്ട്. അതില്‍ ആദ്യത്തേത് ഇന്ത്യ പിന്തുടര്‍ന്ന് ജയിക്കുന്ന ടി20യിലെ ഏറ്റവും വലിയ വിജയലക്ഷ്യം എന്നതുതന്നെ. നേരത്തെ ശ്രീലങ്കക്കെതിരെ മൊഹാലിയില്‍ […]












