India National

ഡല്‍ഹിയില്‍ വീണ്ടും തീപിടിത്തം

ഡല്‍ഹിയില്‍ ഇന്നലെ തീപിടിത്തമുണ്ടായ കെട്ടിടത്തില്‍ വീണ്ടും തീപടര്‍ന്നു. കെട്ടിടത്തിന്റെ നാലാം നിലയിലെ തീയണയ്ക്കാന്‍ ശ്രമം തുടരുന്നു.

India Kerala

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനം ആരംഭിച്ചിട്ട് ഒരു വർഷം

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനം ആരംഭിച്ചിട്ട് ഇന്ന് ഒരു വർഷം പൂർത്തിയാവുന്നു. ഒന്നാം വാർഷിക ആഘോഷ പരിപാടികൾ മട്ടന്നൂരിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ വർഷം ഡിസംബർ ഒമ്പതിനായിരുന്നു കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്യപ്പെട്ടത്. ആദ്യ ഒൻപത് മാസം കൊണ്ട് പത്ത് ലക്ഷം യാത്രക്കാരും അൻപതോളം സർവീസുകളുമായി രാജ്യത്തെ വ്യോമയാന ചരിത്രത്തിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ കണ്ണൂരിന് കഴിഞ്ഞു. എന്നാൽ വിദേശ വിമാന കമ്പനികൾക്ക് സർവ്വീസ് നടത്താനുള്ള കേന്ദ്രാനുമതി ലഭിക്കാത്തതും ഡ്യൂട്ടിഫീ ഷോപ്പുകളടക്കം ആരംഭിക്കാത്തതും കണ്ണൂരിന്റെ പ്രധാന […]

India Kerala

മലയാള ചെറുകഥയുടെ കുലപതിക്ക് ഇന്ന് തൊണ്ണൂറാം പിറന്നാള്‍

മലയാള ചെറുകഥയുടെ കുലപതി ടി.പത്മനാഭന് ഇന്ന് തൊണ്ണൂറാം പിറന്നാൾ. ആർദ്രവും തീഷ്ണവുമായ വാക്കുകൾ കൊണ്ട് മലയാള കഥാലോകത്തിന് നവ ഭാവുകത്വം സമ്മാനിച്ച കഥാകൃത്തിന്റെ നവതി ആഘോഷം ഉത്സവമാക്കാനുള്ള ഒരുക്കത്തിലാണ് സുഹൃത്തുക്കളും വായനക്കാരും. പയ്യന്നൂർ പോത്താംകണ്ടം ആനന്ദഭവനിലാണ് ആഘോഷ ചടങ്ങുകൾ. ഉള്ളുലക്കുന്ന വൈകാരിക തീഷ്ണതയോടെ ആത്മാവിൽ സ്പർശിക്കുന്ന കഥകളെഴുതിയ മലയാള കഥയുടെ കാലഭൈരവൻ നവതിയുടെ നിറവിലാണ്. മലയാള കഥാ തറവാടിന്റെ ഉമ്മറത്ത് തല ഉയർത്തിപ്പിടിച്ച എഴുത്തും പറച്ചിലുമായി തൊണ്ണൂറിന്റെ നളിനകാന്തി. ഗൗരിയും മഖൻ സിങ്ങിന്റെ മരണവും സാക്ഷിയും അടക്കം […]

India Kerala

സപ്ലൈകോ ഔട്ട് ലെറ്റുകളിലേക്കുള്ള സാധനവിതരണം നിര്‍ത്തുന്നു

സിവില്‍ സപ്ലൈസിന് കീഴിലുള്ള സപ്ലൈകോ ഔട്ട് ലെറ്റുകളിലേക്കുള്ള സാധന വിതരണം നിര്‍ത്താനൊരുങ്ങി ചെറുകിട വിതരണക്കാര്‍. 250 കോടി രൂപയിലധികം സപ്ലൈകോ കുടിശിക വരുത്തിയതോടെയാണ് പിടിച്ചു നില്‍ക്കാനാകാതെ വിതരണം നിര്‍ത്തുന്നത്. ഇത് ക്രിസ്മസ് വിപണിയേയും സാരമായി ബാധിക്കും. വിലക്കയറ്റം കൊണ്ടു പൊറുതി മുട്ടിയ സമയത്ത് സാധാരണക്കാര്‍ക്ക് അല്‍പ്പമെങ്കിലും ആശ്വാസം പകരുന്നത് സപ്ലൈകോ ഔട്ട് ലെറ്റുകളാണ്.എന്നാല്‍ വിതരണക്കാര്‍ക്ക് കോടികളുടെ കുടിശ്ശിക വരുത്തി വെച്ചതോടെ സാധനങ്ങളുടെ വിതരണം നിര്‍ത്തിവെക്കാനുള്ള തീരുമാനത്തിലാണ് വിതരണക്കാര്‍. ആയിരത്തിലധികം ചെറുകിട വിതരണക്കാരാണ് സംസ്ഥാനത്തുള്ളത്. കഴിഞ്ഞ ഏഴു മാസമായി […]

India Kerala

ഉള്ളിവില പൊള്ളിക്കുമ്പോള്‍ പൂഴ്ത്തിവയ്ക്കലും വര്‍ധിക്കുന്നു

ഉള്ളി വില വർധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഉള്ളി പൂഴ്ത്തിവെക്കലും വർധിക്കുന്നു. കൃഷിയിടത്തിൽ തന്നെ ഉള്ളി സംഭരിച്ച് വില വർധിക്കുന്നതിനനുസരിച്ച് വിൽപ്പന നടത്തുകയാണ് ചെയുന്നത്. തമിഴ്നാട്ടിലെ ഡിണ്ടിഗല്ലിൽ നിന്നുള്ള ദൃശ്യങ്ങളാണിത്.മഴക്കാലത്ത് ഈർപ്പം കളയാൻ ഉപയോഗിക്കുന്നതിനാണ് ഈ രീതിയിൽ ഉള്ളി സൂക്ഷിക്കുന്നത്. സവോളയുടെ വിളവെടുപ്പ് കഴിഞ്ഞെങ്കിലും പല സ്ഥലത്തും ഉള്ളി മാർക്കറ്റിലേക്ക് എത്തിക്കുന്നില്ല. കൂടുതൽ വില കിട്ടുന്നതിനായി ഉള്ളി സൂക്ഷിക്കുകയാണ് ചെയ്യുന്നത്. അധികകാലം കേടുവരാതെ ഉള്ളി സൂക്ഷിക്കാനാകും എന്നതിന്നലാണ് ഈ രീതി അവലംബിക്കുന്നത്. ഉള്ളി പൂഴ്ത്തിവെച്ച് കരിഞ്ചന്തയിൽ വിൽക്കുന്നുണ്ടോ എന്നറിയാൻ […]

Cultural Pravasi Switzerland

മേമനെകൊല്ലി-11- ജോൺ കുറിഞ്ഞിരപ്പള്ളിയുടെ നോവൽ പരമ്പര പതിനൊന്നാം ഭാഗം

കുടക് മലകളിലെ തണുത്ത കാറ്റിൽ മരണത്തിൻ്റെ ഗന്ധം അലിഞ്ഞു ചേർന്നു.കറുത്തിരുണ്ട  പാറക്കൂട്ടങ്ങൾക്ക് മുകളിലൂടെ മേമൻ്റെ രക്തം പുഴയായി ഒഴുകി.പുഴയുടെ കുത്തൊഴുക്കിൽ എല്ലാവരുടേയും സമനില തെറ്റി.ആദ്യത്തെ അമ്പരപ്പിൽ നിന്നും ഉണർന്നെഴുന്നേറ്റ് നായർ  ബ്രൈറ്റിൻ്റെ നേർക്ക് പാഞ്ഞടുത്തു.നായർ അലറി,”എടാ തന്തയില്ലാത്തവനെ,നീ എന്ത് തെണ്ടിത്തരമാണ് കാണിച്ചത്?” ബ്രൈറ്റിൽ നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല.നിർവ്വികാരമായിരുന്നു ആ മുഖം.എന്നാൽ നിമിഷ നേരംകൊണ്ട് ,ജെയിംസ് ബ്രൈറ്റ് ഒന്നുമറിയാത്തതുപോലെ  പൊട്ടിയ തിരയുടെ കാട്രിഡ്ജ്ജ്  തൻ്റെ ഡബിൾ ബാരൽ തോക്കിൽ നിന്നും ഊരി എടുത്തു. ബാഗിൽ നിന്നും പുതിയ […]

Football Sports

‘മെസിയുടെ വിരമിക്കലിന് അധികം സമയമില്ല’ ബാഴ്‌സലോണ പരിശീലകന്‍

ലയണല്‍ മെസി അധികം വൈകാതെ വിരമിക്കുമെന്ന യാഥാര്‍ഥ്യത്തോട് പൊരുത്തപ്പെടാന്‍ ഫുട്‌ബോള്‍ ലോകം തയ്യാറാകണമെന്ന് ബാഴ്‌സലോണ പരിശീലകന്‍ ഏണസ്റ്റോ വാല്‍വര്‍ദെ. അര്‍ജന്റീന താരത്തെ പരിശീലിപ്പിക്കാന്‍ കഴിഞ്ഞത് തന്റെ പരിശീലക ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞകാര്യമാണെന്നും വാല്‍വര്‍ദെ കൂട്ടിച്ചേര്‍ത്തു. സ്പാനിഷ് ലാലിഗയില്‍ ബാഴ്‌സലോണയുടെ മത്സരത്തിന് മുമ്പ് മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു പരിശീലകന്‍ മെസിയുടെ വിരമിക്കലിനെക്കുറിച്ച് പ്രതികരിച്ചത്. വിരമിക്കലിനെക്കുറിച്ച് അഭ്യൂഹങ്ങള്‍ നല്‍കിയത് മെസി തന്നെയായിരുന്നു. ആറാംതവണ ബാലണ്‍ ഡിഓര്‍ പുരസ്‌കാരം നേടിക്കൊണ്ട് സംസാരിക്കവേയായിരുന്നു അത്. ‘ഈ നിമിഷങ്ങള്‍ കൂടുതല്‍ ആസ്വാദ്യകരമാണ്. പ്രത്യേകിച്ചും എന്റെ […]

India Kerala

തലസ്ഥാനത്ത് പ്രേംനസീറിന്റെ പേരില്‍ റോഡ്

തലസ്ഥാനത്തെ ഒരു പ്രധാന റോഡിന് നിത്യഹരിതനായകന്‍ പ്രേംനസീറിന്റെ പേര് നല്‍കാന്‍ തീരുമാനം. മേയര്‍ കെ.ശ്രീകുമാര്‍ മുന്‍കൈയെടുത്താണ് റോഡിന് പ്രേംനസീറിന്റെ പേരിടുന്നത്. അതിനിടെ തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന നര്‍ത്തകിമാരും ചലച്ചിത്രതാരങ്ങളുമായിരുന്ന ലളിത പത്മിനി രാഗിണിമാരുടെ ഓര്‍മ്മയ്ക്കായി സ്മാരകം വേണം എന്ന ആവശ്യവും യാഥാര്‍ത്ഥ്യമാവുകയാണ്. പാപ്പനംകോടാണ് തിരുവിതാംകൂര്‍ സഹോദരിമാര്‍ക്ക് സ്മാരകം ഉയരുന്നത്. മലയാള സിനിമയെ എന്നും ഹൃദയത്തോടു ചേര്‍ത്തുനിര്‍ത്തുന്ന ഡാന്‍സര്‍ തമ്ബിയുടെ നേതൃത്വത്തില്‍ ഇതിനായി സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. നേമം എംഎല്‍എ ഒ. രാജഗോപാലാണ് ഇതിനു തുടക്കം […]

India Kerala

വാളയാര്‍ കേസിലെ പ്രതി എം മധുവിന് മര്‍ദനം

വാളയാർ പീഡന കേസിൽ കോടതി വിട്ടയച്ച പ്രതിക്ക് നാട്ടുകാരുടെ മർദനം. മൂത്തകുട്ടിയെ പീഡിപ്പിച്ച കേസിലെ മൂന്നാം പ്രതി മധുവിനാണ് മർദനമേറ്റത്. അട്ടപ്പള്ളത്ത് വെച്ചായിരുന്നു സംഭവം. മുഖത്ത് നേരിയ പരുക്കേറ്റ മധുവിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരോട് അസഭ്യം പറഞ്ഞതിനാണ് മർദനമെന്നാണ് വിവരം. വിവരമറിഞ്ഞെത്തിയ പോലീസ് സംഘമാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. വാളയാറില്‍ സഹോദരിമാരായ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കുട്ടിമധു ഉള്‍പ്പെടെയുള്ള പ്രതികളെ പാലക്കാട് പോക്‌സോ കോടതി നേരത്തെ വെറുതെവിട്ടിരുന്നു. ഇതിനെതിരെ സംസ്ഥാന വ്യാപകമായി വന്‍ പ്രതിഷേധമാണുയര്‍ന്നത്.

India National

പ്രതികാരമല്ല നീതി: ഏറ്റുമുട്ടല്‍ കൊലക്കെതിരെ ചീഫ് ജസ്റ്റിസ്

ഹൈദരാബാദ് ഏറ്റുമുട്ടൽ കൊലയില്‍ പ്രതികരണവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ. പ്രതികാരത്തിലൂടെയല്ല നീതി നടപ്പാക്കേണ്ടതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ജോധ്പൂരില്‍ രാജസ്ഥാന്‍ ഹൈക്കോടതിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. “നീതി എന്നത് തത്ക്ഷണം ലഭിക്കുന്ന ഒന്നാണെന്ന് ഞാന്‍ കരുതുന്നില്ല. പ്രതികാരത്തിലൂടെ നീതി നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ അതിന്റെ സ്വഭാവം നഷ്ടമാകും”- ചീഫ് ജസ്റ്റിസ് പറഞ്ഞു‍. ഹൈദരാബാദില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളെ പൊലീസ് വെടിവെച്ച് കൊന്നത് ശരിയോ തെറ്റോ എന്നത് […]