ഉത്തരേന്ത്യയില്‍ ജനജീവിതം സ്തംഭിപ്പിച്ച് കനത്ത മഞ്ഞും തണുപ്പും. ഉത്തര്‍പ്രദേശില്‍ മൂടല്‍ മഞ്ഞില്‍ അകപ്പെട്ട കാര്‍ കനാലിലേയ്ക്ക് മറിഞ്ഞ് 6 പേര്‍ മരിച്ചു. ഡല്‍ഹിയില്‍ കൊടുംതണുപ്പ് തുടരുകയാണ്. ഇന്ന് കുറഞ്ഞ താപ നില 2.4 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി . മൂടല്‍മഞ്ഞ് കനത്തതോടെ ഡല്‍ഹി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കാഴ്ച പരിധി കുറഞ്ഞതിനാല്‍ 30 ട്രെയിനുകളാണ് വൈകി ഓടുന്നത്. ഗ്രേറ്റര്‍ നോയിഡയില്‍ ഞായറാഴ്ച രാത്രി 11.30 ഓടെയാണ് അപകടമുണ്ടായത്. 11 പേര്‍ കാറില്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഡാങ്ക്വര്‍ […]
Author: Tomy Thondamkuzhy
ജനസംഖ്യ രജിസ്റ്ററില്‍ വിവരങ്ങള്‍ നല്‍കാതെ പ്രതിഷേധിക്കണമെന്ന് അഖിലേഷ് യാദവ്
ജനസംഖ്യ രജിസ്റ്ററില്‍ വിവരങ്ങള്‍ നല്‍കാതെ പ്രതിഷേധിക്കണമെന്ന് എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ ആഹ്വാനം. ലക്നൌവില്‍ സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുമ്പോഴാണ് അഖിലേഷ് യാദവിന്റെ പരാമര്‍ശം. എന്‍.പി.ആറും എന്‍.ആര്‍.സിയും പാവപ്പെട്ട വര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരാണെന്നും അഖിലേഷ് യാദവ് പറഞ്ഞു. ജനസംഖ്യ രജിസ്റ്റര്‍ തയ്യാറാക്കാനായി ഉദ്യോഗസ്ഥര്‍ വീട്ടിലേക്കെത്തുമ്പോള്‍ തെറ്റായ വിവരം നല്‍കി പ്രതിഷേധിക്കണമെന്ന എഴുത്തുകാരി അരുന്ധതി റോയിയുടെ വിവാദ പരാമര്‍ശത്തിന് ശേഷമാണ് അഖിലേഷിന്റെ ആഹ്വാനം. എന്‍.പി.ആറില്‍ വിവരങ്ങള്‍ നല്‍കാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല നിങ്ങളും അങ്ങനെ ചെയ്യുമോയെന്ന് പാര്‍ട്ടി […]
ഉദ്ദവ് സര്‍ക്കാരിന്റെ കാബിനറ്റ് വിപുലീകരണം ഇന്ന്
മഹാരാഷ്ട്രയില്‍ അധികാരമേറ്റ ഉദ്ദവ് താക്കറെ സര്‍ക്കാരിന്റെ കാബിനെറ്റ് വിപുലീകരണം ഇന്ന് . എന്‍.സി.പിയില്‍ തിരികെയെത്തിയ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയാകുമെന്നാണ് സൂചനകള്‍. കോണ്‍ഗ്രസിന് പന്ത്രണ്ട് മന്ത്രിസ്ഥാനങ്ങള്‍ ലഭിക്കുമെന്ന് ബാലാസാഹിബ് തോറാട്ട് പറഞ്ഞു. നിലവില്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്ക് പുറമെ ആറ് ക്യാബിനെറ്റ് മന്ത്രിമാര്‍ മാത്രമാണ് മഹാരാഷ്ട്ര സര്‍ക്കാരിലുള്ളത്. ഇന്നോടെ 36 പേര്‍ കൂടി മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തേക്കും. ആകെ 42 മന്ത്രിമാര്‍ സര്‍ക്കാരിലുണ്ടാകുമെന്നാണ് സഖ്യം തീരുമാനമെടുത്തിരുന്നത്. സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടെ നാടകീയമായി ഫഡ്നാവിസിനൊപ്പം ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത്ത് പവാറിന്റെ […]
മരട് ഫ്ലാറ്റ് പൊളിക്കല്‍: സ്ഫോടകവസ്തുക്കള്‍ ഇന്ന് എത്തിക്കും
മരടിലെ ഫ്ലാറ്റുകള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കാനുളള സ്ഫോടകവസ്തുക്കള്‍ ഇന്ന് എത്തിക്കും. അങ്കമാലിയിലെ മഞ്ഞപ്രയിലാണ് ഇവ സംഭരിക്കുക. ഫ്ലാറ്റുകള്‍ പൂര്‍ണമായി പൊളിക്കുന്ന നടപടികള്‍ പുരോഗമിക്കുമ്പോഴും പരിസരവാസികളുടെ ആശങ്ക പരിഹരിക്കാനുളള ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന ആരോപണമാണ് ഉയരുന്നത്. ഫ്ലാറ്റ് സമുച്ചയങ്ങളില്‍ സ്ഫോടക വസ്തുക്കള്‍ നിറക്കുന്നതിനായുളള ദ്വാരങ്ങളിടുന്ന ജോലികള്‍ രണ്ട് ദിവസത്തിനുളളില്‍ പൂര്‍ത്തിയാക്കാനാണ് ശ്രമം. ഇത് കഴിയുന്നതോടെ സ്ഫോടകവസ്തുക്കള്‍ മരടിലെത്തിച്ച് കെട്ടിടത്തിലെ ഈ ദ്വാരത്തിനകത്ത് നിറക്കും. ജനുവരി 11ന് തന്നെ നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്ലാറ്റുകള്‍ പൂര്‍ണമായി പൊളിക്കും. അതേസമയം, ഫ്ലാറ്റുകള്‍ പൂര്‍ണമായി […]
കൂടത്തായി കൊലപാതക പരമ്പര: ആദ്യകുറ്റപത്രം തയ്യാറായി
കേരളം മാസങ്ങളോളം ചർച്ച ചെയ്ത കൂടത്തായി കൊലപാതക പരമ്പര കേസിലെ ആദ്യകുറ്റപത്രം തയ്യാറായി. ഇന്നോ നാളയോ താമരശ്ശേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കും. പ്രധാന പ്രതി ജോളി ജോസഫിന്റെ ഭർത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രമാണ് തയ്യാറാക്കിയിരിക്കുന്നത്. ഇരുന്നൂറിലധികം സാക്ഷികളും മുന്നൂറോളം രേഖകളും നാല് പ്രതികളുമാണ് കേസിലുള്ളത്. ഭർത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയ കേസിൽ ജോളി അറസ്റ്റിലായിട്ട് ജനുവരി 2-ന് 90 ദിവസം തികയും. 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ പ്രതിക്ക് ജാമ്യം കിട്ടാനാണ് […]
രാത്രി നടത്തത്തില്‍ ഏറ്റവും കൂടുതല്‍ പങ്കാളികളായത് കൊച്ചിയിലെ പെണ്ണുങ്ങള്‍
പൊതുപരിപാടികളോട് മുഖം തിരിഞ്ഞ് നിൽക്കുന്ന കൊച്ചിയിലെ പതിവ് കാഴ്ചയായിരുന്നില്ല ഇന്നലെ നടന്ന സ്ത്രീകളുടെ രാത്രി നടത്തത്തിൽ കണ്ടത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സ്ത്രീകൾ രാത്രി നടത്തത്തിന് എത്തിയത് എറണാകുളം ജില്ലയിലായിരുന്നു. രാത്രി നടത്തത്തിൽ സ്ത്രീകളുടെ പങ്കാളിത്വം കൊണ്ട് ശ്രദ്ധേമായത് എറണാകുളം ജില്ലയാണ്. എറണാകുളം ജില്ലയിൽ 45 ഇടത്താണ് രാത്രി നടത്തം സംഘടിപ്പിച്ചത്. പത്തു മുനിസിപ്പാലിറ്റികളിലെയും കൊച്ചി കോർപ്പറേഷനുകളിലെയും നിരത്തുകളിലൂടെ രാത്രി സ്ത്രീകൾ ആവേശത്തിൽ നടന്നു. അറിയാവുന്ന പാട്ടുകൾ അവർ സന്തോഷത്തിൽ പാടി. അഞ്ഞൂറിലധികം പേർ വിവിധയിടങ്ങളിലായി ജില്ലയിൽ […]
പൗരത്വ നിയമ ഭേദഗതി; സർക്കാരും ഗവർണറും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകാൻ സാധ്യത
പൗരത്വ നിയമ ഭേദഗതിയിലെ അഭിപ്രായവ്യത്യാസം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകാൻ സാധ്യത. പദവിക്ക് യോജിച്ച രീതിയിൽ പ്രവർത്തിക്കാൻ ആയില്ലെങ്കിൽ രാജി വച്ച രാഷ്ട്രീയ പ്രവർത്തനത്തിന് ഇറങ്ങണം എന്ന് ഭരിക്കുന്ന പാർട്ടി പറഞ്ഞ സാഹചര്യത്തിൽ സർക്കാരിനോട് ഗവർണർ എന്ത് സമീപനം സ്വീകരിക്കുന്നത് നിർണായകമാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭയിൽ പ്രമേയം പാസാക്കുന്നതിലുള്‍പ്പെടെ ഗവർണർ അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. പ്രതിപക്ഷവും ഗവർണറും എന്ന നിലയിൽ നിന്ന് ഭരണപക്ഷവും ഗവർണറും എന്ന നിലയിലേക്ക് […]
കേരള ബ്ലാസ്റ്റേഴ്സ് -നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് മത്സരം ഇന്ന്
ഐ.സി.യുവിലുള്ള നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡും വെന്റിലേറ്ററിലുള്ള കേരള ബ്ലാസ്റ്റേഴ്സും തമ്മിലാണ് ഐ.എസ്.എല്ലില്‍ ഇന്നത്തെ പോരാട്ടമെന്നു പറയുന്നതാവും നല്ലത്. പോയന്റ് പട്ടികയില്‍ ആറും ഒമ്ബതും സ്ഥാനത്തുള്ള ഇരുവരും ഡെയ്ഞ്ചര്‍ സോണിലാണ്. ഒമ്ബതു കളി പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്സിന് ഒരുജയം മാത്രമാണുള്ളത്. നാലു മത്സരങ്ങള്‍ സമനിലയായപ്പോള്‍ നാലെണ്ണത്തില്‍ തോറ്റു. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനും കാര്യമായ മെച്ചമൊന്നുമില്ല. എട്ടു മത്സരങ്ങളില്‍ രണ്ടു ജയം. രണ്ടു തോല്‍വിയും നാലു സമനിലയും. ജയിച്ചാല്‍ മതിയായിരുന്നുഹോം ഗ്രൗണ്ടിലെ ആദ്യ ജയത്തിനു പിന്നാലെ തോല്‍വിയും സമനിലയും മാത്രം ഏറ്റുവാങ്ങി […]
കോണ്‍ഗ്രസ് രാജ്യത്തുള്ള കാലത്തോളം പൗരത്വ നിയമ ഭേദഗതി നടപ്പാക്കാന്‍ അനുവദിക്കില്ല; പി ചിദംബരം
കോണ്‍ഗ്രസ് രാജ്യത്തുള്ള കാലത്തോളം പൗരത്വ നിയമ ഭേദഗതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. രാജ്ഭവനിലേക്ക് കോണ്‍ഗ്രസ് നടത്തിയ മഹാറാലിയെ അഭിസംബോധന ചെയ്യവെയാണ് ചിദംബരം ഇക്കാര്യം പറഞ്ഞത്. പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കുകയും ദേശീയ പൗരത്വ രജിസ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും അവസാനിപ്പിക്കുകയും ചെയ്യണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യമെന്ന് ചിദംബരം പറഞ്ഞു. ആവശ്യം അംഗീകരിക്കപ്പെടുന്നതുവരെ കോണ്‍ഗ്രസ് പ്രക്ഷോഭം തുടരും. പൗരത്വ നിയമ ഭേദഗതി എല്ലാതരത്തിലും ഭരണഘടനാ വിരുദ്ധമാണ്. സുപ്രീം കോടതി നിയമ ഭേദഗതി റദ്ദാക്കുമെന്നാണ് തന്റെ […]
‘മാമാങ്ക’ത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
മമ്മൂട്ടി നായകനായി തിയറ്ററുകളിലെത്തിയ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. വള്ളുവനാടിന്റെ ചരിത്രം പറയുന്ന ചിത്രമാണ് ‘മാമാങ്കം’. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് മേടമാസത്തിലെ വെളുത്തവാവില്‍ നടക്കുന്ന മാമാങ്കത്തിന്റേയും ചാവേറായി പൊരുതിമരിക്കാന്‍ വിധിക്കപ്പെട്ട യോദ്ധാക്കളുടേയും കഥയാണ് ചിത്രം പറയുന്നത്. എം.പദ്മകുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍. വേണു കുന്നപ്പിള്ളി ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മനോജ് പിള്ള ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എം. ജയചന്ദ്രനാണ് ചിത്രത്തിന് സംഗീതം നല്‍കുക. ശ്യാം കൗശലാണ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങള്‍ സംവിധാനം […]












