India Kerala

ഭരണഘടനയെ പിന്‍വാതിലിലൂടെ തിരുത്താനാണ് ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പി.ചിദംബരം

ഭരണഘടനയെ പിന്‍വാതിലിലൂടെ തിരുത്താനാണ് ബി.ജെ.പി സര്‍ക്കാര‍് ശ്രമിക്കുന്നതെന്ന് മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരം. കോണ്‍ഗ്രസിന്‍റെ ദേശവ്യാപക പ്രക്ഷോഭത്തിന്‍റെ ഭാഗമായ കെ.പി.സി.സി യുടെ പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചിദംബംരം, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി എന്നിവര്‍ രക്തസാക്ഷി മണ്ഡപം മുതല്‍ രാജ്ഭവന്‍ വരെന്ന പ്രതിഷേധ മഹാറാലിക്ക് നേതൃത്വം നല്‍കി. ഇന്ത്യയെ സംരക്ഷിക്കുക, ഭരണഘടനയെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് പ്രതിഷേധാ റാലി നടത്തിയത്. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിച്ച പ്രതിഷേധ റാലിയിലുടെ നിരയില്‍ മുന്‍ […]

India Kerala

മാവേലിക്കര എസ്.എൻ.ഡി.പി യൂണിയൻ പിരിച്ചു വിട്ടു

മൈക്രോഫിനാൻസ് തട്ടിപ്പിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയതിന് പിന്നാലെ മാവേലിക്കര എസ്.എൻ.ഡി.പി യൂണിയൻ പിരിച്ച് വിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തി. കേസിൽ പ്രതിയായ സുഭാഷ് വാസു പ്രസിഡന്റായ കമ്മിറ്റിയാണ് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പിരിച്ചുവിട്ടത്. പന്തളം യൂണിയൻ പ്രസിഡന്റ് സിനിൽ മുണ്ടപ്പള്ളിക്കാണ് അഡ്മിനിസ്ട്രേറ്ററുടെ ചുമതല. മൈക്രോഫിനാൻസ് തട്ടിപ്പിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയതിനു പിന്നാലെ വെള്ളാപ്പള്ളി നടേശനും സുഭാഷ് വാസുമായി തർക്കം രൂക്ഷമായിരുന്നു.

India Kerala

കെ.എസ്.ആര്‍.ടി.സി; നടപടി സ്വീകരിക്കുമെന്ന് എ.കെ ശശീന്ദ്രന്‍

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. ശമ്പള പരിഷ്കരണത്തിനായി ത്രികക്ഷി കരാര്‍ രൂപീകരിക്കും. ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ജീവനക്കാരുടെ സമരം അവസാനിപ്പിച്ചു. ശമ്പള വിതരണം കൃത്യമാക്കുക, ശമ്പള പരിഷ്കരണം നടപ്പാക്കുക, ഡിഎ കുടിശിക അനുവദിക്കുക തുടങ്ങിയവ ഉന്നയിച്ചാണ് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ഒരു മാസമായി സമരം നടത്തിയത്. സമരം അവസാനിപ്പിക്കുന്നതിന് മന്ത്രിയുടെ ചേംബറിലാണ് യൂണിയന്‍ പ്രതിനിധികളുമായി ശശീന്ദ്രന്‍ ചര്‍ച്ച നടത്തിയത്. ശമ്പളം വിതരണം മുടങ്ങാതിരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് ചര്‍ച്ചക്ക് ശേഷം […]

India Kerala

പൗരത്വ നിയമ ഭേദഗതി; മുഖ്യമന്ത്രിയുടെ സർവ്വകക്ഷി യോഗത്തിൽ മുല്ലപ്പള്ളി പങ്കെടുക്കില്ല

പൗരത്വ നിയമ ഭേദഗതിക്കെതിരെ സമര പരിപാടികൾ ആസൂത്രണം ചെയ്യാൻ മുഖ്യമന്ത്രി വിളിച്ചു ചേർക്കുന്ന സർവ്വകക്ഷി യോഗത്തിൽ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പങ്കെടുക്കില്ല. പകരം കോണ്‍ഗ്രസ് പ്രതിനിധിയെ അയക്കുമെന്ന് മുല്ലപ്പള്ളി അറിയിച്ചു. യോഗത്തിൽ പങ്കെടുത്ത് നിലപാട് വിശദീകരിക്കുമെന്ന് ലീഗ് വ്യക്തമാക്കി. നാളെയാണ് സർവ്വകക്ഷി യോഗം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നവോത്ഥാന സംരക്ഷണ സമിതി മാതൃകയിൽ ഭരണഘടനാ സംരക്ഷണ സമിതി രൂപീകരികാനാണ് സർക്കാർ ആലോചന. എന്നാൽ എല്‍.ഡി.എഫുമായി സംയുക്ത പ്രക്ഷോഭത്തിന്റെ കാര്യത്തിൽ കെ പി സി സിയിൽ കടുത്ത […]

Sports

പരസ്യമായി വെല്ലുവിളിച്ച സരീനെ ഇടിച്ചിട്ട് മേരികോം

ആറ് തവണ ലോക ചാമ്പ്യനും ഒളിംപിക്‌സ് വെങ്കല മെഡല്‍ ജേതാവുമായ മേരി കോം ബോക്‌സിംങ് റിംങിലെ അനുഭവസമ്പത്ത് പുറത്തെടുത്തപ്പോള്‍ നിഖാത്ത് സരീന് തോല്‍വി. ലോക യൂത്ത് ചാമ്പ്യന്‍ നിഖാത്ത് സരീനെ 9-1ന് തോല്‍പിച്ചാണ് 51 കിലോഗ്രാം വിഭാഗത്തില്‍ മേരികോം ടോക്യോ ഒളിംപിക്‌സ് യോഗ്യതക്ക് മത്സരിക്കാന്‍ ഇന്ത്യയെ പ്രതിനിധീകരിക്കാനായി തെരഞ്ഞെടുക്കപ്പെട്ടത്. സെലക്ഷന്‍ ട്രയല്‍സിലെ ആദ്യ മത്സരത്തില്‍ മേരി കോം റിതു ഗ്രേവാളിനേയും സരീന്‍ ജ്യോതി ഗുലിയയേയും തോല്‍പിച്ചതോടെയാണ് ഇരുവരും തമ്മില്‍ മത്സരത്തിന് അരങ്ങൊരുങ്ങിയത്. ഇന്ത്യന്‍ വനിതാ ബോക്‌സിംങിലെ താരമായ […]

Entertainment

മഞ്ജുവിനോട് ശത്രുതയില്ല, സിനിമ ആവശ്യപ്പെട്ടാല്‍ ഒന്നിച്ചഭിനയിക്കുമെന്ന് ദിലീപ്

സിനിമ ആവശ്യപ്പെട്ടാല്‍ നടി മഞ്ജു വാര്യരുമായി ഒന്നിച്ച് അഭിനയിക്കാന്‍ തയ്യാറാണെന്ന് ദിലീപ്. അവരുമായി ഒന്നിച്ചു അഭിനയിക്കുന്നതില്‍ യാതൊരു തടസവുമില്ല. മഞ്ജുവുമായി ശത്രുതയില്ലെന്നും ദിലീപ് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഡബ്ള്യൂ.സി.സിയില്‍ ഉള്ളവരെല്ലാം തന്റെ സഹപ്രവര്‍ത്തകരാണെന്നും അവര്‍ക്കെല്ലാം നല്ലതുവരാന്‍ ആഗ്രഹിക്കുന്നുവെന്നും ദിലീപ് പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ തനിക്ക് അറിയാവുന്നതെല്ലാം ഒരിക്കല്‍ തുറന്നുപറയുമെന്നും ദിലീപ് പറഞ്ഞു. കേസ് കോടതിയില്‍ ആയതിനാല്‍ ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമയില്‍ ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്ന ലഹരി ഉപയോഗത്തെക്കുറിച്ചുള്ള ചോദ്യത്തിന് ലഹരി […]

Entertainment

മനോരോഗി പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ഷെയ്ന്‍

നിർമാതാക്കളെ മനോരോഗികൾ എന്ന്‌ വിളിച്ചതിനു നടൻ ഷെയ്ൻ നിഗം മാപ്പ് അപേക്ഷിച്ചെങ്കിലും നിർമ്മാതാക്കളുമായുള്ള തർക്കങ്ങൾ ഉടൻ പരിഹരിക്കപ്പെടില്ല എന്ന് സൂചന. മാപ്പ് പറഞ്ഞതുകൊണ്ട് മാത്രം ഷെയ്നുമായി ചർച്ച നടത്താൻ കഴിയില്ലെന്ന നിലപാടിലാണ് നിർമ്മാതാക്കളുടെ സംഘടന. നിർമാതാക്കളെ മനോരോഗികൾ എന്ന്‌ വിളിച്ചതിനു ആണ് ഷെയ്ൻ ഇന്നലെ മാപ്പ് അപേക്ഷിച്ചത്. തന്റെ പ്രസ്താവനയിൽ ആർക്കെങ്കിലും വിഷമം ഉണ്ടായെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായും മനപൂര്‍വ്വമായല്ല പരാമര്‍ശം നടത്തിയതെന്നും ഷെയ്ൻ സിനിമ സംഘടനകൾക്കയച്ചു കത്തിൽ പറയുന്നു. ഷെയ്ൻ അയച്ച കത്ത് കിട്ടിയതായി പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ […]

Football Sports

ബ്ലാസ്‌റ്റേഴ്‌സിന് ഈ കളിയെങ്കിലും ജയിക്കണം

ഐ.എസ്.എല്ലില്‍ ആദ്യ മത്സരം ജയിച്ചാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് തുടങ്ങിയത്. എന്നാല്‍, പിന്നീട് നാല് വീതം തോല്‍വിയും സമനിലയും. ഇന്ന് പത്താം അങ്കത്തിന് നോര്‍ത്ത് ഈസ്റ്റിനെതിരെ ഇറങ്ങുമ്പോള്‍ ജയം മാത്രമാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ലക്ഷ്യം. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ വൈകീട്ട് ഏഴരക്കാണ് കളി. പ്രധാന താരങ്ങളുടെ പരിക്കും മോശം ഫോമുമാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഈ സീസണില്‍ കുഴക്കുന്നത്. ടീമിന് ഇതുവരെ ഒത്തിണക്കത്തോടെ സ്ഥിരമായി കളിക്കാന്‍ സാധിക്കുന്നില്ല. ഒമ്പതുകളില്‍ നിന്നും ഒമ്പത് ഗോള്‍ അടിച്ചപ്പോള്‍ 13 ഗോള്‍ വഴങ്ങിയ […]

India National

പൗരത്വ നിയമഭേദഗതിക്കെതിരെ കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സ്ഥാപക ദിനത്തിൽ വൻ പ്രതിഷേധവുമായി കോൺഗ്രസ്. എ.ഐ.സി.സി ആസ്ഥാനത്ത് നടക്കുന്ന പരിപാടിക്ക് അധ്യക്ഷ സോണിയ ഗാന്ധി നേതൃത്വം നൽകും.അസമിലെ ഗുവാഹത്തിയിൽ രാഹുൽ ഗാന്ധിയും ഉത്തർപ്രദേശിലെ ലഖ്നൗവിൽ പ്രിയങ്ക ഗാന്ധിയും പ്രതിഷേധറാലിയെ അഭിസംബോധന ചെയ്യും. ഭരണഘടനയും രാജ്യത്തെയും സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തിയാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരായ കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം. 9.30ന് കോൺഗ്രസ് ആസ്ഥാനത്ത് സോണിയ ഗാന്ധി പതാക ഉയർത്തിയ ശേഷം ആയിരിക്കും ഡൽഹിയിലെ പ്രതിഷേധ പരിപാടികൾ ആരംഭിക്കുക. നേതാക്കൾ ഭരണഘടനയുടെ ആമുഖം വായിക്കും. […]

India Kerala

സര്‍ക്കാരിന്റെ ചില നിലപാടുകള്‍ ഏകപക്ഷീയമാണെന്ന് മുനീര്‍

ഭരണഘടനാ സംരക്ഷണ സമിതി രൂപീകരിക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തിലുള്ള യു.ഡി.എഫ് നിലപാട് സര്‍വകക്ഷി യോഗത്തില്‍ വ്യക്തമാക്കുമെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍. സര്‍ക്കാരിന്റെ ചില നിലപാടുകള്‍ ഏകപക്ഷീയമാണ്. കൂടിയാലോചന വേണമെന്നാണ് യു.ഡി.എഫിന്റെ അഭിപ്രായമെന്നും മുനീര്‍ തിരുവനന്തപുരത്ത് പറഞ്ഞു. അതേസമയം പൌരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗത്തില്‍ മുല്ലപ്പള്ളി പങ്കെടുക്കില്ല.