പൌരത്വനിയമ ഭേദഗതിയെ ജനം പിന്തുണക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പൌരത്വ ഭേദഗതി നിയമം ആരുടെയും പൌരത്വം നഷ്ടപ്പെടുത്താനല്ലെന്നും വേട്ടയാടപ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് പൌരത്വം നല്‍കാനാണെന്നും മോദി ട്വീറ്റ് ചെയ്തു. നിയമത്തെ കുറിച്ച് സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഒരു വീഡിയോയും പ്രധാനമന്ത്രി ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തെ രാജ്യം പിന്തുണയ്ക്കുന്നു എന്ന ഹാഷ് ടാഗോടെയാണ് മോദിയുടെ ട്വീറ്റ്. പൗരത്വ ഭേദഗതി നിയമത്തിന്റെ പ്രചരണം ശക്തമാക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. പൗരത്വ ഭേദഗതി മുസ്‍ലിംകള്‍ക്കെതിരായ നിയമമല്ലെന്ന് മോദി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ മണ്ണില്‍ ജനിച്ച […]
Author: Tomy Thondamkuzhy
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരിച്ച് മഞ്ജു വാര്യരും,റോഷന്‍ ആന്‍ഡ്രൂസും
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരിച്ച് ലേഡീ സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരും, സംവിധായതന്‍ റോഷന്‍ ആന്‍ഡ്രൂസും. പൗരത്വം തെളിയിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ കൈരേഖ കാണിക്കുമെന്ന് റോഷന്‍ ആന്‍ഡ്രൂസ് പരിഹസിച്ചപ്പോള്‍ ഇന്ത്യയില്‍ മതേതരത്വം നിലനില്‍ക്കണമെന്ന് മഞ്ജു വാര്യരും വ്യക്തമാക്കി. ഒരു ചാനല്‍ അഭിമുഖത്തിലാണ് ഇരുവരും ഈ കാര്യം വ്യക്തമാക്കിയത്. ഇത്രയും കാലം മതേതര ഇന്ത്യയിലാണ് ജീവിച്ചതെന്നും ഇനിയും അങ്ങനെ തന്നെയാവണമെന്നും മഞ്ജു പറഞ്ഞു. പൗരത്വ നിയമഭേദഗതി നിയമത്തിനെതിരെ പ്രതികരണവുമായി നിരവധി സിനിമാതാരങ്ങള്‍ രംഗത്തെത്തിയിരുന്നു. രാജ്യത്ത് പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം ഇപ്പോഴും ശക്തമായി […]
ഗവര്‍ണര്‍ ബിജെപി അധ്യക്ഷനാകുന്നതാണ് ഉചിതം: ടി.എന്‍ പ്രതാപന്
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെതിരേ രൂക്ഷ വിമര്‍ശനവുമായി ടി.എന്‍ പ്രതാപന് എംപി. ചരിത്ര കേണ്‍ഗ്രസ് വേദിയിലെ പ്രസംഗത്തിലൂടെ ഗവര്‍ണര്‍ പദവിയുടെ അന്തസ് ആരിഫ് മുഹമ്മദ്ഖാന് നഷ്ടപ്പെടുത്തിയെന്ന് പ്രതാപന് അഭിപ്രായപ്പെട്ടു. ഗവര്‍ണര്‍ ബിജെപി സംസ്ഥാന അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നതാണ് ഉചിതമെന്നും പ്രതാപന് പരിഹസിച്ചു. ഭരണഘടനപദവിയില്‍ ഇരിക്കുന്നയാള്‍ വിശ്വാസവും മര്യാദയും ലംഘിക്കരുത്. കരസേന മേധാവി രാഷ്ടീയം പറഞ്ഞ് നിയമം ലംഘിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ നടപടിക്കായി രാഷ്ട്രപതിക്ക് കത്തു നല്‍കിയതായും പ്രതാപന് പറഞ്ഞു. സംസ്ഥാനത്തെ ഇടതുവലതു മുന്നണികള്‍ ഗവര്‍ണര്‍ക്കെതിരേ രംഗത്തു വന്നതോടെ ബിജെപി അദ്ദേഹത്തിന് ശക്തമായ […]
പൗരത്വനിയമത്തില്‍ പ്രതിഷേധിച്ച് ബിജെപിയില്‍ നിന്ന് രാജി
പൗരത്വനിയമത്തില്‍ പ്രതിഷേധിച്ച് ബിജെപിയില്‍ നിന്ന് രാജിവച്ച് ന്യൂനപക്ഷ മോര്‍ച്ചാ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം. സയ്യിദ് താഹ ബാഫഖി തങ്ങളാണ് ബിജെപിയിയില്‍ നിന്നും രാജിവച്ചത്. മുസ്ലിം ലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റും സംസ്ഥാന പ്രസിഡന്റുമായിരുന്ന സയ്യിദ് അബ്ദു റഹിമാന്‍ ബാഫഖി തങ്ങളുടെ മകന്റെ മകനാണ് താഹ ബാഫഖി തങ്ങള്‍. ബാഫഖി തങ്ങള്‍ ട്രസ്റ്റിന്റെ ചെയര്‍മാന്‍ കൂടിയാണ്. മുസ്ലിം ലീഗ് അംഗത്വം രാജിവച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് ബിജെപിയില്‍ ചേര്‍ന്നത്. ന്യൂനപക്ഷങ്ങളെ കൂടുതല്‍ പാര്‍ട്ടിയിലേക്കെത്തിക്കും എന്ന പ്രഖ്യാപനവുമായി കോഴിക്കോട് സര്‍വകലാശാലാ മുന്‍ വൈസ് […]
അജിത് പവാര്‍ മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
അജിത് പവാര്‍ മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അജിത് പവാറിനെ കൂടതെ 35 മന്ത്രിമാരാണ് ഇന്ന് അധികാരമേല്‍ക്കുന്നത്. ആദിത്യ താക്കറെയും മന്ത്രി സഭയില്‍ എത്തുമെന്ന് സൂചനയുണ്ട്.നവംബര്‍ 28 ന് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാടി സര്‍ക്കാര്‍ അധികാരമേറ്റ് 32 ദിവസത്തിനു ശേഷമാണ് മന്ത്രിസഭ വികസിപ്പിക്കുന്നത്.മഹാരാഷ്ട്രയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടന്ന ശേഷം രണ്ടാം തവണയാണ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയാകുന്നത്.
മലയാളത്തിന് തല്‍ക്കാലം വിട; പേര്‍ളി മാണി ബോളിവുഡിലേക്ക്
അവതാരകയും നടിയുമായ പേര്‍ളി മാണി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. താരം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ആദ്യ ബോളിവുഡ് ചിത്രമായ ലുഡോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പേളി ആരാധകര്‍ക്കായി പങ്കുവച്ചു. ചിത്രം 2020 ഏപ്രിൽ 24നു റിലീസാകുമെന്നും കുറിച്ചിട്ടുണ്ട്. പോസ്റ്ററിൽ ഏത് അക്ഷരത്തിലാണ് താൻ ഭാഗമായിട്ടുള്ളതെന്നും തന്റെ നിറം എന്താണെന്നും ആരാധകർക്ക് പറയാനാവുമോ എന്നും പേർളി ചോദിക്കുന്നു. പ്രശസ്ത സംവിധായകനായ അനുരാഗ് ബസു അണിയിച്ചൊരുക്കുന്ന ലുഡോയിൽ അഭിഷേക് ബച്ചൻ, രാജ്‌കുമാർ റാവു, ആദിത്യ റോയ് കപൂർ, ഫാതിമ […]
അമിതാബ് ബച്ചന്‍ രാഷ്ട്രപതിയില്‍ നിന്നും ഫാല്‍ക്കെ അവാര്‍ഡ് ഏറ്റു വാങ്ങി
ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് അമിതാഭ് ബച്ചന്‍ ഏറ്റു വാങ്ങി. രാഷ്‌ട്രപതി ഭവനില്‍ ഞായറാഴ്ച വൈകുന്നേരം നടന്ന പ്രത്യേക ചടങ്ങിലായിരുന്നു അമ്ബതാമത്തെഅമ്ബതാമത്തെ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് അമിതാഭ് ബച്ചന് സമ്മാനിച്ചത്. സുവര്‍ണ കമലവും 10 ലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം. ചടങ്ങില്‍ ഭാര്യ ജയ ബച്ചനും മകന്‍ അഭിഷേക് ബച്ചനും നടനോടൊപ്പം ഉണ്ടായിരുന്നു. ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ഈ വര്‍ഷത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങ് ഒഴിവാക്കിയ […]
അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും
എന്‍.സി.പി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ആഭ്യന്തര വകുപ്പായിരിക്കും അജിത് പവാറിന് ലഭിക്കുകയെന്നാണ് സൂചന. കോണ്‍ഗ്രസില്‍ നിന്ന് പത്ത് പേരായിരിക്കും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുക. ക്യാബിനറ്റ് മന്ത്രിമാരുള്‍പ്പെടെ 36 പേര്‍ ഇന്ന് ചുമതലയേല്‍ക്കും. മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ ക്യാബിനറ്റ് മന്ത്രിയായി ചുമതലയേല്‍ക്കും. തിരഞ്ഞെടുപ്പിന് ശേഷം രണ്ടാം തവണയാണ് അജിത് പവാര്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ നിയമസഭ മന്ദിരത്തില്‍ പൂര്‍ത്തിയായി.
ഷെയിന്‍ നിഗം വിവാദത്തില്‍ അമ്മ ഇടപെടുന്നു
ഷെയിന്‍ നിഗം വിവാദത്തില്‍ അമ്മ ഇടപെടുന്നു. ജനുവരി ഒമ്പതിന് ചേരുന്ന അമ്മയുടെ എക്സ്ക്യൂട്ടിവ് യോഗത്തില്‍ ഷെയിന്‍ വിഷയം ചര്‍ച്ച ചെയ്യും. യോഗത്തിലേക്ക് ഷെയിനിനെ വിളിപ്പിക്കും. വിവാദങ്ങളില്‍ ഷെയിനിന്റെ വിശദീകരണം തേടാനും തീരുമാനം. ഇതിന് ശേഷമായിരിക്കും നിര്‍മാതാക്കളുടെ സംഘടനാ പ്രതിനിധികളുമായി അമ്മ ഭാരവാഹികള്‍ ചര്‍ച്ച ചെയ്ത് പ്രശ്നത്തിന് പരിഹാരം തേടുക. വിവാദമായ മനോരോഗി പരാമര്‍ശത്തില്‍ കഴിഞ്ഞ ദിവസം ഷെയിന്‍ മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ ഷെയിനുമായി ഇനി ചര്‍ച്ചക്കില്ലെന്നാണ് നിര്‍മാതാക്കളുടെ നിലപാട്. അതുകൊണ്ട് തന്നെ അമ്മയുടെ ഇടപെടല്‍ മാത്രമാണ് ഷെയിന്‍ […]
ധോണി ഇനി കളിക്കുമോ? ബി.സി.സി.ഐ പ്രസിഡന്‍റ് പറയുന്നതിങ്ങനെ
മുന്‍ നായകന്‍ എം.എസ് ധോണിയെ പുകഴ്ത്തി ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. എന്നാല്‍, ഇന്ത്യന്‍ ടീമിലേക്കുള്ള ധോണിയുടെ തിരിച്ചുവരവിനെക്കുറിച്ചുള്ള ചോദ്യത്തിന് കൃത്യമായ മറുപടി ഗാംഗുലിയില്‍ നിന്നും ലഭിച്ചില്ല. നായകന്‍ വിരാട് കോലിയുമായും സെലക്ടര്‍മാരുമായും ഭാവികാര്യങ്ങള്‍ ധോണി ചര്‍ച്ചചെയ്തിട്ടുണ്ടെന്നാണ് താന്‍ കരുതുന്നതെന്ന് ഗാംഗുലി പറഞ്ഞു. അതിനപ്പുറം ഇക്കാര്യം ഒരു ചര്‍ച്ചയാക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ധോണി ഇന്ത്യന്‍ ക്രിക്കറ്റിലെ യഥാര്‍ഥ ചാമ്പ്യനാണ്. മറ്റൊരു ധോണിയെ സമീപഭാവിയിലൊന്നും ഇന്ത്യക്ക് കിട്ടാനും പോകുന്നില്ല. ഇനി കളിക്കണോ വേണ്ടയോ തുടങ്ങിയ […]











