പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ച പ്രധാനമന്ത്രി പാക്കിസ്ഥാനെതിരെ കടുത്ത വിമര്‍ശനമാണ് നടത്തിയത്.പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ പരാമര്‍ശിച്ച് കോണ്‍ഗ്രസ്സും സഖ്യകക്ഷികളും അഭയാര്‍ഥികള്‍ക്കെതിരെ റാലികള്‍ നടത്തുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.കര്‍ണാടകയിലെ തുമകുരുവില്‍ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രധാനമന്ത്രി നടത്തിയത്. കോണ്‍ഗ്രസ്സും സഖ്യകക്ഷികളും പാക്കിസ്ഥാനെതിരെ സംസാരിക്കുന്നില്ലെന്നും പാക്കിസ്ഥാനില്‍ പീഡനത്തിന് ഇരയായവര്‍ക്ക് ഇന്ത്യയിലേക്ക് വരേണ്ടി വന്നെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.ഇന്ത്യന്‍ പാര്‍ലമെന്റില്‍ സമരം ചെയ്യുന്നവര്‍ അന്താരാഷ്ട്ര തലത്തില്‍ പാകിസ്ഥാന്‍റെ ചെയ്തികള്‍ പുറത്ത് കൊണ്ട് വരണം.അതാണ് ഇന്നത്തെ കാലത്തിന്‍റെ ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.പ്രതിഷേധിക്കണമെങ്കില്‍ കഴിഞ്ഞ […]
Author: Tomy Thondamkuzhy
കെ.എസ്.ആര്‍.ടി.സി.ക്കും ഹാപ്പി ന്യൂ ഇയര്‍; ഡിസംബര്‍ വരുമാനം 213 കോടി കടന്നു
നഷ്ടത്തിലാണെങ്കിലും കെ.എസ്.ആര്‍.ടി.സി. ന്യൂ ഇയറിലേക്ക് ഓടിയത് ‘ഹാപ്പി’ ആയിട്ടാണ്. ഡിസംബറില്‍ മാത്രം വരുമാനം 213 കോടി രൂപയിലെത്തി. 2018 ഡിസംബറില്‍ 198 കോടിയായിരുന്നു വരുമാനം. അപൂര്‍വമായാണ് വരുമാനം 200 കോടി കടക്കാറുള്ളത്. കഴിഞ്ഞ മേയില്‍ ഇത് 200.91 കോടി രൂപയിലെത്തിയിരുന്നു. എന്നാല്‍, റൂട്ട് പരിഷ്‌കരണത്തിന്റെ പേരില്‍ 30 ശതമാനത്തോളം സര്‍വീസുകള്‍ നടത്താതിരിക്കുമ്ബോഴാണ് ഇപ്പോള്‍ 213 കോടി രൂപയെന്ന നേട്ടത്തിലേക്കെത്തിയത്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വരുമാനമാണ് ഡിസംബറിലേത്. ഇതോടെ 2019-ലെ വരുമാനം 2,272 കോടി രൂപയിലെത്തി. ശബരിമല […]
ലോക കേരള സഭയെ അഭിനന്ദിച്ച രാഹുല്‍ ഗാന്ധിയുടെ പ്രതികരണത്തില്‍ അസ്വഭാവികതയില്ല
ലോക കേരള സഭയെ സംബന്ധിച്ച് രാഹുല്‍ ഗാന്ധിയുടെ പ്രതികരണത്തില്‍ അസ്വഭാവികതയില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. രാഹുല്‍ ഗന്ധിയുടെ ഉദ്ദേശ്യ ശുദ്ധിയെ ചോദ്യം ചെയ്യേണ്ടതില്ല. മുഖ്യമന്ത്രി നല്‍കിയ കത്തിനു മറുപടിയായി പ്രവാസികളെ പ്രശംസിച്ച രാഹുല്‍ഗാന്ധിയുടെ അന്തസ്സാര്‍ന്ന നടപടിയെ മുഖ്യമന്ത്രി രാഷ്ട്രീയ ഗൂഢലക്ഷ്യത്തിന് ഉപയോഗിച്ചത് ശരിയായില്ല. മുഖ്യമന്ത്രിയുടെ നടപടി വിലകുറഞ്ഞതും തരംതാണതുമാണ്. രാഹുല്‍ഗാന്ധിക്ക് ആവേശകരമായ സ്വീകരണമാണ് മലയാളികളായ പ്രവാസികള്‍ ഗള്‍ഫില്‍ നല്‍കിയത്. ആ അനുഭവത്തിന്റെ പശ്ചാത്തലത്തിലായിരിക്കും രാഹുല്‍ ഗാന്ധി ലോക കേരളസഭയോട് പ്രതികരിച്ചത്. വരികള്‍ക്കിടയിലൂടെ വായിച്ച് വിവാദങ്ങള്‍ സൃഷ്ടിക്കേണ്ട […]
പാകിസ്താനില്‍ നിന്ന് വന്ന അഭയാര്‍ഥികള്‍ക്കെതിരെയാണ് കോണ്‍ഗ്രസിന്‍റെ റാലി: മോദി
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്താനില്‍ നിന്ന് വന്ന അഭയാര്‍ഥികള്‍ക്കെതിരെയാണ് കോണ്‍ഗ്രസ് റാലി നടത്തുന്നത്. മതപീഡനത്തിന് വിധേയമായതുകൊണ്ടാണ് പാകിസ്താനിലെ ന്യൂനപക്ഷം അഭയാര്‍ഥികളായി ഇങ്ങോട്ടുവരുന്നത്. പാകിസ്താനെ അന്താരാഷ്ട്ര തലത്തില്‍ തുറന്നുകാണിക്കണമെന്നും മോദി കര്‍ണാടകയില്‍ പറഞ്ഞു. പാകിസ്താനിലെ ന്യൂനപക്ഷമായ ഹിന്ദു, സിഖ്, ജൈന, ക്രിസ്ത്യന്‍ മത വിശ്വാസികള്‍ക്കെതിരായ അതിക്രമം വര്‍ധിക്കുകയാണ്. പക്ഷേ കോണ്‍ഗ്രസും സഖ്യ കക്ഷികളും പാകിസ്താനെതിരെ ഒന്നും പറയില്ല. മതത്തിന്‍റെ പേരിലുള്ള അതിക്രമം തടയാനും സ്ത്രീകളെ ലൈംഗികാതിക്രമങ്ങളില്‍ നിന്നും രക്ഷിക്കാനുമുള്ള […]
മൂന്ന് കഥാപാത്രങ്ങള്‍, മൂന്ന് കാലം.. അജയന്റെ രണ്ടാം മോഷണവുമായി ടൊവിനോ
പുതുവത്സര ദിനത്തില്‍ പുതിയ ചിത്രം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്. അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തില്‍ ട്രിപ്പിള്‍ റോളിലാണ് ടൊവിനോ എത്തുക. ചിത്രത്തിന്‍റെ പോസ്റ്ററും ടൊവിനോ പുറത്തുവിട്ടു. ജിതിന്‍ ലാലാണ് ചിത്രം സംവിധാനം ചെയ്യുക. മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. ഇതില്‍ ട്രിപ്പിള്‍ റോളിലാണ് ടൊവിനോ എത്തുക. വടക്കന്‍ കേരളത്തിലായിരിക്കും ചിത്രീകരണം. തന്‍റെ കരിയറിലെ നാഴികക്കല്ലാകാന്‍ പോകുന്ന ചിത്രമാണിതെന്ന് ടൊവിനോ ഫേസ് ബുക്കില്‍ കുറിച്ചു. എന്ന് നിന്‍റെ മൊയ്തീന്‍, കുഞ്ഞിരാമായണം, ഗോദ, […]
60കാരനായി ഞെട്ടിപ്പിക്കുന്ന ലുക്കില്‍ ദിലീപ്
ഒരുമിച്ച് മിമിക്രി കളിച്ച് പിന്നീട് സിനിമയിലേക്ക് വന്നവരാണ് ദിലീപും നാദിര്‍ഷയും. ഉറ്റ സുഹൃത്തുക്കളും കൂടിയാണ് ഇരുവരും. നാദിര്‍ഷാ സംവിധായകന്റെ കുപ്പായമണിഞ്ഞപ്പോള്‍ മുതല്‍ ഒരു ദിലീപ് ചിത്രം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ആരാധകര്‍. ഇപ്പോള്‍ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഇരുവരും ഒരുമിക്കുകയാണ്. കേശു ഈ വീടിന്റെ നാഥൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു ഫാമിലി എന്റര്‍ടെയിനറായിരിക്കും. ചിത്രത്തിന്റെ സംഗീതവും നാദിര്‍ഷാ തന്നെയാണ് ഒരുക്കുന്നത്. അടുത്ത വര്‍ഷത്തെ വിഷുവിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തിക്കാനാണ് തീരുമാനം. 60 വയസുകാരനായിട്ടാണ് ചിത്രത്തില്‍ ദിലീപ് എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് […]
അയല്‍രാജ്യങ്ങള്‍ക്ക് പുതുവത്സര ആശംസകള്‍ നേര്‍ന്ന് നരേന്ദ്രമോഡി
അയല്‍രാജ്യങ്ങള്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി. പാകിസ്താന്‍ ഒഴികെയുള്ള രാജ്യങ്ങള്‍ക്കാണ് പ്രധാനമന്ത്രി ആശംസ നേര്‍ന്നത്. ഫോണിലൂടെയാണ് പ്രധാനമന്ത്രി ആശംസ നേര്‍ന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയുടെ ‘നൈബര്‍ഹുഡ് ഫസ്റ്റ്’ അയല്‍രാജ്യ നയത്തിന്റെ പട്ടികയിലുള്ള രാജ്യങ്ങള്‍ക്കാണ് ആശംസ നേര്‍ന്നത്. ഈ പട്ടികയില്‍ ചൈന ഇല്ല. പുതുവര്‍ഷത്തില്‍ അഭിവൃദ്ധിയും സന്തോഷവും സമാധാനവുമുണ്ടാകട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. എന്നാല്‍ പാകിസ്താന്‍ പ്രധാനമന്ത്രിയുടെ ആശംസ ഇന്ത്യക്കും ലഭിച്ചിട്ടില്ല. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, നേപ്പാള്‍ പ്രധാനമന്ത്രി കെ പി ഒലി, […]
വിദേശത്തുള്ള ഇന്ത്യക്കാര്‍ ബീഫ് കഴിക്കുന്നത് ആശങ്കപ്പെടുത്തുന്നു: കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്
വിവാദ പ്രസ്താവനയുമായി വീണ്ടും കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്. വിദേശത്തുള്ള ഇന്ത്യക്കാര്‍ ബീഫ് കഴിക്കുന്നത് ആശങ്കപ്പെടുത്തുന്നുവെന്നാണ് അദ്ദേഹത്തിന്റെ പുതിയ പ്രസ്താവന. ബെഗുസുരായിയില്‍ നടന്ന ചടങ്ങിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ഭഗവത് ഗീത സ്‌കൂളുകളില്‍ പഠിപ്പിക്കണം. ഇന്ന് മതം സജീവമാണ്. അതിനാല്‍ തന്നെ ജനാധിപത്യവും സജീവമാണ്. വിദേശത്ത് താമസിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ബീഫ് കഴിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇത് ആശങ്കപ്പെടുത്തുന്നുവെന്ന് ഗിരിരാജ് സിങ് പറഞ്ഞു. നമ്മുടെ കുട്ടികളെ മതപഠന ക്ലാസുകളിലേക്ക് അയക്കണം. അവര്‍ ഇപ്പോള്‍ ഐഐടികളിലൂടെയാണ് കടന്ന് പോകുന്നത്. എഞ്ചീനിയര്‍ ആയി […]
എയര്‍ ഇന്ത്യ വില്‍പ്പന ഇനി വൈകില്ല; നടപടി വേഗത്തിലാക്കി കേന്ദ്രം
പ്രതിദിനം കോടികള്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ഇന്ത്യയെ വില്‍ക്കുന്ന നടപടികള്‍ വേഗത്തിലാക്കി കേന്ദ്ര സര്‍ക്കാര്‍. എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വാങ്ങാന്‍ താത്പര്യമുള്ളവരില്‍ നിന്ന് സര്‍ക്കാര്‍ ജൂണോടെ താത്പര്യപത്രം ക്ഷണിക്കുമെന്നാണ് വിവരം. എയര്‍ഇന്ത്യ സ്വകാര്യവത്കരണ നടപടികള്‍ ഫലം കാണാത്ത പശ്ചാത്തലത്തിലാണ് വില്‍പ്പനയ്ക്കുള്ള നടപടി. പ്രതിദിനം 26 കോടി രൂപ നഷ്ടത്തിലാണ് എയര്‍ ഇന്ത്യ പ്രവര്‍ത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം എയര്‍ ഇന്ത്യയെ വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ച് ഇന്‍ഗിഡോ, ഇത്തിഹാദ് എയര്‍വേസ് എന്നീ വമ്ബന്‍ വിമാനക്കമ്ബനികള്‍ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി വിമാനക്കമ്ബനികള്‍ […]
പുതിയ കുടിയേറ്റ നയം കൊണ്ടുവരും; ലോക കേരള സഭ നിയമമാക്കുമെന്ന് മുഖ്യമന്ത്രി
ലോക കേരള സഭയുടെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക കേരളസഭ നിയമം യാഥാർത്ഥ്യമാക്കുക എന്നതാണ് സഭയുടെ രണ്ടാം സമ്മേളനത്തിന്റെ പ്രധാന അജണ്ടയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക കേരള സഭ ആരംഭ ശൂരത്വമായിരുന്നില്ല. ലോക കേരള സഭയുടെ രണ്ടാം ദിനത്തെ പരിപാടികൾ നിയമസഭാ മന്ദിരത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഒന്നാം ലോക കേരള സഭക്ക് ശേഷം കേരളം ഓഖിയും പ്രളയവും പോലെയുള്ള ദുരന്തങ്ങളെയാണ് നേരിട്ടത്. അതിനെ അതിജീവിക്കുന്നതിൽ കേരളത്തിന് സഹായവുമായി പ്രവാസികൾ പല അർഥത്തിലും മുൻപന്തിയിലുണ്ടായിരുന്നു. […]












