ലോക കേരളസഭ ഭൂലോക തട്ടിപ്പാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. പാര്‍ട്ടിക്ക് പണം നല്‍കുന്നവരെ വിളിച്ച് വിരുന്ന് കൊടുക്കുന്ന പരിപാടിയായി മാറി. സി.എ.എക്കെതിരെ പ്രമേയം പാസാക്കിയ സര്‍ക്കാരിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്നും വി.മുരളീധരന്‍ ഡല്‍ഹിയില്‍ പറഞ്ഞു. പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ലോക കേരള സഭ പരാജയമാണെന്നാരോപിച്ചാണ് യു.ഡി.എഫും പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. പ്രവാസി മലയാളികളുടെ പൊതുവേദിയായ ലോക കേരള സഭയുടെ രണ്ടാം സമ്മേളനം നാളെയാണ് സമാപിക്കുന്നത്. ഇന്ത്യയടക്കം 47 രാജ്യങ്ങളിൽ നിന്നുളള പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
Author: Tomy Thondamkuzhy
2008 ലോകകപ്പിനെക്കുറിച്ച് ഓര്‍ക്കുമ്പോഴും കോലിക്ക് പറയാനുള്ളത് വില്യംസണെക്കുറിച്ച്
2008ലെ ഐ.സി.സി. അണ്ടര്‍ 19 ലോകകപ്പാണ് കോലിയെ ആദ്യമായി സൂപ്പര്‍താരമാക്കിയത്. ഇന്ത്യക്കുവേണ്ടി കോലിയും കൂട്ടരും അണ്ടര്‍ 19 ലോകകപ്പ് നേടിക്കൊടുക്കുകയും ചെയ്തു. ലോകകിരീടം നേടിയപ്പോഴും സെമിയില്‍ ഇന്ത്യ തോല്‍പിച്ച ന്യൂസിലന്റിന്റെ ഒരു കളിക്കാരനെക്കുറിച്ചാണ് കോലിക്ക് പറയാനേറെയുള്ളത്. ഇപ്പോഴത്തെ കിവീസ് ക്യാപ്റ്റനായ കെയ്ന്‍ വില്യംസണെക്കുറിച്ച്. സെമിഫൈനലില്‍ ന്യൂസിലന്റിനെ തോല്‍പിച്ചാണ് ഇന്ത്യ ഫൈനലിന് യോഗ്യത നേടിയത്. ഇന്ത്യ, ന്യൂസിലന്റ് ടീമുകളില്‍ അന്ന് കളിച്ച കൗമാരക്കാരില്‍ പലരും ഇന്നും അന്താരാഷ്ട്ര ക്രിക്കറ്റില്‍ സജീവമാണ്. കോലിക്കും വില്യംസണും പുറമേ രവീന്ദ്ര ജഡേജ, ട്രന്റ് […]
പാചകവാതക വില വര്‍ധിച്ചു
പാചകവാതക വിലയില്‍ വര്‍ധനവ്. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന് 19.50 രൂപയും വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 28 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ 685 രൂപയായിരുന്ന സബ്‌സിഡിയുള്ള ഗാര്‍ഹിക സിലിണ്ടറിന് 704.50 രൂപയായി. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 1,213 രൂപയാണ് വില. നിലവില്‍ 14.2 കിലോഗ്രാം വീതമുള്ള 12 സിലിണ്ടറുകള്‍ക്കാണ് ഒരുവര്‍ഷം സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നത്. അധിക സിലിണ്ടര്‍ ആവശ്യമുള്ളവര്‍ പൊതുവിപണിയില്‍ നിന്ന് വാങ്ങണം. അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റമാണ് ആഭ്യന്തരവിപണിയില്‍ വില വര്‍ധിക്കാന്‍ കാരണമായതെന്നാണ് വിശദീകരണം.
ഫോണ്‍ നഷ്ടപ്പെട്ടുപോയോ? പേടിക്കേണ്ട,ബ്ലോക്ക് ചെയ്യാന്‍ ഇനി സര്‍ക്കാര്‍ വെബ്സൈറ്റ് ലഭ്യം
ഫോണ്‍ നഷ്ടപ്പെട്ടുപോയാല്‍ ഇനി പേടിക്കേണ്ട ബ്ലോക്ക് ചെയ്യാന്‍ ഇപ്പോള്‍ സര്‍ക്കാര്‍ വെബ്സൈറ്റ് ലഭ്യമാണ്. നഷ്ടപ്പെട്ടുപോയാല്‍ ഫോണ്‍ മറ്റാര്‍ക്കും ഉപയോഗപ്പെടുത്താന്‍ കഴിയാത്തവിധം ബ്ലോക്ക് ചെയ്യാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ വെബ്സൈറ്റ് ലഭ്യമാക്കിയിരിക്കുന്നത്. 2019 സെപ്റ്റംബറില്‍ മുംബൈയില്‍ തുടക്കമിട്ട സെന്‍ട്രല്‍ എക്യുപ്മെന്റ് ഐഡന്റിറ്റി രജിസ്റ്റര്‍ (സിഇഐആര്‍) ഇപ്പോള്‍ ഡല്‍ഹിയിലും ലഭ്യമാക്കിയിരിക്കുകയാണ്. ഇനി മൊബൈല്‍ഫോണ്‍ നഷ്ടപ്പെട്ടുപോയാല്‍ ഈ വെബ്സൈറ്റ് വഴി ഫോണ്‍ ബ്ലോക്ക് ചെയ്യാന്‍ സാധിക്കും. https://www.ceir.gov.in എന്ന യുആര്‍എല്‍ സന്ദര്‍ശിച്ചാല്‍ മതി. ഫോണുകളുടെ ഐഎംഇഐ നമ്ബര്‍ ഉപയോഗിച്ചാണ് ഇത് ട്രാക്ക് ചെയ്യുന്നത്. ഈ […]
ചെറുതുരുത്തിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു
തൃശൂര്‍ ചെറുതുരുത്തിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. മുട്ടിക്കുളങ്ങര ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് ചിത്രയെയാണ് ഭര്‍ത്താവ് മോഹനനന്‍ കൊലപ്പെടുത്തിയത്. രണ്ട് വര്‍ഷമായി മോഹനനും ചിത്രയും അകന്ന് കഴിയുകയായിരുന്നു.
പ്രതിപക്ഷം വിട്ടുനില്‍ക്കുമ്പോള്‍ ലോക കേരള സഭയെ അഭിനന്ദിച്ച് രാഹുലിന്റെ കത്ത്
ലോക കേരള സഭയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധിയുടെ കത്ത്. രാഹുലിന്റെ കത്ത് മുഖ്യമന്ത്രി ട്വിറ്ററില്‍ പങ്കുവെച്ചു. രാഹുലിന് മുഖ്യമന്ത്രി നന്ദി അറിയിച്ചു. പ്രതിപക്ഷം ലോക കേരള സഭയില്‍ നിന്ന് വിട്ടു നില്‍ക്കുമ്പോഴാണ് രാഹുലിന്റെ കത്ത്. പ്രവാസി മലയാളികളുടെ പൊതുവേദിയായ ലോക കേരള സഭയുടെ രണ്ടാം സമ്മേളനം നാളെയാണ് സമാപിക്കുന്നത്. ഇന്ത്യയടക്കം 47 രാജ്യങ്ങളിൽ നിന്നുളള പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ലോക കേരള സഭ പരാജയമാണെന്നാരോപിച്ചാണ് യു.ഡി.എഫ് പരിപാടി ബഹിഷ്ക്കരിച്ചിരിക്കുന്നത്.
എറണാകുളത്ത് കുടിവെള്ള ടാങ്കർ ഉടമകൾ നടത്തി വന്ന സമരം പിൻവലിച്ചു
എറണാകുളത്ത് കുടിവെള്ള ടാങ്കർ ഉടമകൾ നടത്തി വന്ന സമരം പിൻവലിച്ചു. കലക്ടറുമായി നടത്തി വന്ന ചർച്ചയിലാണ് തീരുമാനം. എന്നാൽ കുടിവെള്ള വിതരണത്തിന്റെ കാര്യത്തില്‍ ചർച്ചയിൽ ധാരണ ആയില്ല. നിലവിൽ കുടിവെള്ളമായി വിതരണം ചെയുന്ന വെള്ളം കെട്ടിട അവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കണം എന്നാണ് കലക്ടറുടെ നിർദേശം. കെട്ടിട ആവശ്യത്തിനുള്ള വെള്ളം എന്ന് ടാങ്കറിനു പുറത്ത് രേഖപ്പെടുത്തണം. ഈ നിർദേശങ്ങൾ ടാങ്കർ ഉടമകൾ അംഗീകരിച്ചു. ടാങ്കറുകൾ നിറം മാറ്റം വരുത്താൻ 20 ദിവസം സമയം നൽകി. എന്നാൽ കുടിവെള്ളം വിതരണം […]
മരട് പ്രദേശവാസികളുടെ നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക്
ജനങ്ങളുടെ ആശങ്കയകറ്റാതെ മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനെതിരെ പരിസരവാസികൾ നടത്തുന്ന നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക്. സമരസമിതി അംഗങ്ങളുമായി മന്ത്രി എ.സി മൊയ്തീന്‍ ഇന്ന് ചര്‍ച്ച നടത്തും. ഇൻഷുറൻസിന്റെ കാര്യത്തില്‍ വ്യക്തത വരുത്തി ആശങ്ക പരിഹരിക്കുന്നത് വരെ സമരം തുടരാനാണ് പ്രദേശവാസികളുടെ തീരുമാനം. മരടിലെ ഫ്ലാറ്റുകൾക്ക് സമീപത്തുള്ളവരുടെ വീടുകൾക്കും സ്വത്തിനും മതിയായ സംരക്ഷണം ഉറപ്പാക്കുന്നതിൽ ഇപ്പോഴും അവ്യക്തത തുടരുന്നതിൽ പ്രതിഷേധിച്ചാണ് പുതുവത്സരദിനത്തിൽ തന്നെ അനിശ്ചിതകാല നിരാഹാര സമരം ആരഭിച്ചത്. ഫ്ലാറ്റുകളുടെ ചുമരുകൾ നീക്കി തുടങ്ങിയപ്പോൾ തന്നെ സമീപത്തെ വീടുകളിൽ […]
രാഷ്ട്രപതി ശബരിമല സന്ദർശനം ഒഴിവാക്കി
രാഷ്ട്രപതി രാംനാഥ് കോവിന്ദ് ശബരിമല സന്ദർശനം ഒഴിവാക്കി. രാഷ്ട്രപതി ഭവനിൽ നിന്ന് സർക്കാരിന് ലഭിച്ച യാത്രാപരിപാടിയിൽ ശബരിമല സന്ദർശനം ഉൾപ്പെടുത്തിയിട്ടില്ല. ശബരിമലയിലെ ഹെലിപാഡ് അസൗകര്യം ചൂണ്ടിക്കാട്ടി പത്തനംതിട്ട ജില്ലാ കലക്ടർ സംസ്ഥാന സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. തിങ്കളാഴ്ച രാഷ്ട്രപതി ശബരിമലയിലെത്തിയേക്കുമെന്നായിരുന്നു ആദ്യം ലഭിച്ചിരുന്ന വിവരം ഹെലിപാഡ് സൗകര്യം, സുരക്ഷാ ക്രമീകരണം എന്നിവ സംബന്ധിച്ച് രാഷ്ട്രപതിഭവൻ സംസ്ഥാന സർക്കാരിനോട് അന്വേഷണം നടത്തിയിരുന്നു. എന്നാൽ ശബരിമലയിലെ ഹെലിപാഡിന്റെ അഭാവം ജില്ലാ കളക്ടർ സംസ്ഥാന സർക്കാരിന് നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇക്കാര്യം […]
സംസ്ഥാനത്ത് റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്ക് ഇക്കൊല്ലം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്ക് ഇക്കൊല്ലം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി. ഇതടക്കം ഈ വര്‍ഷം സര്‍ക്കാര്‍ നടപ്പാക്കാന്‍ നിശ്ചയിച്ച പരിപാടികള്‍ മുഖ്യമന്ത്രി തിരുവനന്തപുരത്ത് വിശദീകരിച്ചു. പഞ്ചായത്തുകളിലടക്കം 12000 പൊതു ശുചി മുറി സ്ഥാപിക്കും. വഴിയോര വിശ്രമകേന്ദ്രങ്ങള്‍ വ്യാപകമാക്കല്‍, നഗരങ്ങളില്‍ സ്ത്രീകള്‍ക്ക് താമസിക്കാന്‍ ഇടങ്ങള്‍ എന്നിവ ഇതില്‍ പെടുന്നു. കെട്ടിക്കിടക്കുന്ന പരാതികള്‍ തീര്‍പ്പാക്കും. എല്ലാ റോഡുകളും നന്നാക്കും. വിദ്യാര്‍ഥികള്‍ക്ക് പാര്‍ട് ടൈം ജോലിക്ക് അവസരമൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു അതേസമയം, പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ സമരത്തിന് കോണ്‍ഗ്രസിലെ ഭിന്നത തടസമാണെന്ന് മുഖ്യമന്ത്രി […]












