കള്ളപ്പണം വെളുപ്പിക്കൽ സംബന്ധിച്ച കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന മുംബൈയിലെ പി.എം.എൽ.എ കോടതി, വിജയ് മല്യയുടെ സ്വത്തുക്കള്‍ ലേലം ചെയ്യാന്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കി. മല്യക്ക് വായ്പ നല്‍കിയ എസ്.ബി.ഐ അടക്കമുള്ള ബാങ്കുകള്‍ക്കാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. മല്യയുടെ പിടിച്ചെടുത്ത സ്വത്തുക്കള്‍ ലേലം ചെയ്യുന്നതില്‍ തടസമില്ലെന്ന് കോടതി വ്യക്തമാക്കി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് ഇക്കാര്യം അറിയിച്ചത്. വിധി ജനുവരി 18 വരെ സ്റ്റേ ചെയ്തിട്ടുണ്ടെന്നും ഈ സമയത്തിനുള്ളില്‍ മല്യക്ക് ബോംബെ ഹൈക്കോടതിയിൽ അപ്പീൽ നൽകാമെന്നും കോടതി അറിയിച്ചു. പിടിച്ചെടുത്ത ആസ്തികളിൽ […]
Author: Tomy Thondamkuzhy
മനുഷ്യചങ്ങലയിലേക്ക് സ്വാഗതം; തടിമിടുക്ക് കാണിക്കാനുള്ള നേരമല്ല ഇതെന്നും മുഖ്യമന്ത്രി
പൗരത്വ നിയമഭേദഗതിക്കെതിരായ മനുഷ്യചങ്ങലയിലേക്ക് യു.ഡി.എഫിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. യോജിച്ച് നില്‍ക്കേണ്ട സമയങ്ങളില്‍ തടിമിടുക്ക് കാണിക്കുകയല്ല വേണ്ടതെന്ന് പിണറായി വിജയന്‍ പറഞ്ഞു. പൗരത്വ നിയമവുമായി ബന്ധപ്പെട്ട ഗവര്‍ണ്ണര്‍ക്ക് അദ്ദേഹത്തിന്‍റേതായ അഭിപ്രായങ്ങള്‍ ഉണ്ടാകും. തനിക്കെതിരെ രാജ്യസഭയില്‍ അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നമിത പ്രമോദ് നായികയായി എത്തുന്ന അല്‍ മല്ലു ജനുവരി 10 ന് തിയേറ്ററുകളില്‍
ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രം അല്‍ മല്ലു ജനുവരി 10 ന് തിയേറ്ററുകളില്‍ എത്തും. ചിത്രത്തില്‍ നായികയായി എത്തുന്നത് നമിത പ്രമോദാണ്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിനു മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. നാടും വീടും ഉപേക്ഷിച്ച്, സ്വപ്നങ്ങളെല്ലാം കെട്ടിപ്പടുക്കാന്‍ അന്യനാട്ടില്‍ പോയി ജോലി ചെയ്യുന്ന ഒരു പെണ്‍കുട്ടിയുടെ മാനസിക പ്രയാസങ്ങളും അവള്‍ നേരിടുന്ന വെല്ലുവിളികളുമാണ് ചിത്രത്തില്‍ പറയുന്നത്. സിദ്ധിഖ്, ലാല്‍, മിയ, പ്രേം പ്രകാശ്, ഫാരിസ്, മിഥുന്‍ രമേശ്,ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സോഹന്‍ സീനുലാല്‍, ഷീലു ഏബ്രഹാം, […]
പ്രതിരോധ മേധാവി ആയി ജനറല്‍ ബിപിന്‍ റാവത്ത് ചുമതലയേറ്റു
രാജ്യത്തെ ആദ്യത്തെ പ്രതിരോധ മേധാവി ആയി ജനറല്‍ ബിപിന്‍ റാവത്ത് ബുധനാഴ്ച ചുമതലയേറ്റു. ചുമതലയേല്‍ക്കുന്നതിനുമുമ്ബ് ജനറല്‍ റാവത്ത് ഗാര്‍ഡ് ഒാഫ് ഹോണര്‍ സ്വീകരിച്ചു. ദേശീയ യുദ്ധസ്മാരകത്തിലെത്തി അദ്ദേഹം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. മൂന്ന് സേനാ വിഭാഗങ്ങളെയും ഏകീകൃതമായി പ്രവര്‍ത്തിക്കുന്നതിന് ഞങ്ങള്‍ ഒരു സംഘമായി പ്രവര്‍ത്തിക്കും- ജനറല്‍ റാവത്ത് ചുമതലയേറ്റ ശേഷം പറഞ്ഞു. ‘ഞങ്ങള്‍ രാഷ്ട്രീയത്തില്‍ നിന്ന് വളരെ അകലെയാണ്. അധികാരത്തിലിരിക്കുന്ന സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ഞങ്ങള്‍ പ്രവര്‍ത്തിക്കണം-സായുധ സേനയെ രാഷ്ട്രീയവല്‍ക്കരിക്കുന്നുവെന്ന ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ജനറല്‍ റാവത്ത് പറഞ്ഞു.പ്രതിരോധമന്ത്രിയുടെ പ്രധാന സൈനിക […]
‘’എല്‍.പി.ജി, റെയില്‍ നിരക്ക് വര്‍ധന ജനങ്ങള്‍ക്കുള്ള മോദിയുടെ പുതുവത്സര സമ്മാനം’’
പുതുവത്സരദിനത്തില്‍ തന്നെ രാജ്യത്തെ സാധാരണക്കാരുടെ മേല്‍ ഇടിത്തീയായി എത്തിയ എല്‍.പി.ജി, റെയില്‍വെ ടിക്കറ്റ് നിരക്ക് വര്‍ധനയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ”മോദി സർക്കാർ പുതുവർഷം ആരംഭിക്കുന്നു. റെയിൽവെ യാത്രാ ടിക്കറ്റ് നിരക്ക് വർധനവിന് ശേഷം ജനങ്ങള്‍ക്ക് നേരെയുള്ള മറ്റൊരു ആക്രമണം കൂടി ഉണ്ടായിരിക്കുന്നു. രൂക്ഷമായ തൊഴിലില്ലായ്മ, ഭക്ഷ്യവിലക്കയറ്റം, ഗ്രാമീണ മേഖലയിലെ വേതന വ്യവസ്ഥയിലുണ്ടായ റെക്കോർഡ് ഇടിവ് എന്നിവയുടെ പശ്ചാത്തലത്തിലാണ് ഇതെല്ലാം.” യെച്ചൂരി ട്വീറ്റ് ചെയ്തു. മറ്റൊരു ട്വീറ്റിൽ, മോദി സർക്കാരിൽ […]
ചന്ദ്രയാന്‍ 3 ദൗത്യവുമായി ഐ.എസ്.ആര്‍.ഒ; കേന്ദ്രത്തിന്‍റെ അംഗീകാരം
ചന്ദ്രയാന്‍ 3ന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി. ചന്ദ്രയാന്‍ 2വിലുണ്ടായ പ്രശ്നങ്ങള്‍ പരിഹരിച്ചായിരിക്കും പുതിയ വിക്ഷേപണമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ ശിവന്‍ പറഞ്ഞു. ചന്ദ്രയാന്‍3 പ്രഖ്യാപനം ഈ വര്‍ഷം തന്നെ ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചന്ദ്രയാന്‍-2 നേക്കാള്‍ ചിലവ് കുറവായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷമാണ് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ തന്നെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. പദ്ധതിയുമായി മുന്നോട്ടുപോകുകയാണെന്നും ശിവന്‍ പറഞ്ഞു ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ എന്നിവ ചന്ദ്രയാന്‍-3നുമുണ്ടാകും. ഇത്തവണ സുരക്ഷിതമായി ഇറക്കാനാകുമെന്ന […]
പുതുവര്‍ഷ ദിനത്തില്‍ കുടിവെള്ളമില്ലാതെ കൊച്ചിക്കാര്‍
കൊച്ചിയില്‍ കുടിവെള്ള ടാങ്കര്‍ ഉടമകള്‍ സമരം തുടങ്ങി. വാട്ടര്‍ അതോറിറ്റിയുടെ ജലം മാത്രമേ കുടിവെള്ളമായി വിതരണം ചെയ്യാവൂ എന്ന തീരുമാനത്തിനെതിരെയാണ് സമരം. ആവശ്യത്തിന് ജലം വാട്ടര്‍ അതോറിറ്റി ലഭ്യമാക്കുന്നത് വരെ സമരം തുടരുമെന്ന് കുടിവെള്ള വിതരണ ഉടമകളുടെ സംഘടന വ്യക്തമാക്കി. എറണാകുളം ജില്ലയിലെ മുന്നൂറോളം കുടിവെള്ള ടാങ്കറുകളുടെ ഉടമകളാണ് സമരം തുടങ്ങിയിരിക്കുന്നത്. ഇന്ന് മുതല്‍ ജില്ലയില്‍ വാട്ടര്‍ അതോറിറ്റി സ്റ്റേഷനുകളില്‍ നിന്ന് ശേഖരിക്കുന്ന വെള്ളമേ വിതരണം ചെയ്യാവൂ എന്ന് കലക്ടര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ വിതരണത്തിന് ആവശ്യമായ വെള്ളം […]
‘പൗരത്വ നിയമത്തില്‍ കേരളം പാസാക്കിയത് സുപ്രധാനമായ പ്രമേയം’ പിണറായി വിജയന്‍
നന്മയുടെ പക്ഷമുള്ള ഒരു കാര്യത്തിലും നാം പിന്നിലല്ല എന്ന് കാണിക്കുന്നതാണ് പൌരത്വ നിയമത്തിനെതിരായ കേരള നിയമസഭയുടെ പ്രമേയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇനിയും പുതിയ വെല്ലുവിളികള്‍ നാം ഒറ്റക്കെട്ടായി തന്നെ ഏറ്റെടുക്കുമെന്നതാണ് ഇപ്പോള്‍ എടുക്കേണ്ട പ്രതിജ്ഞയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ വര്‍ഷം ചില പുതിയ കാര്യങ്ങള്‍ കൂടി ചെയ്യണം എന്നാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. സംസ്ഥാനത്തെ തെരുവ് വിളക്കുകള്‍ മുഴുവന്‍ എല്‍.ഇ.ഡി ലൈറ്റുകളാക്കി മാറ്റാന്‍ തീരുമാനിച്ചു. അതോടൊപ്പം തന്നെ ഈ വര്‍ഷം ഡിസംബര്‍ ആകുമ്പോഴേക്കും സംസ്ഥാനത്തെ മുഴുവന്‍ റോഡുകളും […]
കവിയൂര്‍ കേസില്‍ നാലാം തുടരന്വേഷണ റിപ്പോര്‍ട്ട് കോടതി തള്ളി
കവിയൂർ കേസിൽ സി.ബി.ഐയുടെ നാലാം തുടരന്വേഷണ റിപ്പോർട്ടും കോടതി തളളി. പെൺകുട്ടിയെ പീഡിപ്പിച്ചതാരാണെന്ന് കണ്ടെത്താനാകത്ത റിപ്പോർട്ട് അംഗീകരിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. അഞ്ചാമതും തുടരന്വേഷണം നടത്താൻ കോടതി നിർദേശിച്ചു. കവിയൂർ കേസിൽ 16 പേജ് വരുന്ന നാലാം തുടരന്വേഷണ റിപ്പോർട്ട് കഴിഞ്ഞ വർഷം ആദ്യമാണ് പ്രത്യേക സി.ബി.ഐ കോടതി മുമ്പാകെ സി.ബി.ഐ സമർപ്പിച്ചത്. റിപ്പോർട്ടിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് കണ്ടെത്തിയിരുന്നെങ്കിലും ആര് പീഡിപ്പിച്ചുവെന്നതിന് വ്യക്തത വരുത്തിയിരുന്നില്ല. ഇതാണ് റിപ്പോർട്ട് തളളാൻ കാരണം. അപൂർണ്ണമായ റിപ്പോർട്ട് തളളണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ ബന്ധുക്കാളാണ് കോടതിയെ […]
പാലാരിവട്ടം പാലം അഴിമതി കേസില്‍ ഗവര്‍ണര്‍ എ.ജിയുടെ അഭിപ്രായം തേടി
പാലാരിവട്ടം പാലം അഴിമതി കേസില്‍ ഗവര്‍ണര്‍ എ.ജിയുടെ അഭിപ്രായം തേടി. കൂടിക്കാഴ്ചക്കായി രാജ്ഭവനിലെത്താനും ഗവര്‍ണര്‍ എ.ജിയോട് ആവശ്യപ്പെട്ടു. കേസില്‍ മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ വിജിലന്‍സ് ഗവര്‍ണറുടെ അനുമതി തേടിയിരുന്നു. അഴിമടി നിരോധന നിയമത്തിലെ 17 എ. വകുപ്പ് പ്രകാരമാണ് ഇത്തരത്തില്‍ അനുമതി തേടുന്നത്. പാലാരിവട്ടം പാലത്തിന്‍റെ നിര്‍മ്മാണ വേളയില്‍ ഇബ്രാഹിംക്കുഞ്ഞായിരുന്നു മന്ത്രി. അതുകൊണ്ട് തന്നെ പൊതുപ്രവര്‍ത്തരെ ഇത്തരമൊരു കേസില്‍ ചോദ്യം ചെയ്യുകയോ പ്രതിചേര്‍ക്കുകയോ ചെയ്യണമെങ്കില്‍ ഗവര്‍ണറുടെ അനുമതി തേടേണ്ടതുണ്ട്. അതിനാലാണ് ഗവര്‍ണറുടെ അനുമതിക്കായി സര്‍ക്കാര്‍ […]












