India National

കശ്മീർ മുൻ മുഖ്യമന്ത്രിമാരെ എപ്പോൾ മോചിപ്പിക്കും? നിലപാട് വ്യക്തമാക്കി അമിത് ഷാ

കശ്മീരിന്റെ പ്രത്യേകാവകാശങ്ങൾ എടുത്തുകളഞ്ഞതിനെ തുടർന്ന് തടവിലാക്കിയ മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, ഉമർ അബ്ദുല്ല, മെഹ്ബൂബ മുഫ്തി എന്നിവരെ വിട്ടയക്കാനുള്ള തീരുമാനം കൈക്കൊള്ളേണ്ടത് താനോ തന്റെ മന്ത്രാലയമോ അല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മു കശ്മീർ കേന്ദ്രഭരണ ഭരണകൂടമാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും ഈ നേതാക്കന്മാർ ദേശവിരുദ്ധരാണെന്ന് അഭിപ്രായമില്ലെന്നും ഷാ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ‘370-ാം വകുപ്പിന്മേൽ തൊട്ടാൽ രാജ്യം മുഴുവൻ കത്തുമെന്നതടക്കം അവർ നടത്തിയ പ്രസ്താവനകൾ കാണുക. ഈ പ്രസ്താവനകളുടെ പശ്ചാത്തലത്തിൽ കുറച്ചുകാലത്തേക്ക് അവരെ തടവിൽ വെക്കാനുള്ള […]

India Kerala

നിയമസഭ പ്രമേയം പാസാക്കാൻ പാടില്ലെന്ന് എവിടെയും പറയുന്നില്ല: ഗവര്‍ണറെ തള്ളി സ്പീക്കര്‍

പൗരത്വ നിയമ ഭേദഗതിക്കെതിരായ കേരള നിയമസഭയുടെ പ്രമേയം സംബന്ധിച്ച ഗവര്‍ണറുടെ വിമര്‍ശനം തള്ളി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ഗവർണറുടെ വിമർശനത്തിന് അടിസ്ഥാനമില്ല. നിയമസഭ ചെയ്തത് ഭരണഘടനക്ക് വിധേയമായ കാര്യങ്ങളാണ്. നിയമസഭ പ്രമേയം പാസാക്കാൻ പാടില്ലെന്ന് എവിടെയും പറയുന്നില്ല. പൗരത്വ നിയമം ആർട്ടിക്കിൾ 14, 15ന്‍റെ ലംഘനമാണെന്നും സ്പീക്കര്‍ പറഞ്ഞു. രാജ്യത്തെയാകെ ബാധിക്കുന്ന വിഷയത്തോട് പ്രതികരിക്കാൻ നിയമസഭക്ക് അവകാശമുണ്ട്. അവകാശ ലംഘനം മുഖ്യമന്ത്രിയിൽ മാത്രം ഒതുക്കേണ്ട. അനുമതി നൽകിയ സ്പീക്കർ, അനുകൂലിച്ച പ്രതിപക്ഷ നേതാവ് എന്നിവർ ഉൾപ്പെടെ മുഴുവൻ […]

India Kerala

രാഷ്ട്രപതിയെയും ഗവര്‍ണറെയും എതിര്‍ക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് ആരിഫ് മുഹമ്മദ് ഖാന്‍

രാഷ്ട്രപതിയെയും ഗവര്‍ണറെയും എതിര്‍ക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. താന്‍ കേരളത്തില്‍ സ്വതന്ത്രമായി നടക്കും. പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭ പാസ്സാക്കിയ പ്രമേയം അനാവശ്യമാണെന്നും ഗവര്‍ണര്‍ കോട്ടയത്ത് പറഞ്ഞു. സര്‍വകലാശാല വൈസ് ചാന്‍സ്‍ലര്‍മാര്‍ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും ഗവര്‍ണര്‍ പറഞ്ഞു. സര്‍വകലാശാല നിയമം അനുസരിച്ച് പ്രവര്‍ത്തിക്കണം. എം.ജി സർവകലാശാലയിൽ അടുത്തിടെയുണ്ടായ സംഭവം അവമതിപ്പുണ്ടാക്കി. വിദ്യാര്‍ഥി സംഘടനകള്‍ ട്രേഡ് യൂണിയനുകളാകരുതെന്നും ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കി. മാര്‍ക്ക് ദാന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഗവര്‍ണര്‍ എം.ജി സര്‍വകലാശാലയിലെത്തിയത്. അതേസമയം […]

India Kerala

അനധികൃത സ്വത്ത് സമ്പാദനക്കേസ്: ജേക്കബ് തോമസിനെതിരെ അന്വേഷണം

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഡി.ജി.പി ജേക്കബ് തോമസിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു. സ്വകാര്യ വ്യക്തി നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിട്ടത്. ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. മൂന്നാമത്തെ തവണയാണ് ജേക്കബ് തോമസിനെതിരെ അന്വേഷണം വരുന്നത്. നേരത്തെ തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രഡ്ജര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരെ അന്വേഷണമുണ്ടായിരുന്നു. പിന്നാലെ സ്രാവുകള്‍ക്കൊപ്പം നീന്തുന്നുവെന്ന പുസ്തകത്തിലൂടെ ഔദ്യോഗിക രഹസ്യം പുറത്തുവിട്ടെന്ന പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണവും നടക്കുന്നുണ്ട്. പിന്നാലെയാണ് മൂന്നാമതൊരു അന്വേഷണം.

India Kerala

പ്രതിപക്ഷം ഇല്ലെങ്കിലും കാര്യങ്ങൾ നടക്കുമെന്ന് പിണറായി

ലോക കേരള സഭയിൽ പ്രതിപക്ഷത്തെ പങ്കെടുപ്പിക്കാൻ പരാമവധി ശ്രമിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നാണ് ഇപ്പോഴും ആഗ്രഹിക്കുന്നതെന്നും പ്രതിപക്ഷം ഇല്ലെങ്കിലും കാര്യങ്ങൾ നടക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു. ലോക കേരള സഭയുടെ സമാപന സെഷനിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ലോക കേരളസഭയിലെ പ്രതിപക്ഷ ബഹിഷ്കരണത്തെ കുറിച്ച് ഉദ്ഘാടന പ്രസംഗത്തിൽ മൗനം പാലിച്ച മുഖ്യമന്ത്രി സമാപന ദിവസമാണ് പ്രതിപക്ഷത്തെ വിമർശിച്ചത്. ലോക കേരള സഭയിൽ നിന്ന് പ്രതിപക്ഷം രാജി വെച്ചപ്പോൾ മുതൽ അവരെ തിരികെ […]

India Kerala

രാഷ്ട്രീയക്കളി കേരളത്തില്‍ ചെലവാകില്ലെന്ന് സി.പി.എം

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശവുമായി സി.പി.എം. ഗവര്‍ണറുടെ രാഷ്ട്രീയക്കളി കേരളത്തില്‍ ചെലവാകില്ലെന്ന് സി.പി.എം മുന്നറിയിപ്പ് നല്‍കി. ഭരണഘടനയുടെ അന്തസത്തയ്ക്ക് നിരക്കാത്ത ജല്‍പ നങ്ങളാണ് ഗവര്‍ണര്‍ നടത്തുന്നത്. ഏത് നിയമത്തിന്റെ ലംഘനമാണ് നിയമസഭ നടത്തിയതെന്ന് ഗവര്‍ണര്‍ വ്യക്തമാക്കണം. ഗവര്‍ണറുടെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍കളി സകലസീമകളും ലംഘിക്കുന്നതായും കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ രാഷ്ട്രപതിയെയും ഗവര്‍ണറെയും എതിര്‍ക്കുന്നത് ക്രിമിനല്‍ കുറ്റമെന്ന് ഗവര്‍ണര്‍ പറഞ്ഞു. താന്‍ കേരളത്തില്‍ സ്വതന്ത്രമായി നടക്കും. പൌരത്വ നിയമഭേദഗതിക്കെതിരെ കേരള നിയമസഭ […]

Association Pravasi Switzerland

ഭാരതീയ കലാലയം കലോത്സവവേദിയിൽ കലാ വിരുന്നൊരുക്കുവാൻ എത്തിച്ചേർന്ന കലാകാരന്മാർക്ക് സ്വീകരണമൊരുക്കി സംഘാടകർ .

സ്വിറ്റസർലണ്ടിലെ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ ഭാരതീയ കലാലയം ആഘോഷിക്കുന്ന കലോത്സവത്തിന് നിറമേകുവാൻ സൂറിച് എയർപോർട്ടിൽ എത്തിച്ചേർന്ന ഗായകൻ കെ സ് ഹരിശങ്കറിനും ,ഗായിക ദിവ്യ എസ് മേനോനും ,കീബോർഡിസ്റ്റിനും , വിയന്നയിൽനിന്നുള്ള ,സ്വിറ്റ്സർലൻഡ് മലയാളികൾക്ക് സുപരിചതനായ നാടകരചയിതാവ് ശ്രീ ജാക്സൺ പുല്ലേലിക്കും സൂറിക് എയർപോർട്ടിൽ സംഘാടകർ സ്‌നേഹോഷ്മളമായ സ്വീകരണമൊരുക്കി .ചെയർ പേഴ്‌സൺ മേഴ്‌സി പാറശേരി ,,സെക്രട്ടറി സിജി ,ട്രഷറർ സാബു പുല്ലേലി ,പ്രോഗ്രാം കോഓർഡിനേറ്റർ റോഹൻ ,പി ആർ ഓ പോളി മണവാളൻ കൂടാതെ സംഘടനാ ഏക്ക്സിക്കൂട്ടീവ് […]

Entertainment

ബിഗ് ബ്രദര്‍ ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

മോഹന്‍ലാല്‍ നായകനായി എത്തുന്ന എറ്റവും പുതിയ ചിത്രം ബിഗ് ബ്രദറിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. പതിവ് പോലെ ഒരു കോമഡി എന്റര്‍ടൈന്മെന്റ് മൂവി ആയിരിക്കില്ല ഈ സിദ്ദിഖ് ചിത്രം. മോഹന്‍ലാല്‍ സച്ചിദാനന്ദന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബിഗ് ബ്രദറിലെ നായികാ വേഷത്തില്‍ എത്തുന്നത് പുതുമുഖമായ മിര്‍ണ മേനോന്‍ ആണ്. ആക്ഷനും ത്രില്ലും കോമഡിയും എല്ലാം ചേര്‍ന്ന ഒരു കംപ്ലീറ്റ് ഫാമിലി എന്റെര്‍റ്റൈനെര്‍ ആയാവും ബിഗ് ബ്രദര്‍ എത്തുക എന്നാണ് ആരാധകരുടെ പ്രതീക്ഷ.

Cricket Sports

രഞ്ജിയില്‍ കേരളം ഹൈദരാബാദിനെതിരെ

രഞ്ജി ട്രോഫിയില്‍ കേരളം ഇന്ന് ഹൈദരാബാദിനെ നേരിടും. പതിനഞ്ചാം സ്ഥാനത്തുള്ള കേരളത്തിന് ഹൈദരാബാദിനെതിരെ വിജയിച്ചാല്‍ നോക്കൗട്ട് സാധ്യത നിലനിര്‍ത്താനാകും. ഇക്കുറി എലീറ്റ് ഗ്രൂപ്പില്‍ കളിക്കാനിറങ്ങിയ കേരളത്തിന് ഒരു കളി പോലും ജയിക്കാനായിട്ടില്ല. രണ്ട് കളി തോറ്റ കേരളം ഡല്‍ഹിയോട് സമനില വഴങ്ങിയിരുന്നു. ഈ മത്സരത്തില്‍ ആദ്യ ഇന്നിംങ്‌സില്‍ നേടിയ മുന്‍തൂക്കം കൊണ്ട് ലഭിച്ച മൂന്ന് പോയിന്റുകള്‍ മാത്രമാണ് സമ്പാദ്യം. സീസണില്‍ മൂന്ന് കളിയും തോറ്റവരാണ് ഹൈദരാബാദ്. ശ്രീലങ്കക്കെതിരായ ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ സഞ്ജു സാംസന് പകരം […]

India Kerala

മുഖ്യമന്ത്രിക്കെതിരെ സി.പി.ഐ മുഖപത്രം

മുഖ്യമന്ത്രിക്കെതിരെ സി.പി.ഐ മുഖപത്രം ജനയുഗം. ചരിത്രവസ്തുതകളെ മുഖ്യമന്ത്രി മനപ്പൂര്‍വം തമസ്കരിച്ചുവെന്ന് ജനയുഗം മുഖപ്രസംഗത്തില്‍ പറയുന്നു. അച്യുത മേനോന്റെ പേര് മുഖ്യമന്ത്രി മറന്നുവെന്ന് കരുതുന്നില്ലെന്നും ജനയുഗം വിമര്‍ശിക്കുന്നു. ഭൂപരിഷ്കരണത്തിന്റെ 50ാം വാര്‍ഷിക പ്രസംഗത്തില്‍ അച്യുത മേനോന്റെ പേര് മുഖ്യമന്ത്രി പരാമര്‍ശിച്ചിരുന്നില്ല.