India Kerala

മരട് ഫ്ലാറ്റ് പൊളിക്കല്‍: സ്ഫോടക വസ്തുക്കള്‍ നിറച്ചുതുടങ്ങി, ആശങ്കയോടെ പ്രദേശവാസികള്‍

മരടിലെ ഫ്ലാറ്റ് പൊളിച്ചു നീക്കുന്നതിന് മുമ്ബായി വീടൊഴിയാന്‍ തുടങ്ങിയിരിക്കുകയാണ് പ്രദേശവാസികള്‍. സ്ഫോടനം നടക്കുന്ന ദിവസം നാല് മണിക്കൂര്‍ നേരത്തേയ്ക്ക് മാറി നില്‍ക്കാനാണ് നിര്‍ദ്ദേശമെങ്കിലും ഫ്ലാറ്റുകളോട് തൊട്ട് താമസിക്കുന്നവര്‍ വീടൊഴിയുകയാണ്. വീട്ടു സാധനങ്ങളുമായാണ് ഇവര്‍ താമസം മാറുന്നത്. സ്ഫോടനത്തിന്റെ ആഘാതത്തില്‍ വീടുകള്‍ക്ക് എന്തു സംഭവിക്കുമെന്ന കാര്യത്തില്‍ വ്യക്തത ഇല്ലാത്തതിനാലാണ് തീരുമാനം. ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ ഫ്ലാറ്റുകളോട് ചേര്‍ന്നുള്ള മിക്ക വീടുകളിലും വിള്ളല്‍ വീഴ്ന്നിരുന്നു. ഇതോടെയാണ് പ്രദേശവാസികളുടെ ആശങ്ക വര്‍ദ്ധിച്ചത്. സ്ഫോടനത്തിന്റെ ആഘാതം എത്രയാകുമെന്നത് സംബന്ധിച്ച്‌ അധികൃതര്‍ […]

India Kerala

നടിയെ ആക്രമിച്ച കേസ്; ദിലീപിന്‍റെ ഹരജിയില്‍ ഇന്ന് വിധി പറയും

നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നൽകിയ ഹരജിയിൽ ഇന്ന് വിധി പറയും. കൊച്ചിയിലെ വിചാരണ കോടതിയിൽ നൽകിയ വിടുതല്‍ ഹരജിയിലാണ് വിധി പറയുക. നടിയെ അക്രമിച്ച കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. കോടതി അനുമതി പ്രകാരം ദിലീപും അഭിഭാഷകരും സാങ്കേതിക വിദഗ്ധന്റെ സാന്നിധ്യത്തില്‍ കേസിലെ വീഡിയോ രേഖകൾ പരിശോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിടുതല്‍ ഹരജിയുമായി ദിലീപ് കോടതിയെ സമീപിച്ചത്. നിരപരാധിയാണന്നും തന്നെ പ്രതി പട്ടികയിൽ നിന്നൊഴിവാക്കണമെന്നുമാണ് ദിലീപിന്റെ ഹരജിയിൽ പറയുന്നത്.

India Kerala

രാഷ്ട്രീയം പറയുന്നതല്ല ഗവര്‍ണറുടെ ജോലിയെന്ന് റിട്ട. ജസ്റ്റിസ് ബി. കമാല്‍ പാഷ

രാഷ്ട്രീയം പറയുന്നതല്ല ഗവര്‍ണറുടെ ജോലിയെന്ന് റിട്ട. ജസ്റ്റിസ് ബി കമാല്‍ പാഷ. സംസ്കാര സമ്പന്നരെയാണ് മുമ്പ് ഗവര്‍ണറാക്കിയിരുന്നതെങ്കില്‍ ഇന്ന് അത് രാഷ്ട്രീയ നിയമനമായി അധപതിച്ചു. പല കാര്യങ്ങളിലും മൗനം പാലിക്കുന്നതാണ് നല്ലത്. ആരുടെ ചോദ്യങ്ങള്‍ക്കും മറുപടി പറയുന്നത് പദവിക്ക് ഭൂഷണമല്ല. പദവിയുടെ മഹത്വം തിരിച്ചറിയാന്‍ തയാറാകാത്തവരാണ് പലരുമെന്നും കമാല്‍ പാഷ വിമര്‍ശിച്ചു.

India Kerala

ഗവേഷക വിദ്യാര്‍ത്ഥിനിയെ കസ്റ്റഡിയിലെടുത്തതില്‍ ഗൂഢാലോചനയെന്ന് ആരോപണം

ഗവര്‍ണറുടെ എം.ജി സര്‍വ്വകലാശാല സന്ദര്‍ശനത്തിനിടെ ഗവേഷക വിദ്യാര്‍ത്ഥിനിയെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആരോപണം. ഗവേഷണം നടത്താന്‍ അനുവദിക്കുന്നില്ലെന്ന കാര്യം ഗവര്‍ണര്‍ അറിയാതിരിക്കാന് വേണ്ടി വി.സിയും പൊലീസും ചേര്‍ന്ന് നടത്തിയ നാടകമാണെന്ന് ദീപ പി. മോഹന്‍ പറഞ്ഞു. സംഭവത്തില്‍ നിയമനടപടി സ്വീകരിക്കാനാണ് ദീപയുടെ തീരുമാനം. 2014ല്‍ ഗവേഷണം തുടങ്ങിയ കണ്ണൂര്‍ സ്വദേശിനിയായ ദീപ പി. മോഹന് ഇതുവരെ ഗവേഷണം പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. ലാബില്‍ പോലും കയറാന്‍ അനുമതി നല്‍കുന്നില്ലെന്ന വാര്‍ത്ത നേരത്തെ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. നാനോ […]

India Kerala

പൗരത്വ നിയമം; സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു

പൗരത്വ നിയമ ഭേദഗതിയോടുളള നിലപാട് സംബന്ധിച്ച് ഗവർണർക്കും സംസ്ഥാന സർക്കാരിനും ഇടയിൽ രൂപപ്പെട്ട ഭിന്നത കൂടുതൽ രൂക്ഷമാകുന്നു. രാഷ്ട്രീയ പരാമർശങ്ങൾക്ക് ഗവർണർ അതേ നാണയത്തിൽ മറുപടി നൽകുന്നത് ഇതുവരെയില്ലാത്ത കീഴ് വഴക്കമാണെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്. ജനങ്ങളുടെ പണം അനാവശ്യമായി ഉപയോഗിക്കുന്നുവെന്ന തരത്തിൽ ഗവർണർ പ്രസ്താവന നടത്തിയത് ഭരണത്തിലുള്ള കൈകടത്തലായിട്ടാണ് സർക്കാർ വൃത്തങ്ങൾ കാണുന്നത്. സംസ്ഥാനത്തെ ഭരണഘടന തലവനായ ഗവർണർ നിയമസഭയേയും സർക്കാരിനേയും പരസ്യമായി തള്ളിപ്പറയുന്നത് സംഘ പരിവാർ നീക്കങ്ങളുടെ ഭാഗമായിട്ടാണെന്നാണ് സി പി എമ്മിന്റെ വിലയിരുത്തൽ. ഗവർണ്ണർ […]

India Kerala

ഭൂപരിഷ്കരണ നിയമ വിവാദം; സിപിഎം സിപിഐ തര്‍ക്കം മുറുകുന്നു

ഭൂപരിഷ്കരണ നിയമവുമായി ബന്ധപ്പെട്ട വിവാദത്തില്‍ സിപിഎം സിപിഐ തര്‍ക്കം മുറുകുന്നു. മുഖ്യമന്ത്രി തന്നെ പരസ്യമായി സിപിഐക്കെതിരെ രംഗത്തെത്തിയതോടെ സിപിഐ നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും പരസ്യപ്രതികരണം ഉണ്ടായേക്കും. ഭൂപരിഷ്കരണം നടപ്പാക്കിയതിന്റെ അമ്പതാം വാര്‍ഷികാഘോഷത്തില്‍ തുടങ്ങിയ വിവാദമാണ് സിപിഎം-സിപിഐക്കിടയില്‍ പരസ്യ വാക്പോരിലേക്ക് വളര്‍ന്നിരിക്കുന്നത്. ചടങ്ങില്‍ ഭൂപരിഷ്കരണം നടപ്പിലാക്കിയപ്പോഴത്തെ മുഖ്യമന്ത്രിയായിരുന്ന സിപിഐ നേതാവ് സി അച്യുതമേനോന്റെ പേര് മുഖ്യമന്ത്രി പിണറായി വിജയന്‍ പരാമര്‍ശിച്ചിരുന്നില്ല. ഇതിലെ അതൃപ്തി സിപിഐ പാര്‍ട്ടി പത്രം ജനയുഗത്തിലൂടെ പരസ്യമാക്കി. ചരിത്ര യാഥാര്‍ഥ്യങ്ങള്‍ തമസ്കരിക്കുന്നത് ഇടത് രാഷ്ട്രീയമല്ലെന്നായിരുന്നു ജനയുഗം […]

Entertainment

അവഗണനക്കെതിരെ തുറന്നടിച്ച് ഗായകന്‍ കെ.ജി മാര്‍ക്കോസ്

ക്രിസ്തീയ ഭക്തിഗാനങ്ങളിലൂടെ ഏറെ പ്രശസ്തനായി ഗായകനാണ് കെ.ജി മാര്‍ക്കോസ്. മാര്‍ക്കോസിന്റെ ഭക്തിഗാനങ്ങള്‍ ആസ്വാദകര്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു. അതിലുപരി യേശുദാസിന്റെ രൂപസാദൃശ്യമായിരുന്നു മാര്‍ക്കോസിനെ മറ്റൊരു വിധത്തില്‍ ശ്രദ്ധേയനാക്കിയത്. വേഷത്തിലും ആലാപനത്തിലും ഗാനഗന്ധര്‍വ്വനെ അനുകരിച്ചെന്ന് ആരോപിച്ച് ഒട്ടേറെ പഴി കേട്ടിട്ടുണ്ട് മാര്‍ക്കോസ്. ഇതിനെക്കുറിച്ച് മാര്‍ക്കോസ് പലവട്ടം പ്രതികരിച്ചിട്ടുണ്ട്. ഈയിടെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലും സിനിമാരംഗത്ത് തനിക്ക് നേരിട്ട അവഗണനയെക്കുറിച്ച് അദ്ദേഹം തുറന്നടിച്ചു. യേശുദാസിനെ മലയാളികള്‍ ഇത്രയും ഇടിച്ചുതാഴ്ത്തി കാണിക്കുന്നത് എന്തിനാണെന്ന് തനിക്ക് അറിയില്ലെന്നും യേശുദാസിനെ അനുകരിക്കുന്നു എന്നതാണ് കരിയറില്‍ […]

Cricket Sports

ഔട്ട് വിധിച്ച അമ്പയറെ ചീത്തവിളിച്ച് ഗില്‍, പിന്നാലെ ഡല്‍ഹി താരങ്ങളുടെ കൂട്ടപ്രതിഷേധം

പഞ്ചാബും ഡല്‍ഹിയും തമ്മിലുള്ള രഞ്ജി മത്സരത്തിനിടെ ശുഭ്മാന്‍ ഗില്ലിന്റെ പെരുമാറ്റം വിവാദമായി. ഔട്ട് വിളിച്ച അമ്പയറുടെ തീരുമാനം അംഗീകരിക്കാതെ ഗില്‍ അമ്പയര്‍ക്കു നേരെ തിരിയുകയായിരുന്നു. സമ്മര്‍ദത്തിലായതോടെ ആദ്യ രഞ്ജി മത്സരം നിയന്ത്രിക്കുന്ന അമ്പയര്‍ തീരുമാനം പിന്‍വലിച്ചു. ഇതില്‍ പ്രതിഷേധിച്ച് ഡല്‍ഹി ടീം ഒന്നാകെ കളിയില്‍ നിന്നും പിന്‍വാങ്ങിയത്് കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാക്കി. ഡല്‍ഹിയിലെ ഐ.എസ് ബിന്ദ്ര സ്റ്റേഡിയത്തില്‍ നടക്കുന്ന രഞ്ജി മത്സരത്തിനിടെയായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മത്സരം റിപ്പോര്‍ട്ടു ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരാണ് നാടകീയ സംഭവങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചത്. […]

India National

എ​ല്ലാ പാ​ർ​ട്ടി​ക​ളും ഒ​രു​മി​ച്ച് വ​ന്നാ​ൽ പോ​ലും പൗ​ര​ത്വ നി​യ​മ​ ഭേ​ദ​ഗ​തി പിന്‍വലിക്കില്ലെന്ന് അമിത് ഷാ

പൗരത്വ ഭേദഗതി നിയമത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാട് ആവര്‍ത്തിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രതിഷേധിക്കുന്ന എല്ലാ പാര്‍ട്ടികളും ഒരുമിച്ച് വന്നാല്‍ പോലും ബി.ജെ.പിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും നിലപാടില്‍ മാറ്റം ഉണ്ടാവുകയില്ല. കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ പ്രതിഷേധം വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മാത്രമാണെന്നും രാഹുല്‍ ഗാന്ധി നിയമം പഠിച്ച ശേഷം പ്രതികരിക്കുന്നതായിരിക്കും നല്ലതെന്നും ഷാ പറഞ്ഞു. മുന്‍പ് മതന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ എവിടെയായിരുന്നുവെന്ന് അദ്ദേഹം ചോദിച്ചു. വിഭജനത്തിന്റെ ഭാഷ നന്നായി അറിയാവുന്നത് കോണ്‍ഗ്രസിനാണ്. നുണ […]

India National

മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയോ അതോ പാകിസ്താൻ അംബാസഡറോ? – മമതാ ബാനര്‍ജി

സിലിഗുഡി: ഇന്ത്യയെ എപ്പോഴും പാകിസ്താനുമായി താരതമ്യം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്താന്റെ അംബാസഡറാണോ എന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. സിലിഗുഡിയിൽ പൗരത്വ ഭേദഗതി ബില്ലിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരായ മെഗാ റാലിയിൽ സംസാരിക്കവെയാണ് അവർ ഇക്കാര്യം ചോദിച്ചത്. മാത്തുവ വംശജർക്ക് പൗരത്വം നൽകുമെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. അവർ ഇപ്പോൾ തന്നെ പൗരന്മാരാണ്. പലതവണ വോട്ട് ചെയ്തവരാണ് അവർ. നിലവിൽ പൗരത്വമുള്ളവർ വീണ്ടും പൗരത്വം തെളിയിക്കണമെന്ന് ആവശ്യപ്പെടുന്നത് എന്തിനാണ്? – മമത ചോദിച്ചു. വോട്ടേഴ്‌സ് […]