പൗരത്വ ഭേദഗതി നിയമത്തെ (സി.എ.എ) എതിർത്ത് രാജ്യവ്യാപകമായി പ്രതിഷേധം ആഞ്ഞടിക്കുകയാണ്. സാധാരണ സമരങ്ങളെ പോലെ ദിവസങ്ങള്‍ കഴിയുന്തോറും തീഷ്ണത കുറയുന്നതു പോലെയല്ല സി.എ.എയ്ക്കെതിരെ ആളിപ്പടരുന്ന പ്രതിഷേധം. വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ ഇതിനോടകം സി.എ.എക്കെതിരെ രംഗത്തുവന്നു കഴിഞ്ഞു. ഒടുവില്‍ ഇക്കാര്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കൊഹ്‍ലിയും മാധ്യമങ്ങളോട് പ്രതികരിച്ചു. പക്ഷേ ഇപ്പോള്‍ ഈ പ്രതിഷേധങ്ങളോട് പ്രതികരിക്കുന്നത് ഉത്തരവാദിത്തമില്ലായ്മയായി പോകുമെന്നായിരുന്നു ഇന്ത്യൻ ക്യാപ്റ്റന്റെ പ്രതികരണം. ശ്രീലങ്ക – ഇന്ത്യ ട്വന്റി 20 മത്സരത്തിന് മുന്നോടിയായി ഗുവാഹത്തിയിൽ […]
Author: Tomy Thondamkuzhy
‘ഹിന്ദുവിനെയും മുസ്‍ലിമിനെയും തമ്മില്‍ വിഭജിക്കുന്നവര്‍ക്ക് വോട്ട് ചെയ്യരുത്’
ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ, പൌരത്വ നിയമത്തിന്‍റെ പശ്ചാത്തലത്തില്‍ ബി.ജെ.പി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍. ഹിന്ദുവിനെയും മുസ്‍ലിമിനെയും വിഭജിക്കുന്നവര്‍ക്ക് വോട്ട് ചെയ്യരുതെന്നാണ് കെജരിവാളിന്‍റെ പ്രസ്താവന. ഡല്‍ഹി സര്‍വോദയ വിദ്യാലയത്തിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. രാഷ്ട്രീയത്തിന്‍റെ ഒരു ഭാഗമായിരിക്കണം വിദ്യാഭ്യാസം. നല്ല വിദ്യാഭ്യാസം നല്‍കുന്നവര്‍ക്കാണ് വോട്ട് ചെയ്യേണ്ടത്, അല്ലാതെ, ഹിന്ദുവിനെയും മുസ്‍ലിമിനെയും വിഭജിക്കുന്നവര്‍ക്കല്ല. ഹിന്ദു, മുസ്‍ലിം, ക്രിസ്ത്യന്‍ വിഭാഗത്തല്‍പ്പെട്ട വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. ഇത് നല്ലൊരു കാര്യമാണെന്നും കെജ്‍രിവാള്‍ കൂട്ടിച്ചേര്‍ത്തു.
ജനുവരി എട്ട് ദേശീയ പണിമുടക്ക് വിജയിപ്പിക്കുക – കെ എസ് ടി യു
കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ ക്കെതിരെ എട്ടിന് നടക്കുന്ന ദേശീയ പണിമുടക്ക് വന്‍ വിജയമാക്കാന്‍ കെ. എസ്.ടി.യു ഉപജില്ലാ സമ്മേളനം തീരുമാനിച്ചു. ഇന്ത്യന്‍ ജനാധിപത്യത്തിനും മതേതരത്വത്തിനും സാമ്ബത്തിക സ്ഥിതി സമത്വത്തിനും സാംസ്കാരിക സങ്കല്‍പ്പങ്ങള്‍ക്കും സംഘപരിവാര്‍ പ്രത്യയശാസ്ത്രത്തിന്റെ ചുവടുപിടിച്ച് കേന്ദ്രസര്‍ക്കാര്‍ പുത്തന്‍ വ്യാഖ്യാനങ്ങള്‍ നല്‍കി പുനര്‍നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്. മതത്തിന്റെ പേരില്‍ രാഷ്ട്രത്തെ വിഭജിക്കുന്ന നിയമങ്ങള്‍ ഭരണഘടന മൂല്യങ്ങള്‍ കാറ്റില്‍ പരത്തി നടപ്പിലാക്കുന്നു. പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിച്ചും കോര്‍പറേറ്റുകള്‍ക്ക് സൗജന്യങ്ങള്‍നല്‍കിയും രാജ്യത്തിന്റെ സാമ്ബത്തിക മേഖലയെ തകര്‍ക്കുന്നു.ഈ സാഹചര്യത്തില്‍ ദേശീയ പണിമുടക്കത്തില്‍മുഴുവന്‍ അധ്യാപക […]
സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍
സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്കെത്തി. ഗ്രാമിന് 15 രൂപ കൂടി 3710 രൂപയായി. പവന്‍റെ വില 29,680 രൂപയായി. ചരിത്രത്തിലാദ്യമായാണ് സ്വര്‍ണത്തിന് ഇത്രയും വില ഉയരുന്നത്. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇതിന് മുമ്പ് സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡിലെത്തിയത്. ഗ്രാമിന് 3640 രൂപയായിരുന്നു അന്ന്. പവന് 29120 രൂപയും. കഴിഞ്ഞ സെപ്റ്റംബറിലാണ് സ്വര്‍ണവില 29,000 ലേക്ക് കടന്നത്. ആഗോള വിപണിയിലെ വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും വിലവര്‍ദ്ധനക്ക് കാരണം. ഡോളറിനെതിരെ രൂപയുടെ മൂല്യമിടിഞ്ഞതും സ്വര്‍ണ വില കുതിക്കാന്‍ കാരണമായി. ഏതായാലും ഉടന്‍ […]
ലീഗിന്‍റെ രാഷ്ട്രീയ യജമാനൻമാരാണ് കോണ്‍ഗ്രസെന്ന് കടകംപള്ളി
രാഷ്ട്രീയ യജമാനൻമാരായി കോൺഗ്രസിനെ മുസ്‍ലിം ലീഗ് അംഗീകരിച്ചിരിക്കുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. യജമാനൻമാരെ അനുസരിക്കുന്ന ഭൃത്യന്മാരെ പോലെയാണ് ലീഗിന്‍റെ പെരുമാറ്റം. ലോക കേരള സഭ, പൗരത്വ നിയമ ഭേദഗതി എന്നീ വിഷയങ്ങളിൽ കോൺഗ്രസ് എടുത്ത തീരുമാനം ലീഗ് അനുസരിച്ചുവെന്നും കടകംപള്ളി പറഞ്ഞു.
നടിയെ അക്രമിച്ച കേസില്‍ ദിലീപിന്‍റെ ഹരജി കോടതി തള്ളി
നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എട്ടാം പ്രതിയായ നടന്‍ ദിലീപ് നൽകിയ ഹർജി തള്ളി. മറ്റന്നാൾ ദിലീപുൾപ്പടെയുള്ള പ്രതികളെ കുറ്റപത്രം വായിച്ച് കേൾപ്പിക്കും. അപ്പീലുമായി ദിലീപ് ഹൈക്കോടതിയെ സമീപിക്കും. പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് കൊച്ചിയിലെ വിചാരണ കോടതിയിൽ നൽകിയ വിടുതല്‍ ഹർജിയാണ് തള്ളിയത്. മറ്റന്നാൾ ഈ കേസിൽ കുറ്റപത്രം വായിച്ചു കേൾപ്പിക്കുമെന്നും കോടതി വ്യക്തമാക്കി. നടിയെ അക്രമിച്ച കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. 10-ാം പ്രതി വിഷ്ണുവും വിടുതൽ ഹരജി നൽകിയെങ്കിലും […]
ഷെയിന്‍ നിഗം വിഷയം; നിലപാട് കടുപ്പിച്ച് നിര്‍മ്മാതാക്കള്‍
ഷെയിന്‍ നിഗം പ്രശ്നം ചര്‍ച്ച ചെയ്യാന്‍ അഭിനേതാക്കളുടെ സംഘടനയായ അമ്മക്ക് മുമ്പില്‍ നിബന്ധന വെച്ച് നിര്‍മാതാക്കള്‍. ഉല്ലാസം സിനിമ ഡബ്ബ് ചെയ്തതിന് ശേഷം ഷെയിന്‍റെ പരാതി അമ്മയുമായി ചര്‍ച്ച ചെയ്യാമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പറയുന്നത്. ഷെയിന്‍ ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കാതെ ഒത്തുതീര്‍പ്പിനില്ലെന്നും നിര്‍മാതാക്കള്‍ അമ്മയെ അറിയിച്ചു.
സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു
സംസ്ഥാനത്ത് പെട്രോളിന് 10 പൈസയുടെയും ഡീസലിന് 16 പൈസയുടെയും വര്‍ധിച്ചു . ആഗോള വിപണിയില്‍ അസംസ്കൃത എണ്ണ വിലയും കൂടി.
20 കിലോ കുറച്ചു.തല മുണ്ഡനം ചെയ്ത് കുചേലനായി ജയറാം
ശ്രീകൃഷ്‍ണന്‍റെ ഉറ്റ സുഹൃത്തായ കുചേലന്‍റെ കഥ സിനിമയാകുന്നു.ജയറാമാണ് കുചേലനായി എത്തുന്നത്. ജയറാം ചിത്രത്തിനായി 20 കിലോയാണ് തടി കുറച്ചത്. തല മുണ്ഡനവും ചെയ്‍തിട്ടുണ്ട്. ഗുരുവായൂര്‍ സ്വദേശിയായ വിജീഷ് മണി സംവിധാനം ചെയ്യുന്ന ചിത്രത്തിന് നമോ എന്നാണ് പേര്. സംസ്‍കൃതത്തിലാണ് ചിത്രം. മറ്റ് സംസ്ഥാനങ്ങളിലെയും പ്രമുഖ അഭിനേതാക്കളും സാങ്കേതിക വിദഗദ്ധരും ചിത്രത്തിന്റെ ഭാഗമാകും. എസ് ലോകനാഥനാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.
നന്ദി കാണിക്കുകയാണെന്ന് ഗവര്‍ണര്‍; എം എം മണി
പൗരത്വ നിയഭേദഗതിക്കെതിരായ പ്രമേയം ഗവര്‍ണര്‍ തള്ളിക്കളഞ്ഞതിനെ പരിഹസിച്ച് മന്ത്രി എം.എം മണി . വയസുകാലത്ത് കിട്ടിയ പണിക്ക് മോദിയോടും അമിത് ഷായോടും ഗവര്‍ണര്‍ നന്ദി കാണിക്കുകയാണെന്ന് എം എം മണി പരിഹസിച്ചു. ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും കേരളത്തിന്റെ സംസ്കാരം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അറിയില്ലെന്നും മന്ത്രി എം എം മണി പറഞ്ഞു. നേരത്തെ ഗവര്‍ണറുടെ നിലപാടിനെതിരെ സി.പി.എമ്മും രംഗത്തെത്തിയിരുന്നു. ഗവര്‍ണറുടെ സംസ്ഥാന ബി.ജെ.പി അദ്ധ്യക്ഷന്‍ കളി സകല സീമകളും ലംഘിച്ചിരിക്കുകയാണെന്ന് കോടിയേരി പറഞ്ഞിരുന്നു .












