India National

ജെ.എന്‍.യുവിലെ അക്രമം ബി.ജെ.പിയുടെ ആസൂത്രിത നീക്കമെന്ന് വിദ്യാര്‍ഥികള്‍

ജെ.എൻ.യു.വിലെ എ.ബി.വി.പി ആക്രമണം ആസൂത്രിതവും ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെയുമായിരുന്നു എന്ന് വിദ്യാർത്ഥികൾ. ഇത് സംബന്ധിച്ച ചിത്രങ്ങളും വിദ്യാർത്ഥികൾ പുറത്ത് വിട്ടു. പൗരത്വ ഭേദഗതി നിയമ പ്രതിഷേധങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ച് വിടുകയും ബി.ജെ.പി ലക്ഷ്യമിട്ടിരുന്നതായും ആരോപണമുണ്ട്. ഹോസ്റ്റൽ ഫീസ് വർധനക്കെതിരെ പ്രതിഷേധം തുടർന്ന വിദ്യാർഥികൾക്ക് എതിരായി കഴിഞ്ഞ രണ്ട് ദിവസമായി എ.ബി.വി.പി ക്രൂരമായ അക്രമം ആണ് അഴിച്ചുവിടുന്നത്. അന്നെല്ലാം പലതവണ പരാതിപ്പെട്ടിട്ടും പൊലീസ് കണ്ടില്ലെന്നു നടിക്കുകയായിരുന്നു എന്ന വിദ്യാർഥികൾ പറയുന്നു. ‘യൂണിറ്റി എഗെനിസ്റ്റ് ലഫ്റ്റ്, എന്ന പേരിൽ […]

India National

പ്രതിഷേധം ശക്തം; ആക്രമത്തിന് പൊലീസ് കൂട്ടുനിന്നെന്ന് ആരോപണം

ജെ.എൻ.യുവിൽ വിദ്യാർഥികൾക്ക് നേരെ നടന്ന ക്രൂരമായ അതിക്രമത്തിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. ജെ.എന്‍.യു വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി വിവിധ ക്യാമ്പസുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളും, രാഷ്ട്രീയ-സാമൂഹ്യ പ്രവര്‍ത്തകരും ക്യാമ്പസിലെത്തി. ക്യാമ്പസിനകത്തെ ക്രൂരമായ ആക്രമണത്തിന് പൊലീസും കൂട്ടുനിന്നതായി ജെ.എൻ.യു വിദ്യാർഥികളെ ഉദ്ധരിച്ച് പ്രിയങ്ക ഗാന്ധി പറ‍ഞ്ഞു. പരിക്കേറ്റ വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ച എയിംസിലും വന്‍ ജനക്കൂട്ടമാണുള്ളത്. ആക്രമത്തിനിടെ ചോരയിൽ കുളിച്ച ജെ.എൻ.യു വിദ്യാർഥി യൂണിയൻ പ്രസി‍ഡന്റ് ഐഷി ഘോഷിന്റെ അവസാന പ്രതികരണവും സോഷ്യൽ മീഡിയയിൽ ചർച്ചയായികൊണ്ടിരിക്കുകയാണ്. ഞങ്ങളെ ക്രൂരമായാണ് മർധിച്ചത്. മുഖം മൂടിധരിച്ചെത്തിയ ഗുണ്ടാ […]

India Kerala

ശബരിമലയെ മാലിന്യമുക്തമാക്കാന്‍ പുണ്യം പൂങ്കാവനം പദ്ധതി വിപുലീകരിക്കും

ശബരിമലയെ മാലിന്യമുക്തമാക്കുന്ന പുണ്യം പൂങ്കാവനം പദ്ധതി വിപുലീകരിക്കും. കേരളത്തിലെ പ്രധാനപ്പെട്ട 280 ക്ഷേത്രങ്ങളിൽ പദ്ധതിയുടെ യൂണിറ്റ് തുടങ്ങും. അടുത്ത മണ്ഡല കാലത്തിന് മുൻപ് ഇടത്താവളങ്ങളായ ക്ഷേത്രങ്ങളിൽ ഉൾപ്പടെ പുണ്യം പൂങ്കാവനം പദ്ധതി തുടങ്ങാനാണ് തീരുമാനം. ശബരിമലയെ മാലിന്യമുക്തമാക്കുന്നതിനുള്ള ബോധവൽക്കരണം നൽകലാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതര സംസ്ഥാനത്ത് നിന്നുള്ള ഗുരുസ്വാമിമാരെ ഉൾപ്പെടുത്തി വാട്സ് ആപ്പ് ഗ്രൂപ്പുകൾ ആരംഭിക്കും. തമിഴ്നാട്, ആന്ധ്ര പ്രദേശ് കർണാടക എന്നിവിടങ്ങളിലെ ഗുരുസ്വാമിമാരുടെ മേൽവിലാസം, ഫോൺ നമ്പർ, ഇ മെയിൽ ഐഡി എന്നിവ സന്നിധാനത്തെ […]

India Kerala

ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ് ഇന്ന് പരിഗണിക്കും

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ് ഇന്ന് പരിഗണിക്കും. കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഇന്ന് ഹാജരാകാൻ ആകില്ലെന്ന് ചൂണ്ടിക്കാട്ടി ഫ്രാങ്കോ കോടതിയിൽ അവധിക്ക് അപേക്ഷ നൽകുമെന്ന് സൂചനയുണ്ട്. കോടതി അയച്ച സമൻസ് പ്രകാരം നവംബർ 30ന് ഫ്രാങ്കോ ഹാജരായിരുന്നു. തുടർന്ന് ഫ്രാങ്കോയുടെ അപേക്ഷ പരിഗണിച്ച് ജാമ്യം നീട്ടി നൽകിയിരുന്നു. വിചാരണക്ക് മുന്നോടിയായി കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നത് അടക്കമുള്ള നടപടികൾ ഇനി പൂർത്തിയാകാനുണ്ട്. ബലാത്സംഗവും പ്രകൃതി വിരുദ്ധ പീഡനവും […]

India Kerala

മരട് ഫ്ലാറ്റുകള്‍ പൊളിക്കാന്‍ ഇനി അഞ്ച് ദിവസം; നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു

മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് നീക്കാന്‍ അഞ്ച് ദിവസം മാത്രം ശേഷിക്കെ നടപടിക്രമങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. ഫ്ലാറ്റ് സമുച്ചയങ്ങളില്‍ സ്ഫോടക വസ്തുക്കള്‍ നിറക്കുന്നത് രണ്ട് ദിവസത്തിനകം പൂര്‍ത്തിയായേക്കും. പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കാന്‍ ബോധവല്‍ക്കരണ പരിപാടികള്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിക്കുന്നതിനുള്ള പ്രവൃത്തികള്‍ അവസാനഘട്ടത്തിലാണ്. ആദ്യം പൊളിക്കുന്ന ഹോളിഫെയ്ത്ത് എച്ച് ടു ഒ ഫ്ലാറ്റില്‍ സ്ഫോടക വസ്തുക്കള്‍ നിറക്കുന്നതുള്‍പ്പെടെയുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി. ജെയ്ന്‍ കോറല്‍ കോവില്‍ സ്ഫോടക വസ്തുക്കള്‍ നിറക്കുന്നത് ഇന്നലെ ഉച്ചക്ക് […]

India Kerala

നടിയെ ആക്രമിച്ച കേസ്

നടിയെ ആക്രമിച്ച കേസില്‍ ദിലീപുൾപ്പടെയുള്ള പത്ത് പ്രതികൾ ഇന്ന് വിചാരണ കോടതിയിൽ ഹാജരാകും. പ്രതികളെ ഇന്ന് കുറ്റപത്രം വായിച്ച് കേൾപ്പിക്കും. സുപ്രിം കോടതി നിർദേശ പ്രകാരം കേസിലെ നടപടികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് ദിലീപടക്കമുള്ള പ്രതികളോട് ഹാജരാകണമെന്ന് കോടതി കർശന നിർദേശം നൽകിയത്. പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്ന നടപടിയാണ് ഇന്നുണ്ടാകുക. ഇതിനാണ് പ്രതികളോട് ഹാജരാകാൻ നിർദ്ദേശിച്ചിട്ടുള്ളത്. നടിയെ അക്രമിച്ച കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. ദിലീപ് ഉൾപ്പടെ 10 പ്രതികളാണ് കേസിലുൾപ്പെട്ടിട്ടുള്ളത്. ഒന്നാം പ്രതി പൾസർ സുനി, […]

Association Europe India Pravasi Switzerland

INOC സ്വിസ് കേരളാ ചാപ്റ്റർ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.-ജൂബിൻ ജോസഫ്

സ്വതന്ത്ര ഇന്ത്യയുടെ നാൾവഴികളിൽ രാജ്യം ഇന്നേവരെ കണ്ടിട്ടില്ലാത്ത തരത്തിൽ വിഭാഗീയതയും വർഗീയതയും ഒരു ഭരണ പരിഷ്കാരം പോലെ നടപ്പിലാക്കിക്കൊണ്ട് സമാധാന അന്തരീക്ഷത്തെ പാടെ തകർക്കും വിധം RSS അജണ്ടയെ ശിരസ്സിലേറ്റി BJP സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്ലിനെതിരേ ആളിക്കത്തുന്ന ജനരോഷത്തിൽ പ്രതിഷേധ ശക്തിയുടെ അഗ്നി ജ്വാല പകർന്നു കൊണ്ട് ഇക്കഴിഞ്ഞ ജനുവരി രണ്ടാം തീയതി വൈകിട്ട് 5 മണിക്ക് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സ്വിസ്സ് കേരളാ ചാപ്റ്റർ സൂറിച്ചിൽ വച്ച് പ്രതിഷേധ സംഗമം സംഘടിപ്പിക്കുകയുണ്ടായി. ഓവർസീസ് […]

Entertainment

‘വലിയപെരുന്നാള്’ : ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയിന്‍ നിഗം, സൗബിന്‍ ഷാഹിര്‍, ജോജു എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വലിയ പെരുന്നാള്‍. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഡിമല്‍ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് മാജിക് മൗണ്ടന്‍ സിനിമാസിന്‍റെ ബാനറില്‍ അന്‍വര്‍ റഷീദ് ആണ്. ഇഷ്‌ക്കിന് ശേഷം ഷെയിന്‍ നിഗം നായകനായി എത്തുന്ന ചിത്രമാണ് വലിയപെരുന്നാള്‍. സുരേഷ് രാജന്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. വിവേക് ഹര്‍ഷന്‍ ആണ് എഡിറ്റര്‍. ഹിമിക ബോസ്,വിനായകന്‍, സുധീര്‍ കരമന, അലന്‍സിയര്‍, അതുല്‍ കുല്‍ക്കര്‍ണി, […]

Cricket Sports

ഇന്ത്യ-ശ്രീലങ്ക ആദ്യ ടി20 കനത്ത സുരക്ഷയില്‍; പോസ്റ്ററും ബാനറും അനുവദിക്കില്ല

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ടി20 പരമ്ബരയ്ക്കു ഞായറാഴ്ച ഗുവാഹത്തിയില്‍ തുടക്കമാവും. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് അസമില്‍ കലാപഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒന്നാം ട്വന്റി-20 മത്സരം നടക്കുക കനത്ത സുരക്ഷയില്‍. ഞായറാഴ്ച്ച വൈകുന്നേരം ഏഴിന് ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തിലാണ് മത്സരം. സ്റ്റേഡിയത്തിലേക്ക് പേഴ്‌സ്, താക്കോല്‍, മൊബൈല്‍ ഫോണ്‍ എന്നിവ മാത്രമേ അനുവദിക്കുകയുള്ളു. പോസ്റ്ററുകളും ബാനറുകളുമായി സ്‌റ്റേഡിയത്തിലേക്ക് പ്രവേശിക്കരുതെന്ന് അസം ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് രമണ്‍ ദത്ത അറിയിച്ചു. പുതുവര്‍ഷത്തില്‍ ഇന്ത്യയുടെ ആദ്യ മത്സരമാണിത്. മൂന്നു ട്വന്റി-20 മത്സരങ്ങളാണ് […]

India Kerala

ശശീന്ദ്രനെ ഇറക്കാന്‍ കാപ്പന്‍ തന്ത്രങ്ങള്‍മെനയുന്നു; മാണി സി കാപ്പന്‍ മന്ത്രിയാകുമോ?

എ.കെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കാന്‍ പാലാ എംഎല്‍എ മാണി സി.കാപ്പന്‍ തന്ത്രങ്ങള്‍ മെനയുന്നതായി റിപ്പോര്‍ട്ട്. മന്ത്രി സ്ഥാനം നിലനിര്‍ത്താനും കസേര പിടിച്ചെടുക്കാനും നീക്കങ്ങള്‍ പാര്‍ട്ടിക്കകത്ത് ശക്തമായതോടെ മന്ത്രി എകെ ശശീന്ദ്രന്‍ മുബൈയിലെത്തി ശരത് പവാറുമായി ചര്‍ച്ച നടത്തി. അതേസമയം മന്ത്രിയെ മാറ്റാന്‍ പാര്‍ട്ടിയില്‍ ചര്‍ച്ച നടന്നിട്ടില്ലെന്നും ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ ചില വ്യക്തികളുടെ ആവശ്യം മാത്രമാണെന്നുമാണ് എകെ ശശീന്ദ്രന്റെ പ്രതികരണം. മകന്റെ വിവാഹത്തിന് ക്ഷണിക്കാനാണ് ശരത് പവാറിനെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.