സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പേ തൃശൂരിൽ പ്രചരണം ആരംഭിച്ച് സുരേഷ് ഗോപി. ബിജെപി പ്രാദേശിക നേതാക്കളുടെ ഓട്ടോറിക്ഷകളിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. സ്വന്തം ഇഷ്ടപ്രകാരം പോസ്റ്ററുകൾ പതിപ്പിച്ചുവെന്നാണ് ബിജെപി പ്രവർത്തകർ നൽകുന്ന വിശദീകരണം. ചതിക്കില്ല എന്നത് ഉറപ്പാണ് വോട്ട് ഫോർ ബിജെപി എന്നാണ് പോസ്റ്ററിലെ വാചകം.(Suresh gopi supporting posters in thrissur) ലോക് സഭ തെരെഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ അണിയറയിൽ നീക്കങ്ങൾ സജീവമാക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ. അതിന്റെ ഭാഗമായി സ്ഥാനാർഥികളാവാൻ സാധ്യതയുള്ളവരെ മണ്ഡലത്തിൽ സജീവമാക്കുകയാണ് പാർട്ടികൾ. പക്ഷെ തൃശൂരിൽ […]
Author: Tomy Thondamkuzhy
സിനിമയല്ല, ജീവിതം ;വിനായകൻ തെറ്റോ ശരിയോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കട്ടെ; ഉമാ തോമസ്
വിനായകൻ തെറ്റോ ശരിയോ എന്ന് പൊലീസുകാരുടെ അധിപനായ മുഖ്യമന്ത്രി പിണറായി വിജയൻ തീരുമാനിക്കട്ടെയെന്ന് തൃക്കാക്കര എംഎൽഎ ഉമ തോമസ്. സിനിമയിലേതുപോലല്ല ജീവിതത്തിൽ പെരുമാറേണ്ടത്.(uma thomas against vinayakan) സ്റ്റേഷനിൽ വന്ന് ബഹളം വെക്കുന്നവർക്ക് സ്റ്റേഷൻ ജാമ്യം കിട്ടിപോകാമെന്നുള്ളത് ശരിയല്ല.പൊലീസ് വാഹനത്തിൽ പോയ ഉദ്യോഗസ്ഥരോട് പൊലിസുകാർ ആണോ എന്ന തിരക്കേണ്ട ആവശ്യമില്ല. അദ്ദേഹം ഒരു സെലിബ്രിറ്റി അല്ലെ ഒരുപാട് പേർ അദ്ദേഹത്തെ വീക്ഷിക്കുന്നുവെന്നും ഉമാ തോമസ് പറഞ്ഞു. വിനായകന് സ്റ്റേഷന്‍ ജാമ്യം നല്‍കിയതില്‍ വിമര്‍ശനവുമായി ഉമ തോമസ് ഇന്നലെ […]
പാഠപുസ്തകങ്ങളില്‍ ‘ഇന്ത്യ’യെ വെട്ടി ഭാരത് എന്നാക്കി; കേന്ദ്രത്തിന്റേത് സവർക്കറുടെ നിലപാട്; എം വി ഗോവിന്ദൻ
പാഠ പുസ്തകങ്ങളിൽ ഇന്ത്യയുടെ പേര് മാറ്റം, കേന്ദ്രത്തിന്റേത് സവർക്കറുടെ നിലപാടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ശാസ്ത്ര തത്വങ്ങൾ കേന്ദ്രം അവഗണിക്കുന്നു. അംബേദ്‌കർ പറഞ്ഞത് ഇന്ത്യ എന്ന പേരാണ്. ഭാരതമെന്നാക്കാൻ ഇപ്പോൾ പ്രകോപനമെന്ത് എന്നും അദ്ദേഹം ചോദിച്ചു. മോദി സര്‍ക്കാരിന് ‘ഇന്ത്യ’എന്ന പേരിനെ പേടിയാണെന്നും ആ ഭയത്തിന് പിന്നില്‍ ‘ഇന്ത്യ’ മുന്നണിയാണെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.(m v govindan against modi government) ഡൽഹിയിൽ വച്ചാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത്. ഹിന്ദുത്വ അജണ്ടയിലേക്ക് രാജ്യത്തെ […]
അൾട്ടിമേറ്റ് ടൂവീലർ എസ്‌യുവി; ഓഫ് റോഡ് അഡ്വഞ്ചറിനായി ഇനി ഇലക്‌ട്രിക് സ്‌കൂട്ടറും
ഓഫ് റോഡ് ഇനി സ്കൂട്ടറിലും പോകാം. പുതിയ മോഡൽ സ്കൂട്ടർ അവതരിപ്പിച്ചിരിക്കുകയാണ് തായ്വാൻ കമ്പനി. ഓഫ് റോഡിനും ഓൺ റോഡിലും ഉപയോഗിക്കാവുന്ന ക്രോസ് ഓവർ എന്ന ഇലക്ട്രിക് സ്കൂട്ടറാണ് അവതരിപ്പിച്ചിരിക്കുന്നത്. തായ്‌വാനിലെ ഇലക്‌ട്രിക് വാഹന നിർമാതാക്കളായ ഗൊഗോറോയാണ് പുത്തനൊരു മോഡലുമായി രംഗത്തിറങ്ങിയിരിക്കുന്നത്.(Gogoro Is Ready To Venture Off Road With New CrossOver Electric Scooter) കമ്പനി ഇതിനെ അൾട്ടിമേറ്റ് ടൂവീലർ എസ്‌യുവി എന്നാണ് വിളിക്കുന്നത്. ഈ ക്രോസ്ഓവർ ഇലക്ട്രിക് സ്‌കൂട്ടർ മോഡൽ ഒരു പുതിയ […]
ലോകകപ്പിൽ ഇന്ന് ശ്രീലങ്കയും ഇംഗ്ലണ്ടും നേർക്കുനേർ; രണ്ട് ടീമിനും അതിനിർണായകം
ലോകകപ്പിൽ ഇന്ന് ശ്രീലങ്കയും ഇംഗ്ലണ്ടും തമ്മിൽ ഏറ്റുമുട്ടും. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഉച്ചക്ക് രണ്ട് മണിക്കാണ് മത്സരം. 4 മത്സരങ്ങളിൽ നിന്ന് ഓരോ ജയം മാത്രമുള്ള ഇരു ടീമിനും ഇന്നത്തെ മത്സരം നിർണായകമാണ്. ഒരു മത്സരം കൂടി പരാജയപ്പെട്ടാൽ ഇരുവരുടെയും സെമി സാധ്യതകൾ ഏറെക്കുറെ അവസാനിക്കും. അതുകൊണ്ട് തന്നെ എന്തു വിലകൊടുത്തും കളി വിജയിക്കുക എന്നതാവും ഇവരുടെ ലക്ഷ്യം. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ ന്യൂസീലൻഡാണ് ആദ്യം ഞെട്ടിച്ചത്. പിന്നീട് അഫ്ഗാൻ്റെ വക അടുത്ത ഷോക്ക്. ദക്ഷിണാഫ്രിക്കക്കെതിരെ 229 […]
ഗാസയിൽ ഇന്ധനം ഇന്ന് തീരും; ആശുപത്രികൾ അടച്ചുപൂട്ടൽ ഭീഷണിയിൽ; ഇസ്രയേലിന്റേത് നിലനിൽപിനായുള്ള യുദ്ധമെന്ന് ബെഞ്ചമിൻ നെതന്യാഹു
ഗാസയിൽ ഇന്ന് ഇന്ധനം ഇന്ന് തീരുമെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ്. ഇന്ധനക്ഷാമം കാരണം ആശുപത്രികൾ അടച്ചുപൂട്ടേണ്ടിവരുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം കരയുദ്ധത്തിന് തയാറെക്കുകയാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ടെലിവിഷൻ പ്രസംഗത്തിനിടെയാണ് ബെഞ്ചമിൻ നെതന്യാഹുവിന്റെ പരാമർശം. ഇസ്രയേലിന്റേത് നിലനിൽപ്പിന് വേണ്ടിയുള്ള യുദ്ധമെന്ന് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. അതേസമയം ഇസ്രയേൽ ആക്രമണത്തിൽ 6,500 പേർ കൊല്ലപ്പെട്ടെന്ന് ഹമാസ് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിനിടെ ലെബനൻ അതിർത്തിയിലും ഇസ്രയേൽ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. ബുധനാഴ്ച രാത്രി ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ അൽ […]
ഇന്ത്യയിൽ 505 കോടിയുടെ ലാഭം; പൂട്ടിപോയെങ്കിലും ലാഭം കൊയ്ത് ഫോഡ് ഇന്ത്യ
നഷ്ടത്തെ തുടർന്നായിരുന്നു 2021 സെപ്റ്റംബറിൽ ഫോഡ് ഇന്ത്യയിലെ കാർ നിർമാണം അവസാനിപ്പിക്കുന്നത്. 2022 ജൂലൈയിൽ പൂർണമായും ഇന്ത്യയിലെ കാർ നിർമാണം നിർത്തിയെങ്കിലും ഇന്ത്യൻ വിപണിയിൽ ഇപ്പോഴും ലാഭത്തിലാണ് കമ്പനിയെന്നാണ് ഫോഡ് ഇന്ത്യ അറിയിക്കുന്നത്. 2022-23 സാമ്പത്തിക വർഷം 505 കോടി രൂപയുടെ ലാഭമുണ്ടായതായി കമ്പനി പറയുന്നത്.(Ford India Records Rs 505 Cr Profits From Exports In FY23) 2022-23 സാമ്പത്തികവർഷം 7,079 കോടി രൂപ വരുമാനമാണ് ഫോഡ് ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്. 2022 ഫെബ്രുവരിയിൽ വൈദ്യുത […]
ഭക്ഷ്യവിഷബാധയെ തുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ ഹോട്ടലുകളിൽ പരിശോധന ശക്തമാക്കാൻ തീരുമാനം
ഭക്ഷ്യവിഷബാധയെ തുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ ഹോട്ടലുകളിൽ പരിശോധന ശക്തമാക്കാൻ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ തീരുമാനം. സംസ്ഥാനത്ത് നിരോധിക്കപ്പെട്ട പച്ച മുട്ടയുടെ മയനൈസ് കൊച്ചിയിലെ ചില ഹോട്ടലുകളിൽ ഭക്ഷണത്തോടൊപ്പം വിതരണം ചെയ്യുന്നു എന്ന് കണ്ടെത്തലും ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയിട്ടുണ്ട്. (man demise shawarma inspection) കാക്കനാട് മാവേലി ഹോട്ടലിൽ നിന്ന് ഷവർമ കഴിച്ചതിനെ തുടർന്നാണ് കോട്ടയം സ്വദേശിയായ രാഹുൽ മരിച്ചതെന്ന് ആരോപണത്തിൽ ലാബ് പരിശോധന ഫലങ്ങളും പോസ്റ്റ്മോർട്ടം റിപ്പോർട്ടും ലഭ്യമായതിനു ശേഷം കാക്കനാട് മാവേലി ഹോട്ടലിനെതിരെ തുടർനടപടികൾ സ്വീകരിക്കാമെന്നാണ് […]
കനേഡിയൻ പൗരന്മാർക്കുള്ള വീസ സേവനങ്ങൾ ഇന്ത്യ ഇന്നുമുതൽ പുനരാരംഭിക്കും
കനേഡിയൻ പൗരന്മാർക്കുള്ള വീസ സേവനങ്ങൾ ഇന്ത്യ ഇന്നുമുതൽ പുനരാരംഭിക്കും. കാനഡയിൽ ഉള്ള ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷ വിലയിരുത്തിയ ശേഷമാണ് വീസ സേവനങ്ങൾ പുനരാരംഭിക്കാൻ തീരുമാനമെടുത്തത്. ടൂറിസ്റ്റ്, മെഡിക്കൽ, ബിസിനസ്, കോൺഫറൻസ് വീസകളാണ് പുനരാരംഭിക്കുക. സാഹചര്യം കൂടുതൽ വിലയിരുത്തിയ ശേഷം ഉചിതമായ തീരുമാനങ്ങൾ തുടർന്ന് കൈക്കൊള്ളുമെന്ന് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു. (canada citizens visa india) ഖാലിസ്ഥാൻ നേതാവ് ഹർദീപ്സിംഗ് നിജ്ജറിന്റെ കൊലപാതകത്തിന്റെ പേരിൽ ഉണ്ടായ നയതന്ത്ര സംഘർഷത്തിന്റെ ഭാഗമായി, കഴിഞ്ഞ മാസമാണ് കനേഡിയൻ പൗരന്മാർക്കുള്ള […]
ഉച്ചഭക്ഷണ പദ്ധതി കുടിശ്ശികയുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
ഉച്ചഭക്ഷണ പദ്ധതി കുടിശ്ശികയുമായി ബന്ധപ്പെട്ട ഹർജികൾഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എ അടക്കം നൽകിയ ഹർജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. പദ്ധതിക്ക് ഒരു വിദ്യാർഥിക്ക് 8 രൂപ നിരക്കാണു നിശ്ചയിച്ചിരിക്കുന്നതെങ്കിലും അതിൽക്കൂടുതൽ ചെലവ് വന്നാൽ ആരു വഹിക്കുമെന്നു ഹൈക്കോടതി കഴിഞ്ഞ തവണ സർക്കാരിനോട് ആരാഞ്ഞിരുന്നു. സ്കൂൾ ഫണ്ടിൽ നിന്ന് ഈ തുക ലഭ്യമല്ലെങ്കിൽ പിന്നെ എന്തു ചെയ്യാനാകുമെന്നതിലടക്കം കോടതി നിർദേശ പ്രകാരം സർക്കാർ ഇന്ന് വിശദീകരണം നൽകിയേക്കും. ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കിയ വകയിൽ പ്രധാനാധ്യാപകർക്ക് ലഭിക്കാനുള്ള […]












