ഇന്ത്യൻ വനിതാ ടീം പരിശീലകനായി അമോൽ മജുംദാറിനെ നിയമിച്ചു. മുംബൈ, അസം, ആന്ധ്രാ പ്രദേശ് തുടങ്ങിയ ടീമുകൾക്കായി ആഭ്യന്തര മത്സരങ്ങൾ കളിച്ചിട്ടുള്ള മജുംദാറിനെ ഉപദേശക സമിതിയാണ് പരിശീലകനായി നിയമിച്ചത്. രമേശ് പൊവാറിൻ്റെ കാലാവധി അവസാനിച്ചതോടെയാണ് നീക്കം. മുൻപ് ഇന്ത്യ അണ്ടർ 19, അണ്ടർ 23 ടീമുകളെ പരിശീലിപ്പിച്ചിട്ടുള്ള താരം നെതർലൻഡ്സ്, ദക്ഷിണാഫ്രിക്ക, രാജസ്ഥാൻ ടീമുകളുടെ ബാറ്റിംഗ് പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്. പരിശീലകനായി മജുംദാറിൻ്റെ ആദ്യ പരമ്പര ഇംഗ്ലണ്ടിനെതിരെയാണ്. ഇംഗ്ലണ്ട്, ഓസ്ട്രേലിയ ടീമുകളിൽ ഇന്ത്യയിലെത്തി ടി-20, ഏകദിന, ടെസ്റ്റ് പരമ്പരകൾ […]
Author: Tomy Thondamkuzhy
അമേരിക്കയിൽ ലുവിസ്റ്റണിലെ വെടിവെപ്പിൽ മരണം 22ആയി; 60 ഓളം പേർക്ക് പരിക്ക്
അമേരിക്കയിലെ ലൂവിസ്റ്റണിൽ ഉണ്ടായ വെടിവെപ്പിൽ മരണം 22ആയി. വെടിവയ്പ്പിൽ അറുപതോളം പേർക്കു പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. പ്രാദേശിക സമയം ബുധനാഴ്ച രാത്രിയാണ് വ്യാപക വെടിവയ്പ്പുണ്ടായത്. പ്രദേശത്തെ ബാറിലും വോൾമാർട്ട് വിതരണ കേന്ദ്രത്തിലുമാണ് വെടിവെപ്പുണ്ടായത്. അക്രമിയെ ഇനിയും പിടികൂടാൻ കഴിഞ്ഞിട്ടില്ല.(At least 22 killed in mass shooting in United States Lewiston) അക്രമിയുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വീടിനുള്ളിൽതന്നെ കഴിയണമെന്നും പോലീസ് പ്രദേശത്തെ ജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെയടക്കം അധികൃതർ […]
‘സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ അക്കാദമിക്ക് പ്രത്യേക താത്പര്യങ്ങളില്ല’; IFFK വിവാദങ്ങളിൽ പ്രേംകുമാർ
ഐഎഫ്എഫ്‌കെ വിവാദങ്ങളിൽ പ്രതികരണവുമായി ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ. സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ അക്കാദമിക്ക് പ്രത്യേക താത്പര്യങ്ങളില്ലെന്ന് പ്രേംകുമാർ ട്വന്റിഫോറിനോട് പ്രതികരിച്ചു. അക്കാദമിക് മുൻപിൽ എത്തുന്ന സിനിമകൾ ജൂറിക്ക് മുൻപിൽ കൃത്യമായി പ്രദർശിപ്പിക്കുന്നുണ്ട്. ജൂറിയുടെ തീരുമാനം അന്തിമമാണെന്നും പ്രേംകുമാർ പറഞ്ഞു. നിരവധി സിനിമകൾ പരിഗണനയ്ക്ക് വരുന്നുണ്ട്. അതിനാൽ കുറച്ച് ചിത്രങ്ങൾ മാത്രമേ പ്രദർശിപ്പിക്കാൻ കഴിയു. അതുകൊണ്ട് അഭിപ്രായ വ്യത്യാസങ്ങൾ സ്വഭാവികമാണെന്നും പ്രേംകുമാർ പ്രതികരിച്ചു. വിവാദങ്ങൾക്ക് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. 150 തവണ സിനിമകളാണ് പരിഗണനയ്ക്കായി എത്തിയത്. ഇതിൽ […]
NCERT പുസ്‌കങ്ങളില്‍ ഇന്ത്യയ്ക്ക് പകരം ഭാരത്; എതിര്‍പ്പുമായി കേരളം
എന്‍സിഇആര്‍ടി പുസ്തകങ്ങളില്‍ ഇന്ത്യ എന്ന പേര് ഒഴിവാക്കി ഭാരത് എന്നാക്കി മാറ്റുന്ന ശുപാര്‍ശയ്‌ക്കെതിരെ കേരളം. ബദല്‍ സാധ്യത തേടാന്‍ സംസ്ഥാന സര്‍ക്കാര്‍. ഇന്ത്യ എന്ന പേര് നിലനിര്‍ത്തി എസ്‌സിഇആര്‍ടി പാഠപുസ്തകങ്ങള്‍ സ്വന്തം നിലയ്ക്ക് ഇറക്കും. നേരത്തെ എന്‍സിഇആര്‍ടി വെട്ടിമാറ്റിയ പാഠഭാഗങ്ങള്‍ എസ്‌സിഇആര്‍ടി ഉള്‍പ്പെടുത്തിയിരുന്നു. വിശദമായ കൂടിയാലോചനകള്‍ക്ക് ശേഷം തീരുമാനമെടുക്കാനാണ് സര്‍ക്കാര്‍ നീക്കം. എന്‍ സി ഇ ആര്‍ ടി പാഠപുസ്തകങ്ങളില്‍ ഇന്ത്യ എന്ന പേര് മാറ്റി ഭാരത് എന്നാക്കാനുള്ള നിര്‍ദേശം എന്‍സിആര്‍ടി പാനല്‍ ഏകകണ്ഠമായി അംഗീകരിച്ചു. ഇന്ത്യ […]
മനസ്സിനെ മയക്കുന്ന വിദ്യകളോടെ ആഹ്ലാദത്തിന്റെ അരങ്ങൊരുക്കാൻ “ഇൻസോംനിയ” യുമായി മെന്റലിസ്റ്റ് ആദി നവംബർ 18 ന് സൂറിച്ചിൽ എത്തുന്നു . ടിക്കറ്റുകൾ ഓൺലൈനിൽ ബുക്ക് ചെയ്യാവുന്നതാണ്
മനസിന്റെ പൂട്ടുകൾ തുറക്കുന്ന താക്കോൽകാരൻ” എന്നാണ് ലോക ശ്രദ്ധ പിടിച്ചുപറ്റിയ മെന്റലിസ്റ്റ് ആദി അറിയപ്പെടുന്നത്. 35 രാജ്യങ്ങളിൽ ഇതിനോടകം പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. മനുഷ്യരുടെ പെരുമാറ്റങ്ങളേയും ചിന്തകളേയും വിശദമായി കൈകാര്യം ചെയ്ത് നിരുപണം നടത്തുന്ന വിദ്യയാണു മെന്റലിസം എന്നറിയപ്പെടുന്നത്. ഈ രംഗത്ത് കേരളത്തിലെ പ്രശസ്തനായ വ്യക്തിയാണ് ആദർശ് എന്നു പേരുള്ള മെന്റലിസ്റ്റ് ആദി. ആദി എന്ന പേരിൽ തന്നെയാണ് പൊതുവേദികളിൽ ഇദ്ദേഹം അറിയപ്പെടുന്നത്. കലയും ശാസ്ത്രവും ഒരു പോലെ ഇണ ചേർന്ന പരിപാടിയാണു മെന്റലിസം എന്നത്. സൈക്കോളജി, സജഷൻ, […]
കാക്കനാട് ഭക്ഷ്യവിഷബാധയിൽ മരണം; ഷവർമ കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു
കാക്കനാട് ഷവർമ കഴിച്ചതിന് പിന്നാലെ ആരോഗ്യപ്രശ്‌നങ്ങൾ നേരിട്ട യുവാവ് മരിച്ചു. കഴിഞ്ഞ മൂന്നു ദിവസമായി വെന്റിലേറ്ററിൽ തുടരുകയായിരുന്നു. കോട്ടയം സ്വദേശി രാഹുൽ ആർ നായറാണ് മരിച്ചത്. ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയെന്ന് നിഗമനം. കഴിഞ്ഞ ബുധനാഴ്ചയാണ് ഇയാൾ ഷവർമ കഴിച്ചത്. അന്നുമുതൽ ആരോഗ്യപ്രശ്‌നങ്ങൾ തുടങ്ങിയതായി സുഹൃത്തുക്കൾ. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് രാഹുലിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയഘാതം ഉണ്ടാവുകയും കിഡ്‌നിയെ ബാധിക്കുകയും ചെയ്തിട്ടുണ്ട്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന രാഹുലിന് ഡയാലിസിസ് നടത്തിയിരുന്നു. കാക്കനാട്ടെ ഹോട്ടലിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്. ഡോക്ടറോട് യുവാവ് നൽകിയ മൊഴി […]
ലഹരിയിൽ നീന്തൽകുളത്തിൽ നീരാട്ടുമായി യുവാവ്; കരക്ക് കയറാൻ ആവശ്യപ്പെട്ട നാട്ടുകാർക്കും പോലീസിനും അസഭ്യവർഷം
മദ്യപിച്ച് ലക്ക് കെട്ട് നീന്തൽ കുളത്തിൽ ഭാര്യക്കും മക്കൾക്കും ഒപ്പം നീന്താനിറങ്ങിയ യുവാവിനെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു. ചൊവ്വാഴ്ച വൈകിയിട്ട് ഏഴ് മണിയോടെ ചങ്ങരംകുളം ചിയ്യാനൂരിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ചങ്ങരംകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ മാനേജറായ യുവതിയും ഭർത്താവും രണ്ട് മക്കളും ചേർന്നാണ് ചിറകുളത്തിൽ നീന്താൻ ഇറങ്ങിയത്. മദ്യപിച്ച് ലക്ക് കെട്ട യുവാവ് കുളത്തിൽ കുട്ടികൾക്കൊപ്പം ഇറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട പ്രദേശത്തെ യുവാക്കൾ അപകട സാധ്യത ബോധ്യപ്പെടുത്തി കുളത്തിൽ നിന്ന് കയറാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ വീണ്ടും കുളത്തിൽ ഇറങ്ങി […]
‘ഇരുനൂറോളം പേർക്ക് ചികിത്സയ്ക്കായി മൂന്നര കോടി രൂപയുടെ ആനുകൂല്യം’; സഹായവുമായി സൗദി കെഎംസിസി സാമൂഹ്യ സുരക്ഷാ പദ്ധതി
സൗദി കെ.എം.സി.സി നാഷണല്‍ കമ്മറ്റി സാമൂഹ്യ സുരക്ഷാ പദ്ധതി 2023 പദ്ധതിയില്‍ അംഗമായിരിക്കെ മരണപ്പെട്ട അമ്പത്തിമൂന്ന് അംഗങ്ങളുടെ കുടുംബങ്ങള്‍ക്കും മാരക രോഗങ്ങള്‍ക്ക് ചികിത്സ തേടിയ ഇരുനൂറോളം അംഗങ്ങള്‍ക്കുമായി മൂന്നര കോടിയോളം രൂപയുടെ ആനുകൂല്യ വിതരണം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. പാണക്കാട് വെച്ച് നടന്ന ലളിതമായ ചടങ്ങില്‍ വെച്ച് സൗദി അറേബ്യയിലെ വാദി ദവാസിറില്‍ വെച്ച് മരണപ്പെട്ട എറണാകുളം മരട് സ്വദേശി പ്രശാന്ത് പ്രകാശൻ, റിയാദ് പ്രവിശ്യയിലെ അൽഖര്‍ജ് എന്ന പ്രദേശത്ത് വെച്ച് മരണപ്പെട്ട […]
കുഴൽനാടൻ കിടന്നിടത്ത് ഉരുളുന്നു; മാന്യത ഉണ്ടെങ്കിൽ മാപ്പ് പറയണം; വി കെ സനോജ്
സിഎംആർഎൽ വിഷയത്തിൽ ഉന്നയിച്ച ആരോപണങ്ങളെല്ലാം പൊളിഞ്ഞ മാത്യു കുഴൽനാടൻ കിടന്നിടത്ത് ഉരുളുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്. രാഷ്ട്രീയമാന്യത ഉണ്ടെങ്കിൽ അദ്ദേഹം പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും വി.കെ.സനോജ് പറഞ്ഞു.(vk sanoj says mathew kuzhalnadan should apologize) ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് തെളിവുകളടക്കം പുറത്തുവന്നിട്ടും അദ്ദേഹം തിരുത്തുന്നില്ല. കുഴൽനാടൻ കോടികളുടെ നികുതി വെട്ടിപ്പ് നടത്തിയെന്നും വലിയ സാമ്പത്തിക തട്ടിപ്പും കള്ളപ്പണ ഇടപാടും കുഴൽനാടൻ നടത്തുന്നെന്നും വി.കെ.സനോജ് ആരോപിച്ചു. അതേസമയം മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനി സിഎംആർഎലിന് ഒരു […]
പാഠപുസ്തകങ്ങളിൽ ഇന്ത്യ എന്നത് മാറ്റി ‘ഭാരത്’ എന്നാക്കും; എൻ സി ഇ ആർ ടി തീരുമാനം
എൻ സി ഇ ആർ ടി പാഠപുസ്തകങ്ങളിൽ ഇന്ത്യ എന്ന പേര് മാറ്റി ഭാരത് എന്നാക്കാൻ തീരുമാനം. നിർദേശം എൻസിആർടി പാനൽ ഏകകണ്ഠമായി അംഗീകരിച്ചു. പുരാതന ചരിതമെന്നത് ക്ലാസിക്കൽ ചരിത്രമാകും.. ഇന്ത്യ എന്ന് രേഖപ്പെടുത്തിയതിന് പകരം എല്ലായിടത്തും ഭാരത് എന്നാക്കാൻ എൻ സി ഇ ആർ ടി സമിതി ശുപാർശ നൽകി. (no more india in ncert textbooks) സാമൂഹ്യ ശാസ്ത്ര പാഠഭാഗങ്ങൾ സംബന്ധിച്ച് എൻസിആർടി നിയോഗിച്ച സമിതിയാണ് രാജ്യത്തിന്റെ പേര് ഭാരത് എന്ന് എല്ലാ […]












