2016 നവംബർ 8…അന്നാണ് രാജ്യത്തിന് ഇരുട്ടടി നൽകിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി 500 ന്റേയും 1000 ന്റേയും കറൻസികൾ നിരോധിച്ചത്. തൊട്ടിപിന്നാലെ കേന്ദ്ര സർക്കാർ മൊബൈൽ ഫോൺ വഴി പണമിടപാട് നടത്താനായി യുപിഐ അവതരിപ്പിച്ചു. അന്ന് മുതൽ യുപിഐ പണമിടപാട് ജനജീവിതത്തിന്റെ ഭാഗമായെങ്കിലും ഇന്നും രാജാവ് കറൻസി തന്നെയെന്ന് തെളിയിക്കുന്ന കണക്കുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. നഗരജീവിതത്തിൽ 78 ശതമാനത്തോളം ചെറുകിട കച്ചവട പണമിടപാടുകളും യുപിഐ വഴിയാണ് നടക്കുന്നത്. കഴിഞ്ഞ മാസം നടന്ന യുപിഐ ഇടപാടുകളുടെ എണ്ണം […]
Author: Tomy Thondamkuzhy
തൃക്കാക്കര നഗരസഭയിലെ രാത്രി നിയന്ത്രണങ്ങൾ ഉടൻ നടപ്പാക്കില്ല
തൃക്കാക്കര നഗരസഭയിലെ രാത്രി നിയന്ത്രണങ്ങൾ ഉടൻ നടപ്പാക്കില്ല. ഇന്ന് ചേരുന്ന കൗൺസിൽ യോഗത്തിൽ തീരുമാനം എടുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും വിഷയം അജണ്ടയിൽ ഉൾപ്പെടുത്തിയില്ല. ഹോട്ടലുടമകളും, ടെക്കികളും പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. ലഹരി കച്ചവടവും ലഹരി ഉപയോഗിക്കുന്നവരുടെ ശല്യവും കാരണമാണ് തൃക്കാക്കര നഗരസഭ പരിധിയിൽ 11 മണിക്ക് ശേഷം വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുക എന്ന തീരുമാനത്തിലെത്തിയത്. അടുത്ത ആറുമാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ കടകൾ പൂർണ്ണമായും അടച്ചിടുക. ഇന്ന് ചേരുന്ന കൗൺസിൽ യോഗത്തിൽ തീരുമാനം അന്തിമമാകുമെന്നും, തീരുമാനം അന്തിമമായി നടപ്പാക്കുമെന്നുമാണ് നഗരസഭ അധ്യക്ഷ […]
മല്ലു ട്രാവലറിനെതിരെ പോക്‌സോ കേസ്; വിശദമായ അന്വേഷണത്തിന് ശേഷം തുടർ നടപടികൾ
വ്‌ലോഗർ, മല്ലു ട്രാവലർ എന്ന ഷാക്കിർ സുബാനെതിരെ പോക്‌സോ ചുമത്തി കേസെടുത്തു. മുൻ ഭാര്യയുടെ പരാതിയിലാണ് കണ്ണൂർ ധർമ്മടം പൊലീസ് കേസെടുത്തത്. പ്രായപൂർത്തിയാകും മുൻപുള്ള വിവാഹം, ഗാർഹിക പീഡനം എന്നിവയാണ് പരാതിയിലെ ആരോപണങ്ങൾ. നേരത്തെ മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും ഇവർ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. വിശദമായ അന്വേഷണത്തിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. സൗദി പൗര നൽകിയ ലൈംഗിക പീഡന പരാതിയിൽ ഷാക്കിർ സുബാൻ നിലവിൽ ഇടക്കാല ജാമ്യത്തിലാണ്. ഉപാധികളോടെയാണ് […]
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; എറണാകുളം ജില്ലയിൽ ഓറഞ്ച് അലേർട്ട്
സംസ്ഥാനത്ത ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എറണാകുളം ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിൽ മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ല. അതേസമയം, അറബികടലിൽ പുതിയ ന്യുന മർദ്ദം രൂപപ്പെട്ടു.
‘കേരളീയം’ ലോഗോ തയാറാക്കിയത് ഒറ്റരാത്രികൊണ്ട് ; പ്രതിഫലം വാങ്ങിയിട്ടില്ല ; ബോസ്കൃഷ്ണമാചാരി
‘കേരളീയം’ പരിപാടിയുടെ ലോഗോ തയാറാക്കിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ മറുപടിയുമായി ബോസ് കൃഷ്ണമാചാരി. പ്രതിഫലം കൈപറ്റാതെയാണ് ലോഗോ തയ്യാറാക്കിയതെന്ന് ബോസ് കൃഷ്ണമാചാരി പറയുന്നു. ലോഗോ തയ്യാറാക്കാന്‍ തനിക്ക് ഏഴു കോടി രൂപ ലഭിച്ചു എന്ന പ്രചരണം വാസ്തവവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. കേരളീയത്തിന്റെ ലോഗോ തയ്യാറാക്കാന്‍ സര്‍ക്കാര്‍ താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചിരുന്നു. എന്നാല്‍ കേരളീയം വിഭാവനം ചെയ്യുന്ന സന്ദേശം ലഭിച്ച ലോഗോകളില്‍ പ്രതിഫലിക്കാത്തതിനാല്‍ ലോഗോ തയ്യാറാക്കാന്‍ തന്നോട് ആവശ്യപ്പെടുകയായിരുന്നു. ഒറ്റ രാത്രി കൊണ്ടാണ് കേരളീയത്തിന്റെ ലോഗോ തയ്യാറാക്കിയത്. […]
ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പ്; ആവശ്യമില്ലാത്ത ആളുകളുടെ സാന്നിധ്യം ഉണ്ടായെന്ന് ഹൈക്കോടതി
ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പിൽ ആവശ്യമില്ലാത്ത ആളുകളുടെ സാന്നിധ്യം ഉണ്ടായെന്ന് ഹൈക്കോടതി. മേൽശാന്തി തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി പരിഗണിച്ചപ്പോഴാണ് കോടതിയുടെ പരാമർശം. എന്നാൽ ഒബ്സർവറുടെ സാന്നിധ്യത്തിലാണ് തെരഞ്ഞടുപ്പ് നടത്തിയതെന്നും തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നുവെന്നും ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. ഹര്‍ജിയില്‍ നാളെ വിധി പറയും. തിരുവനന്തപുരം സ്വദേശി മദുസൂധനൻ നമ്പൂതിരിയാണ് ശബരിമല തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചത്. നറുക്കെടുപ്പിന് തയ്യാറാക്കിയ പേപ്പറുകളിൽ രണ്ടെണ്ണം മടക്കിയും മറ്റുള്ളവ ചുരുട്ടിയുമാണിട്ടതെന്നാണ് പ്രധാന ആരോപണം. കേസ് കേട്ട കോടതി ഗുരുതരമായ ചില […]
‘മുൻ കാമുകിയുടെ സ്വകാര്യ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു’; മലയാളി ബൈക്ക് റേസർ അറസ്റ്റിൽ
മുന്‍ കാമുകിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച മലയാളി റേസിംഗ് താരം പിടിയിൽ. തൃശൂർ സ്വദേശി ആൽഡ്രിൻ ബാബുവാണ് കോയമ്പത്തൂരില്‍ അറസ്റ്റിലായത്. കോയമ്പത്തൂർ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. തന്‍റെ പേരിലുള്ള വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതായി കാണിച്ച് യുവതി കഴിഞ്ഞ മാസം കോയമ്പത്തൂര്‍ സൈബര്‍ ക്രൈം പൊലീസിനെ സമീപിച്ചിരുന്നു. ഐപി അഡ്രസ് പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആൽഡ്രിന്‍റെ മൊബൈൽ ഫോണിൽ നിന്ന് ചിത്രങ്ങള്‍ അപ്ലോഡ് ചെയ്തതായി കണ്ടെത്തിയത്. ആൽഡ്രിൻ കുറ്റം സമ്മതിച്ചതായും […]
റെയില്‍വേ ട്രാക്കിൽ പടക്കങ്ങൾ കൂട്ടിയിട്ട് കത്തിച്ചു, പാമ്പിന്‍റെ രൂപത്തിൽ ചാരം; യൂട്യൂബറെ തേടി റെയില്‍വെ പൊലീസ്
രാജസ്ഥാനിലെ റെയില്‍വേ ട്രാക്കിൽ പടക്കങ്ങൾ കൂട്ടിയിട്ട് കത്തിച്ച യൂട്യൂബറെ തേടി റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്സ്. രാജസ്ഥാനിലെ ഫുലേര – അജ്മീർ പ്രദേശത്തെ ദന്ത്രാ സ്‌റ്റേഷന് സമീപമാണ് സംഭവം നടന്നത്. യൂട്യൂബറുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ആര്‍ പി എഫ് ഇക്കാര്യം ശ്രദ്ധിച്ചതും ദൃശ്യത്തിലെ ആളെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയതും. ട്രാക്കിന്റെ മധ്യത്തിൽ വച്ച് പടക്കത്തിന് തീ കൊടുത്തു. തുടർന്ന് കനത്ത പുക ഉയര്‍ന്നു. പാമ്പിന്‍റെ രൂപത്തിലായിരുന്നു ചാരം. എത്രയും വേഗം യൂട്യൂബര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ […]
അമിത അളവിൽ ഉറക്ക ഗുളിക ഉപയോഗിച്ചു; അലൻ ഷുഹൈബ് ആശുപത്രിയിൽ
പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതി അലൻ ഷുഹൈബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിത അളവിൽ ഉറക്കഗുളിക കഴിച്ച നിലയിൽ ഫ്ലാറ്റിൽ കണ്ടെത്തുകയായിരുന്നു. എറണാകുളത്തെ ഇടത്തറയിലുള്ള ഫ്ലാറ്റിലാണ് അലനെ അവശനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ബന്ധുക്കൾ ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യ ശ്രമമെന്നാണ് പൊലീസ് നൽകുന്ന സൂചന. ഭരണകൂടം വേട്ടയാടുന്നെന്ന് കത്തെഴുതിയ ശേഷം ആത്മഹത്യക്ക് ശ്രമം.അലൻ ഷുഹൈബിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. അലന്റെ മൊഴി എടുക്കാൻ ശ്രമം തുടങ്ങിയതായി പൊലീസ് അറിയിച്ചു.
ഒറ്റയ്ക്ക് പൊരുതി മാക്‌സ്‌വെല്‍; അഫ്ഗാനിസ്ഥാനെതിരെ ഓസീസിന് നാടകീയ ജയം
അഫ്ഗാനിസ്ഥാനെതിരെ ഓസീസിന് നാടകീയ ജയം. തോല്‍വി മുന്നില്‍ കണ്ട് ഏഴിന് 91 എന്ന നിലയില്‍ നില്‍ക്കെ മാക്‌സ്‌വെല്‍ പുറത്താവാതെ നേടിയ ഇരട്ട സെഞ്ചുറിയാണ് (201) ഓസീസിന് രക്ഷയായത്. മൂന്ന് വിക്കറ്റിനായിരുന്നു ഓസീസിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 291 റൺസെടുത്തു. മറുപടി ബാറ്റിംഗില്‍ ഓസീസ് 46.5 പന്തില്‍ ലക്ഷ്യം മറികടന്നു. തകര്‍ച്ചയോടെയായിരുന്നു ഓസീസിന്റെ തുടക്കം. രണ്ടാം ഓവറില്‍ ട്രാവിസ് ഹെഡിനെ (0) നവീന്‍ മടക്കി. വിക്കറ്റ് കീപ്പര്‍ ഇക്രം […]












