Cricket Sports

ഇം​ഗ്ലണ്ടിന് രണ്ടാം ജയം; നെതർലൻഡ്‌സിനെ160 റൺസിന് പരാജയപ്പെടുത്തി

ഐസിസി ഏകദിന ലോകകപ്പിൽ നിലവിലെ ചാമ്പ്യൻമാർക്ക് രണ്ടാം ജയം. നെതർലൻഡ്‌സിനെ 160 റൺസിന് തകർത്താണ് ഇംഗ്ലണ്ടിന്റെ ജയം. ഇംഗ്ലണ്ട് ഉയർത്തിയ 340 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ നെതർലൻഡ്‌സ് 37.2 ഓവറിൽ 179 റൺസിന് ഓൾ ഔട്ടായി. സെഞ്ചുറി നേടിയ ബെൻ സ്‌റ്റോക്‌സാണ് ടീമിന്റെ വിജയശിൽപ്പി. 41 റൺസെടുത്ത് പുറത്താവാതെ നിന്ന തേജ നിദമനുരുവാണ് നെതർലൻഡ്‌സിന്റെ ടോപ് സ്‌കോറർ. 163 ന് ആറുവിക്കറ്റ് എന്ന സ്‌കോറിൽ നിന്ന് 179 റൺസിൽ ടീം ഓൾ ഔട്ടാകുകയായിരുന്നു. 16 റൺസിനിടെ അവസാന […]

Entertainment Mollywood Movies

ചെയ്‌സിങ് സീനുകളിൽ പര്‍സ്യുട്ട് ക്യാമറ; മമ്മൂട്ടി ചിത്രത്തിലൂടെ മലയാള സിനിമയിൽ ഇത് ആദ്യം

മലയാളത്തിൽ ആദ്യമായി ‘പർസ്യുട്ട് ക്യാമറ’ എത്തുകയാണ്. അതും മമ്മൂട്ടിയുടെ ചിത്രത്തിലൂടെ. മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായാണ് പര്‍സ്യുട്ട് ക്യാമറ ഉപയോഗിക്കുന്നത്. ഹോളിവുഡ് സിനിമകളിലെ ചേസിംഗ് സീനുകളിൽ ഉപയോഗിക്കുന്ന, ഡിസ്‌പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ ഒരു മികച്ച ക്യാമറയാണ് പർസ്യുട്ട്. 200 kmph ചേസിംഗ് വരെ ഈ ക്യാമറയിൽ ചിത്രീകരിക്കാം. ഹോളിവുഡ് ചിത്രങ്ങളായ ഫോർഡ് vs ഫെറാറി, ട്രാൻഫോർമേഴ്‌സ്, ഫാസ്റ്റ് & ഫ്യൂരിയേഴ്സ് എന്നി ഹോളിവുഡ് ചിത്രങ്ങളിൽ വളരെ ഫലപ്രദമായി ഈ ക്യാമറ ഉപയോഗിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായി […]

Entertainment Latest news

‘ജനങ്ങൾക്ക് എന്നേക്കാളും ഇഷ്ടം കാർത്തിയെ’; പലപ്പോഴും അസൂയ തോന്നാറുണ്ട്: സൂര്യ

തമിഴകത്ത് തിളങ്ങി നില്‍ക്കുന്ന താരസഹോദരങ്ങളാണ് സൂര്യയും കാര്‍ത്തിയും. അനിയൻ കാര്‍ത്തിയെ കുറിച്ച്‌ സൂര്യ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ആളുകള്‍ക്ക് തന്നേക്കാള്‍ ഇഷ്ടം കാര്‍ത്തിയെ ആണെന്ന് കേൾക്കുമ്പോൾ അസൂയ തോന്നാറുണ്ടെന്നും കാര്‍ത്തിയുടെ വളര്‍ച്ചയെ അഭിമാനത്തോടെയാണ് നോക്കി കാണുന്നതെന്നും സൂര്യ പറയുന്നു. “കാര്‍ത്തി അഭിനയിക്കാൻ തുടങ്ങിയതില്‍ പിന്നെ ആളുകള്‍ വന്ന് ഞാൻ നിങ്ങളുടെ ഫാനല്ല, തമ്പിയുടെയുടെ ഫാനാണ് എന്നു പറയും. നിങ്ങളേക്കാള്‍ ഞങ്ങള്‍ക്കിഷ്ടം കാര്‍ത്തിയെ ആണെന്നു പറയും. അമ്പലങ്ങളിലും എയര്‍പോര്‍ട്ടുകളിലും എല്ലാം ആളുകള്‍ എന്റെ അടുത്ത് വന്ന് […]

India Kerala Latest news Must Read

‘കേരളീയത്തില്‍ കുടുംബശ്രീക്ക് കൈനിറയെ നേട്ടം’; 1.37 കോടി രൂപയുടെ വിറ്റുവരവ്

കലയും സംസ്കാരവും സമന്വയിച്ച കേരളീയത്തില്‍ കുടുംബശ്രീക്ക് കൈ നിറയെ നേട്ടം. നവംബര്‍ ഒന്നു മുതല്‍ ഏഴു വരെ കനകക്കുന്നില്‍ സംഘടിപ്പിച്ച കുടുംബശ്രീയുടെ ഫുഡ് കോര്‍ട്ട്, ഉല്‍പന്ന പ്രദര്‍ശന വിപണന സ്റ്റാളുകള്‍ എന്നിവയിലൂടെ 1.37 കോടി രൂപയുടെ വിറ്റുവരവാണ് വനിതാ സംരംഭകര്‍ സ്വന്തമാക്കിയത്. ‘മലയാളി അടുക്കള’ എന്നു പേരിട്ട ഫുഡ് കോര്‍ട്ടില്‍ നിന്നു മാത്രം 87.99 ലക്ഷം രൂപയും ഉല്‍പന്ന പ്രദര്‍ശന വിപണന മേളയില്‍ നിന്നും 48.71 ലക്ഷവും ലഭിച്ചു. ആകെ 1,36,69,911 രൂപയുടെ വിറ്റുവരവ്. കുടുംബശ്രീ എക്സിക്യൂട്ടീവ് […]

Crime News India Kerala Latest news

ഇടുക്കിയില്‍ ഭാര്യാപിതാവിനെ മരുമകന്‍ വെട്ടികൊന്നു, ഭാര്യക്കും വെട്ടേറ്റു

ഇടുക്കി നെടുങ്കണ്ടത്ത് ഭാര്യാ പിതാവിനെ മരുമകൻ വെട്ടിക്കൊലപ്പെടുത്തി. പുതുപ്പറമ്പിൽ ടോമിയാണ് കൊല്ലപ്പെട്ടത്. മരുമകൻ ജോബിൻ തോമസ് പൊലീസ് കസ്റ്റഡിയിലാണ്. ജോബിന്റെ ഭാര്യ ടിന്റുവിനും വെട്ടേറ്റു. ടിന്റു ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. വെട്ടേറ്റ് ടിന്‍റുവിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ബംഗളൂരുവില്‍ കച്ചവടം ചെയ്തുവരുകയായിരുന്നു ജോബിന്‍. ഏറെ നാളായി ഭാര്യ ടിന്‍റുവുമായി ജോബിന്‍ തര്‍ക്കത്തിലായിരുന്നു. ഇരുവരും അകന്നുകഴിയുകയായിരുന്നു. ഇന്നലെ അര്‍ധരാത്രിക്കുശേഷമാണ് നെടുംകണ്ടം കൗന്തിയിലെ ടോമിയുടെ വീട്ടിലെത്തി ജോബിന്‍ ആക്രമണം നടത്തിയത്. കൊലപാതക കാരണം കുടുംബവഴക്കെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ കേസെടുത്ത […]

India Kerala Latest news

കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് മൃതദേഹം മാറി നൽകി; മാറിനൽകിയ മൃതദേഹം ദഹിപ്പിച്ചു

കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് മൃതദേഹം മാറി നൽകി. കാഞ്ഞിരപ്പള്ളി സ്വദേശിനി ശോശാമ്മ (86) യുടെ മൃതദേഹത്തിനു പകരമാണ് ബന്ധുക്കൾക്ക് മറ്റൊരു മൃതദേഹം നൽകിയത്. ചോദ്യം ചെയ്തപ്പോൾ ശോശാമ്മയുടെ മൃതദേഹം ആളുമാറി ദഹിപ്പിച്ചെന്ന് ആശുപത്രി വിശദീകരിച്ചു. കാഞ്ഞിരപ്പള്ളി മേരി ക്വിൻസ് ആശുപത്രിക്കെതിരെയാണ് പരാതി. സംഭവത്തിൽ ആശുപത്രിയിൽ ബന്ധുക്കളുടെ പ്രതിഷേധിക്കുകയാണ്.

India Latest news National

നിര്‍മാണം തുടരുന്നതിനിടെ മൂന്ന് കിലോമീറ്റര്‍ റോഡ് മോഷണം പോയി; ഒരു ഗ്രാമം മുഴുവൻ പ്രതികള്‍

നിര്‍മാണം തുടരുന്നതിനിടെ മൂന്ന് കിലോമീറ്റര്‍ റോഡ് മോഷണം പോയി. ബീഹാറിലാണ് സംഭവം. ബീഹാറിലെ ജെഹ്വാബാദിലെ ഔദാൻ ബിഘ എന്ന ഗ്രാമത്തിലാണ് വിചിത്രമായ മോഷണം നടന്നത്. ഒന്നോ രണ്ടോ പേരല്ല, നാട്ടുകാര്‍ മുഴുവൻ ചേര്‍ന്നാണ് റോഡ് നിര്‍മാണത്തിനുപയോഗിച്ച സാധനങ്ങള്‍ വാരിക്കൊണ്ടുപോയത്. രണ്ട് മാസം മുമ്പ് ആര്‍ജെ‌ഡി എംഎല്‍എ സതീഷ് കുമാറാണ് റോഡ് നിര്‍മാണത്തിന്റെ ശിലാസ്ഥാപനം നടത്തിയത്. ‘റോഡ് പണി ഭാഗികമായി പൂര്‍ത്തിയായിരുന്നു. കോണ്‍ക്രീറ്റ് ഉണങ്ങുന്നതിന് മുമ്പാണ് നാട്ടുകാരില്‍ ചിലര്‍ അതെല്ലാം മോഷ്ടിച്ചുകൊണ്ട് പോയത്. ‘- സതീഷ് കുമാര്‍ പറഞ്ഞു. […]

India Kerala Latest news

വിഴിഞ്ഞം തുറമുഖത്ത് ഇന്ന് രണ്ടാമത്തെ കപ്പൽ എത്തും

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിർമ്മാണത്തിനാവശ്യമായ ക്രെയിനുമായി രണ്ടാമത്തെ കപ്പൽ ഇന്നെത്തും.ചൈനയിലെ ഷാംഗ്ഹായിൽ നിന്നുള്ള ഷെൻഹുവ 29 എന്ന കപ്പലാണ് രാവിലെ എട്ടോടെ വിഴിഞ്ഞത്തെത്തുക.ഒരു ഷിപ്പ് ടു ഷോർ ക്രെയിൻ, അഞ്ച് യാർഡ് ക്രെയിനുകൾ എന്നിവയാണ് കപ്പലിലുള്ളത്. ഇതിൽ ഷിപ്പ് ടു ഷോർ ക്രെയിൻ വിഴിഞ്ഞത്തിറക്കിയശേഷം ബാക്കിയുള്ളവയുമായി കപ്പൽ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്ക് പോകും. ആറ് യാർഡ് ക്രെയിനുകളുമായി ഷെൻഹുവ 24 കപ്പൽ 25നെത്തും.വിഴിഞ്ഞത്തെത്തിയ ആദ്യ കപ്പലായ ഷെൻഹുവ 15 ഡിസംബർ 15ന് മൂന്ന് ക്രെയിനുകളുമായി വീണ്ടുമെത്തും. ജനുവരി […]

India Kerala Weather

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത;രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യത. രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നിലനിൽക്കുന്നത്.അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന് ശക്തി കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരള തീരത്ത് ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കാനും നിർദ്ദേശമുണ്ട്. കേരള തീരത്ത് ഇന്ന് രാവിലെ 05.30 വരെ 1.0 മുതൽ 1.5 […]

India National Weather

അന്തരീക്ഷ മലിനീകരണം: ഡൽഹിയിൽ സ്കൂളുകളുടെ ശീതകാല അവധി നേരത്തെയാക്കി

ഡൽഹിയിൽ സ്കൂളുകളുടെ ശീതകാല അവധി നേരത്തെയാക്കി. നവംബർ 9 മുതൽ 19 വരെ അവധി പ്രഖ്യാപിക്കാൻ സ്കൂളുകൾക്ക് നിർദേശം നൽകി ഡൽഹി സർക്കാർ. ദേശീയ തലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം രൂക്ഷമായ പശ്ചാത്തലത്തിലാണ് തീരുമാനം. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും വായു ഗുണനിലവാരം മെച്ചപ്പെടാത്ത പശ്ചാത്തലത്തിലാണ് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത്. മലിനീകരണത്തിന്റെ പശ്ചാത്തലത്തില്‍ സ്കൂളുകള്‍ക്ക് ഈ മാസം 10 വരെ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നതാണ്. ഇതാണ് നീട്ടിയത്. ശൈത്യകാല അവധിയുടെ ശേഷിക്കുന്ന ഭാഗം സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് ഉത്തരവില്‍ […]