ചലച്ചിത്ര താരവും മിമിക്രി ആർട്ടിസ്റ്റുമായ കലാഭവൻ മുഹമ്മദ് ഹനീഫ് അന്തരിച്ചു. 58 വയസായിരുന്നു. കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി താരമായിരുന്നു ഹനീഫ്. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതമാണ് ഹനീഫിനെ കലാഭവനിലെത്തിച്ചത്. നിരവധി സിനിമകളിലും ഹാസ്യ പരിപാടികളിലും വേഷമിട്ടിട്ടുണ്ട്. എറണാംകുളം ജില്ലയിലെ മട്ടാംചേരിയിൽ ഹംസയുടെയും സുബൈദയുടെയും മകനാണ് മുഹമ്മദ് ഹനീഫ്. വിദ്യാഭ്യാസത്തിന് ശേഷം ഒരു സെയിൽസ്മാനായി അദ്ദേഹം ജോലിചെയ്തിരുന്നതിനോടൊപ്പം നാടക വേദികളിലും സജീവമായി. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതം ഹനീഫിനെ കലാഭവനിൽ കൊണ്ടെത്തിച്ചു. പിന്നീട് കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി ആർട്ടിസ്റ്റായി […]
Author: Tomy Thondamkuzhy
‘ബാഴ്സിലോണയിലെ എക്‌സ്‌പോ പുതിയകാലത്തിന് അനുസൃതമായി നഗരവികസനം ആസൂത്രണം ചെയ്യാൻ ഗുണകരമാകും’; ആര്യാ രാജേന്ദ്രൻ
ബാഴ്സിലോണയിൽ നടക്കുന്ന സ്മാർട്ട് സിറ്റി എക്‌സ്‌പോ വേൾഡ് കോൺഗ്രസിൽ കേരളത്തിലെ പ്രതിനിധിയായി തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. നഗരവികസനത്തെ കുറിച്ചുള്ള ചർച്ചകളും എക്‌സ്‌പോയുമാണ് നടക്കുന്നത്. അതിവേഗം നഗരവല്ക്കരണം നടന്നുകൊണ്ടിരിക്കുന്ന സംസ്ഥാനമാണ് കേരളമെന്നും ആര്യാ രാജേന്ദ്രൻ പറഞ്ഞു. തിരുവനന്തപുരം നഗരത്തിൽ ഫലപ്രദമായ രീതിയിൽ വികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കുവാനും പുതിയകാലത്തിന് അനുസൃതമായി നഗരവികസനം ആസൂത്രണം ചെയ്യാനും ഇവിടത്തെ ചർച്ചകളും എക്‌സ്‌പോയും ഗുണകരമാകും എന്നാണ് കാണുന്നതെന്നും ആര്യാ രാജേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. ആര്യാ രാജേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചത് ബാഴ്സിലോണയിൽ നടക്കുന്ന സ്മാർട്ട് […]
കൈക്കൂലി ചോദിച്ചത് പരാതിപ്പെട്ടതിലുള്ള വൈരാഗ്യം; അതിജീവിതയുടെ വിവരങ്ങള്‍ പുറത്തുവിട്ട് തഹസില്‍ദാറുടെ പ്രതികാരം
ആലപ്പുഴയില്‍ പീഡനത്തിനിരയായ അതിജീവിതയുടെ വിവരങ്ങള്‍ പുറത്തുവിട്ട് തഹസില്‍ദാര്‍. വൈക്കം തഹസില്‍ദാര്‍ക്കെതിരെ കുട്ടിയുടെ കുടുംബം പരാതി നല്‍കി. പീഡനത്തിനിരയായ കുട്ടിയുടെ കുടുംബത്തിനോടുള്ള വ്യക്തിവൈരാഗ്യത്തിന്റെ അടിസ്ഥാനത്തിലാണ് അതിജീവിതയുടെ വിവരങ്ങള്‍ പുറത്തുവിട്ടതെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. കുട്ടിയുടെ മാതാപിതാക്കള്‍ ഇതരമതസ്ഥരാണ്. മാസങ്ങള്‍ക്ക് മുമ്പ് ജാതി സര്‍ട്ടിഫിക്കറ്റിന് വേണ്ടി കുട്ടിയുടെ കുടുംബം തഹസില്‍ദാറെ സമീപിച്ചിരുന്നു. അന്ന് ഇയാള്‍ സര്‍ട്ടിഫിക്കറ്റിന് വേണ്ടി കൈക്കൂലി ആവശ്യപ്പെട്ടു. ഇതിനെതിരെ കുടുംബം വിജിലന്‍സിന് പരാതി നല്‍കുകയും വിജിലൻസ് തഹസില്‍ദാറുടെ ഓഫീസില്‍ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമാണ് തഹസില്‍ദാര്‍ നടത്തുന്നതെന്നാണ് […]
ഡബിൾ ഡെക്കർ ബസിന് തീപിടിച്ച് 2 മരണം, 29 പേർക്ക് പരിക്ക്
ഓടിക്കൊണ്ടിരിക്കെ ബസിനു തീപിടിച്ച് രണ്ടു പേർ മരിച്ചു. ഡൽഹി-ഗുരുഗ്രാം എക്‌സ്പ്രസ് വേയിലാണ് സംഭവം. യാത്രക്കാരുമായി പോവുകയായിരുന്ന ഡബിൾ ഡെക്കർ സ്ലീപ്പർ ബസിനാണ് തീപിടിച്ചത്. അപകടത്തിൽ 29 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച രാത്രി രാത്രി എട്ടരയോടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. ഡൽഹിയെയും ജയ്പൂരിനെയും ബന്ധിപ്പിക്കുന്ന പ്രധാന എക്‌സ്പ്രസ് വേയിൽ ജാർസ മേൽപ്പാലത്തിന് സമീപമാണ് അപകടമുണ്ടായത്. മൂന്ന് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീയണച്ചു. പരിക്കേറ്റവരെ ഗുരുഗ്രാമിലെ സെക്ടർ 10ലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവർക്കെല്ലാം 30 മുതൽ 50 ശതമാനം […]
‘ഇംഗ്ലീഷ് മെച്ചപ്പെടുത്തൂ, വിവാഹം കഴിക്കാൻ തയ്യാർ’: ഷമിയോട് ബോളിവുഡ് നടി
ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയെ വിവാഹം കഴിക്കാൻ തയ്യാറാണെന്ന് തുറന്ന് പറഞ്ഞ് ബോളിവുഡ് നടിയും രാഷ്ട്രീയ നേതാവുമായ പായൽ ഘോഷ്. സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് പായൽ തന്റെ അഭിപ്രായം അറിയിച്ചത്. ഷമി ഇംഗ്ലീഷ് മെച്ചപ്പെടുത്തിയാൽ വിവാഹം കഴിക്കാൻ തയ്യാറാണെന്ന് നടി കുറിച്ചു. 2023 ഐസിസി ഏകദിന ലോകകപ്പിൽ ഉഗ്രൻ ഫോമിലാണ് മുഹമ്മദ് ഷമി. വെറും 4 മത്സരങ്ങളിൽ നിന്ന് 16 വിക്കറ്റുകളാണ് താരം നേടിയത്. രണ്ട് അഞ്ച് വിക്കറ്റ് നേട്ടവും ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യൻ ആരാധകരിൽ നിന്നും […]
“ലങ്കയിൽ വന്നാൽ കല്ലെടുത്തെറിയും”; ഷാക്കിബിന് മുന്നറിയിപ്പുമായി എയ്ഞ്ചലോ മാത്യൂസിന്റെ സഹോദരൻ
ഏകദിന ലോകകപ്പ് മത്സരത്തിനിടെ ശ്രീലങ്കൻ വെറ്ററൻ ഓൾറൗണ്ടർ എയ്ഞ്ചലോ മാത്യൂസിനെ ബംഗ്ലാദേശ് ടൈം ഔട്ടിലൂടെ പുറത്താക്കിയത് വൻ വിവാദങ്ങൾക്കാണ് വഴിവച്ചത്. മത്സരശേഷം ഷാക്കിബിനെയും ബംഗ്ലാദേശ് ടീമിനെയും രൂക്ഷമായി വിമർശിച്ച് മാത്യൂസ് തന്നെ രംഗത്തെത്തി. ക്രിക്കറ്റ് നിയമങ്ങൾക്ക് അനുസരിച്ചാണ് താൻ കളിച്ചതെന്നാണ് ഷാക്കിബ് പറയുന്നത്. എന്തായാലും ഇരുവരെയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഷാക്കിബിന് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് എയ്ഞ്ചലോ മാത്യൂസിന്റെ സഹോദരൻ ട്രെവിൻ മാത്യൂസ്. ഷാക്കിബ് ശ്രീലങ്കയിൽ കളിക്കാനെത്തിയാൽ അത്ര നല്ല സ്വീകരണമായിരിക്കില്ല ലഭിക്കുകയെന്നാണ് ട്രെവിസ് […]
സെമി ലക്ഷ്യമിട്ട് ന്യൂസീലൻഡ്; ചാമ്പ്യൻസ് ട്രോഫി ലക്ഷ്യമിട്ട് ശ്രീലങ്ക: ബെംഗളൂരുവിൽ ഇന്ന് നിർണായക അങ്കം
ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് ന്യൂസീലൻഡ് ശ്രീലങ്കയെ നേരിടും. ബെംഗളൂരു എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് രണ്ട് മണിക്കാണ് മത്സരം. ഇൻ കളി ജയിച്ച് അവസാന സെമിഫൈനൽ സ്ഥാനം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെ ന്യൂസീലൻഡ് ഇറങ്ങുമ്പോൾ വരുന്ന ചാമ്പ്യൻസ് ട്രോഫിയിലേക്ക് യോഗ്യത നേടുക എന്നതാണ് ശ്രീലങ്കയുടെ ലക്ഷ്യം. തുടരെ നാല് കളി ജയിച്ച് ഗംഭീരമായി ലോകകപ്പ് ക്യാമ്പയിൻ ആരംഭിച്ച ന്യൂസീലൻഡിന് ഇന്ത്യക്കെതിരായ കളിയോടെ നിലതെറ്റി. പിന്നീട് കളിച്ച മത്സരങ്ങളിലെല്ലാം ന്യൂസീലൻഡ് പരാജയപ്പെട്ടു. ആദ്യ നാല് മത്സരങ്ങളിൽ ദുർബലരായ ടീമുകൾക്കെതിരെ […]
തൊണ്ടി മുതലായ 60 കുപ്പി മദ്യം കാണാനില്ല; എലി കുടിച്ചെന്ന് പൊലീസ് കോടതിയിൽ
മധ്യപ്രദേശിൽ തൊണ്ടി മുതലായ മദ്യം എലി നശിപ്പിച്ചതായി പൊലീസിന്റെ അവകാശവാദം. മധ്യപ്രദേശിലെ ചിന്ദ്വാരയിലാണ് സംഭവം. കേസില്‍ തെളിവായി സൂക്ഷിച്ചിരുന്ന 60 കുപ്പി മദ്യം കാണാതെയായതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് 60 കുപ്പി മദ്യവും എലികൾ കുടിച്ചു തീർത്തുവെന്ന് പൊലീസ് മറുപടി നല്‍കിയത്. മദ്യം കുടിച്ചുവെന്ന് സംശയിക്കുന്ന എലികളിലൊന്നിനെ പൊലീസ് അറസ്റ്റ് ചെയ്തതായും അവകാശപ്പെട്ടു. 180 മില്ലിയുടെ 60 ബോട്ടിലുകൾ നശിപ്പിക്കപ്പെട്ടതായാണ് റിപ്പോർട്ട് വിശദമാക്കുന്നത്. പ്ലാസ്റ്റിക് ബോട്ടിലുകൾ എലികൾ കടിച്ച് നശിപ്പിച്ചതായാണ് പൊലീസ് അവകാശപ്പെടുന്നത്. ഇത് മൂലം തൊണ്ടിമുതലായ മദ്യം […]
വിഴിഞ്ഞത്ത് പ്രതികൂല കാലാവസ്ഥ; രണ്ടാമത്തെ കപ്പൽ എത്തുന്നത് വൈകും
വിഴിഞ്ഞത്ത് രണ്ടാമത്തെ കപ്പൽ തുറമുഖത്ത് എത്തുന്നത് വൈകും. പ്രതികൂല കാലാവസ്ഥ കാരണമാണ് കപ്പൽ എത്താൻ വൈകുന്നത്. ഇന്ന് രാവിലെ 8ന് എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഷെൻ ഹുവ 29 ഉച്ചയോടെ പുറംകടലിൽ എത്തും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് ക്രെയിനുമായി വരുന്ന രണ്ടാമത്തെ കപ്പലാണ് ഷെൻഹുവ 29. ഷിപ്പ് ടു ഷോർ ക്രെയിനുമായി കപ്പൽ തീരത്ത് എത്തുന്നത്. കഴിഞ്ഞ മാസം 24നാണ് ചൈനയിലെ ഷാങ്ഹായിൽ നിന്ന് കപ്പൽ യാത്ര ആരംഭിച്ചത്. ഈ മാസം 25നും, ഡിസംബര്‍ 15നുമായി തൂടര്‍ന്നുള്ള കപ്പലുകളും […]
രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് മെഗ് ലാനിങ്
രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരച്ച് ഓസീസ് ക്യാപ്റ്റൻ മെഗ് ലാനിങ്. 31ആം വയസിലാണ് താരത്തിൻ്റെ തീരുമാനം. 13 വർഷം ക്രിക്കറ്റ് ജഴ്സിയണിഞ്ഞ താരം ഓസ്ട്രേലിയക്കായി 182 മത്സരങ്ങൾ കളിച്ചു. കരിയറിൽ 241 മത്സരങ്ങൾ കളിച്ച താരം വിമൻസ് ബിബിഎലിൽ മെൽബൺ സ്റ്റാഴ്സിൻ്റെയും വനിതാ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപ്റ്റൻ്റെയും താരമാണ്. ഫ്രാഞ്ചൈസി കരിയറിൽ താരം തുടരും. രാജ്യാന്തര കരിയറിൽ നിന്ന് വിരമിക്കാനുള്ള തീരുമാനം ബുദ്ധിമുട്ടേറിയതായിരുന്നുവെങ്കിലും കൃത്യമായ തീരുമാനമാണെന്ന് ലാനിങ് വാർത്താകുറിപ്പിൽ പറഞ്ഞു. ടീമിനൊപ്പം നേടിയ നേട്ടങ്ങളിൽ അഭിമാനമുണ്ട്. […]












