ലോകകപ്പിലെ താരമായി ഇന്ത്യൻ താരം വിരാട് കോലി. 11 മത്സരങ്ങളിൽ 95.62 ശരാശരിയിൽ 765 റൺസ് അടിച്ചുകൂട്ടിയാണ് കോലി ടൂർണമെൻ്റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. ആറ് അർദ്ധസെഞ്ചുറികളും 3 സെഞ്ചുറികളും താരം ഈ ലോകകപ്പിൽ നേടി. 90 സ്ട്രൈക്ക് റേറ്റിലാണ് കോലിയുടെ നേട്ടം. ഇന്ന് ഓസ്ട്രേലിയക്കെതിരായ ഫൈനലിൽ കോലി 63 പന്തിൽ 54 റൺസ് നേടി പുറത്താവുകയായിരുന്നു.ഇന്ത്യയെ ഏഴ് വിക്കറ്റിനു തകർത്തെറിത്താണ് ഓസ്ട്രേലിയ ആറാം ലോക കിരീടം സ്വന്തമാക്കിയത്. ഇന്ത്യ മുന്നോട്ടുവച്ച 241 റൺസ് വിജയലക്ഷ്യം 7 ഓവറും […]
Author: Tomy Thondamkuzhy
‘തല’യുടെ വിളയാട്ടം: ട്രാവിസ് ഹെഡിൻ്റെ ക്യാച്ച്, സെഞ്ചുറി; ഇന്ത്യയെ കണ്ണീരിലാഴ്ത്തി ഓസ്ട്രേലിയക്ക് ആറാം ലോകകപ്പ്
ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ തകർത്ത് ഒസ്ട്രേലിയ. ഇന്ത്യയെ ഏഴ് വിക്കറ്റിനു തകർത്തെറിഞ്ഞ ഓസ്ട്രേലിയ ആറാം ലോക കിരീടം സ്വന്തമാക്കി. ഇന്ത്യ മുന്നോട്ടുവച്ച 241 റൺസ് വിജയലക്ഷ്യം 7 ഓവറും 6 വിക്കറ്റും ബാക്കിനിർത്തി ഓസ്ട്രേലിയ അനായാസം മറികടന്നു. ഇന്ത്യൻ നായകൻ രോഹിത് ശർമയെ പുറത്താക്കാൻ തകർപ്പൻ ക്യാച്ചെടുത്ത ഹെഡ് 120 പന്തിൽ 137 റൺസ് നേടി ഓസ്ട്രേലിയയുടെ ടോപ്പ് സ്കോറർ ആയി. ഇന്ത്യക്കായി ജസ്പ്രീത് ബുംറ 2 വിക്കറ്റ് വീഴ്ത്തി. ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, സ്റ്റീവ് […]
‘ദളപതി വിജയ് ലൈബ്രറി’ക്ക് തുടക്കം; തമിഴ്നാട്ടിലെ 234 നിയമസഭാമണ്ഡലങ്ങളിലും വായനശാല
നടൻ വിജയ്‌യുടെ വായനശാലാ പദ്ധതിക്ക് ഇന്ന് തുടക്കമായി. ‘ദളപതി വിജയ് ലൈബ്രറി’ എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. ആരാധകസംഘടനയായ വിജയ് മക്കൾ ഇയക്കമാണ് നേതൃത്വം നൽകുന്നത്. തമിഴ്നാട്ടിലെ 234 നിയമസഭാമണ്ഡലങ്ങളിലും വായനശാല തുടങ്ങാനാണ് തീരുമാനം. വിദ്യാർഥികളിൽ വായനശീലവും പൊതുവിജ്ഞാനവും വളർത്തുകയാണ് ലക്ഷ്യം. നേതാക്കളുടെ ചരിത്രം, പൊതുവിജ്ഞാന പുസ്തകങ്ങൾ, ചരിത്രകഥകൾ എന്നിവ വായനശാലയിലുണ്ടാവും. ആദ്യഘട്ടത്തിൽ 11 ഇടങ്ങളിൽ വായനശാല തുറക്കും. ചെന്നൈ, കൃഷ്ണഗിരി, അരിയല്ലൂർ, നാമക്കൽ, വെല്ലൂർ ജില്ലകളിലായാണ് വായനശാലകൾ പ്രവർത്തിക്കുക.രണ്ടാംഘട്ടത്തിൽ തിരുനെൽവേലിയിൽ അഞ്ചും കോയമ്പത്തൂർ ജില്ലയിൽ നാലും ഇറോഡ് […]
28ാമത് ഐ.എഫ്.എഫ്.കെ; കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ ആറ് ക്യൂബന്‍ ചിത്രങ്ങള്‍
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2023 ഡിസംബര്‍ എട്ടു മുതല്‍ 15 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 28ാമത് ഐ.എഫ്.എഫ്.കെയുടെ കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ ആറ് ക്യൂബന്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. എല്‍ ബെന്നി, ഇന്നസെന്‍സ്, മാര്‍ത്തി ദ ഐ ഓഫ് ദ കാനറി, ദ മേയര്‍, സിറ്റി ഇന്‍ റെഡ്, വിത്ത് യു ബ്രെഡ് ആന്റ് ഒനിയന്‍സ് എന്നീ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. സംവിധായകരായ ഹോര്‍ഹെ ലൂയി സാഞ്ചസ്, അലെഹാന്ദ്രോ ഗില്‍, നിര്‍മ്മാതാവ് റോസ മരിയ വാല്‍ഡസ് എന്നിവര്‍ മേളയില്‍ […]
മനസിന്റെ പൂട്ടുകള്‍ തുറന്ന് മാന്ത്രികന്‍: സ്വിസ്സ് വേദിയെ കീഴടക്കി പ്രശസ്ത മെന്റലിസ്റ്റ് ആദിയുടെ ഇൻസോംനിയ തീയറ്റർ ഷോ നവംബർ 18 നു സൂറിച്ചിൽ അരങ്ങേറി.
ആധുനിക കാലത്ത് മാജിക്ക് പോലെതന്നെ ജനങ്ങളെ ആകർഷിക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്ന കലയാണ് മെന്റലിസം.ആ രംഗത്തെ ഏറ്റവും ശ്രദ്ധേയമായ പേരാണ് ആദിയുടേത്.സ്വിറ്റസർലണ്ടിലെ ആദിയുടെ സുഹൃത്തുക്കൾ നവംബർ 18 ന് സൂറിച്ചിലെ വെറ്‌സീക്കോണിൽ ഓർഗനൈസ് ചെയ്‌ത ഇൻസോംനിയ എന്ന ഷോ അക്ഷരാർത്ഥത്തിൽ പ്രേഷകരുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റി . മനസിന്റെ പൂട്ടുകൾ തുറക്കുന്ന താക്കോൽകാരൻ എന്നാണ് ലോക ശ്രദ്ധ പിടിച്ചുപറ്റിയ മെന്റലിസ്റ്റ് ആദി അറിയപ്പെടുന്നത്. അനേക രാജ്യങ്ങളിൽ ഇതിനോടകം പരിപാടി അവതരിപ്പിച്ചിട്ടുള്ള ആദി സ്റ്റേജിൽ സൃഷ്ടിച്ചെടുക്കുന്ന ഒരു പ്രത്യേക അന്തരീക്ഷത്തിൽ […]
റണ്ണൊഴുകില്ല, സ്പിന്നർമാർക്കും നേട്ടം ലഭിക്കും; ഫൈനലിലെ പിച്ച് സാധ്യതകൾ ഇങ്ങനെ
നാളെയാണ് ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ. ടൂർണമെൻ്റിൽ 10 മത്സരങ്ങൾ തുടരെ വിജയിച്ച് ആധികാരികമായി കലാശപ്പോരിലെത്തിയ ഇന്ത്യയും ആദ്യ രണ്ട് കളി പരാജയപ്പെട്ടപ്പോഴുണ്ടായ പരിഹാസങ്ങളെ കാറ്റിൽ പറത്തി 8 തുടർ ജയങ്ങളുമായി ഫൈനൽ പ്രവേശനം നേടിയ ഓസ്ട്രേലിയയും ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ഗ്രൗണ്ടായ അഹ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നാളെ ഉച്ചകഴിഞ്ഞ് 2 മണി മുതൽ പരസ്പരം കൊമ്പുകോർക്കും.അഹ്മദാബാദിലെ മൊട്ടേര സ്റ്റേഡിയമാണ് നവീകരിച്ച് പേരുമാറ്റിയത്. മൊട്ടേരയിലെ പിച്ച് സ്പിന്നിനെ തുണയ്ക്കുന്നതായിരുന്നു. എന്നാൽ, സമീപകാലത്ത് പിച്ച് ബാറ്റിംഗിനെ കുറച്ചുകൂടി […]
നവകേരളസദസ് തുടങ്ങാൻ മിനിറ്റുകൾ മാത്രം; നവകേരള ബസ് യാത്ര പുറപ്പെട്ടു
സംസ്ഥാന സര്‍ക്കാരിന്‍റെ നവകേരള സദസിനായി മുഖ്യമന്ത്രിയെയും മന്ത്രിമാരെയുമായി നവകേരള ബസ് യാത്ര പുറപ്പെട്ടു. കാസർഗോഡ് ഗസ്റ്റ് ഹൗസില്‍ നിന്നും ഉദ്ഘാടന വേദിയായ മഞ്ചേശ്വരം പൈവളിഗയിലേക്കാണ് ബസിന്‍റെ കന്നിയാത്ര. ഉച്ച കഴിഞ്ഞ് 3.30 ഓടെയാണ് നവകേരള സദസിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നടക്കുക. ആദ്യ നവകേരള സദസും മഞ്ചേശ്വരത്ത് നടക്കും. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പുറമെ ചീഫ് സെക്രട്ടറിയും ബസിലുണ്ട്. ബസില്‍ പ്രത്യേകം തയ്യാറാക്കിയ ഒന്നാമത്തെ സീറ്റിലാണ് മുഖ്യമന്ത്രി ഇരിക്കുക. വിന്‍ഡോ സീറ്റില്‍ പുറത്തുള്ള ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്യാന്‍ പാകത്തിനാണ് മുഖ്യമന്ത്രിയുടെ […]
അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടി മിന്നലോടു കൂടിയ മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് മുതല്‍ 20-ാം തീയതി വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും നാളെ കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലും 20ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് […]
ശബരിമലയിലേക്ക് ഭക്തജന പ്രവാഹം; മായം കലരാത്ത നെയ് മാത്രമേ എത്തിക്കാവൂവെന്ന് തന്ത്രി
സന്നിധാനത്തേക്ക് വരുന്ന തീർത്ഥാടകർ അനാചാരങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്നും മായം കലരാത്ത നെയ്യ് അഭിഷേകത്തിനായി എത്തിക്കണമെന്നും ക്ഷേത്രം തന്ത്രി അറിയിച്ചു. മണ്ഡല പൂജക്കായി നട തുറന്ന ശേഷം ശബരിമലയിലേക്ക് തീർത്ഥാടക പ്രവാഹമാണ്. നാളെ അവധി ദിവസമായതിനാൽ തിരക്ക് വർധിക്കാൻ ആണ് സാധ്യതയെന്ന് ദേവസ്വം ബോർഡ് അധികൃതർ പറയുന്നു. ഇപ്പോൾ സന്നിധാനത്തേക്ക് എത്തുന്ന അയ്യപ്പ ഭക്തരിൽ കൂടുതൽ പേരും തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കർണാടക, തെലങ്കാന സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണെന്നാണ് വിലയിരുത്തൽ. സന്നിധാനത്ത് എത്തുന്ന ഭക്തർക്ക് വിതരണം ചെയ്യാനായി 21 ലക്ഷത്തിലധികം ടിൻ […]
നാളത്തെ ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ അട്ടിമറിക്കുമെന്ന് ഖലിസ്താൻ നേതാവ് ഗുര്‍പദ്വന്ത് സിങ് പന്നു; സ്റ്റേഡിയത്തിൽ സുരക്ഷ ശക്തം
നാളത്തെ ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ അട്ടിമറിക്കുമെന്ന് ഖലിസ്താൻ നേതാവ് ഗുർപത്വന്ത് സിങ് പന്നു. വിഡിയോ സന്ദേശത്തിലൂടെയാണ് ഖലിസ്താൻ നേതാവിന്റെ ഭീഷണി. ഗുര്‍പദ്വന്ത് സിംഗ് പന്നുവിന്റെ ഭീഷണിക്ക് പിന്നാലെ സ്റ്റേഡിയത്തിലും പരിസര പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കി.നവംബര്‍ 19ന് നരന്ദ്രമോദി സ്റ്റേഡിയത്തില്‍ നടക്കാൻ പോകുന്നത് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുളള ഫൈനല്‍ അല്ലെന്നും ലോക ടെറര്‍ കപ്പിന്റെ ഫൈനലാണെന്നും ഇത് തടസ്സപ്പെടുത്തുമെന്നുമാണ് വീഡിയോ സന്ദേശത്തിന്റെ ഉള്ളടക്കം. ഭീഷണി വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ കേന്ദ്ര സുരക്ഷാ ഏജൻസികളും ഗുജറാത്ത് പോലീസും ജാഗ്രതയിലാണ്. അഹമ്മദാബാദ്, ഡല്‍ഹി, […]












