ആലുവയിൽ 8 വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി ക്രിസ്റ്റൽ രാജിനെതിരെ ഇന്ന് കുറ്റപത്രം സമർപ്പിക്കും. ഉച്ചയ്ക്ക് ശേഷമാകും കുറ്റപത്രം സമർപ്പിക്കുക. എറണാകുളം പോക്‌സോ കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്. ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. തിരുവനന്തപുരം ചെങ്കൽ സ്വദേശി ക്രിസ്റ്റൽ രാജാണ് കേസിലെ മുഖ്യപ്രതി. ബിഹാർ സ്വദേശിയായ സുഹൃത്ത് മുഷ്താഖ് രണ്ടാം പ്രതിയാണ്. കഴിഞ്ഞ സെപ്റ്റംബർ ഏഴിനായിരുന്നു കേസിന് ആസ്പദമായ സംഭവം. ആലുവയിലെ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ മകളായ എട്ടുവയസുകാരിയെ […]
Author: Tomy Thondamkuzhy
രാജ്യത്ത് വീണ്ടും ലിഥിയം ശേഖരം കണ്ടെത്തി
ഇന്ത്യയിൽ വീണ്ടും ലിഥിയം ശേഖരം കണ്ടെത്തി. ജാർഖണ്ഡിലെ കോഡെർമ ജില്ലയിൽ അടുത്തിടെ നടത്തിയ സർവേയിലാണ് സ്വർണശേഖരത്തിനൊപ്പം ലിഥിയം ശേഖരവും കണ്ടെത്തിയത്. ഈ ലിഥിയം കരുതൽ വളരെ വലുതാണെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്.ലിഥിയം വേർതിരിച്ചെടുക്കാനുള്ള സാങ്കേതികവിദ്യ ഇന്ത്യയിൽ ഇതുവരെ വികസിപ്പിച്ചിട്ടില്ലാത്തതിനാൽ ഇത് വേർതിരിച്ചെടുക്കാൻ വിദേശ കമ്പനികളുടെ സഹായവും തേടാമെന്നാണ് കരുതുന്നത്. കശ്മീരിന് പിന്നാലെ ജാർഖണ്ഡിലും ലിഥിയം കണ്ടെത്തിയതോടെ ലോകത്തിൽ ഏറ്റവും കൂടുതൽ ലിഥിയം ഉൽപ്പാദിപ്പിക്കുന്ന രാജ്യമായി ഇന്ത്യ മാറിയേക്കുമെന്നാണ് റിപ്പോർട്ട്. വൈദ്യുത വാഹനങ്ങളുടെ ബാറ്ററിയുണ്ടാക്കുന്നതിലെ പ്രധാന ഘടകമാണ് ലിഥിയം. ഈ […]
കോലിയുടെ 50-ാം സെഞ്ച്വറി മുതൽ ടൈം ഔട്ട് വിവാദം വരെ: 2023 ലോകകപ്പ് ഒറ്റനോട്ടത്തിൽ
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം, അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ആർത്തിരമ്പിയ നീലക്കടലിനെ കണ്ണീരിലാഴ്ത്തി ആറാം വിശ്വ കിരീടം ചൂടിയ ഓസ്ട്രേലിയ ഇന്ത്യൻ ആരാധകർക്ക് നൽകിയ വേദന അടുത്തെങ്ങും മായില്ല. ടൂർണമെന്റിൽ അജയരായി മുന്നേറിയ രോഹിത്തിനെയും സംഘത്തെയും കലാശപ്പോരിൽ ഏഴു വിക്കറ്റിനാണ് കങ്കാരുപ്പട വീഴ്ത്തിയത്. ആരവങ്ങളും ആർപ്പുവിളികളും അവസാനിക്കുമ്പോൾ ഇന്ത്യൻ ക്രിക്കറ്റിനും ആരാധകർക്കും ടീമിന്റെ മികച്ച പ്രകടനത്തിൽ അഭിമാനിക്കാം. 46 ദിവസവും 48 മത്സരങ്ങളും, വമ്പൻ ടോട്ടലുകളും അട്ടിമറി വിജയങ്ങളും, ഹൃദയഭേദകമായ തോൽവികളും, റെക്കോർഡുകളും, വിവാദങ്ങളും അങ്ങനെ […]
റിവ്യൂ നിർത്തിയത് കൊണ്ട് സിനിമ രക്ഷപ്പെടില്ല, പ്രേക്ഷകർ അവർക്കിഷ്ടമുള്ള സിനിമകൾ കാണും; മമ്മൂട്ടി
റിവ്യൂ ബോംബിങ്ങിൽ പ്രതികരിച്ച് നടൻ മമ്മൂട്ടി. റിവ്യൂ നിർത്തിയത് കൊണ്ട് സിനിമ രക്ഷപ്പെടില്ല. റിവ്യു നോക്കിയല്ല സിനിമ കാണേണ്ടത്. സ്വന്തം അഭിപ്രായം മാനിച്ചാണ് ആളുകള്‍ തിയറ്ററില്‍ എത്തേണ്ടത്. മമ്മൂട്ടി നായകനാവുന്ന ഏറ്റവും പുതിയ ചിത്രം കാതലിന്‍റെ റിലീസിനോടനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇത് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മമ്മൂട്ടി. “റിവ്യൂ നിര്‍ത്തിയതുകൊണ്ടൊന്നും സിനിമ രക്ഷപെടില്ല. സിനിമയെ റിവ്യൂ കൊണ്ടൊന്നും നശിപ്പിക്കാന്‍ കഴിയില്ല. ഓരോരുത്തരുടെ കാഴ്ചപ്പാടാണ് റിവ്യൂവിലൂടെ വരുന്നത്. റിവ്യൂക്കാര്‍ ആ വഴിക്ക് പോകും. സിനിമ ഈ വഴിക്ക് […]
സ്വർണവിലയിൽ മാറ്റമില്ല; വില റെക്കോഡിനരികെ
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റം രേഖപ്പെടുത്തിയില്ല. ഇന്ന് ഗ്രാമിന് 5655 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു പവൻ സ്വർണത്തിന് വില 45240 രൂപയാണ്. ശനിയാഴ്ചയും സ്വർണവിലയിൽ മാറ്റം രേഖപ്പെടുത്തിയിരുന്നില്ല. വെള്ളിയാഴ്ച സ്വർണവിലയിൽ കുതിപ്പ് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 60 രൂപയും ഒരു പവൻ സ്വർണത്തിന് 480 രൂപയുമാണ് വെള്ളിയാഴ്ച കൂടിയത്. ഒക്ടോബർ 28ന് സ്വർണവില റെക്കോർഡിലെത്തിയിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 5740 രൂപയും പവന് 45920 രൂപയുമായിരുന്നു അന്ന് സ്വർണവില.
‘വന്ദേഭാരത് യാത്രക്കാർക്ക് ബുദ്ധിമുട്ട്’; ലോക്കൽ ട്രെയിനിൽ വായ മൂടി കെട്ടി പ്രതിഷേധം
വന്ദേഭാരത് വന്നത് കാരണം യാത്രക്കാർക്കുള്ള ബുദ്ധിമുട്ടുകളിൽ പ്രതിഷേധിച്ച് ആലപ്പുഴ മുതൽ എറണാകുളം വരെ ലോക്കൽ ട്രെയിനിൽ വായ മൂടി കെട്ടി പ്രതിഷേധം. ആലപ്പുഴ എംപി എ എം ആരിഫിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. സാധാരണക്കാർക്ക് വലിയ ദുരിതമെന്ന് നാട്ടുകാർ പറയുന്നു. റെയിൽവേ യാത്രക്കാരുടെ സംഘടനയാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്.ആലപ്പുഴ തീരദേശ പാതയിലൂടെ സഞ്ചരിക്കുന്ന ജനങ്ങൾക്ക് ഇത് ബുദ്ധിമുട്ടാണെന്നും പാത ഇരട്ടിപ്പിക്കലിലൂടെ മാത്രമേ പരിഹരിക്കാൻ കഴിയൂ എന്നും ആരിഫ് എം പി പറഞ്ഞു.കേന്ദ്രം കേരളത്തോട് വലിയ അവഗണയാണ് കാണിക്കുന്നത് എന്നും എം […]
അതിഥി തൊഴിലാളിയുടെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുകയിയിരുന്ന 78 കാരൻ മരിച്ചു
അതിഥി തൊഴിലാളിയുടെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുകയിയിരുന്ന ചൊവ്വര സ്വദേശി മരിച്ചു. ബദറുദ്ദീനാണ് മരിച്ചത്. 78 വയസായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.ഓഗസ്റ്റ് എട്ടിനാണ് ബദറുദ്ദീനെ ഇതര സംസ്ഥാന തൊഴിലാളിയായ സാബു ആക്രമിക്കുന്നത്. ലഹരി ഉപയോഗിച്ച ശേഷം ബദറുദ്ദീന്റെ വീട്ടിൽ അതിക്രമിച്ച് കയറി സബു ബദറുദ്ദീന്റെ തലയ്ക്കടിക്കുകയായിരുന്നു. സാബുവിനെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറിയിരുന്നു.തലക്ക് ഗരുതര പരിക്കേറ്റ ബദറുദീൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിക്കുന്നത്.
ഗോവ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം
54-ാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേള ഇന്ന് പനാജിയില്‍ ആരംഭിക്കും. മലയാള സിനിമ ആട്ടം ആണ് പനോരമയില്‍ ഉദ്ഘാടന ചിത്രം. ഏഴ് മലയാള ചിത്രങ്ങളാണ് ഇന്ത്യൻ പനോരമയില്‍ ഇടംപിടിച്ചത്. 408 സിനിമകളില്‍ നിന്ന് സംവിധായകൻ ടി.എസ് നാഗാഭരണ അദ്ധ്യക്ഷനായ ജൂറിയാണ് സിനിമകള്‍ തെരഞ്ഞെടുത്തത്. നവാഗതനായ ആനന്ദ് ആകര്‍ഷി സംവിധാനം ചെയ്ത ആട്ടത്തില്‍ വിനയ് ഫോര്‍ട്ട് ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മലയാളത്തില്‍നിന്ന് ശ്രീ രുദ്രവും പനോരമയിലുണ്ട്. 2018 , ഇരട്ട, കാതല്‍, മാളികപ്പുറം, ന്നാ താൻ […]
രാജ്യത്തിന് അഭിമാനമാണ് നിങ്ങൾ ‘ടീം ഇന്ത്യ’ : ഇന്നും എന്നും ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട് : നരേന്ദ്രമോദി
ലോകകപ്പ് കിരീടം ഓസ്ട്രേലിയ സ്വന്തമാക്കിയെങ്കിലും രാജ്യത്തിന് അഭിമാനമായ ടീം ഇന്ത്യയ്‌ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി. ലോകകപ്പിലൂട നീളം ടീം കാഴ്‌ച്ച വച്ച പ്രകടനത്തെയും അദ്ദേഹം പ്രശംസിച്ചു.‘ പ്രിയ ടീം ഇന്ത്യ, ലോകകപ്പിലൂടെയുള്ള നിങ്ങളുടെ കഴിവും നിശ്ചയദാർഢ്യവും ശ്രദ്ധേയമായിരുന്നു. നിങ്ങൾ വലിയ ആവേശത്തോടെ കളിക്കുകയും രാജ്യത്തിന് വലിയ അഭിമാനം നൽകുകയും ചെയ്തു. ഇന്നും എന്നും ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്. ‘ – നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചു.ഒപ്പം ഓസ്ട്രേലിയൻ ടീമിനും അദ്ദേഹം വിജയാശംസകൾ അറിയിച്ചു . ‘ ഗംഭീരമായ ലോകകപ്പ് വിജയത്തിന് ഓസ്‌ട്രേലിയയ്‌ക്ക് […]
കേരളത്തിൽ ഇടിമിന്നലോടെ മഴയ്ക്ക് സാധ്യത; ഇന്ന് 6 ജില്ലകളിൽ യെല്ലോ അലേർട്ട്
കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നവംബർ 23 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ടുണ്ട്.കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. ബംഗാൾ ഉള്‍ക്കടലില്‍ നിന്നും തെക്ക് കിഴക്കൻ ഇന്ത്യയിലേക്ക് വീശുന്ന ശക്തമായ വടക്ക് കിഴക്കന്‍ കാറ്റിന്റെ സ്വാധീന ഫലമായി ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യത പ്രവചിച്ചിട്ടുള്ളത്. വരും ദിവസങ്ങളിൽ ചില ജില്ലകളിൽ യെല്ലോ […]












