Health India Kerala

ലീലാമ്മയ്ക്ക് എല്ലാവരേയും കാണാം: ആരും കൂടെയില്ലെന്ന് പറഞ്ഞ 71 കാരിക്ക് ഇപ്പോള്‍ എല്ലാവരും ഉണ്ട്

സഹായിക്കാന്‍ ആരാരുമില്ലാതിരുന്ന തിരുവനന്തപുരം ചിറയിന്‍കീഴ് കൂന്തള്ളൂര്‍ സ്വദേശി ലീലാമ്മയുടെ (71) കണ്ണിന്റെ ശസ്ത്രക്രിയ വിജയം. ഇപ്പോള്‍ എല്ലാവരേയും കാണാം. മന്ത്രിയെ കണ്ടിട്ട് മാത്രമേ ഡിസ്ചാര്‍ജ് ആവുകയുള്ളൂ എന്ന വാശിയിലായിരുന്ന ലീലാമ്മയെ ഇന്നലെ രാത്രി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം കണ്ണാശുപത്രിയില്‍ സന്ദര്‍ശിച്ച് സന്തോഷം പങ്കുവച്ചു. ആരോരുമില്ലാതിരുന്ന തനിക്ക് എല്ലാവരും ഉണ്ടെന്ന തോന്നലാണ് ഉണ്ടായതെന്നും മന്ത്രിക്ക് നന്ദിയറിയിക്കുന്നതായും പറഞ്ഞു. ‘ആര്‍ദ്രം ആരോഗ്യം’ പരിപാടിയുടെ ഭാഗമായി മന്ത്രി ചിറയിന്‍കീഴ് താലൂക്കാശുപത്രിയില്‍ എത്തിയപ്പോള്‍ അവിടെ വച്ചാണ് ‘ആരുമില്ല, കണ്ണിന് കാഴ്ചയില്ല, […]

Technology

ടെസ്ലയ്ക്ക് വെല്ലുവിളിയാകുമോ? ടെക് ഭീമന്മാരായ ഷവോമിയുടെ ആദ്യ വൈദ്യുത കാറായ ഷവോമി എസ്‌യു7 എത്തുന്നു

ചൈനീസ് ടെക് ഭീമന്മാരായ ഷവോമിയുടെ ആദ്യ വൈദ്യുത കാറായ ഷവോമി എസ്‌യു7 എത്തുന്നു. എസ്‍യു 7, എസ്‍യു 7 പ്രോ, എസ്‍യു 7 മാക്സ് എന്നിങ്ങനെ മൂന്നു മോഡലുകളാണ് ഷവോമി പുറത്തിറക്കുക. ടെസ്‌ല മോഡൽ 3, ബിവൈഡി 3, ബിവൈഡി സീൽ, ബിഎംഡബ്ല്യു i4 എന്നിവയുമായിട്ടായിരിക്കും ഷവോമിയുടെ വൈദ്യുത കാർ മത്സരിക്കുക. 664 ബിഎച്ച്പി കരുത്തുള്ള മോട്ടോറുള്ള ഈ കാർ മണിക്കൂറിൽ 265 കിലോമീറ്റർ വരെ വേഗം വരെ കൈവരിക്കും. രണ്ട് പവർട്രെയിൻ ഓപ്ഷനുകളിൽ ഷവോമി എസ്‌യു […]

Cricket Sports

വഹാബ് റിയാസ് പാകിസ്ഥാന്റെ പുതിയ ചീഫ് സെലക്ടർ

മുൻ പേസർ വഹാബ് റിയാസിനെ പുതിയ ചീഫ് സെലക്ടറായി നിയമിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. മുൻ സെലക്ടർ ഇൻസമാം-ഉൾ-ഹഖ് സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് പ്രഖ്യാപനം. ഒക്ടോബർ 30നാണ് ഇതിഹാസ ബാറ്ററും മുൻ ക്യാപ്റ്റനുമായ ഇൻസമാം ദേശീയ സെലക്ഷൻ കമ്മിറ്റി ചെയർമാൻ സ്ഥാനം രാജിവച്ചത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പര്യടനത്തിനും ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്കുമുള്ള ടീമിനെ തെരഞ്ഞെടുക്കുക എന്നതാണ് 38 കാരനായ റിയാസിന്റെ ആദ്യ അസൈൻമെന്റ്. ഡിസംബർ 14 മുതലാണ് പാകിസ്ഥാൻ്റെ എവേ പരമ്പരകൾ ആരംഭിക്കുന്നത്. ഡിസംബർ 14 മുതൽ ജനുവരി […]

Cricket Sports

മുഹമ്മദ് ഷമിയുടെ ഗ്രാമത്തിൽ മിനി സ്റ്റേഡിയവും ജിംനേഷ്യവും ഒരുങ്ങുന്നു

ഇന്ത്യൻ സ്റ്റാർ പേസർ മുഹമ്മദ് ഷമിയുടെ ഗ്രാമത്തിൽ മിനി സ്റ്റേഡിയവും ജിംനേഷ്യവും ഒരുങ്ങുന്നു. ഷമി ജനിച്ചുവളർന്ന ഉത്തർപ്രദേശിലെ അംറോഹ ജില്ലയിലെ ഗ്രാമത്തിലാണ് ഇവ നിർമ്മിക്കുന്നത്. ഇത് സംബന്ധിച്ച നിർദ്ദേശം അംറോഹ ജില്ലാ ഭരണകൂടം സംസ്ഥാന സർക്കാരിന് കൈമാറും. ഏകദിന ലോകകപ്പിലെ ഷമിയുടെ മിന്നും പ്രകടനത്തിന് പിന്നാലെയാണ് തീരുമാനം. അംറോഹ ജില്ലയിലെ സഹസ്പൂർ അലിനഗർ ഗ്രാമത്തിലാണ് മുഹമ്മദ് ഷമി ജനിച്ചുവളർന്നത്. മിനി സ്റ്റേഡിയവും ജിംനേഷ്യവും നിർമിക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിനായി വെള്ളിയാഴ്ച അംറോഹ ജില്ലാ മജിസ്‌ട്രേറ്റിൻ്റെ നേതൃത്വത്തിലുള്ള സംഘം […]

Entertainment

‘ഹെൽമെറ്റും ലൈസെൻസും ഇല്ലാതെ ബൈക്ക് റൈഡ്’; ധനുഷിന്റെ മകന് പിഴ ശിക്ഷ

ഹെൽമെറ്റും ലൈസെൻസും ഇല്ലാതെയുമുള്ള ബൈക്ക് റൈഡ് നടൻ ധനുഷിന്റെ മകന് പിഴ ചുമത്തി പൊലീസ്. ബൈക്കോടിച്ച 17കാരനായ ധനുഷിന്റെ മകന് 1000 രൂപയാണ് പിഴ ഈടാക്കിയത്. രജനികാന്തിന്റെ വീട്ടിൽ നിന്ന് ധനുഷിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു മകൻ. ഹെൽമെറ്റ് ഇല്ലാതെയും ലൈസെൻസ് ഇല്ലാതെയുമുള്ള ബൈക്ക് റൈഡിന്റെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മകന് പൊലീസ് പിഴ ഈടാക്കിയത്.ധനുഷും രജനികാന്തിൻ്റെ മകൾ ഐശ്വര്യയും വേർപിരിഞ്ഞാണ് താമസിക്കുന്നത്. രജനിയുടെ വീട്ടിൽ നിന്ന് ധനുഷിൻ്റെ വീട്ടിലേക്ക് പോവുകയായിരുന്നു. ഈ ദൃശ്യങ്ങളാണ് പ്രചരിച്ചത്. മോട്ടോർ […]

India Kerala

ഗതാഗത തടസവും പൊതുജന ശല്യവും ഉണ്ടാക്കി; കോട്ടയത്ത് റോഡിൽ കിടന്ന് പ്രതിഷേധിച്ച പ്രവാസി സംരംഭകനെതിരെ കേസ്

കോട്ടയം മാഞ്ഞൂരിൽ റോഡിൽ കിടന്ന് പ്രതിഷേധിച്ച പ്രവാസി സംരംഭകനെതിരെ കേസ്. കടുത്തുരുത്തി പൊലീസാണ് ഷാജി മോനെതിരെ കേസെടുത്തത്. ഗതാഗത തടസവും പൊതുജന ശല്യവും ഉണ്ടാക്കിയെന്നും പഞ്ചായത്ത് കോമ്പൗണ്ടിൽ അതിക്രമിച്ചു കയറി സമരം ചെയ്തെന്നും കാട്ടി എഫ്ഐ ആർ രജിസ്റ്റർ ചെയ്തു. ഷാജി മോൻ യുകെയിലേക്ക് മടങ്ങിയതിനു പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസും നൽകി. സ്വാഭാവിക നടപടിക്രമം മാത്രമെന്ന് പൊലീസ് അറിയിച്ചു. കെട്ടിടനമ്പർ അനുവദിക്കുന്നില്ലെന്ന പരാതിയുമായാണ് കോട്ടയം മാഞ്ഞൂരിൽ പഞ്ചായത്ത് പടിക്കൽ പ്രവാസി വ്യവസായി ഷാജി മോൻ […]

National

‘രക്ഷാദൗത്യം വെല്ലുവിളി നിറഞ്ഞത്, തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം തുടരും’; ഉത്തരകാശി കളക്ടർ

ഉത്തരകാശിയിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്ന് കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. സിൽക്യാരയിലെ രക്ഷാദൗത്യം ഏറെ വെല്ലുവിളി നിറഞ്ഞതാണെന്ന് ഉത്തരകാശി ജില്ലാ കളക്ടർ അഭിഷേക് റൂഹേല ട്വന്റി ഫോറിനോട് പറഞ്ഞു. രക്ഷാദൗത്യത്തിൽ തായ്‌ലൻഡിലെ വിദഗ്ധ സംഘത്തിൻ്റെ ഉപദേശം തേടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിർമാണത്തിലിരിക്കുന്ന സിൽക്യാര ടണലിന്റെ ഒരു ഭാഗം തകർന്ന് 40 തൊഴിലാളികൾ കുടുങ്ങിയിട്ട് ആറ് ദിവസം പിന്നിട്ടു. തൊഴിലാളികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള ശ്രമങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. എന്നാൽ രക്ഷാദൗത്യം ഏറെ വെല്ലുവിളി നിറഞ്ഞതാണെന്നാണ് ജില്ലാ […]

India Kerala

‘റോബിൻ’ വീണ്ടും ഓടി തുടങ്ങി; മിനിറ്റുകള്‍ക്കകം പിഴ ചുമത്തി എംവിഡി

മോട്ടോര്‍ വാഹന വകുപ്പുമായി ഏറ്റമുട്ടല്‍ പ്രഖ്യാപിച്ച് ശ്രദ്ധ നേടിയ റോബിൻ ബസ് കോയമ്പത്തൂരിലേക്കുള്ള സര്‍വീസ് തുടങ്ങി. അഞ്ച് മണിക്ക് പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ നിന്ന് പുറപ്പെട്ട ബസ് 200 മീറ്റര്‍ പിന്നിട്ടപ്പോഴേക്കും എംവിഡി വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. പെര്‍മിറ്റ് ലംഘനത്തിന് 7500 രൂപ പിഴ ചുമത്തി. പിഴ അടയ്ക്കാതെ തന്നെ ബസ് യാത്ര തുടരുകയാണ്. ഹൈക്കോടതിയുടെ സംരക്ഷണം വാങ്ങിയാണ് ബസ് നിരത്തിലിറങ്ങുന്നതെന്ന് കഴിഞ്ഞ ദിവസം ഉടമ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ടൂറിസ്റ്റ് പെര്‍മിറ്റുള്ള ബസ് സ്റ്റേജ് ക്യാരേജ് […]

HEAD LINES India Kerala

നവകേരള സദസ്സിന് ഇന്ന് കാസർഗോഡ് തുടക്കം; ആഡംബര ബസ് കേരളത്തിലെത്തി

പിണറായി സർക്കാരിന്റെ നവകേരള ജനസദസ്സിന് ഇന്ന് കാസർഗോഡ് തുടക്കം. മഞ്ചേശ്വം മണ്ഡലത്തിലെപൈവളിഗയിൽ ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് ജനസദസിന്‍റെ ഉദ്ഘാടനം നടക്കുക. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാനുള്ള ബസ് കേരളത്തിലെത്തിച്ചു. പുലർച്ചെ രണ്ട് മണിയോടെയാണ്‌ ബസ് കാസർഗോഡ് ജില്ലയിൽ പ്രവേശിച്ചത്. ജനങ്ങളിൽ നിന്നു നിർദേശങ്ങൾ സ്വീകരിക്കാനും അവരുടെ പരാതികൾക്കു പരിഹാരം കാണാനും മുഖ്യമന്ത്രിയും 20 മന്ത്രിമാരും ഒരു ബസിൽ 140 നിയോജക മണ്ഡലങ്ങളിലും എത്തുന്ന പരിപാടിയെ വലിയ പ്രതീക്ഷയോടെയാണ് സർക്കാർ കാണുന്നത്. പൈവളിഗെ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ 30 മീറ്റര്‍ ഉയരത്തില്‍ […]

India Kerala

നവകേരള ബസ് രജിസ്റ്റർ ചെയ്യുന്നത് കോൺട്രാക്ട് ക്യാരേജ് പെർമിറ്റിൽ; കളർ കോഡ് ബാധകമല്ലെന്ന് സർക്കാർ ഉത്തരവ്

നവകേരള സദസിന് മുഖ്യമന്ത്രിയ്ക്കും മന്ത്രിമാർക്കും സഞ്ചരിക്കാൻ കെഎസ്ആർടിസി ബെൻസ് ലക്ഷ്വറി കോച്ച് കേരളത്തിലേക്കെത്തുന്നതിന് മുന്നോടയായി ബസിന് മാത്രമായി നിരത്തുകളിൽ ഇളുവുകളും നൽകി സർക്കാർ ഉത്തരവ്. ബസ് രജിസ്റ്റർ ചെയ്യുന്നത് കോൺട്രാക്ട് ക്യാരേജ് പെർമിറ്റിൽ ആണ്. എന്നാൽ മറ്റ് കോൺട്രാക്ട് ക്യാരേജ് ബസുകൾക്കുള്ള നിയമങ്ങൾ നവകേരള ബസിന് ബാധകമല്ലെന്ന് സർക്കാർ ഉത്തരവിറക്കി. കൂടാതെ ടൂറിസ്റ്റ് ബസുകളുടെ വെള്ള നിറത്തിലെ കളർ കോഡ് ബാധകമല്ലെന്നും ഉത്തരവിൽ പറയുന്നു. സർക്കാരിനും സർക്കാർ നിർദേശിക്കുന്ന വിവിഐപികൾക്കും ബസ് ആവശ്യപെടുമ്പോൾ വിട്ടു നൽകണമെന്നും നിർദേശം. […]