മണ്ഡലകാലത്ത് അയ്യപ്പന്മാർക്ക് സഹായവുമായി വനം വകുപ്പ് അവതരിപ്പിച്ച ‘അയ്യൻ’ ആപ്പ്. ശബരിമലയിലേക്ക് ഉള്ള പ്രധാന പാതകളിൽ എല്ലാം ലഭ്യമാകുന്ന വിവിധ സേവനങ്ങൾ ആപ്പ് വഴി അറിയാൻ സാധിക്കും. ഓഫ്‌ലൈൻ ആയും പ്രവർത്തിക്കുന്ന രീതിയിൽ ആണ് ആപ്പ് രൂപകൽപന ചെയ്തിരിക്കുന്നത്. സന്നിധാനത്തേക്ക് ഉള്ള ദൂരം, മെഡിക്കൽ എമർജൻസി യൂണിറ്റ്, സൗജന്യ കുടിവെള്ള വിതരണ കേന്ദ്രങ്ങൾ, എലഫന്റ് സ്‌ക്വാഡ് യൂണിറ്റ് വിവരങ്ങൾ തുടങ്ങി അയ്യപ്പന്മാർക്ക് യാത്ര മദ്ധ്യേ ആവശ്യമായ എല്ലാ വിവരങ്ങളും ആപ്പിൽ ലഭ്യമാണ്. തീർത്ഥാടനത്തിന് എത്തുന്ന അയ്യപ്പഭക്തർ പാലിക്കേണ്ട […]
Author: Tomy Thondamkuzhy
‘രോഹിത്തിന് ടി20 ലോകകപ്പ് കളിക്കാം പക്ഷേ…’: മുത്തയ്യ മുരളീധരൻ
ഇന്ത്യൻ നായകൻ രോഹിത് ശർമയെ പിന്തുണച്ച് ശ്രീലങ്കൻ ഇതിഹാസ സ്പിന്നർ മുത്തയ്യ മുരളീധരൻ. ഏകദിന ലോകകപ്പിലെ രോഹിത്തിന്റെ സ്‌ട്രൈക്ക് റേറ്റ് ടി20ക്ക് പര്യാപ്തമാണെന്ന് അദ്ദേഹം പറഞ്ഞു. ഹിറ്റ്മാന്റെ പരിമിത ഓവർ കരിയർ അവസാനിച്ചുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് മുത്തയ്യ മുരളീധരന്റെ പ്രതികരണം. ‘അദ്ദേഹത്തിന്റെ ഏകദിന ലോകകപ്പ് പ്രകടനം നിങ്ങൾ നോക്കൂ. അവൻ നൽകിയ തുടക്കം, രോഹിത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. ടൂർണമെന്റിലുടനീളം രോഹിത് മികവ് തുടർന്നു. രോഹിത്തിന് ഇപ്പോൾ 36 വയസ് മാത്രമാണ്. കരിയര്‍ അവസാനിപ്പിക്കേണ്ട പ്രായമായിട്ടില്ല. വിരാട് കോലിയെപ്പോലെ ഫിറ്റ്‌നസ് […]
ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിലേക്ക്? ഗുജറാത്തിനെ നയിക്കാൻ ഗിൽ!
ഐപിഎല്ലിൽ വമ്പൻ മാറ്റങ്ങൾക്ക് കളമൊരുങ്ങുന്നു. താരലേലത്തിന് മുന്നോടിയായി ടീമുകൾക്ക് കളിക്കാരെ നിലനിർത്താനുള്ള സമയപരിധി ഇന്ന് വൈകിട്ട് നാലിന് അവസാനിക്കാനിരിക്കേയാണ് പുതിയ റിപ്പോർട്ടുകൾ ആരാധകരെ ഞെട്ടിക്കുന്നത്. ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ തിരികെ മുംബൈ ഇന്ത്യൻസിലേക്ക് വരാൻ തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. പാണ്ഡ്യയെ മുംബാ ക്യാമ്പിലേക്ക് എത്തിക്കാൻ ടീം ഉടമകൾ ഒരുങ്ങിക്കഴിഞ്ഞതായാണ് പുറത്തുവരുന്ന വാർത്തകൾ. രോഹിത് ശർമയും താരലേലത്തിൽ എത്തുന്നുണ്ട്. അതിനാൽ തന്നെ താരത്തെ മുംബൈ നിലനിർത്തുമോ എന്ന കാര്യത്തിൽ ആശങ്ക ഉയരുന്നുണ്ട്. പാണ്ഡ്യയുടെ വരവിനായി ഐപിഎൽ ചരിത്രത്തിലെ […]
ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും; ഓഫറുമായി കൊച്ചി മെട്രോ, ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവ്
ഐഎസ്എലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദ് എഫ്‌സി പോരാട്ടം. മത്സരം രാത്രി 8ന് കൊച്ചി കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലാണ്. സസ്പെൻഷനിലായിരുന്ന പ്രബീർ ദാസും മിലോസും തിരിച്ചെത്തും. ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഐഎസ്‌എല്‍ മത്സരം നടക്കുന്നതിനാല്‍ ഇന്ന് അധിക സര്‍വ്വീസ് ഒരുക്കി കൊച്ചി മെട്രോ. രാത്രി 10 മണിക്ക് ശേഷമുള്ള ടിക്കറ്റുകള്‍ക്ക് 50 ശതമാനം ഇളവാണ് മെട്രോ പ്രഖ്യാപിച്ചിരിക്കുന്നത്. ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നിന്ന് ആലുവയിലേക്കും എസ്‌എൻ ജംഗ്ഷനിലേക്കുമുള്ള അവസാന ട്രെയിൻ സര്‍വ്വീസ് രാത്രി 11.30ന് ആയിരിക്കും. മത്സരം […]
16 വയസുകാരന്റെ ഹൃദയ ശസ്ത്രക്രിയ; ഹൃദയമെത്തിക്കാൻ സർക്കാർ ഹെലികോപ്റ്റർ സജ്ജം
തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്നും മസ്തിഷ്ക മരണം സംഭവിച്ചയാളുടെ ഹൃദയവും വൃക്കയും പാൻക്രിയാസും എറണാകുളത്തേക്ക് അല്പസമയത്തിനകം വായു മാർഗം എത്തിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കിംസ് ആശുപത്രിയിലെ നടപടിക്രമങ്ങൾ പൂർത്തിയായി.മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ഹെലികോപ്റ്ററിലാണ് അവിടേക്ക് എത്തിക്കുന്നതെന്നും, 36 വയസ്സുള്ള സെൽവിൻ ശേഖർ എന്ന സ്റ്റാഫ് നഴ്സിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. ‘അദ്ദേഹത്തിന്റെ ഭാര്യയും സ്റ്റാഫ് നഴ്സാണ്. ഹൃദയം ലിസി ഹോസ്പിറ്റലിൽ വൃക്കയും പാൻക്രിയാസും ആസ്റ്റർ മെഡിസിറ്റിയിലുമാണ് നൽകുന്നത്. അവയവം എടുക്കുന്നതിനുള്ള ശസ്ത്രക്രിയകൾ കിംസ് ആശുപത്രിയിൽ […]
മലയാളി മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥൻ കൊലക്കേസ്; ശിക്ഷാ വിധി ഇന്ന്
മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍ കൊല്ലപ്പെട്ട കേസിൽ ശിക്ഷാ വിധി ഇന്ന്.15 വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് വിധി വരുന്നത്.കേസിലെ പ്രതികളായ രവി കപൂര്‍, അമിത് ശുക്ല, ബല്‍ജിത് മാലിക്, അജയ് കുമാര്‍, അജയ് സേഥി എന്നിവര്‍ കുറ്റക്കാരാണെന്നു കഴിഞ്ഞ 18നു കോടതി വിധിച്ചിരുന്നു. ആദ്യ 4 പ്രതികള്‍ക്കെതിരെ വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്. ശിക്ഷ വിധിക്കും മുന്‍പു പ്രതികളുടെ പശ്ചാത്തലവും ജയിലിലെ പെരുമാറ്റവും ഉള്‍പ്പെടെ വ്യക്തമാക്കുന്ന പ്രീ സെന്റന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശം […]
ശബരിമലയിൽ തിരക്കേറുന്നു; ഇന്നലെ എത്തിയത് 70,000 തീർഥാടകർ
ശബരിമലയിൽ തിരക്കേറുന്നു. ഇന്നലെയാണ് ഏറ്റവും കൂടുതൽ തീർഥാടകർ എത്തിയത്. 70,000-ത്തിലധികം ഭക്തരാണ് ഇന്നലെ മാത്രം ശബരിമലയിൽ എത്തിയതെന്നാണ് കണക്ക്. ഇന്നും തിരക്ക് കൂടും. ഇന്ന് 60000ലധികം തീർഥാടകരാണ് വെർച്യുൽ ക്യു വഴി ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്.തിരക്കേറുന്ന സാഹചര്യത്തിൽ ജാഗ്രത പുലർത്താനും നിർദ്ദേശമുണ്ട്. കഴിഞ്ഞ ദിവസത്തെ മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതിൽ പമ്പാ സ്നാനത്തിന് ജാഗ്രതാ ജാഗ്രതാ നിർദ്ദേശമുണ്ട്. ബുക്ക് ചെയ്ത തീർത്ഥാടകർക്കൊപ്പം സ്പോട്ട് ബുക്കിംഗ് വഴിയും തീർത്ഥാടകരെത്തും. തിരക്ക് കണക്കിലെടുത്ത് തീർത്ഥാടനത്തിനെത്തുന്ന കുട്ടികൾക്ക് വേണ്ടി പ്രത്യേക സജ്ജീകരണങ്ങളും […]
മുംബൈ വിമാനത്താവളം തകര്‍ക്കുമെന്ന് ഭീഷണി; കേരളത്തിൽ നിന്ന് ഒരാൾകൂടി കസ്റ്റഡിയിൽ
മുംബൈ വിമാനത്താവളം ബോംബ് ഉപയോഗിച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽകേരളത്തിൽ നിന്ന് ഒരാളെ കൂടി എ.ടി.എസ് കസ്റ്റഡിയിലെടുത്തു. കിളിമാനൂർ ചൂട്ടയിൽ സ്വദേശി ഫെബിനെയാണ് (23) കസ്റ്റഡിയിലെടുത്തത്. ഷെയർ മാർക്കറ്റിൽ ഓൺലൈൻ വ്യാപാരം ചെയ്യുന്നയാളാണ് ഫെബിൻ. സംഭവത്തിൽ ഇന്നലെ അമീൻ എന്നയാളെ തിരുവനന്തപുരത്തു നിന്ന് എ.ടി.എസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇക്കഴിഞ്ഞ 23 നു രാവിലെ ഇ മെയിൽ വഴിയിയായിരുന്നു ഭീഷണി സന്ദേശം ലഭിച്ചത്. പത്തു ലക്ഷം യുഎസ് ഡോളര്‍ ബിറ്റ്‌കോയിന്‍ ആയി നല്‍കിയില്ലെങ്കില്‍ വിമാനത്താവളം തകര്‍ക്കുമെന്നായിരുന്നു ഭീഷണി. വ്യാഴാഴ്ച രാവിലെ […]
ജനം ആർക്കൊപ്പം?; രാജസ്ഥാന്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്
രാജസ്ഥാൻ ഇന്ന് പോളിങ് ബൂത്തിലേക്ക്. 200 മണ്ഡലങ്ങളില്‍ 199 ഇടത്ത് ഇന്ന് വോട്ടെടുപ്പ് നടക്കും. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മരിച്ചതിനാല്‍ കരണ്‍പൂര്‍ മണ്ഡലത്തില്‍ പോളിംഗ് പിന്നീടാകും നടക്കുക. 1875 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. 199 മണ്ഡലങ്ങളിലായി 5,25,38,105 പേർക്കാണ് വോട്ടവകാശം. ഇക്കൂട്ടത്തിൽ നൂറു കഴിഞ്ഞ 17,241 പേരുണ്ട്. വനിതകൾ 2.52 കോടി, പുരുഷന്മാർ 2.73 കോടി. വോട്ടർപട്ടികയിൽ പുരുഷന്മാരാണ് കൂടുതലെങ്കിലും കഴിഞ്ഞ തവണ വോട്ടുചെയ്തവരിൽ കൂടുതൽ സ്ത്രീകളായിരുന്നു. 1875 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ഇതിൽ 183 പേർ മാത്രമാണ് […]
ഹമാസും ഇസ്രയേലും ബന്ദികളെ മോചിപ്പിച്ചു; ഗസ്സയിൽ നാലുദിന വെടിനിര്‍ത്തല്‍ പ്രാബല്യത്തിൽ
ഗസ്സയിൽ നാലുദിവസത്തെ വെടിനിർത്തൽ പ്രാബല്യത്തിൽ. 13 ഇസ്രയേലി ബന്ദികളെയും 10 തായ് പൗരന്മാരെയും ഒരു ഫിലിപ്പീനീയെയും ഹമാസ് വിട്ടയച്ചു. 39 പലസ്തീൻ തടവുകാരെയും ഇസ്രയേൽ വിട്ടയച്ചു.ഈജിപ്തിലെത്തിയ ഇസ്രയേലി പൗരന്മാരെ ഇസ്രയേല്‍ സൈന്യത്തിനു കൈമാറിയതായി അധികൃതര്‍ സ്ഥിരീകരിച്ചു. തായ് പൗരന്മാരെ മോചിപ്പിച്ച വിവരം തായ്‌ലന്‍ഡ് പ്രധാനമന്ത്രിയാണ് അറിയിച്ചത്. തായ്‌ലന്‍ഡിൽനിന്നുള്ളവരെ മോചിപ്പിക്കുന്നത് കരാറിന്‍റെ ഭാഗമായല്ല. ഈജിപ്ത് നടത്തിയ ശ്രമങ്ങളുടെ ഭാഗമായാണ് തായ് പൗരന്മാരുടെ മോചനമെന്നാണു റിപ്പോര്‍ട്ട്. ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിലാണ് ഗസ്സയിൽ താൽകാലിക വെടിനിർത്തലിന് കളമൊരുങ്ങിയത്. നാല് ദിവസത്തെ വെടിനിർത്തലിനാണ് […]












