കൊച്ചിയിലെ റോഡുകളുടെ അവസ്ഥയെ പരിഹസിച്ച് ഹൈക്കോടതി. എല്ലാം സഹിക്കാനാണ് ജനങ്ങളുടെ വിധിയെന്നും ഒരു 200 കൊല്ലംകൊണ്ട് ഇതൊക്കെ ശരിയാവുമായിരിക്കുമെന്നും ഹൈക്കോടതി. റോഡുകളെപ്പറ്റി പറഞ്ഞ് കോടതിക്കുതന്നെ നാണം തോന്നുന്നുവെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. മന്ത്രിമാരൊക്കെ റോഡുമാർഗം വരുന്നുണ്ടല്ലോ. അവരും റോഡുകൾ കാണട്ടെയെന്ന് കോടതി പറഞ്ഞു. തകർന്ന റോഡുകളിൽ ഇനി അപകടമുണ്ടായാൽ പെൻഷൻ വാങ്ങി വീട്ടിൽ പോകാമെന്ന് ഉദ്യോഗസ്ഥർ വിചാരിക്കേണ്ടെന്ന് ഹൈക്കോടതി താക്കീത് നൽകി. എവിടെ വരെ പോകുമെന്ന് കോടതി നിരീക്ഷിക്കുകയാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
Author: Tomy Thondamkuzhy
60 ഓളം നവാഗതർ ഒരുമിക്കുന്ന ‘സോറി’ എത്തുന്നു
അണിയറയിലും അരങ്ങിലുമായി 60 നവാഗതർ ഒരുക്കുന്ന ‘സോറി’ എന്ന സിനിമ ചിത്രീകരണം പൂർത്തിയായി. ‘സോറി’യുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് അക്ഷയ് ചന്ദ്രശോഭ അശോക് ആണ്. സീമ ദേവരാജും, അബ്സൊല്യൂട് റയട്ടും ചേർന്നാണ് നിർമ്മാണം. കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച 2022 IDSFFK ൽ ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട ‘കാളിയൻകുന്ന്’ എന്ന ഹ്രസ്വചിത്രം ഈ കൂട്ടായിമയിൽ നിന്നുണ്ടായ സൃഷ്ട്ടിയാണ്. വ്യത്യസ്തമായ ത്രില്ലർ, ഡ്രാമ സ്വഭാവമുള്ള സിനിമയായിരിക്കും ‘സോറി’ എന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. ആരോമൽ ദേവരാജ്, അഷ്‌കർ അലി, രെഖനാ ബിജു, […]
അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ കയ്യടിനേടി മമ്മൂട്ടി; കാതലിന് വൻ വരവേൽപ്പ്
മമ്മൂട്ടി, ജ്യോതിക എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത കാതൽ; ദ കോർ എന്ന ചിത്രം കഴിഞ്ഞ ദിവസം ഇന്ത്യൻ പനോരമയിൽ പ്രദർശനത്തിനെത്തി. ചിത്രത്തിന് വൻ വരവേൽപ്പാണ് മേളയിൽ ലഭിച്ചത്. നിറഞ്ഞസദസ്സിൽ നിറകയ്യടികളോടെയാണ് പ്രേക്ഷകർ മമ്മൂട്ടി-ജിയോ ബേബി ചിത്രത്തെ വരവേറ്റത്. തീയറ്റര്‍ റിലീസിംഗില്‍ ലഭിച്ചതുപോലെതന്നെ വലിയ കൈയടിയാണ് ചിത്രത്തിന് ഗോവയിലും ലഭിച്ചത്. ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്ത മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട് എന്നിവർ സിനിമ കാണാൻ ഗോവയിലെത്തിയിരുന്നു. ആദർശ് സുകുമാരനും പോൾസൺ […]
തിരുവനന്തപുരത്ത് കഞ്ചാവുമായി പ്ലസ് ടു വിദ്യാർഥി പിടിയിൽ
തിരുവനന്തപുരത്ത് കഞ്ചാവുമായി പ്ലസ് ടു വിദ്യാർഥി പിടിയിൽ. ബാഗിനുള്ളിൽ 115 പൊതി കഞ്ചാവ് കണ്ടെത്തി. എക്സൈസ് സംഘമാണ് കള്ളിക്കാട് നിന്നും വിദ്യാർത്ഥിയെ പിടികൂടിയത്. എക്സൈസിൻ്റ മൊബൈൽ യൂണിറ്റായ കെമു നടത്തിയ വാഹന പരിശോധനയിലാണ് ഒരു കിലോയിൽ അധികം വരുന്ന കഞ്ചാവുമായി പ്ലസ് ടു വിദ്യാർഥി പിടിയിലായത്. പരിശോധനയിൽ വിതരണം ചെയ്യാൻ വേണ്ടി ബാഗിനുള്ളിൽ കുപ്പികളിലാക്കിയ നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. ആര്യനാട് എക്സൈസ് സംഘം ഇവ കൈമാറി. പ്രതിയെ കോടതിയിൽ ഹാജരാക്കും.
ലോകകപ്പ് ട്രോഫിയോട് അനാദരവ്; മിച്ചൽ മാർഷിനെതിരെ ഉത്തർപ്രദേശിൽ കേസ്
ലോകകപ്പ് വിജയത്തിനു പിന്നാലെ ഓസ്ട്രേലിയൻ താരങ്ങളുടെ വിജയാഘോഷത്തിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇതിലൊന്നായിരുന്നു ഓസീസ് ബാറ്റർ മിച്ചൽ മാർഷ് ട്രോഫിയിൽ കാല് കയറ്റിവെച്ച ഒരു ചിത്രവും പുറത്തുവന്നിരുന്നു. ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ഇപ്പോൾ ലോകകപ്പ് ട്രോഫിയോട് അനാദരവ് കാണിച്ചതിന് ഓസീസ് താരത്തിനെതിരെ കേസെടുത്തിരിക്കുകയാണ്. ഉത്തർപ്രദേശിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ലോകകപ്പ് ട്രോഫിയെ അനാദരിച്ച മാർഷിന്റെ നടപടി ഇന്ത്യൻ ക്രിക്കറ്റ് ടീം ആരാധകരെ വല്ലാതെ വ്രണപ്പെടുത്തിയെന്ന് വിവരാവകാശ പ്രവർത്തകനായ പണ്ഡിറ്റ് കേശവ് സമർപ്പിച്ച പരാതിയിൽ ആരോപിച്ചു. 2023 […]
ഇന്റര്‍നാഷണല്‍ ഓപ്പണ്‍ മാസ്റ്റേഴ്സ് വെയിറ്റ് ലിഫ്റ്റിംഗ് ടൂര്‍ണമെന്റില്‍ മലയാളി വീട്ടമ്മക്ക് സ്വര്‍ണം
ഗ്രീസിലെ മാര്‍ക്കോ പോളോയില്‍ നടന്ന മെഡിറ്ററേനിയന്‍ ഇന്റര്‍നാഷണല്‍ ഓപ്പണ്‍ മാസ്റ്റേഴ്സ് വെയിറ്റ് ലിഫ്റ്റിംഗ് ടൂര്‍ണമെന്റില്‍ മലയാളി വീട്ടമ്മക്ക് സ്വര്‍ണം. കൊച്ചി സ്വദേശിനി ലിബാസ് പി. ബാവയാണ് വനിതകളുടെ 87 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യക്കായി സ്വര്‍ണ മെഡല്‍ നേടിയത്. തൊടുപുഴ ന്യൂമാന്‍ കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥിനിയായ ലിബാസ് പഠിക്കുന്ന കാലത്ത് തന്നെ കോളജിലെ പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യനായിരുന്നു. പിന്നീടാണ് വെയിറ്റ് വെയിറ്റ് ലിഫ്റ്റിംഗിലേക്ക് ചുവടുമാറിയത്. സംസ്ഥാന, ദേശീയ തലങ്ങളിലെല്ലാം നേട്ടം കൊയ്‌തെങ്കിലും വീട്ടമ്മയായ ശേഷം കുടുംബവുമായി ബന്ധപ്പെട്ട തിരക്കുകളെ […]
ഇന്ത്യ എ ടീം ക്യാപ്റ്റനായി മലയാളി താരം മിന്നുമണി
ഇന്ത്യ എ ടീം ക്യാപ്റ്റനായി മലയാളി താരം മിന്നുമണിയെ തെരെഞ്ഞെടുത്തു. ഇംഗ്ലണ്ട് എ ടീമിനെതിരായ ട്വന്റി 20 പരമ്പരക്കുള്ള ഇന്ത്യൻ വനിതാ ടീമിനെയാണ് മിന്നുമണി നയിക്കുക. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് നടക്കുക.നവംബർ 29, ഡിസംബർ ഒന്ന്, ഡിസംബർ മൂന്ന് തീയതികളിലാണ് മത്സരങ്ങൾ.കേരളത്തില്‍നിന്ന് ഇന്ത്യന്‍ സീനിയര്‍ ടീമിലെത്തിയ ആദ്യ വനിതാ താരം കൂടിയാണ് വയനാട് മാനന്തവാടി സ്വദേശിനിയായ മിന്നുമണി. ഓഫ് സ്പിന്നറായ മിന്നുമണി മികച്ച ഒരു ഓൾറൗണ്ടർ കൂടിയാണ്. പതിനാറാം വയസ്സിൽ കേരള ക്രിക്കറ്റ് […]
‘സംസ്ഥാനത്തെ ആദ്യ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രി യാഥാര്‍ത്ഥ്യത്തിലേക്ക്’; വീണാ ജോര്‍ജ്
സംസ്ഥാനത്ത് ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികള്‍ യാഥാര്‍ത്ഥ്യത്തിലേക്കെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതിനായി ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയുന്നതിന് മാര്‍ഗനിര്‍ദേശ പ്രകാരം 10 ലക്ഷ്യങ്ങള്‍ സാക്ഷാത്ക്കരിക്കുന്ന ആശുപത്രികളേയാണ് ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളായി പ്രഖ്യാപിക്കുന്നത്.എല്ലാ ആശുപത്രികളേയും സമയബന്ധിതമായി സ്മാര്‍ട്ട് ആശുപത്രികളാക്കാനാണ് ലക്ഷ്യമിടുന്നത്. കോഴിക്കോട് ജില്ലയിലെ കക്കോടി കുടുംബാരോഗ്യ കേന്ദ്രം രാജ്യത്തെ ആദ്യത്തെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രിയായി മാറി. കക്കോടി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ. ദിവ്യയേയും മറ്റ് ടീം അംഗങ്ങളേയും ജില്ലാ എ.എം.ആര്‍. […]
മകന്റെ മരണവാര്‍ത്ത താങ്ങാനായില്ല; ഡോക്ടറായ മാതാവ് തൂങ്ങിമരിച്ചു
മകന്റെ മരണത്തിന് പിന്നാലെ ഡോക്ടാറായ മാതാവിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാവേലിക്കല താലൂക്ക് ആശുപത്രിയിലെ ഡോക്ടറായ ഡോ. മെഹറുന്നീസയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. എഞ്ചിനീയറിങിന് പഠിച്ചിരുന്ന മകന്‍ ബെന്യാമിന്‍ ഇന്നലെ കാനഡയില്‍ വാഹനാപകടത്തില്‍ മരിച്ച വിഷമം താങ്ങാനാകാതെയാണ് ഡോക്ടര്‍ ആത്മഹത്യ ചെയ്തതെന്നാണ് സൂചന. മകന്‍ പോയി ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്ന് മെഹറുന്നീസ പറഞ്ഞതായി ഇവരുടെ സുഹൃത്ത് അറിയിച്ചു. ഇളയ മകനും ഭര്‍ത്താവും രാവിലെ പള്ളിയില്‍ പോയ സമയത്താണ് ഇവര്‍ വീട്ടില്‍ തൂങ്ങിമരിക്കുന്നത്. രാവിലെ 7.30നാണ് സംഭവം നടന്നത്. […]
റോബിൻ ബസുടമയ്‌ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി സഹോദരൻ
റോബിൻ ബസുടമയ്‌ക്കെതിരെ പരാതിയുമായി സഹോദരൻ. മുഖ്യമന്ത്രിക്കാണ് പരാതി നല്‍കിയത്. പരാതിയുമായി രംഗത്ത് വന്നത് റോബിൻ ബസുടമയുടെ സഹോദരന്‍ ബേബി ഡിക്രൂസാണ്. വര്‍ഷങ്ങളായി ഗിരീഷ് മാനസികമായി പീഡിപ്പിക്കുന്നുവെന്നും ബേബി ഡിക്രൂസ് പറയുന്നു.സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് വീട്ടിൽ എത്തി കുട്ടികളെ ഭീഷണിപ്പെടുത്തിയെന്നും പരാതി. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു. തന്റെ സ്വത്തുക്കളും വസ്തുക്കളും കയ്യടക്കി. നിരന്തരമായി ഭീഷണിപ്പെടുത്തി കിടപ്പിലായ മാതാപിതാക്കളെ കാണാന്‍ അനുമതി നിഷേധിച്ചു. ഭീഷണിയും, ഉപദ്രവവും മൂലം ഒളിവില്‍ എന്ന പോലെയാണ് ജീവിക്കുന്നതെന്നും സഹോദരന്‍ വെളിപ്പെടുത്തി. […]












