അമേരിക്കയിൽ മൂന്ന് പലസ്തീൻ വിദ്യാർത്ഥികൾക്ക് വെടിയേറ്റു. വെർമോണ്ടിലെ യൂണിവേഴ്സിറ്റി ക്യാമ്പസിന് സമീപമാണ് സംഭവം. വെടിയുതിർത്ത അക്രമി ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ, വിദ്വേഷ കൊലപാതകത്തിൻ്റെ പേരിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിദ്യാർത്ഥികൾ തെരുവിലൂടെ നടക്കുമ്പോൾ അക്രമി വെടിയുതിർക്കുകയായിരുന്നു. ഒരു വിദ്യാർത്ഥിയുടെ നട്ടെല്ലിനാണ് വെടിയേറ്റത്. രണ്ടു വിദ്യാർത്ഥികൾ അമേരിക്കൻ പൗരത്വമുള്ളവരാണ്. മൂന്നാമത്തെ ആൾ നിയമപരമായ താമസക്കാരനാണ്. വെടിയേറ്റ മൂന്നുപേരിൽ രണ്ട് പേരുടെ നില തൃപ്തികരമാണ്. നട്ടെല്ലിനു വെടിയേറ്റ വിദ്യാർത്ഥിയുടെ ആരോഗ്യത്തിലാണ് ആശങ്ക. ഒരാളുടെ ബന്ധുവിൻ്റെ വീട്ടിൽ ഇന്ന് താങ്ക്സ് […]
Author: Tomy Thondamkuzhy
ഗൂഗിൾ പേയിലൂടെ ഫോൺ റീചാർജ് ചെയ്യാറുണ്ടോ ? എന്നാൽ ഇനി അധിക പണം നൽകണം
ഗൂഗിൾ പേ യുപിഐ വഴി ഫോൺ റീചാർജ് ചെയ്താൽ ഇനി അധിക പണം നൽകണമെന്ന് റിപ്പോർട്ട്. ഗൂഗിൾ പേയിലൂടെ പ്രീപെയ്ഡ് പ്ലാൻ വാങ്ങുന്ന ഉപയോക്താക്കളാണ് അധിക രൂപ നൽകേണ്ടി വരിക. പേയ്ടിഎം, ഫോൺ പേ എന്നീ യുപിഐ ആപ്പുകൾ നേരത്തെ തന്നെ ഫോൺ റീചാർജിന് സർവീസ് ചാർജ് ഈടാക്കിയിരുന്നു. ഇക്കൂട്ടത്തിലേത്താണ് ഗൂഗിൾ പേയും വന്നിരിക്കുന്നത്. ഗൂഗിൾ പേ സർവീസ് ചാർജിന്റെ കാര്യം ഔദ്യോഗികമായി ഉപയോക്താക്കളെ അറിയിച്ചിട്ടില്ല. ഗൂഗിൾ പേ യുപിഐ വഴി ഫോൺ റീചാർജ് ചെയ്ത ഉപയോക്താക്കൾക്ക് […]
മറ്റപ്പള്ളി മലയെ എന്ത് വില കൊടുത്തും സംരക്ഷിക്കുമെന്ന് മന്ത്രി പി പ്രസാദ്
മറ്റപ്പള്ളി മലയെ എന്ത് വില കൊടുത്തും സംരക്ഷിക്കുമെന്ന് മന്ത്രി പി പ്രസാദ്. തന്നെ പ്രകോപിക്കാനാണ് കരാറുകാരന്റെ ശ്രമം. കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ്. കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന സംഭവത്തിൽ സർക്കാരിന് കൂടുതൽ ഒന്നും ചെയ്യാൻ കഴിയില്ല. നിയമത്തിന്റെ വഴിയേ മലയെ സംരക്ഷിക്കും. കോടതി ഉത്തരവിന് മുകളിൽ സർവകക്ഷി യോഗത്തിന് തീരുമാനം എടുക്കാൻ കഴിയില്ല എന്നും മന്ത്രി പറഞ്ഞു. ആലപ്പുഴ നൂറനാട് മല്ലപ്പള്ളി മലയിൽ മണ്ണെടുപ്പ് പുനരാരംഭിച്ചിരുന്നു. മണ്ണെടുക്കാനുള്ള ലോറികൾ മറ്റപ്പള്ളി മലയിൽ എത്തി. ഇതോടെ നാട്ടുകാർ വീണ്ടും പ്രതിഷേധം […]
മിക്‌സി പൊട്ടിത്തെറിച്ച് ഗായിക അഭിരാമി സുരേഷിന് പരുക്ക്
പാചകം ചെയ്യുന്നതിനിടെ മിക്‌സി പൊട്ടിത്തെറിച്ച് ഗായിക അഭിരാമി സുരേഷിന് പരുക്ക്. ഗായിക തന്നെയാണ് ഇക്കാര്യം സ്വന്തം ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.എന്താണ് മിക്‌സി പൊട്ടിത്തെറിക്കാനുള്ള കാരണമെന്നറിയില്ലെന്ന് അഭിരാമി സുരേഷ് പറഞ്ഞു. മിക്‌സി തെറിച്ച് ബ്ലേഡ് കൈയിലേക്ക് വന്നാണ് കൈ മുറിഞ്ഞത്. അഞ്ച് വിരലുകൾക്കും മുറിവ് പറ്റിയിട്ടുണ്ട്. ആദ്യം ഛർദിക്കാൻ വന്നുവെന്നും തലകറങ്ങിയെന്നും അഭിരാമി സുരേഷ് വിഡിയോയിൽ പറയുന്നു. നിലവിൽ ഗുരുതരമായ പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് അഭിരാമി സുരേഷ് വ്യക്തമാക്കി.പാട്ട് പാടുന്ന വിഡിയോകൾ മാത്രമല്ല, പാചക റെസിപ്പിയുടെ വിഡിയോകളും അഭിരാമി സോഷ്യൽ […]
സൂര്യയെ എങ്ങനെ തടയാനാകുമെന്ന് രവി ശാസ്ത്രി; ഏകദിന ലോകകപ്പാണെന്ന് പറഞ്ഞാൽ മതിയെന്ന് മാത്യു ഹെയ്ഡൻ
ഏകദിന ലോകകപ്പ് ഫൈനലിലുൾപ്പെടെ നിരാശ സമ്മാനിച്ച സൂര്യകുമാർ യാദവ് ഓസ്‌ട്രേലിയക്കെതിരായ ടി20യിൽ മികച്ച ഫോമിലാണ്. ഓസ്‌ട്രേലിയക്കെതിരായ ആദ്യ മത്സരത്തിൽ 80 റൺസെടുത്തിരുന്നു. ഇപ്പോഴിതാ താരത്തെ പരിഹസിച്ച മാത്യു ഹെയ്ഡന്റെ പരാമർശമാണ് വൈറലായിരിക്കുന്നത്. മൈതാനത്ത് സൂര്യകുമാർ ബാറ്റിംഗ് ചെയ്യുമ്പോഴായിരുന്നു കമന്ററി ബോക്‌സിലുണ്ടായിരുന്ന ഹെയ്ഡന്റെ പരിഹാസം. മുൻ ഇന്ത്യൻ താരം രവി ശാസ്ത്രിയ്ക്ക് ചോദിച്ച ചോദ്യത്തിനായിരുന്നു ഹെയ്ഡന്റെ പരിഹാസം നിറഞ്ഞ മറുപടി എത്തിയത്. ‘സൂര്യയെ ട്വന്റി20യിൽ നിങ്ങൾക്ക് എങ്ങനെ തടയനാകും’ എന്നായിരുന്നു ശാസ്്ത്രിയുടെ ചോദ്യം. ‘ഇത് ഏകദിന ലോകകപ്പാണെന്ന് സൂര്യയോട് […]
‘രോഹിതിനേക്കാൾ മികച്ച ഓപ്പണർ ലോകത്ത് ഇപ്പോൾ വേറെയില്ല, കളി അവസാനിപ്പിക്കരുത്’; അക്തർ
ഏകദിന ലോകകപ്പിൽ ഓസ്‌ട്രേലിയക്കെതിരായ തോൽവിയുടെ ആഘാതത്തിൽ നിന്ന് കരകയറാൻ ഇന്ത്യൻ ടീമിനും ആരാധകർക്കും ഇപ്പോഴും കഴിഞ്ഞിട്ടില്ല. തോൽവിയോടെ സമൂലമായ മാറ്റത്തിന് തയ്യാറെടുക്കുകയാണ് ടീം. മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ് സ്ഥാനമൊഴിയാൻ തീരുമാനിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. അടുത്ത ഏകദിന ലോകകപ്പ് നടക്കുമ്പോഴേക്കും ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് 40 വയസ്സും വിരാട് കോലിക്ക് 39 വയസ്സും തികയും. 2027 വരെ ഇരുവരും ടീമിലുണ്ടാകുമോ എന്നത് വലിയൊരു ചോദ്യചിഹ്നമാണ്. നാല് വർഷം കഴിഞ്ഞ് എന്ത് സംഭവിക്കുമെന്ന് ചിന്തിക്കുന്നതിന് മുമ്പ്, ബോർഡിനും […]
ശബരിമലയില്‍ കൗതുക കാഴ്ച; അയ്യന് കാണിക്കയായി ജമ്‌നാപ്യാരി
വത്യസ്തമായൊരു കാണിക്ക അയ്യപ്പന് സമർപ്പിച്ച് ഭക്തൻ. വൈവിധ്യമായ വഴിപാടുകളും മല ചവിട്ടലുമായാണ് രാജ്യത്തിന്‍റെ നാനാ പ്രദേശങ്ങളിൽ നിന്നുള്ള അയ്യപ്പഭക്തർ ശബരിമലയിലേക്ക് വരുന്നത്. കാശ്മീരിൽനിന്ന് കാൽനടയായും സൈക്കിളിലും വന്നവരും കഴിഞ്ഞ വർഷം ദർശനം നടത്തി.എന്നാൽ ഇക്കൊല്ലം വ്യത്യസ്‍തമായ ഒരു കാണിക്കയാണ് മണ്ഡലകാലാരംഭത്തിൽ തന്നെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. കൊടുങ്ങലൂർ നിന്ന് വന്ന വേലായി സ്വാമിയാണ് അയ്യപ്പന് കാണിക്കയായി ‘ജമ്നാപ്യാരി ‘ വർഗ്ഗത്തിൽപ്പെട്ട ആടിനെ നൽകിയത്. കാനന പാത താണ്ടി ആടുമായി എത്തിയ വേലായി സ്വാമി എല്ലാവർക്കും കൗതുകം പകർന്നു. പതിനെട്ടാം […]
സൗമ്യ വിശ്വനാഥൻ വധക്കേസ്; നാലു പ്രതികൾക്ക് ജീവപര്യന്തം; നികത്തനാകാത്ത നഷ്ടമെന്ന് കോടതി
മലയാളി മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥൻ കൊല്ലപ്പെട്ട കേസിൽ ശിക്ഷ വിധിച്ച് കോടതി. 15 വർഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് വിധി വരുന്നത്. നാലു പ്രതികൾക്ക് ജീവപര്യന്തവും അഞ്ചാം പ്രതിക്ക് മൂന്നു വർഷം തടവും പിഴയും വിധിച്ചു. രവി കപൂർ, അമിത് ശുക്ല, ബൽജിത് മാലിക്, അജയ് കുമാർ, അജയ് സേഥി എന്നിവരാണ് പ്രതികൾ. അഞ്ചാം പ്രതി അജയ് സേത്തിക്ക് അഞ്ചു ലക്ഷം രൂപ പിഴയും മൂന്ന് വർഷത്തെ തടവുമാണ് കോടതി വിധിച്ചത്. പിഴ തുകയുടെ ഒരു ഭാഗം സൌമ്യയുടെ […]
എട്ടാം ക്ലാസിന്റെ വരാന്തയിലൂടെ ഒമ്പതാം ക്ലാസുകാർ നടന്നു; വിദ്യാർഥികൾ തമ്മിൽ കൂട്ടത്തല്ല്
പാലക്കാട് വിദ്യാർഥികളുടെ കൂട്ടത്തല്ല്. എട്ടാംക്ലാസിന്റെ വരാന്തയിലൂടെ ഒമ്പതാംക്ലാസുകാർ നടന്നുപോയതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് വിദ്യാർഥികൾ തമ്മിലുള്ള ഏറ്റുമുട്ടലിന് കാരണമായത്. കുമരനെല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ തമ്മിലായിരുന്നു കൂട്ടയടി. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. സ്‌കൂളിലുണ്ടായ വാക്കുതർക്കം വൈകിട്ടോടെ സ്‌കൂളിന് പുറത്ത് അടിപിടിയിലേക്ക് നീങ്ങുകയായിരുന്നു. കൂട്ടത്തല്ലിനിടെ സമീപത്തെ വ്യാപാരസ്ഥാപനങ്ങൾക്കും നാശനഷ്ടം ഉണ്ടായി. വിദ്യാർഥികളുടെ കൂട്ടത്തല്ലിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സമീപത്തെ കടയിൽനിന്ന് സാധനങ്ങൾ എടുത്തും വിദ്യാർഥികൾ അടിക്കുന്നത് പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. ഒടുവിൽ തൃത്താല പോലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. പ്രായപൂർത്തിയാകാത്ത വിദ്യാർഥികളായതിനാൽ സംഭവത്തിൽ […]
ഷവര്‍മ മാനദണ്ഡങ്ങള്‍ ഉറപ്പാക്കാന്‍ മിന്നല്‍ പരിശോധന; 148 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു; വീണാ ജോര്‍ജ്
കടയുടമകള്‍ ഷവര്‍മ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ഷവര്‍മ വില്‍പന കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന വ്യാപകമായി 88 സ്‌ക്വാഡുകള്‍ 1287 ഷവര്‍മ വില്‍പന കേന്ദ്രങ്ങളില്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി. മാനദണ്ഡങ്ങളില്‍ ലംഘനം വരുത്തിയ 148 സ്ഥാപനങ്ങളിലെ ഷവര്‍മ്മ വില്‍പന നിര്‍ത്തിവയ്പ്പിച്ചു. 178 സ്ഥാപനങ്ങള്‍ക്ക് റക്ടിഫിക്കേഷന്‍ നോട്ടീസും 308 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നല്‍കി. മയണൈസ് തയാറാക്കുന്നതിലെ മാനദണ്ഡങ്ങളില്‍ വീഴ്ച വരുത്തിയ 146 സ്ഥാപനങ്ങള്‍ക്കെരെയും നടപടിയെടുത്തു. […]












