Kerala

ഓക്സിജൻ പ്ലാന്റിലെ പൊട്ടിത്തെറി: അന്വേഷണത്തിന് ആരോഗ്യ മന്ത്രിയുടെ നിർദേശം

പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഓക്സിജൻ പ്ലാന്റിൽ പൊട്ടിത്തെറിയുണ്ടായ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവ്. റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദ്ദേശം നൽകി. സാങ്കേതിക വിദഗ്ധർ അന്വേഷിക്കണമെന്നാണ് മന്ത്രി നിർദ്ദേശം നൽകിയത്. രാവിലെ ഒൻപതുമണിയോടെയാണ് സംഭവം. 1000 ലീറ്ററിന്റെ സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. ആയിരത്തിന്റെയും മുന്നൂറിന്റെയും രണ്ടു സിലിണ്ടറുകളാണ് പ്ലാന്റിലുള്ളത്. പ്ലാന്റ് പൂർണമായും തകർന്നു.

Kerala

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് ഷെൻഹുവ-24 ഇന്ന് എത്തും

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് ഷെൻഹുവ-24 ഇന്ന് എത്തും. വിഴിഞ്ഞത്ത് എത്തുന്ന മൂന്നാമത്തെ ചരക്കു കപ്പലാണ് ഷെൻഹുവ-24.പുറംകടലിൽ നങ്കൂരമിട്ട കപ്പൽ രാവിലെയോടെ ബെർത്തിലേക്ക് അടുപ്പിക്കും. നവംബർ 10നാണ് ചൈനയിൽ നിന്ന് വിഴിഞ്ഞത്തേക്ക് ആവശ്യമായ 6 യാർഡ് ക്രെയിനുകളുമായി ഷെൻഹുവ-24 യാത്ര തിരിച്ചത്. അടുത്തമാസം 15ഓടെ നാലാമത്തെ കപ്പൽ തീരത്ത് എത്തും. 32 ക്രെയിനുകളാണ് ആദ്യ ഘട്ടത്തിൽ തുറമുഖത്തിന് ആവശ്യം വരുന്നത്.

World

അമേരിക്കയിൽ മൂന്ന് പലസ്തീൻ വിദ്യാർത്ഥികൾക്ക് നേരെ വെടിവെപ്പ്; ഒരാളുടെ നിലയിൽ ആശങ്ക

അമേരിക്കയിൽ മൂന്ന് പലസ്തീൻ വിദ്യാർത്ഥികൾക്ക് വെടിയേറ്റു. വെർമോണ്ടിലെ യൂണിവേഴ്സിറ്റി ക്യാമ്പസിന് സമീപമാണ് സംഭവം. വെടിയുതിർത്ത അക്രമി ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ, വിദ്വേഷ കൊലപാതകത്തിൻ്റെ പേരിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിദ്യാർത്ഥികൾ തെരുവിലൂടെ നടക്കുമ്പോൾ അക്രമി വെടിയുതിർക്കുകയായിരുന്നു. ഒരു വിദ്യാർത്ഥിയുടെ നട്ടെല്ലിനാണ് വെടിയേറ്റത്. രണ്ടു വിദ്യാർത്ഥികൾ അമേരിക്കൻ പൗരത്വമുള്ളവരാണ്. മൂന്നാമത്തെ ആൾ നിയമപരമായ താമസക്കാരനാണ്. വെടിയേറ്റ മൂന്നുപേരിൽ രണ്ട് പേരുടെ നില തൃപ്തികരമാണ്. നട്ടെല്ലിനു വെടിയേറ്റ വിദ്യാർത്ഥിയുടെ ആരോഗ്യത്തിലാണ് ആശങ്ക. ഒരാളുടെ ബന്ധുവിൻ്റെ വീട്ടിൽ ഇന്ന് താങ്ക്സ് […]

Business

ഗൂ​ഗിൾ പേയിലൂടെ ഫോൺ റീചാർജ് ചെയ്യാറുണ്ടോ ? എന്നാൽ ഇനി അധിക പണം നൽകണം

ഗൂ​ഗിൾ പേ യുപിഐ വഴി ഫോൺ റീചാർജ് ചെയ്താൽ ഇനി അധിക പണം നൽകണമെന്ന് റിപ്പോർട്ട്. ​ഗൂ​ഗിൾ പേയിലൂടെ പ്രീപെയ്ഡ് പ്ലാൻ വാങ്ങുന്ന ഉപയോക്താക്കളാണ് അധിക രൂപ നൽകേണ്ടി വരിക. പേയ്ടിഎം, ഫോൺ പേ എന്നീ യുപിഐ ആപ്പുകൾ നേരത്തെ തന്നെ ഫോൺ റീചാർജിന് സർവീസ് ചാർജ് ഈടാക്കിയിരുന്നു. ഇക്കൂട്ടത്തിലേത്താണ് ​ഗൂ​ഗിൾ പേയും വന്നിരിക്കുന്നത്. ​ഗൂ​ഗിൾ പേ സർവീസ് ചാർജിന്റെ കാര്യം ഔദ്യോ​ഗികമായി ഉപയോക്താക്കളെ അറിയിച്ചിട്ടില്ല. ​ഗൂ​ഗിൾ പേ യുപിഐ വഴി ഫോൺ റീചാർജ് ചെയ്ത ഉപയോക്താക്കൾക്ക് […]

Kerala

മറ്റപ്പള്ളി മലയെ എന്ത് വില കൊടുത്തും സംരക്ഷിക്കുമെന്ന് മന്ത്രി പി പ്രസാദ്

മറ്റപ്പള്ളി മലയെ എന്ത് വില കൊടുത്തും സംരക്ഷിക്കുമെന്ന് മന്ത്രി പി പ്രസാദ്. തന്നെ പ്രകോപിക്കാനാണ് കരാറുകാരന്റെ ശ്രമം. കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ്. കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന സംഭവത്തിൽ സർക്കാരിന് കൂടുതൽ ഒന്നും ചെയ്യാൻ കഴിയില്ല. നിയമത്തിന്റെ വഴിയേ മലയെ സംരക്ഷിക്കും. കോടതി ഉത്തരവിന് മുകളിൽ സർവകക്ഷി യോഗത്തിന് തീരുമാനം എടുക്കാൻ കഴിയില്ല എന്നും മന്ത്രി പറഞ്ഞു. ആലപ്പുഴ നൂറനാട് മല്ലപ്പള്ളി മലയിൽ മണ്ണെടുപ്പ് പുനരാരംഭിച്ചിരുന്നു. മണ്ണെടുക്കാനുള്ള ലോറികൾ മറ്റപ്പള്ളി മലയിൽ എത്തി. ഇതോടെ നാട്ടുകാർ വീണ്ടും പ്രതിഷേധം […]

Entertainment

മിക്‌സി പൊട്ടിത്തെറിച്ച് ഗായിക അഭിരാമി സുരേഷിന് പരുക്ക്

പാചകം ചെയ്യുന്നതിനിടെ മിക്‌സി പൊട്ടിത്തെറിച്ച് ഗായിക അഭിരാമി സുരേഷിന് പരുക്ക്. ഗായിക തന്നെയാണ് ഇക്കാര്യം സ്വന്തം ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.എന്താണ് മിക്‌സി പൊട്ടിത്തെറിക്കാനുള്ള കാരണമെന്നറിയില്ലെന്ന് അഭിരാമി സുരേഷ് പറഞ്ഞു. മിക്‌സി തെറിച്ച് ബ്ലേഡ് കൈയിലേക്ക് വന്നാണ് കൈ മുറിഞ്ഞത്. അഞ്ച് വിരലുകൾക്കും മുറിവ് പറ്റിയിട്ടുണ്ട്. ആദ്യം ഛർദിക്കാൻ വന്നുവെന്നും തലകറങ്ങിയെന്നും അഭിരാമി സുരേഷ് വിഡിയോയിൽ പറയുന്നു. നിലവിൽ ഗുരുതരമായ പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് അഭിരാമി സുരേഷ് വ്യക്തമാക്കി.പാട്ട് പാടുന്ന വിഡിയോകൾ മാത്രമല്ല, പാചക റെസിപ്പിയുടെ വിഡിയോകളും അഭിരാമി സോഷ്യൽ […]

Cricket Sports

സൂര്യയെ എങ്ങനെ തടയാനാകുമെന്ന് രവി ശാസ്ത്രി; ഏകദിന ലോകകപ്പാണെന്ന് പറഞ്ഞാൽ‌ മതിയെന്ന് മാത്യു ഹെയ്ഡൻ

ഏകദിന ലോകകപ്പ് ഫൈനലിലുൾപ്പെടെ നിരാശ സമ്മാനിച്ച സൂര്യകുമാർ യാദവ് ഓസ്‌ട്രേലിയക്കെതിരായ ടി20യിൽ മികച്ച ഫോമിലാണ്. ഓസ്‌ട്രേലിയക്കെതിരായ ആദ്യ മത്സരത്തിൽ 80 റൺസെടുത്തിരുന്നു. ഇപ്പോഴിതാ താരത്തെ പരിഹസിച്ച മാത്യു ഹെയ്ഡന്റെ പരാമർശമാണ് വൈറലായിരിക്കുന്നത്. മൈതാനത്ത് സൂര്യകുമാർ ബാറ്റിംഗ് ചെയ്യുമ്പോഴായിരുന്നു കമന്ററി ബോക്‌സിലുണ്ടായിരുന്ന ഹെയ്ഡന്റെ പരിഹാസം. മുൻ ഇന്ത്യൻ താരം രവി ശാസ്ത്രിയ്ക്ക് ചോദിച്ച ചോദ്യത്തിനായിരുന്നു ഹെയ്ഡന്റെ പരിഹാസം നിറഞ്ഞ മറുപടി എത്തിയത്. ‘സൂര്യയെ ട്വന്റി20യിൽ നിങ്ങൾക്ക് എങ്ങനെ തടയനാകും’ എന്നായിരുന്നു ശാസ്്ത്രിയുടെ ചോദ്യം. ‘ഇത് ഏകദിന ലോകകപ്പാണെന്ന് സൂര്യയോട് […]

Cricket Sports

‘രോഹിതിനേക്കാൾ മികച്ച ഓപ്പണർ ലോകത്ത് ഇപ്പോൾ വേറെയില്ല, കളി അവസാനിപ്പിക്കരുത്’; അക്തർ

ഏകദിന ലോകകപ്പിൽ ഓസ്‌ട്രേലിയക്കെതിരായ തോൽവിയുടെ ആഘാതത്തിൽ നിന്ന് കരകയറാൻ ഇന്ത്യൻ ടീമിനും ആരാധകർക്കും ഇപ്പോഴും കഴിഞ്ഞിട്ടില്ല. തോൽവിയോടെ സമൂലമായ മാറ്റത്തിന് തയ്യാറെടുക്കുകയാണ് ടീം. മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ് സ്ഥാനമൊഴിയാൻ തീരുമാനിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. അടുത്ത ഏകദിന ലോകകപ്പ് നടക്കുമ്പോഴേക്കും ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് 40 വയസ്സും വിരാട് കോലിക്ക് 39 വയസ്സും തികയും. 2027 വരെ ഇരുവരും ടീമിലുണ്ടാകുമോ എന്നത് വലിയൊരു ചോദ്യചിഹ്നമാണ്. നാല് വർഷം കഴിഞ്ഞ് എന്ത് സംഭവിക്കുമെന്ന് ചിന്തിക്കുന്നതിന് മുമ്പ്, ബോർഡിനും […]

India Kerala

ശബരിമലയില്‍ കൗതുക കാഴ്ച; അയ്യന് കാണിക്കയായി ജമ്‌നാപ്യാരി

വത്യസ്തമായൊരു കാണിക്ക അയ്യപ്പന് സമർപ്പിച്ച് ഭക്തൻ. വൈവിധ്യമായ വഴിപാടുകളും മല ചവിട്ടലുമായാണ് രാജ്യത്തിന്‍റെ നാനാ പ്രദേശങ്ങളിൽ നിന്നുള്ള അയ്യപ്പഭക്തർ ശബരിമലയിലേക്ക് വരുന്നത്. കാശ്മീരിൽനിന്ന് കാൽനടയായും സൈക്കിളിലും വന്നവരും കഴിഞ്ഞ വർഷം ദർശനം നടത്തി.എന്നാൽ ഇക്കൊല്ലം വ്യത്യസ്‍തമായ ഒരു കാണിക്കയാണ് മണ്ഡലകാലാരംഭത്തിൽ തന്നെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. കൊടുങ്ങലൂർ നിന്ന് വന്ന വേലായി സ്വാമിയാണ് അയ്യപ്പന് കാണിക്കയായി ‘ജമ്നാപ്യാരി ‘ വർഗ്ഗത്തിൽപ്പെട്ട ആടിനെ നൽകിയത്. കാനന പാത താണ്ടി ആടുമായി എത്തിയ വേലായി സ്വാമി എല്ലാവർക്കും കൗതുകം പകർന്നു. പതിനെട്ടാം […]

HEAD LINES India National

സൗമ്യ വിശ്വനാഥൻ വധക്കേസ്; നാലു പ്രതികൾക്ക് ജീവപര്യന്തം; നികത്തനാകാത്ത നഷ്ടമെന്ന് കോടതി

മലയാളി മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥൻ കൊല്ലപ്പെട്ട കേസിൽ ശിക്ഷ വിധിച്ച് കോടതി. 15 വർഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് വിധി വരുന്നത്. നാലു പ്രതികൾക്ക് ജീവപര്യന്തവും അഞ്ചാം പ്രതിക്ക് മൂന്നു വർഷം തടവും പിഴയും വിധിച്ചു. രവി കപൂർ, അമിത് ശുക്ല, ബൽജിത് മാലിക്, അജയ് കുമാർ, അജയ് സേഥി എന്നിവരാണ് പ്രതികൾ. അഞ്ചാം പ്രതി അജയ് സേത്തിക്ക് അഞ്ചു ലക്ഷം രൂപ പിഴയും മൂന്ന് വർഷത്തെ തടവുമാണ് കോടതി വിധിച്ചത്. പിഴ തുകയുടെ ഒരു ഭാഗം സൌമ്യയുടെ […]