കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കോടതി സമൻസ്. ഉത്തർപ്രദേശ് സുൽത്താൻപൂരിലെ എംപി-എംഎൽഎ കോടതിയാണ് സമൻസ് അയച്ചിരിക്കുന്നത്. ഡിസംബർ 16ന് ഹാജരാകാൻ നിർദേശം. 2018-ൽ ആഭ്യന്തരമന്ത്രി അമിത് ഷായെക്കുറിച്ച് മോശം പരാമർശം നടത്തിയെന്ന കേസിലാണ് നടപടി. 2018ൽ ബെംഗളൂരുവിൽ നടന്ന വാർത്താ സമ്മേളനത്തിൽ അമിത് ഷാ കൊലപാതകിയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. കർണാടക തെരഞ്ഞെടുപ്പിനിടെയായിരുന്നു രാഹുലിൻ്റെ പ്രസ്താവന. ബിജെപി നേതാവ് വിജയ് മിശ്രയാണ് പരാതിക്കാരൻ. രണ്ട് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് രാഹുൽ ചെയ്തിരിക്കുന്നതെന്ന് മിശ്രയ്ക്ക് വേണ്ടി […]
Author: Tomy Thondamkuzhy
വിഷ്ണു വിനോദിന്റെ സെഞ്ച്വറി, ശ്രേയസിന്റെ നാല് വിക്കറ്റ്; ഒഡീഷയെ 78 റൺസിന് തകർത്തെറിഞ്ഞ് കേരളം
വിജയ് ഹസാരെ ട്രോഫിയിൽ ഒഡീഷക്കെതിരെ കേരളത്തിന് 78 റൺസ് ജയം. ആളൂരിൽ നടന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളം വിഷ്ണു വിനോദിന്റെ (120) സെഞ്ച്വറി കരുത്തിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 286 റൺസാണ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒഡീഷ 43.3 ഓവറിൽ 208ന് ഓൾഔട്ടായി.(Vijay Hazare Trophy Kerala won over Odisha by 78 runs) നാല് വിക്കറ്റ് നേടിയ ശ്രേയസ് ഗോപാലിന്റെ മികച്ച ബൗളിങ് പ്രകടനമാണ് കേരളത്തെ വിജയത്തിലേക്ക് നയിച്ചത്. ബേസിൽ […]
ജില്ലാ അതിര്‍ത്തികളിലെ ക്യാമറകളില്‍ പതിയാതെ കാര്‍; റിമോട്ട് ഏരിയകള്‍ കേന്ദ്രീകരിച്ചും അന്വേഷണം
കൊല്ലത്ത് നിന്ന് തട്ടിക്കൊണ്ടുപോയ ആറ് വയസുകാരിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസും നാട്ടുകാരും. കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാര്‍ കണ്ടെത്തുകയാണ് വെല്ലുവിളി. കാര്‍ ജില്ലാ അതിര്‍ത്തികളിലൂടെ കടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കാത്ത പക്ഷം റൂറല്‍ ഏരിയകള്‍ കേന്ദ്രീകരിച്ചാണ് പ്രധാന അന്വേഷണം. അതേസമയം ജില്ല വിട്ട് കാര്‍ പോയിട്ടില്ലെന്ന് ഉറപ്പിക്കുന്നുമില്ല പൊലീസ്. ഒറ്റപ്പെട്ട വിജനമായ ഇടങ്ങളിലും പൊലീസ് പരിശോധന ശക്തമാണ്. ഓയൂരില്‍ നിന്ന് ആറ് വയസുള്ള പെണ്‍കുട്ടിയെ ഇന്നലെ വൈകുന്നേരത്തോടെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. പതിനാറ് മണിക്കൂര്‍ പിന്നിടുമ്പോഴും കുട്ടിയെ […]
മിനിമം വേതനം 400 രൂപ ആക്കണം; ഫാക്ടറികൾക്ക് മുന്നിൽ രാപ്പകൽ സമരവുമായി കശുവണ്ടി തൊഴിലാളികൾ
മിനിമം വേതനം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളികളുടെ സമരം. മിനിമം വേതനം 400 രൂപയെങ്കിലും ആക്കി കിട്ടാൻ ആറു ദിവസമായി പൊരി വെയിലത്ത് സമരം ചെയ്യുകയാണ് കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളികൾ. ഇപ്പോഴും ശരാശരി 200 രൂപയോളം മാത്രമാണ് കശുവണ്ടി തല്ലുന്ന തൊഴിലാളിക്ക് ലഭിക്കുന്നത്. എട്ടു വർഷമായി ഈ മേഖലയിൽ ഒരു ശമ്പള പരിഷ്കരണം വന്നിട്ട്. ആറു ദിവസമായി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് വിവിധ ഫാക്ടറികൾക്ക് മുന്നിൽ രാപ്പകൽ സമരം. 200 രൂപ കൊണ്ട് ഇക്കാലത്ത് എങ്ങനെ ജീവിക്കും […]
‘നവകേരള സദസിനായി സ്കൂൾ മതിലും കൊടിമരവും പൊളിച്ച് നീക്കണം’; സംഘാടക സമിതി
നവകേരള സദസിനായി സ്കൂൾ മതിലും കൊടിമരവും പൊളിച്ച് നീക്കാൻ നിർദേശം. പെരുമ്പാവൂർ ബോയ്‌സ് സ്കൂളിന് നിർദേശം നൽകി സ്വാഗത സംഘം ചെയർമാൻ. പരാതിക്കാർക്ക് വരാൻ വേണ്ടിയാണ് മതിലും കൊടിമരവും പൊളിച്ചു നീക്കുന്നത്. നവകേരള ബസിന് സ്‌കൂളിനുള്ളിൽ പ്രവേശിക്കാനും സൗകര്യമൊരുക്കും. പരിപാടിക്ക് ശേഷം മതിലും കൊടിമരവും പുനർനിർമിക്കാമെന്നും വാഗ്ദാനം നൽകി. ഇത് സംബന്ധിച്ച് നവ കേരള സദസ്സ് സംഘാടക സമിതി ചെയർമാൻ ബാബു ജോസഫ് നഗരസഭാ സെക്രട്ടറിക്ക് കത്ത് നൽകി. സ്കൂളിലെ മൈതാനത്തിന്റെ മതിൽ, പഴയ സ്റ്റേജ്, കൊടിമരം […]
കർഷക മരണങ്ങൾക്ക് ഉത്തരവാദി പിണറായി സർക്കാർ; കെ. സുരേന്ദ്രൻ
തുടർച്ചയായി കർഷകർ ആത്മഹത്യ ചെയ്യുകയാണെന്നും കർഷക മരണത്തിന് ഉത്തരവാദി പിണറായി സർക്കാരാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കേന്ദ്ര സർക്കാർ നൽകുന്ന കോടിക്കണക്കിന് രൂപയുടെ കേന്ദ്രവിഹിതം കേരളം വിതരണം ചെയ്യുന്നില്ലെന്ന ഗുരുതര ആക്ഷേപമാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ ഉന്നയിക്കുന്നത്. നവ കേരള സദസ്സ് കണ്ണൂരിൽ പൂർത്തിയാക്കി രണ്ടു ദിവസം കഴിയുന്നതിനു മുൻപ് ആണ് ഇത്. നവകേരള നുണ സദസ്സ് ആണ് സിഎം നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കണ്ണൂർ ജില്ലയിലെ കണിച്ചാറിൽ കടബാധ്യതയെ തുടർന്ന് ക്ഷീര കർഷകൻ […]
ജില്ലാ തല ആശുപത്രിയിൽ നടക്കുന്ന ആദ്യ വൃക്ക മാറ്റി വെക്കൽ ശസ്ത്രക്രിയ; ചരിത്രം കുറിച്ച് എറണാകുളം ജനറൽ ആശുപത്രി
ആരോഗ്യ മേഖലയിൽ പുതുചരിത്രം ആണ് എറണാകുളം ജില്ല ജനറൽ ആശുപത്രി എഴുതി ചേർത്തത്. രാജ്യത്തെ അവയമാറ്റ ചരിത്രത്തിൽ ആദ്യമായി ഒരു ജില്ലാതല സർ സർക്കാർ ആശുപത്രിയിൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ പൂർത്തിയായി. 28 വയസ്സുകാരനായ മകന് 50 വയസ്സുകാരിയായ അമ്മയാണ് വൃക്ക ദാനം ചെയ്തത്. ഇരുവരും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. പ്രത്യേക പരിശീലനം നേടിയ ശേഷമാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത് എന്ന് ആശുപത്രി സൂപ്രണ്ട് ഡോക്ടർ ഷാഹിർ ഷാ പറഞ്ഞു. ജനറൽ ആശുപത്രിയിലെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് […]
മദ്യപിച്ച് വാഹനമോടിച്ചു; രണ്ട് KSRTC ബസ് ഡ്രൈവറും ഒരു സ്വകാര്യ ബസ് ഡ്രൈവറും അറസ്റ്റില്‍
മദ്യപിച്ച് വാഹനമോടിച്ച രണ്ട് KSRTC ബസ് ഡ്രൈവറും ഒരു സ്വകാര്യ ബസ് ഡ്രൈവറും പിടിയിൽ. പിടിയിലായത് രണ്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരും ഒരു സ്വകാര്യ ബസ് ഡ്രൈവറും. മൂന്ന് ബസുകളും തൃപ്പൂണിത്തുറ ഹില്‍ പാലസ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് കൊച്ചി സിറ്റിയിലെ മുഴുവൻ മേഖലകയിൽ പൊലീസ് മിന്നൽ പരിശോധന നടത്തിയത്. ഡ്രൈവർമാർ മദ്യപിച്ച് വാഹനമോടിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മിന്നൽ പരിശോധന നടത്തിയത്. തൃപ്പൂണിത്തുറ വൈക്കം റൂട്ടിലെ ഡ്രൈവർമാരെയും സ്വകാര്യ ബസ് ഡ്രൈവറെയും അറസ്റ്റ് ചെയ്‌തു. ലൈസെൻസ് സസ്പെൻഡ് […]
പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഇനി മുതൽ ‘ആയുഷ്മാൻ ആരോഗ്യ മന്ദിർ’ എന്നറിയപ്പെടും; കേന്ദ്രനിര്‍ദേശം
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടേയും കുടുംബാരോഗ്യ കേന്ദ്രങ്ങളുടേയും പേരു മാറ്റണമെന്ന് കേന്ദ്ര സർക്കാർ. ആയുഷ്മാൻ ആരോഗ്യ മന്ദിർ എന്നാക്കണമെന്നാണ് നാഷണൽ ഹെൽത്ത് മിഷൻ്റെ നിർദേശം. ആയുഷ്മാൻ ഭാരതിന് കീഴിൽ ധനസഹായം ലഭിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളും ഇനി മുതൽ ‘ആയുഷ്മാൻ ആരോഗ്യ മന്ദിർ’ എന്നറിയപ്പെടുക. ‘ആരോഗ്യം പരമം ധനം’ എന്ന ടാഗ് ലൈനും നൽകണം. ഡിസംബർ അവസാനത്തോടെ പേരു മാറ്റം പൂർത്തിയാക്കണം. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി.സ്വന്തം കെട്ടിടത്തിലല്ല പ്രവർത്തിക്കുന്നതെങ്കിൽ ഫ്ലക്സ് ബോർഡിൽ പേര് […]
‘പിണറായി രാജാവാണോ? കോൺഗ്രസ് പ്രവർത്തകരെ അനാവശ്യമായി കരുതൽ തടങ്കലിൽവെക്കുന്നു; വി ഡി സതീശൻ
നവകേരള സദസിന്റെ പേരിൽ സിപിഐഎം അക്രമം അഴിച്ചുവിടുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോൺഗ്രസ് പ്രവർത്തകരെ അനാവശ്യമായി കരുതൽ തടങ്കലിൽവെക്കുന്നു. അക്രമത്തിന് ആഹ്വാനം നൽകുന്നത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിക്ക് അകമ്പടി പോകുന്നത് ആയുധമേന്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ. കറുപ്പ് കണ്ടാൽ മുഖ്യമന്ത്രിക്ക് കലി. സാമൂഹ്യ ക്ഷേമപെൻഷൻ കുടിശികയുണ്ടായത് സർക്കാരിന്റെ കയ്യിലിരിപ്പ് കാരണമാണ്. സംസ്ഥാനത്ത് നാളികേര സംഭരണം സ്‌തംഭനത്തിലാണ്. സംസ്ഥാനത്ത് ആത്മഹത്യ ചെയ്‌തത് നാല് കർഷകരാണ്. നെൽ കർഷകരുടെ വിഹിതം കിട്ടിയിട്ടില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി. അതേസമയം കേരളത്തിന് […]












