Entertainment Mollywood Movies

ഏഴാം ക്ലാസ് ജയിച്ചാലേ പത്തിൽ പഠിക്കാനാവൂ; ഇന്ദ്രൻസിന് വീണ്ടും പഠനക്കുരുക്ക്

ജീവിതസാഹചര്യം മൂലം കുട്ടിക്കാലത്തെ സ്‌കൂൾപഠനം മുടക്കിയ നടൻ ഇന്ദ്രൻസിന്റെ പത്താംക്ലാസ് തുല്യതാപഠനത്തിനും കുരുക്ക്. ഏഴാംക്ലാസ് ജയിച്ചാലേ ഇന്ദ്രൻസിന് പത്തിൽ പഠിക്കാനാവൂ എന്നാണ് സാക്ഷരതാമിഷന്റെ ചട്ടം. അതിനാൽ ഇന്ദ്രൻസ് ആദ്യം ഏഴിലെ പരീക്ഷ ജയിക്കണം. എന്നിട്ടേ പത്തിൽ പഠിക്കാനാവൂ എന്നാണ് സാക്ഷരതാമിഷൻ ഡയറക്ടർ പ്രൊഫ. എ.ജി. ഒലീന ട്വന്റിഫോറിനോട് പറഞ്ഞത്.ഏഴുജയിച്ചതായി രേഖയില്ലാത്തതാണ് പത്തിലെ പഠനത്തിന് തടസം. എന്നാൽ അദ്ദേഹത്തിന് ഉടൻ 7 ജയിച്ച് 10 ലേക്ക് പ്രവേശിക്കാൻ വേണ്ട പഠന സൗകര്യങ്ങൾ ചെയ്യും. ആറേഴുമാസം നീളുന്നതാണ് പഠനമെങ്കിലും ഇന്ദ്രൻസിന് […]

Entertainment

മിഗ്ജൗമ് ചുഴലിക്കാറ്റ്; ചെന്നൈ ദുരിതാശ്വാസത്തിന് സഹായഹസ്‌തവുമായി സൂര്യയും കാര്‍ത്തിയും

ബംഗാൾ ഉൾക്കടലില്‍ രൂപപ്പെട്ട ന്യൂനമർദം ചെന്നൈ നഗരത്തെ മുക്കിക്കളഞ്ഞു. ഏറ്റവും ഒടുവിലെ വിവരമനുസരിച്ച് മിഗ്ജൗമ് ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശിലേക്ക് നീങ്ങുകയാണെങ്കിലും ചെന്നെയില്‍ മഴ തുടരുകയാണ്. മിഗ്ജൗമ് ഇന്ന് ആന്ധ്രാതീരത്ത് ശക്തമാകുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.എന്നാൽ മിഗ്ജൗമ് ചുഴലിക്കാറ്റിൽ അതിതീവ്ര മഴയിലും വെള്ളപ്പൊക്കത്തിലും നട്ടംതിരിയുന്ന ചെന്നൈയിലും സമീപ പ്രദേശങ്ങളിലുമുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി തുടക്കമെന്ന നിലയില്‍ 10 ലക്ഷം സഹായധനം പ്രഖ്യാപിച്ച് നടന്മാരായ സൂര്യയും കാര്‍ത്തിയും. വെള്ളപ്പൊക്കം രൂക്ഷമായ തെന്നൈ, കാഞ്ചീപുരം, ചെങ്കല്‍പേട്ട്, തിരുവള്ളൂര്‍ ജില്ലകളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഈ […]

Entertainment Mollywood Movies

ഓർമകളിൽ മോനിഷ; മലയാളികളുടെ പ്രിയ നായിക വിടവാങ്ങിയിട്ട് 31 വർഷം

മലയാളികളുടെ പ്രിയനടി മോനിഷയുടെ മുപ്പത്തിയൊന്നാം ഓർമദിനമാണ് ഇന്ന്. ആറുവർഷം മാത്രം നീണ്ട അഭിനയ ജീവിതത്തിൽ മറക്കാനാകാത്ത ഒരുപിടി കഥാപാത്രങ്ങളെ സമ്മാനിച്ചാണ് മോനിഷ യാത്രയായത്. ശാലീനത തുളുമ്പുന്ന മുഖവുമായി മോനിഷ ജീവനേകിയ കഥാപാത്രങ്ങൾ മലയാളിയുടെ സൗന്ദര്യസങ്കൽപ്പങ്ങളിൽ ചിരിതൂകി നിൽക്കുന്നു. പ്രണയവും പരിഭവവും കൗതുകവുമെല്ലാം നിറഞ്ഞ വലിയ കണ്ണുകളിലൂടെ മലയാളി പ്രേക്ഷകർ ആസ്വദിച്ചു. ആലപ്പുഴയാണ് സ്വദേശം. പഠിച്ചതും വളർന്നതും ബെംഗളൂരുവിൽ. എംടി വാസുദേവൻ നായരിലൂടെയാണ് സിനിമയിലെത്തുന്നത്. നഖക്ഷതങ്ങളായിരുന്നു ആദ്യ ചിത്രം. ഈ ചിത്രത്തിലെ അഭിനയത്തിന് 15-ാം വയസിൽ മികച്ച നടിക്കുള്ള […]

India Kerala

ശബരിമലയിൽ തിരക്കേറുന്നു; അയ്യനെ കാണാന്‍ വന്‍ഭക്തജനപ്രവാഹം

മണ്ഡല മകരവിളക്ക് സീസൺ ആയതോടെ ശബരിമലയിൽ ഭക്തജനത്തിരക്ക് ശക്തമാകുന്നു. വെർച്യുൽ ക്യു വഴി ദർശനത്തിന് ഇന്ന് ബുക്ക് ചെയ്‌തത്‌ 80000ത്തോളം പേരാണ്. നിലവിൽ ശബരിമലയിൽ പ്രതിദിനം എത്തുന്ന തീർഥാടകരുടെ എണ്ണം ഒരുലക്ഷത്തോളം എത്തിയിരിക്കുകയാണ്. വരും ദിവസങ്ങളിൽ ഇത് വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.തീർഥാടകർക്ക് വിശ്രമിക്കാനും ക്യൂ നിൽക്കാനും നിർമ്മിച്ച വലിയ നടപ്പന്തൽ ഒഴിച്ചിട്ടതോടെയാണ് പാതകളിൽ ഭക്തരുടെ നീണ്ട നിര ഉണ്ടായത്. ഇതിൽ നിന്നും പുറത്തിറങ്ങാൻ കഴിയാതെ പ്രായമേറിയവരും കുട്ടികളും ഏറെ ബുദ്ധിമുട്ടി. ഇതിനിടയിൽ ഒരു ക്യൂവിൽ നിന്നും എളുപ്പത്തിലെത്തുന്നിടത്തേക്ക് പലരും […]

India Kerala

‘കുഞ്ഞിന്റെ തല സ്വന്തം മുട്ടിൽ ഇടിച്ചാണ് കൊല്ലപ്പെടുത്തിയത്’; കുറ്റം സമ്മതിച്ച് പ്രതി

കൊച്ചിയിലെ ഫ്‌ളാറ്റിൽ ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ കൊല്ലപ്പെടുത്തിയത് മാതാവിന്റെ സുഹൃത്ത്. പ്രതി ഷാനിസ് കുറ്റം സമ്മതിച്ചു. കുട്ടിയുടെ തല സ്വന്തം മുട്ടിൽ ഇടിച്ചാണ് കൊല്ലപ്പെടുത്തിയത്. കുട്ടിയുടെ മാതാവും ഷാനിസും തമ്മിൽ അടുപ്പത്തിലായിരുന്നു. കുഞ്ഞ് മറ്റൊരളുടേതായതാണ് കൊലപാതകത്തിന് കാരണം. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെയാണ് എളമക്കരയിൽ ഒന്നരവയസുകാരൻ കൊല്ലപ്പെടുന്നത്. ഒന്നാം തിയതിയാണ് ഷാനിസും അശ്വതിയും കറുകപ്പള്ളിയിലെ ഫ്‌ളാറ്റിൽ മുറിയെടുത്തത്. ഞായറാഴ്ചയോടെയാണ് കുഞ്ഞിനെ അബോധാവസ്ഥയിൽ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. മുലപ്പാൽ കുടുങ്ങിയെന്ന് പറഞ്ഞായിരുന്നു ആശുപത്രിയിലെത്തിച്ചത്. പിന്നീട് […]

India Kerala

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ട് പോയ പ്രതികളുടെ ഫാം ഹൗസിലെ മൃഗങ്ങൾ അനാഥമായി

കൊല്ലം ഓയൂരിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിലെ പ്രതികളുടെ ഫാം ഹൗസിലെ മൃഗങ്ങൾ അനാഥമായി. കന്നുകാലികൾക്കും നായ്ക്കൾക്കും തീറ്റ എത്തിക്കുന്നത് ജീവനക്കാരി ഷീബയാണെങ്കിലും ചെലവ് വഹിക്കാനാവില്ല. കേസുള്ളതിനാൽ പൊലീസിന്റെ നിരീക്ഷണത്തിലാണ് ഫാം ഹൗസ്. 15 നായ്ക്കൾ 6 കന്നുകാലികളാണ് ഫാം ഹൗസിലുള്ളത്. പശുവിനെ നോക്കുന്നതിൽ കുഴപ്പമില്ല പക്ഷെ അവരെ നോക്കാനുള്ള സാമ്പത്തികമില്ലെന്നും ഷീബ പറഞ്ഞു. പഞ്ചായത്തിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും ഇടപെടൽ ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഷീബ പറയുന്നു. അതേസമയം ഓയൂരിൽ ആറു വയസ്സുകാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ […]

World

പാക് ജയിലിലുള്ള മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ സാജിദ് മിർ വിഷം ഉള്ളിൽ ചെന്ന നിലയിൽ; നില അതീവ ഗുരുതരം

പാകിസ്താനിലെ ദേര ഗാസി ഖാൻ സെൻട്രൽ ജയിലിൽ തടവിൽ കഴിയുന്ന മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകരിലൊരാളായ സാജിദ് മിർ വിഷം കഴിച്ചതായി റിപ്പോർ‌ട്ട്.പാകിസ്താനിലെ ദേരാ ഗാസി ഖാനിൽ സ്ഥിതി ചെയ്യുന്ന സെൻട്രൽ ജയിലിലാണ് സാജിദ് മിർ .ഇവിടെ വച്ചാണ് ഇയാളെ അവശനിലയിൽ കണ്ടെത്തിയത് .ലഷ്കറെ തയിബ ഭീകരനായ സജിദ് മിർ കഴിഞ്ഞ വർഷം ജൂണിലാണ് പാകിസ്താനിൽ പിടിയിലാകുന്നത്. ഭീകര വിരുദ്ധ കോടതി സജിദിനെ 15 വർഷം തടവിനു ശിക്ഷിച്ചു. സിഎംഎച്ച് ബഹവൽപൂരിൽ ചികിത്സയിലാണ് മിർ. പാക് രഹസ്യാന്വേഷണ […]

India Kerala Local

തിരുവനന്തപുരം മെഡിക്കൽ കോളജിലെ യുവ ഡോക്ടർ മരിച്ച നിലയിൽ

തിരുവനന്തപുരം മെഡിക്കൽ കോളജിലെ യുവ ഡോക്ടർ മരിച്ച നിലയിൽ. സർജറി വിഭാഗം പി ജി വിദ്യാർഥിനി ഡോ ഷഹാനയാണ് മരിച്ചത്. ഇന്നലെ രാത്രി ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.ഒപ്പം പഠിക്കുന്ന പി.ജി വിദ്യാർത്ഥികളാണ് പൊലീസിനെ വിവരമറിയിക്കുന്നത്. പൊലീസ് നടത്തിയ പരിശോധനയിൽ ഷഹാനയുടെ മുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പിന് സമാനമായ ഒരു കത്ത് കണ്ടെത്തിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

India Kerala Weather

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ തുടരാൻ സാധ്യത

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഒരു ജില്ലയിലും പ്രത്യേക മഴമുന്നറിയിപ്പുകൾ നൽകിയിട്ടില്ല. കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികളും തീരദേശ വാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. അതേസമയം, മിഗ്ജൗമ് ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും. ഉച്ചയ്ക്ക് മുൻപ് ആന്ധ്രാ […]

India National

മിഗ്ജൗമ് ചുഴലിക്കാറ്റ്, 5 മരണം, ചെന്നൈയിൽ ഉൾപ്പെടെ നാല് ജില്ലകൾക്ക് അവധി; കൂടുതൽ ട്രെയിനുകൾ റദ്ദാക്കി

ചെന്നൈയിൽ കനത്ത മഴ തുടരുകയാണ്. ഇതുവരെ 5 പേര്‍ക്കാണ് മഴക്കെടുതിയിൽ ജീവൻ നഷ്ടമായത്. മിഗ്ജൗമ് ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായതോടെ തമിഴ്നാട്ടിലും ആന്ധ്രയിലും അതീവജാഗ്രതാ നിര്‍ദ്ദേശം തുടരുന്നു.ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തിലാണ് ചെന്നൈ വിമാനത്താവളം ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി വരെ അടച്ചിടാൻ തീരുമാനിച്ചത്. നിലവിൽ 33 വിമാനങ്ങൾ ബംഗളൂരിവിലേക്ക് വഴിതിരിച്ചുവിട്ടിട്ടുണ്ട്. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്നാണ് ചെന്നൈയില്‍ മുന്നറിയിപ്പ്. തീവ്രമഴ മുന്നറിയിപ്പ് വന്നതോടെ ചെന്നൈ, തിരുവള്ളൂര്‍ , കാഞ്ചീപുരം, ചെങ്കൽപ്പേട്ട് ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചു. […]