പിഎഫ്ഐ ഹർത്താലിനിടെ പൊതുമുതൽ നശിപ്പിച്ച കേസിൽ സ്വത്ത് കണ്ടുകെട്ടാനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ പുനഃപരിശോധനാ ഹർജി തള്ളി. റവന്യു റിക്കവറി നടപടിക്രമങ്ങൾ പാലിച്ചാണ് സ്വത്ത് കണ്ടുകെട്ടിയതെന്ന് ഹൈക്കോടതി വ്യക്തമാക്കി. കണ്ടുകെട്ടിയ തുക പ്രത്യേകം അക്കൗണ്ടിലാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് കോടതി. സ്വത്ത് കണ്ടുകെട്ടൽ നോട്ടീസ് പ്രതികൾക്ക് കൃത്യമായി നൽകിയിരുന്നെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്. നഷ്ടത്തിന്റെ അന്തിമ കണക്ക് കെഎസ്ആർടിസിയും സർക്കാരും തിട്ടപ്പെടുത്തി തീരുമാനിച്ചില്ല. നഷ്ടപരിഹാരത്തുക കണക്കാക്കാനുള്ള ക്ലയിംസ് […]
Author: Tomy Thondamkuzhy
റെയിൽവേസിനെതിരെ തകർത്തടിച്ച് സഞ്ജു(128); കേരളം തോറ്റെങ്കിലും താരത്തെ വാഴ്ത്തി ക്രിക്കറ്റ് ലോകം
ജയ് ഹസാരെ ട്രോഫിയിൽ റെയിൽവേസിനോട് കേരളം പൊരുതിത്തോറ്റെങ്കിലും നായകൻ സഞ്ജുവിന് പ്രശംസ പ്രവാഹം. സഞ്ജു സാംസൺ സെഞ്ചറിയുമായി മുന്നിൽനിന്നു നയിച്ച മത്സരത്തിൽ 18 റൺസിനാണു റെയിൽവേസിന്റെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ റെയിൽവേസ് 50 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 255 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം എട്ടു വിക്കറ്റ് നഷ്ടത്തിൽ 237 റൺസെടുത്ത് തോൽവി വഴങ്ങുകയായിരുന്നു. 139 പന്തുകൾ നേരിട്ട സഞ്ജു 128 റൺസെടുത്താണു മത്സരത്തിൽ പുറത്തായത്. ആറ് സിക്സുകളും എട്ട് ഫോറുകളും ബൗണ്ടറി […]
‘നത്തിങ് ഫോൺ 2എ’; നത്തിങ്ങിന്റെ ബജറ്റ് സ്മാർട്‌ഫോൺ ഉടനെത്തും
പ്രീമിയം ഫോണുകൾ അവതരിപ്പിച്ചതിന് പിന്നാലെ ബജറ്റ് ഫ്രണ്ട്ലി സ്മാർട്ട് അവതരിപ്പിക്കാനൊരുങ്ങുകയാണ് നത്തിങ്. നത്തിങ്ങ് ഫോൺ 1, നത്തിങ്ങ് ഫോൺ 2 എന്നിവയായിരുന്നു. നത്തിങ്ങിന്റെ ഫോണിന് മികച്ച പ്രതികരണമാണ് വിപണിയിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ബജറ്റ് സ്മാർട്‌ഫോൺ കൂടി അവതരിപ്പിക്കാൻ കൂടി ഒരുങ്ങുന്നത്. നത്തിങ് ഫോൺ 2 എ എന്ന പേരിലാണ് ബജറ്റ് സ്മാർട്‌ഫോൺ എത്തിക്കുന്നത്. ഈ ആഴ്ച തന്നെ ഫോൺ എത്തുക്കുമെന്നാണ് സൂചന. എക്‌സിലെ പ്രൊഫൈൽ ബയോയിൽ ‘ഈ ആഴ്ച ചിലത് വരുന്നുണ്ട്’ എന്ന് നത്തിങ് […]
‘തമിഴ് സഹോദരങ്ങളെ നമ്മൾ ചേർത്തു നിർത്തേണ്ടതുണ്ട്’; തമിഴ്നാടിന് കേരളത്തിന്റെ സഹായ സന്നദ്ധത അറിയിച്ച് മുഖ്യമന്ത്രി
മിഗ്ജൗമ് ചുഴലിക്കാറ്റിനെ തുടർന്ന് പ്രളയത്തെ നേരിടുന്ന തമിഴ്നാടിന് കേരളത്തിന്റെ സഹായ സന്നദ്ധത അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജീവൻരക്ഷാ മരുന്നുകൾ ഉൾപ്പെടെയുള്ള പരമാവധി സഹായങ്ങൾ എത്തിച്ചു നൽകാൻ എല്ലാവരും മുൻകൈയെടുത്ത് പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു. ഈ കെടുതിയിൽ തമിഴ് സഹോദരങ്ങളെ നമ്മൾ ചേർത്തു നിർത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പങ്കുവെച്ച് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ‘അതിരൂക്ഷമായ പ്രകൃതിക്ഷോഭത്തെ നേരിടുകയാണ് ചെന്നൈ നഗരം. ജീവാപായം ഉൾപ്പെടെയുള്ള നാശനഷ്ടങ്ങൾ ഉണ്ടായിരിക്കുന്നു. ഈ കെടുതിയിൽ തമിഴ് സഹോദരങ്ങളെ നമ്മൾ ചേർത്തു നിർത്തേണ്ടതുണ്ട്. തമിഴ്നാട്ടിൽ ഇതിനകം […]
അമ്മക്കിളിക്കൂട് ഭവന നിർമ്മാണ പദ്ധതി; 50 വീടുകൾ കൈമാറി കല്യാണി പ്രിയദർശൻ
ആലുവയിൽ അമ്മക്കിളിക്കൂട് ഭവന നിർമ്മാണ പദ്ധതി വഴി 50 വീടുകൾ കൈമാറി. അൻവർ സാദത്ത് എംഎൽഎയുടെ നേതൃത്വത്തിലാണ് മണ്ഡലത്തിലെ സാമ്പത്തിക പ്രതിസന്ധിയിലായ ഭര്‍ത്താവ് മരിച്ച സ്ത്രീകള്‍ക്ക് കൈത്താങ്ങ് ഒരുക്കുന്നത്. ചലച്ചിത്ര താരം കല്യാണി പ്രിയദർശൻ ആണ് അന്‍പതാമത് വീടിന്‍റെ താക്കോൽ കൈമാറിയത്. എംഎൽഎ അൻവർ സാദത്ത് തന്നെയാണ് വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്.അന്‍പതാം വീടിന്‍റെ താക്കോല്‍ കൈമാറാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങളെന്നും കല്യാണി പറഞ്ഞു.മൂന്ന് വീടുകളുടെ നിർമ്മാണം തുടരുകയാണ്. സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ […]
ശബരിമലയില്‍ വൻഭക്തജന തിരക്ക്; തിരുപ്പതി മോഡല്‍ ക്യൂ സംവിധാനം ഏർപ്പെടുത്തി
ശബരിമലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നാലു മണിക്കൂര്‍ നേരം തിരുപ്പതി മോഡല്‍ ക്യൂ സംവിധാനം നടപ്പാക്കി. ഭക്തജന തിരക്ക് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് തിരുപ്പതി മാതൃകയിലുള്ള ക്യൂ സംവിധാനം ഏര്‍പ്പെടുത്താന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്.മരക്കൂട്ടത്തിനും ശരംകുത്തിക്കും ഇടയിലുള്ള ആറ് ക്യു കോംപ്ലക്‌സുകള്‍ ആണ് ക്യൂ സംവിധാനത്തിനായി ഏർപ്പെടുത്തിയിരിക്കുന്നത്. ഈ കോംപ്ലക്‌സുകളിലേക്ക് എത്തുന്ന ഭക്തരെ സന്നിധാനത്ത് നിന്നും കിട്ടുന്ന നിര്‍ദ്ദേശാനുസരണം മാത്രമേ പുറത്ത് കടത്തുകയുള്ളൂ. ഈ പരീക്ഷണം വിജയമായിരുന്നു എന്നും, തിരക്ക് വലിയ തോതില്‍ നിയന്ത്രിക്കാന്‍ സാധിച്ചെന്നും ശബരിമല ദേവസ്വം അറിയിച്ചു. തുടര്‍ന്നും […]
‘അക്ഷരം അറിയാത്തവർക്കും എ പ്ലസ്; 50 ശതമാനം മാർക്ക് വരെ ഔദാര്യം നൽകാം’; വിവാദ പ്രസ്താവനയുമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ
പൊതുവിദ്യാഭ്യാസ രംഗത്തെ മാർക്ക് വിതരണത്തെ രൂക്ഷമായി വിമർശിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്. അക്ഷരം കൂട്ടിവായിക്കാനറിയാത്ത കുട്ടികൾക്ക് പോലും എ പ്ലസ് കിട്ടുന്നുവെന്നാണ് വിമർശനം.അങ്ങനെ ഉളളവർ ഇനി A പ്ലസ് നേടരുത്. A പ്ലസ് ഗ്രേഡും A ഗ്രേഡും ഒക്കെ നിസ്സാരമാണോ. ജയിക്കുന്നവർ ഒക്കെ ജയിച്ചു പോട്ടെ. 50 ശതമാനം മാർക്ക് വരെ ഔദാര്യം നൽകാം. അതിനുശേഷം ഉള്ള മാർക്ക് നേടി എടുക്കേണ്ടതാണ്. ചോദ്യപ്പേപ്പർ തയ്യാറാക്കുന്ന അധ്യാപകർക്കായി വിളിച്ച യോഗത്തിലാണ് പരാമർശം. എസ്എസ്എൽസി ചോദ്യപ്പേപ്പർ തയാറാക്കലിനായുള്ള ശിൽപശാലയ്ക്കിടെ […]
കെ റെയിൽ കുറ്റി പിഴുത കുഴിയിൽ വച്ച വാഴ കുലച്ചു; ലേലത്തിൽ വിറ്റത് 40,300 രൂപയ്ക്ക്
കെ റയിൽ കുറ്റി പിഴുത കുഴിയിൽ വച്ച വാഴക്കുലച്ചപ്പോൾ കുലയ്ക്കു ലഭിച്ചത് 40,300 രൂപ. പൂക്കാട്ടുപടിക്ക് സമീപം കെ റെയിൽ കുഴിയിൽ കുലച്ച പാളയൻകുടം വാഴക്കുലയ്ക്കാണ് റെക്കോർഡ് വില ലഭിച്ചത്. 8 കിലോ തൂക്കം വരുന്ന ഒരു പാളയൻ കുടം വാഴക്കുലക്ക് ലഭിച്ച വിലയാണിത്. ഈ വാഴയ്ക്കും വാഴക്കുലയ്ക്കും പോരാട്ടത്തിന്റെ കൂടി ചരിത്രമുള്ളതിനാലാണ് ഇത്ര വില ലഭിച്ചത് എന്നാണ് സമരസമിതി പ്രവർത്തകർ പറയുന്നത്. കേറിയിൽ പദ്ധതിക്കായി പൂക്കാട്ടുപടിയിൽ സ്ഥാപിച്ച കുറ്റി പിഴുത കുഴിയിൽ ആയിരുന്നു സമരസമിതിക്കാർ പാളയൻകുടം […]
ഷർട്ടിൻ്റെ കയ്യിൽ മടക്കി വെച്ച് സ്വർണം കടത്താൻ ശ്രമം; കരിപ്പൂരിൽ കോഴിക്കോട് സ്വദേശി പിടിയിൽ
കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വർണം പോലീസ് പിടികൂടി. കോഴിക്കോട് താമരശ്ശേരി പരപ്പൻപൊയിൽ സ്വദേശി ചേനാടൻ സലീം ആണ് പിടിയിലായത്. ദമാമിൽ നിന്നും ഇൻഡിഗോ വിമാനത്തിലാണ് ഇയാൾ കരിപ്പൂരിൽ എത്തിയത്. എയർപോർട്ടിന് പുറത്ത് എത്തിയതോടെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ധരിച്ച ഷർട്ടിൻ്റെ കയ്യിൽ മടക്കി വെച്ചാണ് സലീം 330 ഗ്രാം സ്വർണ്ണം മിശ്രിത രൂപത്തിലാക്കി കടത്താൻ ശ്രമിച്ചത്. തുടരന്വേഷണത്തിനായി വിശദമായ റിപ്പോർട്ട് കസ്റ്റംസിനും പിടികൂടിയ സ്വർണം പോലീസിനും സമർപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
മിഗ്ജൗമ് തെക്കൻ ആന്ധ്രപ്രദേശ് തീരത്തേക്ക്
തീവ്ര ചുഴലിക്കാറ്റായ മിഗ്ജൗമ് തെക്കൻ ആന്ധ്രപ്രദേശ് തീരത്ത് കരയിൽ പ്രവേശിക്കാനാരംഭിച്ചു. തെക്കൻ ആന്ധ്ര പ്രദേശ് തീരത്ത് അതിശക്തമായ കാറ്റും അതിതീവ്ര മഴയും. ബാപ്ടല, നെല്ലൂർ, മച്ചിലിപ്പട്ടണം ഉൾപ്പടെ എട്ട് ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്. അടിയന്തര സാഹചര്യം നേരിടാൻ NDRF സേനയടക്കം സജ്ജം. ചെന്നൈ നഗരത്തെ പ്രളയത്തിൽ മുക്കിയ മിഗ്ജൗമ് ചുഴലിക്കാറ്റ് തെക്കൻ ആന്ധ്രപ്രദേശ് തീരത്തേക്ക്. നിലവിൽ ആന്ധ്രപ്രദേശ് തീരത്തെ വടക്ക് കിഴക്കൻ കാവാലി നിന്ന് 40 കിമി അകലെയും, നെല്ലൂർ, ബാപ്ടല എന്നിവിടങ്ങളിൽ നിന്ന് 80 […]












