നവകേരള സദസ് ഇന്ന് തൃശൂരിൽ. മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് മണലൂർ ഒല്ലൂർ തൃശൂർ നാട്ടിക മണ്ഡലങ്ങളിൽ എത്തും. ഡിസംബർ ഏഴ് വരെയാണ് തൃശൂർ ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തുക. യൂത്ത് കോൺഗ്രസ് പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷ. രാവിലെ ഒമ്പതിന് പ്രഭാത സദസ് നടക്കും. ഏഴിന് രാവിലെ 11ന് ചാലക്കുടി മണ്ഡലത്തിലാണ് സമാപന പരിപാടി. അതേസമയം വടക്കാഞ്ചേരിയിൽ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയും […]
Author: Tomy Thondamkuzhy
ഒയൂർ കേസിലെ പ്രതിയുടെ ഫാം ഹൗസ് ജീവനക്കാരിയുടെ ഭർത്താവിനും സഹോദരനും നേരെ ആക്രമണം
കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതിയുടെ ഫാം ഹൗസ് ജീവനക്കാരിയുടെ ഭർത്താവിനും സഹോദരനും നേരെ ആക്രമണമെന്ന് പരാതി. ഫാം ഹൗസ് ജീവനക്കാരി ഷീബയുടെ ഭർത്താവ് ഷാജിക്കും സഹോദരൻ ഷിബുവിനും നേരെയാണ് ആക്രമണമുണ്ടായത്. ജോലി കഴിഞ്ഞ മടങ്ങുന്നതിനിടെ ഓട്ടോറിക്ഷയിലെത്തിയവർ ആക്രമിച്ചെന്നാണ് പരാതി. പരുക്കേറ്റ ഷിജുവിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് പരുക്കേറ്റ ഇയാളെ പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി. ഷാജിയ്ക്കും ഭാര്യയ്ക്കും ഇന്നലെ വധഭീഷണി വന്നിരുന്നു. വധഭീഷണി വന്നതിന് പിന്നാലെ ഇരുവരും ഇന്നലെ പോലീസിൽ പരാതി നൽകിയിരുന്നു. […]
പോക്സോ കേസിൽ 26കാരന് 65 വർഷം കഠിന തടവും ഇരട്ട ജീവപര്യന്തവും ശിക്ഷ
പോക്സോ കേസിൽ 26കാരന് 65 വർഷം കഠിന തടവും ഇരട്ട ജീവപര്യന്തവും ശിക്ഷ. വയനാട് മീനങ്ങാടിയിൽ 12കാരിയെ പീഡിപ്പിച്ച കേസിൽ ബന്ധുവായ 26 കാരനെയാണ് ശിക്ഷിച്ചത്. തടവുശിക്ഷയ്ക്കൊപ്പം 5.10 ലക്ഷം രൂപ പിഴയും വയനാട് അതിവേഗ പോക്സോ കോടതി ശിക്ഷ വിധിച്ചു. 2016 മുതൽ കുട്ടിയെ മൂന്ന് വർഷത്തോളം സ്ഥിരമായി പീഡിപ്പിച്ചുവെന്നാണ് കേസ്.
ബാവുമ പുറത്ത്; ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്കയെ നയിക്കാൻ പുതിയ നായകൻ
ഇന്ത്യക്കെതിരായ ടി20, ഏകദിന, ടെസ്റ്റ് പരമ്പരകൾക്കുള്ള ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ലോകകപ്പിലെ മോശം ബാറ്റിങ്ങിനെ തുടർന്ന് ടെംബാ ബാവുമ പുറത്തായപ്പോൾ ടി20, ഏകദിന പരമ്പരകൾ നയിക്കാൻ ഏയ്‍ഡൻ മാക്രമമാണ് നിയോഗിച്ചിരിക്കുന്നത്. അതേസമയം ടെസ്റ്റ് മത്സരത്തിൽ ബാവുമ ക്യാപ്റ്റനായി തുടരും. ലിസാർഡ് വില്യംസിനെ പരിക്ക് ഭേദമായാൽ ടീമൽ ഉൾപ്പെടുത്തും. പരിക്കിൽ നിന്ന് മുക്തരാകാത്ത ആൻറിച്ച് നോർക്യയും വെയ്ൻ പാർണലും ദക്ഷിണാഫ്രിക്കൻ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ഡിസംബർ 10ന് ടി20 പരമ്പരയോടെയാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം തുടങ്ങുന്നത്. മൂന്ന് ഏകദിനവും […]
ധനപ്രതിസന്ധിയിൽ കേരളത്തിന് മാത്രം പ്രത്യേക ഇളവ് നൽകില്ല; നിർമലാ സീതാരാമൻ
ധനപ്രതിസന്ധിയിൽ കേരളത്തിന് മാത്രം പ്രത്യേക ഇളവു നൽകാൻ ആകില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. രാജ്യത്താകമാനം പ്രാബല്യത്തിലുളള പൊതു നിബന്ധനകളില്‍ ഇളവു വരുത്താന്‍ കഴിയില്ലെന്ന് നിര്‍മല സീതാരാമന്‍ പാര്‍ലമെന്‍റില്‍ വ്യക്തമാക്കി.എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ക്കാണ് പാർലമെന്‍റില്‍ മറുപടി നല്‍കിയത്. 2023-24 സാമ്പത്തിക വര്‍ഷത്തിലെ കേരളത്തിന്‍റെ മൊത്ത വായ്പാ പരിധി 47762.58 കോടി രൂപയാണ്. അതില്‍ 29136.71 കോടി രൂപ പൊതു വിപണി വായ്പ പരിധിയാണ്. ബാക്കി തുക മറ്റ് സ്രോതസ്സുകളില്‍ നിന്നുള്ള വായ്പാ പരിധിയാണെന്നും നിര്‍മല സീതാരാമന്‍ […]
ആന്ധ്രയിലും തമിഴ്നാട്ടിലും മഴ ശക്തം; ട്രെയിനുകളില്ലാതെ ചെങ്ങന്നൂരിൽ കുടുങ്ങി അയ്യപ്പഭക്തർ
ട്രെയിനുകളില്ലാതെ വലഞ്ഞ് അയ്യപ്പഭക്തർ. ചെങ്ങന്നൂരിൽ കുടുങ്ങി കിടക്കുന്നത് 1500 ഓളം അയ്യപ്പഭക്തരാണ്. ആന്ധ്രയിലും തമിഴ്‌നാട്ടിലുമായി വീശിയടിക്കുന്ന കാറ്റും മഴയും കാരണമാണ് ട്രെയിനുകൾ റദ്ദാക്കിയത്. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെ തീർത്ഥാടകരുടെ വിശ്രമകേന്ദ്രം നിറഞ്ഞ നിലയിലാണ്. ശക്തമായ മഴയിൽ കേരളം വഴിയുള്ള 35 ട്രെയിനുകളാണ് റദ്ദാക്കിയത്. വന്ദേഭാരത് അടക്കമുള്ള ട്രെയിനുകൾ റദ്ദാക്കി. സമാന്തര മാർഗങ്ങളിലൂടെ നാട്ടിലേക്കെത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും പണം പലർക്കും പ്രശ്നമാവുകയാണ്. ഇന്നലെ രാത്രി പെയ്ത കനത്തമഴയിൽ ചെന്നൈ നഗരത്തിൽ പലയിടത്തും വെള്ളം കയറി. ചെന്നൈ അടക്കം നാല് ജില്ലകളിൽ […]
സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്ലസ്ടു അധ്യാപകന് 7 വർഷം കഠിനതടവും പിഴയും
സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്ലസ്ടു അധ്യാപകന് 7 വർഷം കഠിനതടവും 50,000 രൂപ പിഴയും. നാദാപുരം അതിവേഗ കോടതിയുടേതാണ് വിധി. മേമുണ്ട ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ ലാലുവിനെയാണ് ശിക്ഷിച്ചത്. 2023 ഫെബ്രുവരി 22 നാണ് സംഭവം. അഴിയൂർ ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥിനിയെ ഇൻവിജിലേറ്ററായ ലാലു കടന്ന് പിടിക്കുകയായിരുന്നു. പരീക്ഷയ്ക്കിടെയായിരുന്നു ലൈംഗികാതിക്രമം. ചോമ്പാല പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സി.ഐ ശിവൻ ചോടോത്താണ് കുറ്റം പത്രം സമർപ്പിച്ചത്. നാദാപുരം ഫാസ്റ്റ് […]
നവ കേരള സദസിന് കടകളിൽ ദീപാലങ്കാരം വേണം; വിചിത്ര നിർദേശവുമായി ലേബർ ഓഫീസർ
നവകേരള സദസിനായി വ്യാപാരസ്ഥാപനങ്ങളിൽ ദീപാലങ്കാരം നടത്തണമെന്ന വിചിത്ര നിർദേശവുമായി ലേബർ ഓഫീസർ. പെരുമ്പാവൂരിലെ വ്യാപാരസ്ഥാപനങ്ങളിൽ ദീപാലങ്കാരം നടത്തണമെന്നാണ് കുന്നത്തുനാട് താലൂക്ക് അസിസ്റ്റന്റ് ലേബർ ഓഫീസർ പ്രകാശിന്റെ നിർദേശം. വാട്‌സ് ആപ് ഗ്രൂപ്പ് വഴിയാണ് നിർദേശം നൽകിയത്.തീരുമാനം തന്റേതല്ലെന്നും സംഘാടക സമിതിയുടെ തീരുമാനം അറിയിക്കുക മാത്രമാണ് താൻ ചെയ്തതെന്നുമാണ് ജയപ്രകാശിന്റെ വാദം. നവകേരള സദസ് എറണാകുളം ജില്ലയിലെത്തുന്ന എട്ട്, ഒമ്പത് തീയതികളിൽ എല്ലാ കടകളിലും ദീപാലങ്കാരം നടത്തണമെന്നാണ് ജയപ്രകാശ് വ്യാപാരികളോട് നിർദേശിക്കുന്നത്. നിർദേശം അംഗീകരിക്കാനാവില്ലെന്നറിയിച്ച് ഒരു വിഭാഗം വ്യാപാരികളും […]
മിഗ്ജൗമ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു; കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത
മിഗ്ജൗമ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. ചുഴലിക്കാറ്റിന്റെ കേന്ദ്രം ചെന്നൈയിൽ നിന്ന് 90 കിമി മാത്രം അകലെ. തമിഴ്നാടിൻ്റെ വടക്കൻ മേഖലയിൽ ശക്തമായ കാറ്റും മഴയും തുടരാൻ സാധ്യത. തെക്കൻ ആന്ധ്രാ പ്രദേശ് തീരത്ത് നെല്ലൂരിനും മച്ചലിപട്ടണത്തിനും ഇടയിൽ നാളെ രാവിലെയോടെ മിഗ്ജൗമ് കരയിൽ പ്രവേശിക്കാൻ സാധ്യത. തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ച മിഗ്ജൗമ് നിലവിൽ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ തെക്കൻ ആന്ധ്രാ പ്രദേശ്, വടക്കൻ തമിഴ് നാട് തീരത്തിനു സമീപത്ത്. ചുഴലിക്കാറ്റിൻ്റെ കേന്ദ്രം ചെന്നൈയിൽ നിന്ന് 90 […]
കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന് 379 കോടി അനുവദിച്ചു
കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാംഘട്ടമായ പിങ്ക് ലൈൻ നിർമ്മാണത്തിന് 378.57 രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മുതല്‍ ഇന്‍ഫോ പാര്‍ക്കിലൂടെ കാക്കനാടുവരെ ദീര്‍ഘിപ്പിക്കുന്ന പദ്ധതിയുടെ പുതുക്കിയ അടങ്കലിന് ഭരണാനുമതി നൽകുന്നതാനാണ് ധനവകുപ്പിന്റെ അംഗീകാരം. 11.8 കിലോമീറ്റർ ദൈർഘ്യത്തിലാണ് രണ്ടാംഘട്ടത്തിന്റെ നിർമ്മിതി.പാതയിലെ പ്രാരംഭഘട്ട പ്രവർത്തനങ്ങളും നടന്നുവരുന്നുണ്ട്. സ്റ്റേഷനുകൾക്കായുള്ള ഭൂമി അളന്ന് വില നിശ്ചയിക്കാനുള്ള വിജ്ഞാപനം വന്നിട്ടുണ്ട്. അതിന്റെ നടപടി ഉടൻ പൂർത്തീകരിക്കും. പിങ്ക് ലൈൻ എന്നാണ് രണ്ടാംഘട്ട പാതയെ […]












