നടനും തിരക്കഥാകൃത്തുമായ രൺജി പണിക്കർക്ക് വീണ്ടും തീയറ്റർ ഉടമകളുടെ വിലക്ക്. പുതിയ ചിത്രമായ എ രഞ്ജിത് സിനിമ തീയറ്ററുകളിൽ പ്രദർശിപ്പിക്കില്ല. രൺജി പണിക്കർക്ക് പങ്കാളിത്തമുള്ള വിതരണ കമ്പനി കുടിശിക നല്കാനുണ്ടെന്ന് ഫിയോക്. കുടിശിക തീർക്കുന്നത് വരെ രൺജിയുടെ സിനിമകളുമായി സഹകരിക്കില്ലെന്ന് ഫിയോക് അറിയിച്ചു.കഴിഞ്ഞ ഏപ്രിൽ മാസവും രൺജി പണിക്കർക്കെതിരെ ഫിയോക് സംഘടന വിലക്ക് ഏർപ്പെടുത്തിയിരുന്നു. രൺജി പണിക്കര്‍ അഭിനയിച്ചതോ മറ്റ് ഏതെങ്കിലും തരത്തില്‍ പങ്കാളി ആയിട്ടുളളതോ ആയ ചിത്രങ്ങളോട് അടക്കമാണ് തിയറ്റര്‍ ഉടമകളുടെ സംഘടന നിസ്സകരണം പ്രഖ്യാപിച്ചത്. […]
Author: Tomy Thondamkuzhy
മുണ്ടുടുത്തതിന് യുവാവിന് വിലക്ക്; കോലിയുടെ റെസ്റ്റോറന്റില്‍ പ്രവേശനം നിഷേധിച്ചു
ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയുടെ റെസ്റ്റോറന്‍റിന് എതിരെ ആരോപണവുമായി തമിഴ്നാട് സ്വദേശി. മുണ്ടുടുത്തതിനാല്‍ വിരാട് കോലിയുടെ ഉടമസ്ഥതയിലുള്ള റെസ്റ്റോറന്‍റില്‍ യുവാവിന് പ്രവേശനം നിഷേധിച്ചുവെന്നാണ് ആരോപണം. ഇന്ത്യ ടുഡേ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.മുണ്ടുടത്തിനാല്‍ പ്രവേശനം നിഷേധിച്ചുവെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയായിരുന്നു.ഡ്രസ് കോഡ് പാലിക്കാത്തതിന്റെ പേരിലാണ് പ്രവേശനം നിഷേധിച്ചതെന്ന് യുവാവ് പറയുന്നു. ജുഹുവിലെ കോലിയുടെ വണ്‍ 8 കമ്യൂണിന് എതിരെയാണ് ആരോപണം വന്നിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ യുവാവ് പങ്കുവെച്ച വിഡിയോയില്‍ റസ്റ്റോറന്‍റിന്റെ […]
ഇന്നാണ് നറുക്കെടുപ്പ്; വിന്‍ വിന്‍ ലോട്ടറി ഫലം ഉച്ച കഴിഞ്ഞ് അറിയാം
സംസ്ഥാന ലോട്ടറി വകുപ്പിന്റെ വിന്‍ വിന്‍ ലാട്ടറി നറുക്കെടുപ്പ് ഇന്ന് വൈകിട്ട് നടക്കും. മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. ഒന്നാം സമ്മാനമായി 75 ലക്ഷം രൂപയും രണ്ടാം സമ്മാനം 5 ലക്ഷം രൂപയുമാണ്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റുകളായ https://www.keralalotteryresult.net , http://www.keralalotteries .com എന്നിവയിലൂടെ ഫലം പരിശോധിക്കാന്‍ കഴിയും. എല്ലാ തിങ്കളാഴ്ചകളിലുമാണ് വിന്‍ വിന്‍ ലോട്ടറി നറുക്കെടുപ്പ്. 40 രൂപയാണ് വിന്‍ വിന്‍ ലോട്ടറി ടിക്കറ്റ് വില. ലോട്ടറിയിലൂടെ ലഭിക്കുന്ന സമ്മാനം 5000 രൂപയില്‍ കുറവാണെങ്കില്‍ […]
മിസോറാം തെരഞ്ഞെടുപ്പ്; സോറാം പീപ്പിള്‍സ് മൂവ്‌മെന്റ് 18 സീറ്റിൽ മുന്നിട്ട് നിൽക്കുന്നു, എംഎൻഎഫ്- 9, കോണ്‍ഗ്രസ്- 5
മിസോറാം നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ആദ്യ ഫലസൂചനകൾ പുറത്ത്. സോറാം പീപ്പിള്‍സ് മൂവ്‌മെന്റ് 17 സീറ്റിൽ മുന്നിട്ട് നിൽക്കുമ്പോൾ, ഭരണകക്ഷിയായ മിസോറാം നാഷണല്‍ ഫ്രണ്ട് 9 സീറ്റിൽ മുന്നിലുണ്ട്. സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയാകും എന്ന അവകാശവാദവുമായി രംഗത്തുള്ള കോണ്‍ഗ്രസ് 5 സീറ്റിൽ ലീഡ് ചെയ്യുകയാണ്. നിലവിൽ ബിജെപി ഒരു സീറ്റിലും ലീഡ് ചെയ്യുന്നില്ല. 40 നിയമസഭ മണ്ഡലങ്ങള്‍ ആണ് മിസോറാമിൽ ഉള്ളത്. ജനസംഖ്യയിൽ 90 ശതമാനത്തിലധികവും ഗോത്ര വിഭാഗക്കാരാണ്. മണിപ്പൂരുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനത്ത് കലാപത്തിന്റെ […]
മലപ്പുറം കൊണ്ടോട്ടിയിൽ 17കാരൻ ഷോക്കേറ്റ് മരിച്ചു; സുഹൃത്ത് പരുക്കുകളോടെ ആശുപത്രിയിൽ
മലപ്പുറം കൊണ്ടോട്ടി കിഴിശേരിയിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു. കുഴിഞ്ഞൊളം സ്വദേശി വെള്ളാലിൽ അബ്ദുറസാഖിന്റെ മകൻ സിനാൻ (17 ) ആണ് മരിച്ചത്. വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റതാണ് എന്നാണ് സൂചന. ഇന്നലെ രാത്രി പത്ത് മണിക്കാണ് അപകടമുണ്ടായത്. സിനാനെ കിഴിശേരിയിൽ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സിനാന് ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് ഷംനാദിനെ (17) പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചു.
അച്ചന്‍കോവിലില്‍ ഉള്‍വനത്തിനുള്ളില്‍ കുടുങ്ങിയ 30 കുട്ടികളേയും അധ്യാപകരേയും പുറത്തെത്തിച്ചു; ആര്‍ക്കും ഗുരുതരആരോഗ്യപ്രശ്‌നങ്ങളില്ല
കൊല്ലം അച്ചന്‍കോവിലില്‍ ഉള്‍വനത്തിനുള്ളില്‍ കുടുങ്ങിയ 30 വിദ്യാര്‍ത്ഥികളെയും മൂന്ന് അധ്യാപകരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. നിര്‍ജലീകരണം ഒഴിച്ചാല്‍ കുട്ടികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. ഇന്നലെ രാത്രിയാണ് സ്‌കൗട്ട് സ്റ്റുഡന്റ്‌സ് സംഘം വനത്തില്‍ കുടുങ്ങിയത്. കോട്ടവാസലിലേക്ക് ഇന്നലെ രാത്രിയോടെ എത്തിച്ച വിദ്യാര്‍ത്ഥികളെ സ്വന്തം വീടുകളിലേക്ക് എത്തിച്ചു. പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷമാണ് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ നിന്നും വിട്ടത്. വനത്തിനുള്ളില്‍ കയറാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുമതിയുണ്ടായിരുന്നില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കി. വനംവകുപ്പും പ്രദേശവാസികളും മണിക്കൂറുകളോളം നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് വിദ്യാര്‍ത്ഥികളെ സുരക്ഷിതരായി പുറത്തെത്തിച്ചത്.മൂന്നു ദിവസത്തെ അഡ്വഞ്ചര്‍ ട്രിപ്പിനും ക്യാമ്പിങ്ങിനും […]
രാവിലെ നടക്കാനിറങ്ങിയവരുടെ ഇടയിലേക്ക് കാർ പാഞ്ഞ് കയറി രണ്ട് പേർ മരിച്ചു
തിരുവനന്തപുരത്ത് രാവിലെ നടക്കാനിറങ്ങിയവരുടെ ഇടയിലേക്ക് കാർ പാഞ്ഞ് കയറിയുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. പേരൂർക്കട വഴയിലയിലാണ് സംഭവം. വഴയില സ്വദേശികളായ ഹരിദാസ്, വിജയകുമാർ എന്നിവരാണ് മരിച്ചത്. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനമാണ് നടക്കാനിറങ്ങിയവരുടെ ഇടയിലേക്ക് പാഞ്ഞ് കയറിയത്. വാഹനത്തിൽ ഉണ്ടായിരുന്നത് ആന്ധ്രപ്രദേശ് സ്വദേശികളാണെന്നാണ് വിവരം.
കൊല്ലം അച്ചൻകോവിൽ വനത്തിൽ ട്രക്കിങ്ങിനിടെ വഴിതെറ്റി; 30 വിദ്യാർത്ഥികൾ കുടുങ്ങി
കൊല്ലം അച്ചൻകോവിൽ വനത്തിൽ ട്രക്കിങ്ങിനിടെ വഴിതെറ്റി വിദ്യാർത്ഥികളും അധ്യാപകരും കുടുങ്ങി. 30 വിദ്യാർഥികളും 3 അധ്യാപകരുമാണ് കുടുങ്ങിയത്. ഇവരെ വനം വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയെങ്കിലും പുറത്തെത്തിക്കാൻ മണിക്കൂറുകൾ നീളും. സ്കൗട്ട് വിദ്യാർത്ഥികളാണ് കുടുങ്ങിയത്. മൂന്നു ദിവസത്തെ അഡ്വഞ്ചർ ട്രിപ്പിനും ക്യാമ്പിങ്ങിനും വേണ്ടിയാണ് ഇവർ വനത്തിൽ എത്തിയത്. കൊല്ലം കരുനാഗപ്പള്ളിയിലെ ഒരു സ്കൂളിലെ വിദ്യാർഥികളാണ് ഉൾവനത്തിൽ കുടുങ്ങിയത്. വനംവകുപ്പിന്റെ ഔദ്യോഗിക അനുമതി ഇവർക്ക് ലഭിച്ചിരുന്നില്ല. ഉച്ചയോടുകൂടിയാണ് രണ്ടു ഗൈഡുമാരോടൊപ്പം ഉൾവനത്തിലേക്ക് പോയത്. ട്രക്കിങ്ങിനിടെ വഴി തെറ്റുകയായിരുന്നു. ഉൾവനത്തിൽ നാലു […]
അവസാന കളിയിൽ ആറ് റൺസ് വിജയം; ഓസ്ട്രേലിയക്കെതിരെ ആധികാരികമായി പരമ്പര നേടി ഇന്ത്യ
ഓസ്ട്രേലിയക്കെതിരായ അവസാന ടി-20 മത്സരത്തിൽ ഇന്ത്യക്ക് ആവേശജയം. ആറ് റൺസിന് ഓസീസിനെ വീഴ്ത്തിയ ഇന്ത്യ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 4-1ന് സ്വന്തമാക്കി. 54 റൺസ് നേടിയ ബെൻ മക്ഡർമോർട്ട് ഓസ്ട്രേലിയയുടെ ടോപ്പ് സ്കോറർ ആയപ്പോൾ ഇന്ത്യക്കായി മുകേഷ് കുമാർ മൂന്ന് വിക്കറ്റ് വീഴ്ത്തി. ചിന്നസ്വാമി സ്റ്റേഡിയത്തിലെ പതിവ് പിച്ചല്ല ഇന്ന് കണ്ടത്. കളിക്ക് മുൻപ് പെയ്ത മഴയിൽ പിച്ച് സ്ലോ ആയപ്പോൾ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിയർത്തു. മികച്ച തുടക്കത്തിനു ശേഷം യശസ്വി ജയ്സ്വാളും (15 […]
‘ലെനയ്ക്ക് വട്ടാണെന്ന് പറയുന്നവർ കിളി പോയവർ; വിമർശനങ്ങൾ അസൂയകൊണ്ട്’; സുരേഷ് ഗോപി
നടി ലെനയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ ഉയർന്ന പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കുമെതിരെ സുരേഷ്ഗോപി. ലെനയ്ക്ക് വട്ടാണെന്ന് പറയുന്നവർക്ക് കിളി പോയി കിടക്കുകയാണെന്ന് സുരേഷ് ഗോപി പറഞ്ഞു. വലിയ കാര്യങ്ങൾ സംസാരിക്കുമ്പോൾ സഹിക്കില്ലെന്നും ഇത്തരം വിമർശനങ്ങൾ അസൂയകൊണ്ടാണെന്നും സുരേഷ്ഗോപി പറയുന്നു.പ്രജ്യോതി നികേതൻ കോളജിൽ നടന്ന പരിപാടിയിലാണ് താരത്തിന്റെ പരാമർശം. ലെന ആധ്യാത്മികതയുടെ ഒരു പുതിയ തലത്തിലേക്ക് എത്തിയിട്ടുണ്ട്. ലെനയെ ഒന്ന് വിളിച്ച് വരുത്തണം. ഒരു മതത്തിന്റെ പ്രവർത്തനമായിട്ടല്ല, ലെനയ്ക്ക് മതമില്ല. നമുക്ക് അങ്ങനൊരു ഫോക്കസ് വേണം. മയക്കുമരുന്നിന് അടിമപ്പെട്ട് പോകാതെ മറ്റ് എവിടെയെങ്കിലും […]












