ഇന്ത്യന്‍ ടീം അംഗങ്ങളോട് പ്രത്യേകിച്ച് പുതുമുഖ താരങ്ങളോട് ഏഴാം നമ്പര്‍ ജേഴ്സി ഇനി തെരഞ്ഞെടുക്കരുതെന്ന കാര്യം ബിസിസിഐ അറിയിച്ചുവെന്നാണ് സൂചന. ഇന്ത്യന്‍ ക്രിക്കറ്റിന് ധോണി നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് ബിസിസിഐയുടെ തീരുമാനം. മുംബൈ: എം എസ് ധോണിയുടെ വിഖ്യാതമായ ഏഴാം നമ്പര്‍ ജേഴ്സി പിന്‍വലിക്കാനൊരുങ്ങി ബിസിസിഐ. ഇന്ത്യക്ക് രണ്ട് ലോകകപ്പുകള്‍ സമ്മാനിച്ച നായകനോടുള്ള ആദര സൂചകമായാണ് ധോണിയുടെ ഏഴാം നമ്പര്‍ ജേഴ്സിക്ക് ബിസിസിഐ വിരമിക്കല്‍ പ്രഖ്യാപിക്കുന്നതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പത്താം […]
Author: Tomy Thondamkuzhy
അറബിക്കടലിൽ കപ്പൽ തട്ടിയെടുക്കാൻ ശ്രമം: ചെറുത്ത് ഇന്ത്യൻ നാവികസേന
അറബിക്കടലിൽ മാൾട്ടയിൽ നിന്നുള്ള ചരക്കുകപ്പൽ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം ചെറുത്ത് ഇന്ത്യൻ നാവികസേന. സൊമാലിയയിലേക്ക് പോവുന്ന കപ്പലിനു നേരെ ആക്രണമുണ്ടാവുകയും നിയന്ത്രണം നഷ്ടപ്പെടുകയുമായിരുന്നു എന്നാണ് വിവരം. അപായ മുന്നറിയിപ്പ് ലഭിച്ചതിനേത്തുടർന്ന് കപ്പലിനരികിലേക്ക് എത്തുകയായിരുന്നുവെന്ന് നാവികസേനാ വൃത്തങ്ങൾ ട്വീറ്റിലൂടെ അറിയിച്ചു. ഇന്ന് പുലർച്ചെയാണ് കപ്പൽ തട്ടിക്കൊണ്ട് പോകാനുള്ള ശ്രമമുണ്ടായത്. മാൾട്ടയുടെ പതാക ഘടിപ്പിച്ച കപ്പൽ എം.വി റൂയൻ ആണ് ഹൈജാക്ക് ചെയ്യാൻ ശ്രമമുണ്ടായതെന്ന് ഇന്ത്യൻ നാവികസേന അറിയിച്ചു. 18 ജീവനക്കാരാണ് കപ്പലിലുള്ളത്. ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലും കടലിൽ പട്രോളിങ് നടത്തുന്ന […]
‘പാർലമെന്റ് ആക്രമണത്തിന് കാരണം തൊഴിലില്ലായ്മ’; രാഹുൽ ഗാന്ധി
പാർലമെന്റിലെ സുരക്ഷാ വീഴ്ചയിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി എംപി. മോദി സർക്കാരിന്റെ തെറ്റായ നയങ്ങളാണ് സംഭവത്തിന് പിന്നിൽ. തൊഴിലില്ലായ്മയും വിലക്കയറ്റവുമാണ് പ്രതികളെ പാർലമെന്റിൽ കയറി പ്രതിഷേധിക്കാൻ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. “രാജ്യത്തെ പ്രധാന പ്രശ്നം തൊഴിലില്ലായ്മയാണ്. ഇത് രാജ്യത്തുടനീളം വലിയ പ്രശ്നമായി മാറിയിരിക്കുന്നു. മോദിയുടെ നയങ്ങൾ കാരണം രാജ്യത്തെ യുവാക്കൾക്ക് തൊഴിൽ ലഭിക്കുന്നില്ല. പാർലമെന്റിൽ സുരക്ഷാ വീഴ്ചയുണ്ടായി. ഇതിന് കാരണം തൊഴിലില്ലായ്മയും വിലക്കയറ്റവുമാണ്’-രാഹുൽ പറഞ്ഞു. പാർലമെന്റിലെ സുരക്ഷാവീഴ്ചയെ പ്രതിപക്ഷം രാഷ്ട്രീയവൽക്കരിക്കുകയാണെന്ന വാദങ്ങൾ കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി […]
കേരളത്തിലെ ജനങ്ങളോട് ഒരു വേർതിരിവും കാണിച്ചിട്ടില്ല, എല്ലാം വിഹിതവും കൃത്യമായി നൽകുന്നു; കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ
കേരളത്തിലെ ജനങ്ങളോട് ഒരു വേർതിരിവും കാണിച്ചിട്ടില്ലെന്നും സംസ്ഥാനങ്ങൾക്ക് എല്ലാം വിഹിതവും കൃത്യമായി നൽകുന്നുണ്ടെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. മുൻകൂറായി പോലും കേരളത്തിന് ഫണ്ട് നൽകുന്നുണ്ട്. കേരളത്തിലെ ജനങ്ങളോട് കേന്ദ്ര സർക്കാർ ഒരു തരത്തിലുള്ള വിവേചനവും കാണിച്ചിട്ടില്ല. മറിച്ചുള്ള ആക്ഷേപങ്ങൾ രേഖകൾ നിരത്തി പൊളിക്കാൻ കഴിയുമെന്നും അവർ വ്യക്തമാക്കി. സംസ്ഥാനങ്ങൾക്ക് കൃത്യ സമയത്ത് പണം നൽകണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചിട്ടുണ്ട്. അന്നയോജന വഴി വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കൾക്കായോ വിതരണത്തിനായോ ഒരു പൈസ പോലും സംസ്ഥാനം ചെലവാക്കേണ്ടി വരുന്നില്ല. തിരുവനന്തപുരം […]
സന്ധ്യ 70 എംഎമ്മില്‍ 7 മണി ഷോ; ‘സലാര്‍’ ആദ്യ ടിക്കറ്റ് ആ സൂപ്പര്‍ സംവിധായകന് നല്‍കി പൃഥ്വിയും പ്രഭാസും
യുഎസ് പ്രീമിയര്‍ ടിക്കറ്റ് വില്‍പ്പന നേരത്തെ ആരംഭിച്ചിരുന്നു കെജിഎഫ് സംവിധായകന്‍റെ പ്രഭാസ് ചിത്രം. സലാറിന് ലഭിച്ചുകൊണ്ടിരിക്കുന്ന പ്രീ റിലീസ് ഹൈപ്പിന് പ്രധാന കാരണം അതാണ്. കെജിഎഫിലൂടെ കന്നഡ സിനിമയ്ക്ക് പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടിക്കൊടുത്ത സംവിധായകന്‍ ബാഹുബലി താരത്തെ കേന്ദ്ര കഥാപാത്രമാക്കുന്ന ചിത്രം. മലയാളികളെ സംബന്ധിച്ച് ഈ പ്രോജക്റ്റില്‍ മറ്റൊരു കൌതുകം കൂടിയുണ്ട്. പ്രഭാസ് കഴിഞ്ഞാല്‍ ചിത്രത്തില്‍ ഏറ്റവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പൃഥ്വിരാജ് ആണ് എന്നതാണ് അത്. ക്രിസ്‍മസ് റിലീസ് ആയി ഡിസംബര്‍ 22 ന് […]
ഐപിഎൽ വിപ്ലവത്തിന് പിന്നാലെ പുതിയ ക്രിക്കറ്റ് ലീഗുമായി ബിസിസിഐ, ഇത്തവണ പരീക്ഷണം ടി10 ക്രിക്കറ്റില്‍
ഐപിഎല്ലിലേക്ക് കളിക്കാരെ സംഭാവന ചെയ്യുന്ന ലീഗ് എന്ന നിലയില്‍ ടി10 ലീഗിനെ വളര്‍ത്തിക്കൊണ്ടുവരാനും ട10 ലീഗിന് ലഭിക്കുന്ന വമ്പിച്ച പ്രചാരം മുതലെടുക്കാനും ഇതിലൂടെ കഴിയുമെന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍. മുംബൈ: 2007ലെ ഇന്ത്യയുടെ ആദ്യത്തെയും അവസാനത്തെയും ടി20 ലോകകപ്പ് വിജയത്തിന് പിന്നാലെ തുടങ്ങിയ ഐപിഎല്ലിന് ശേഷം ക്രിക്കറ്റില്‍ പുതിയൊരു പരീക്ഷണത്തിന് ബിസിസിഐ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ടി20 ക്രിക്കറ്റിനും ഐപിഎല്‍ ബ്രാന്‍ഡിനും ഇപ്പോഴും ഇടിവൊന്നും വന്നിട്ടില്ലെങ്കിലും ലോകമാകെ ടി10 ക്രിക്കറ്റിന് ലഭിക്കുന്ന പ്രചാരം കണക്കിലെടുത്ത് ടി10 ലീഗ് തുടങ്ങാനാണ് ബിസിസിഐ പദ്ധതിയിടുന്നതെന്ന് […]
‘ഫ്രണ്ട്സ്’ താരം മാത്യു പെറിയുടെ മരണം കെറ്റാമിൻ്റെ അമിത ഉപയോഗം മൂലമെന്ന് റിപ്പോർട്ട്
‘ഫ്രണ്ട്സ്’ സീരീസ് നടൻ മാത്യു പെറിയുടെ മരണ കാരണം അമിത അളവിൽ ‘കെറ്റാമിൻ’ ഉപയോഗിച്ചത് മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഉപയോഗിക്കുന്നവര്‍ക്ക് ഹാലുസിനേഷന്‍ ഇഫക്ട് നൽകുന്ന ലഹരിമരുന്നാണ് കെറ്റാമിൻ. ഒക്‌ടോബർ 28 നാണ് പെറിയെ(54) ലോസ് ഏഞ്ചൽസിലെ വീട്ടിൽ ബാത്ത് ടബിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ‘കെറ്റാമിൻ’ ഉപയോടിച്ച് അബോധാവസ്ഥയിൽ ബാത്ത് ടബിൽ മുങ്ങിപോയതും മരണകാരണമായി ലോസ് ഏഞ്ചൽസിലെ മെഡിക്കൽ ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുന്നു. വർഷങ്ങളോളം പെറി മദ്യത്തിനും വേദനസംഹാരികൾക്കും അടിമയായിരുന്നെന്നും നിരവധി തവണ റിഹാബിലിറ്റേഷൻ ക്ലിനിക്കുകൾ സന്ദർശിച്ചിരുന്നെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. […]
‘കേരളം വിജ്ഞാന കേന്ദ്രം, അവസരങ്ങൾ ഇവിടെയുണ്ട്’; നിർമല സീതാരാമൻ
കേരളത്തെ പുകഴ്ത്തി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. രാജ്യത്തെ പ്രധാന വിജ്ഞാന കേന്ദ്രമാണ് കേരളം. അവസരങ്ങൾ കേരളത്തിൽ തന്നെയുണ്ട്. അവസരങ്ങൾ തേടി വിദേശത്തേക്ക് പോകേണ്ടത്തില്ലെന്നും നിർമല സീതാരാമൻ പറഞ്ഞു. ഇപ്പോഴത്തെ യുവാക്കള്‍ ദീര്‍ഘവീക്ഷണം ഉള്ളവരാണ്. കേരളത്തിൽ നിരവധി സ്റ്റാർട്ടപ്പുകൾ വരുന്നുണ്ട്. രാജ്യത്തിനായി കേരളത്തിന് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. അതിവേഗം മുന്നേറുന്ന സംസ്ഥാനമാണ് കേരളമെന്നും കേന്ദ്ര ധനമന്ത്രി കൂട്ടിച്ചേർത്തു.
ഗുണ്ടകളാണ് പിണറായി വിജയൻറെ ബോഡിഗാർഡുകൾ, അക്രമം ആവർത്തിച്ചാൽ അതേരീതിയിൽ പ്രതിഷേധിക്കും; കെ സുധാകരൻ
അക്രമം ആവർത്തിച്ചാൽ അതേരീതിയിൽ പ്രതിഷേധിക്കുമെന്ന് കെപിസിസി സംസ്ഥാന അധ്യക്ഷൻ കെ സുധാകരൻ. ഗുണ്ടകളാണ് പിണറായി വിജയൻറെ ബോഡി ഗാർഡുകൾ. ക്രിമിനലുകളാണ് എന്ന് പറഞ്ഞതിൽ തെറ്റുണ്ടോയെന്ന് പരിശോധിക്കണം. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇതുപോലുള്ള ക്രിമിനൽ ഗുണ്ടകളെയും കൊണ്ട് ഒരു മുഖ്യമന്ത്രി യാത്ര ചെയ്‌തതായി അറിവില്ലെന്നും സുധാകരൻ വ്യക്തമാക്കി. ഇതൊക്കെ ജനങ്ങളെ ഞെട്ടിപ്പിക്കുന്ന കാര്യമാണ്. പൊതു ഫണ്ട് ദൂർത്ത് അടിച്ചു നടത്തുന്ന ജാഥയ്ക്ക് യാതൊരു ഗുണവും ലഭിക്കുന്നില്ല. ഈ നെറികെട്ട പ്രവർത്തന ശൈലി പിണറായി നിർത്തണം. ഇല്ലെങ്കിൽ അതേരീതിയിൽ പ്രതിഷേധിക്കും. […]
‘ജോലി അവസാനിപ്പിച്ചു വീട്ടിൽ പോകാൻ ചെയര്‍മാന്‍ പറഞ്ഞു’: രഞ്ജിത്തിനെതിരായ സമന്തര യോഗത്തിന്‍റെ രേഖ പുറത്ത്
ചലച്ചിത്ര അക്കാദമി അംഗങ്ങളായ കുക്കു പരമേശ്വരൻ സോഹൻ സീനു ലാൽ അടക്കം 9 പേര് പങ്കെടുത്തുവെന്നാണ് യോഗത്തിന്‍റെ മിനുട്സ് പറയുന്നത്. കുക്കുവും സോഹനും പങ്കെടുത്തത് ഓൺ ലൈനിലൂടെയാണ്. തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇടയില്‍ അക്കാദമി അംഗങ്ങള്‍ സമാന്തര യോഗം ചേര്‍ന്നതിന്‍റെ മിനുട്സ് പുറത്ത്. ചലച്ചിത്ര അക്കാദമിയിലെ വിമത യോഗത്തിന്റെ മിനുട്സ് ഏഷ്യാനെറ് ന്യൂസിന് ലഭിച്ചു. സമാന്തര യോഗം സംബന്ധിച്ച അക്കാദമി ചെയര്‍മാന്‍ സംവിധായകന്‍ രഞ്ജിത്തിന്റെ വാദം ശരിയല്ലെന്നാണ് രേഖ പറയുന്നത്. ചലച്ചിത്ര […]












