India National

തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിൽ അതിശക്തമായ മഴ തുടരുന്നു; 4 ജില്ലകളിൽ റെഡ് അലേർട്ട്

തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിൽ അതിശക്തമായ മഴ തുടരുന്നു. കന്യാകുമാരി, തിരുനെൽവേലി, തെങ്കാശി, തൂത്തുക്കുടി ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. രാവിലെ എട്ടര മണി വരെയാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ നാലു ജില്ലകളിലെ മുഴുവൻ വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും രാമനാഥപുരം, വിരുദുനഗർ,തേനി ജില്ലകളിലെ സ്കൂളുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നാഗപട്ടണം, തിരുവാരൂർ,തഞ്ചാവൂർ,പുതുക്കോട്ട, രാമനാഥപുരം, വിരുദുനഗർ,ശിവഗംഗ ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. തിരുനെൽവേലി നഗരത്തിൽ വിവിധയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. താമരഭരണി, പാപനാശം നദികൾ കരകവിഞ്ഞു. അണക്കെട്ടുകളിൽ നീരൊഴുക്ക് വർധിച്ചതിനാൽ വെള്ളം […]

India Kerala

JN.1 കേരളത്തിൽ ശക്തിപ്രാപിപ്പിക്കുന്നു; ജനുവരി വരെ രോഗവ്യാപനം തുടരും

കൊവിഡിന്റെ പുതിയ വകഭേതമായ ഒമിക്രോൺ JN.1 കേരളത്തിൽ ശക്തിപ്രാപിപ്പിക്കുന്നു. ഈ വർഷം മേയ് 15ന് ശേഷം ഇത്രയധികം രോഗികളുണ്ടാകുന്നത് ആദ്യമായാണ്. ആഘോഷങ്ങളും ഒത്തുചേരലുകളും കൂടുതലായി നടക്കുന്ന ജനുവരിവരെ രോഗവ്യാപനം തുടരുമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. വാക്‌സിനെടുത്തതിനാൽ വൈറസ് അപകടകരമാകില്ലെങ്കിലും പ്രായമായവരിലും മറ്റ് രോഗങ്ങളുള്ളവരിലും ഗർഭിണികളിലും അപകടകരമായ സ്ഥിതിയ്ക്ക് ഇത് കാരണമാകും. നിലവിൽ സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ്. ദിവസേന 10,000ലധികം പേർ ആശുപത്രികളിൽ ചികിത്സ തേടുന്നു. ഇതിൽ അതിയായ ക്ഷീണവും തളർച്ചയും ശ്വാസതടസവും ഉൾപ്പെടെയുള്ള […]

World

ഗസ്സയില്‍ ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം കണ്ടെത്തി; ചിത്രങ്ങള്‍ പുറത്തുവിട്ട് ഇസ്രയേല്‍

ഗസ്സയില്‍ ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം കണ്ടെത്തിയെന്ന അവകാശവാദവുമായി ഇസ്രയേല്‍ സൈന്യം. തുരങ്കത്തിന്റെ ചിത്രങ്ങളും സൈന്യം പുറത്തുവിട്ടു. ദശലക്ഷക്കണക്കിന് ഡോളര്‍ ചെലവഴിച്ചുള്ള തുരങ്കമാണിതെന്നും നിര്‍മാണത്തിന് വര്‍ഷങ്ങള്‍ എടുത്തിട്ടുണ്ടെന്നുമാണ് സൈന്യം പറയുന്നത്. വെടിനിര്‍ത്തലിന് വേണ്ടിയുള്ള അന്താരാഷ്ട്ര സമ്മര്‍ദങ്ങളെ അവഗണിച്ച് യുദ്ധം തുടരുന്നതിനിടെയാണ് പുതിയ തുരങ്കം ഇസ്രയേല്‍ കണ്ടെത്തിയിരിക്കുന്നത്.ഇതുവരെ ഹമാസിന്റേതായി കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ തുരങ്കമാണ് ഗസ്സയിലെ ഈ തുരങ്കം. ഈറസിലെ അതിര്‍ത്തിയോട് ചേര്‍ന്നാണ് ഇത് സ്ഥിതി ചെയ്യുന്നത്. ചെറിയ വാഹനങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന അത്രയും വലുപ്പമുള്ള തുരങ്കമാണിത്. റെയിലുകള്‍, […]

India Kerala

കേരളത്തിലെ ഏറ്റവും സുരക്ഷിത നഗരം കോഴിക്കോട്; ഇന്ത്യയിലെ പട്ടികയിൽ പത്താം സ്ഥാനം

യുനെസ്‌കോയുടെ സാഹിത്യ നഗരം പദവിക്ക് ശേഷം പുതിയ നേട്ടവുമായി കോഴിക്കോട്. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ പത്താം സ്ഥാനം സ്വന്തമാക്കി കോഴിക്കോട്. ആദ്യ പത്തിലുള്ള കേരളത്തിലെ ഏക നഗരവും കോഴിക്കോടാണ്.രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഓരോ നിമിഷവും ആഘോഷമാക്കുന്ന കോഴിക്കോട്ടുകാർക്ക് ഇതാ മറ്റൊരു അംഗീകാരം കൂടി.ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ 10 നഗരങ്ങളുടെ പട്ടികയിലാണ് കോഴിക്കോട് ഇടം പിടിച്ചിരിക്കുന്നത്.നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യുറോയാണ് വിവരം പുറത്ത് വിട്ടത്.ഈ പട്ടികയിൽ ആദ്യ പത്തിലുള്ള കേരളത്തിലെ ഏകനഗരവും കോഴിക്കോടാണ്. നഗരങ്ങളിലെ ജനസംഖ്യ […]

Cricket Sports

പേസ് കൊടുങ്കാറ്റിൽ തകർന്ന് ദക്ഷിണാഫ്രിക്ക; ഇന്ത്യക്ക് 117 റൺസ് വിജയലക്ഷ്യം

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 27.3 ഓവറിൽ എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റ് നേട്ടവുമായി അര്‍ഷ്ദീപ് സിങും നാല് വിക്കറ്റുകൾ നേടി ആവേശ് ഖാനും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടത്.ബാറ്റിംഗ് പിച്ചെന്ന് കരുതിയ വാണ്ടറേഴ്സില്‍ ഇന്ത്യന്‍ പേസര്‍മാരുടെ ആക്രമണമാണ് തുടക്കത്തിലെ കണ്ടത്. രണ്ടാം ഓവറിലെ നാലും അഞ്ചും പന്തുകളില്‍ റീസാ ഹെന്‍ഡ്രിക്സിനെയും റാസി വാൻഡര്‍ ദസനെയും പൂജ്യരായി മടക്കിയ അര്‍ഷ്ദീപ് സിങാണ് ആദ്യ പ്രഹരമേൽപ്പിച്ചത്. 28 റണ്ണുമായി […]

Cricket Sports

500 ടെസ്റ്റ് വിക്കറ്റുകൾ; ചരിത്ര നേട്ടം സ്വന്തമാക്കി നഥാന്‍ ലിയോണ്‍

500 ടെസ്റ്റ് വിക്കറ്റുകളില്‍ എന്ന ചരിത്ര നേട്ടം സ്വന്തമാക്കി ഓസീസ് താരം നഥാന്‍ ലിയോണ്‍. ഷെയ്ന്‍ വോണ്‍, മുത്തയ്യ മുരളീധരന്‍, അനില്‍ കുംബ്ലെ എന്നീ മൂന്ന് സ്പിന്നര്‍മാരടക്കം ഏഴ് ബൗളര്‍മാര്‍ മാത്രമാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. ഈ നേട്ടത്തിലെത്തുന്ന നാലാമത് സ്പിന്നറാണ് നഥാന്‍ ലിയോണ്‍.500 ടെസ്റ്റ് വിക്കറ്റുകൾ തികയ്ക്കുന്ന എട്ടാമത്തെ ബോളറും മൂന്നാമത്തെ ഓസ്‌ട്രേലിയക്കാരനുമായി മാറിയിരിക്കുകയാണ് താരം. പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ പാകിസ്താന്റെ ഫഹീം അഷ്‌റഫിനെ പുറത്താക്കിയാണ് ഓസ്‌ട്രേലിയൻ ഓഫ് സ്പിന്നർ നേട്ടം സ്വന്തമാക്കിയത്. എന്നാൽ […]

Entertainment Mollywood Movies

‘മുൻകൂട്ടി തയാറാക്കിയ പദ്ധതിയോടെയല്ല സിനിമയിൽ എത്തിയത്, മുന്നോട്ടുള്ള യാത്രയെക്കുറിച്ച് അജ്ഞനാണ്’; മോഹന്‍ലാല്‍

മുൻകൂട്ടി തയാറാക്കിയ പദ്ധതിയോടെയല്ല താൻ സിനിമയിൽ എത്തിയത്. എത്ര കാലം സിനിമയിൽ ഉണ്ടാകും എന്നതിൽ താൻ അജ്ഞനാണ്. എത്ര കാലം നിങ്ങൾ കൂടെയുണ്ടാകുമോ അത്രയും കാലം താൻ ഇവിടെയൊക്കെ തന്നെ ഉണ്ടാകും. കോഴിക്കോട് നടന്ന പി.വി സാമി’ മെമ്മോറിയൽ ഇൻഡസ്ട്രിയൽ ആൻഡ് സോഷ്യോ കൾച്ചറൽ അവാർഡ് എം.ടി വാസുദേവൻ നായരിൽ നിന്ന് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മോഹൻ ലാൽ.കൊവിഡ് പടര്‍ന്നുപിടിക്കുന്ന സമയത്താണ് ഈ പുരസ്‌കാരം എനിക്ക് പ്രഖ്യാപിച്ചത്. പിന്നീട് ലോകം ആകെ നിശ്ചലമായി. രോഗം വഴിമാറിയപ്പോള്‍ ഞാന്‍ എന്റെ […]

Entertainment

മദ്യം ഒരു വലിയ കാര്യമായിരുന്നു, എട്ടുവർഷത്തോളം മദ്യത്തിനടിമയായിരുന്നു, ഖേദമില്ല; ശ്രുതി ഹാസൻ

നടി ശ്രുതി ഹാസൻ അടുത്തിടെ തന്റെ ശാന്തതയിലേക്കുള്ള യാത്രയെക്കുറിച്ച് തുറന്നു പറയുകയും കഴിഞ്ഞ എട്ട് വർഷമായി താൻ ശാന്തയാകാനുള്ള കാരണത്തെ കുറിച്ചും പറഞ്ഞു. താൻ ഒരിക്കലും മയക്കുമരുന്നിന് അടിമയായിരുന്നില്ല, എന്നാൽ കുറച്ചുകാലത്തേക്ക് മദ്യം തന്റെ ജീവിതത്തിന്റെ ഒരു വലിയ ഭാഗമായിരുന്നുവെന്ന് ശ്രുതി കൂട്ടിച്ചേർത്തു.ഒരു ദേശീയ മാധ്യമത്തോടായിരുന്നു ശ്രുതിയുടെ വെളിപ്പെടുത്തൽ. ദി ന്യൂ ഇന്ത്യൻ എക്സ്‌പ്രസ്, ദി റിപ്പബ്ലിക്, ഇന്ത്യ ടുഡേ ഉൾപ്പെടയുള്ള മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.“ഞാൻ ഒരിക്കലും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നില്ല. പക്ഷേ മദ്യം എന്റെ ജീവിതത്തിൽ […]

Association Europe Pravasi Switzerland

ആഗോള സംഘടനയായ വേള്‍ഡ് മലയാളി കൗണ്‍സില്‍ സ്വിസ്സ് പ്രൊവിന്‍സിന് 2024 -2025 കാലഘട്ടത്തിലേക്കായി പുതിയ നേതൃത്വം നിലവിൽ വന്നു.

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി അഞ്ചില്‍ ലോകമെമ്പാടുമുള്ള മലയാളികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ ഒരു വലിയ നെറ്റ് വര്‍ക്ക് ശൃംഖലയായി അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ സമുന്നതരായ മലയാളി നേതാക്കളുടെ ദീര്‍ഘ വീക്ഷണത്തോടെ രൂപീകരിക്കപ്പെട്ട വേള്‍ഡ് മലയാളീ കൗണ്‍സില്‍ ആഘോഷനിറവിന്റെ ജൂബിലിയും പിന്നിട്ട് ഇന്ന് ലോകം എമ്പാടുമുള്ള അനേകം പ്രൊവിന്‍സുകളിലായി കർമ്മനിരതരായിരിക്കുന്നു .. .. യൂറോപ്പിൽ വിവിധ രാജ്യങ്ങളിലായി പതിനൊന്നു പ്രൊവിൻസുകളിലായാണ് വേൾഡ് മലയാളി കൗസിലിൻറ്റെ പ്രവർത്തനമേഖല.ഇതിൽ വേറിട്ട പ്രവർത്തനങ്ങളുമായി ,പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സ്വിസ്സ് പ്രൊവിൻസിനു […]

Entertainment

ഒന്നാം സ്ഥാനത്തില്‍ ആദ്യമായി മാറ്റം! മലയാളത്തില്‍ ഏറ്റവും ജനപ്രീതിയുള്ള 5 താരങ്ങള്‍

ജനപ്രീതിയുടെ സ്ഥാനങ്ങളില്‍ വലിയൊരു മാറ്റവുമായാണ് പുതിയ ലിസ്റ്റ് പുറത്തെത്തിയിരിക്കുന്നത് സിനിമാതാരങ്ങളുടെ അതാത് സമയത്തെ ജനപ്രീതിയെ നിര്‍ണ്ണയിക്കുന്നത് അവര്‍ ചെയ്യുന്ന സിനിമകളാണ്. അവ നേരിടുന്ന ജയപരാജയങ്ങളാണ്. എന്നാല്‍ ദീര്‍ഘകാലമായി ഈ രംഗത്തുള്ള താരങ്ങളെ സംബന്ധിച്ച് തുടര്‍ പരാജയങ്ങളിലും അവരുടെ ജനപ്രീതി ഒരു പരിധി വിട്ട് താഴില്ല. ഇപ്പോഴിതാ മലയാളത്തിലെ ഏറ്റവും ജനപ്രിയരായ നായക നടന്മാരുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ. നവംബര്‍ മാസത്തെ വിലയിരുത്തല്‍ അനുസരിച്ചുള്ള ലിസ്റ്റ് ആണ് അവര്‍ പുറത്തുവിട്ടിരിക്കുന്നത്. ജനപ്രീതിയുടെ […]