ഭാരതീയ കലാലയം ‘ലാഗർ’ ഒക്ടോബർ 23 മുതൽ 25 വരെ

ഭാരതീയ കലാലയത്തിന്റെ നേതൃത്വത്തിൽ ‘ലാഗർ’ പരിപാടി ഒക്ടോബർ 23 മുതൽ 25 വരെ നടക്കും. കുട്ടികളെയും യുവജനങ്ങളെയും ഒരുമിപ്പിച്ച് കല, സൗഹൃദം, വിനോദം, കൂട്ടായ്മ എന്നിവ ആഘോഷമാക്കുന്ന മൂന്ന് ദിവസത്തെ പ്രത്യേക ക്യാമ്പായിരിക്കും ഇത്.

വിവിധ രസകരമായ പ്രവർത്തനങ്ങൾ, കലാപരിപാടികൾ, ടീം ഗെയിമുകൾ, പുതിയ സൗഹൃദങ്ങൾ എന്നിവയിലൂടെ പങ്കാളികൾക്ക് വേറിട്ടൊരു അനുഭവം ഒരുക്കുന്നതാണ് ലാഗർ. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ഭാരതീയ കലാലയവുമായി ബന്ധപ്പെടാം.